കുരിശിൻ ചുവട്ടിലെ കാർലോ
സെന്റ് കാർലോ അറ്റ് ദി ക്രോസ്
ലെയോ പതിനാലാമൻ പാപ്പ സെപ്തംബർ 7നു വിശുദ്ധനായി പ്രഖ്യാപിക്കുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിന്റെ ഒരു പുതിയ വെങ്കല പ്രതിമ അസ്സീസിയിൽ അനാച്ഛാദനം ചെയ്തു.
കനേഡിയൻ ശില്പി തിമോത്തി ഷ്മാൾസ് സൃഷ്ടിച്ച 11 അടി ഉയരമുള്ള ഈ ശിൽപം കാർലോയെ അടക്കം ചെയ്തിരിക്കുന്ന സെന്റ് മേരി മേജർ പള്ളിക്കു പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്. “സെന്റ് കാർലോ അറ്റ് ദി ക്രോസ്” എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമയിൽ വാഴ്ത്തപ്പെട്ട അക്യുട്ടിസ് ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ അരികിൽ മുട്ടുകുത്തി നിൽക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു ഒരു കാസയും പിലാസയും പ്രദർശിപ്പിക്കുന്ന ഒരു ലാപ്‌ടോപ്പും കൈവശം വച്ചിരിക്കുന്നു.
2006-ൽ രക്താർബുദം ബാധിച്ച് 15-ാം വയസ്സിൽ മരിക്കുന്നതിന് മുമ്പ്, ലോകമെമ്പാടുമുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ഒരു ഓൺലൈൻ ഡാറ്റാബേസ് സൃഷ്ടിക്കാൻ വാഴ്ത്തപ്പെട്ട അക്യുട്ടിസ് ശ്രമിച്ചിരുന്നു അതാണ് കെയ്യിലുള്ള ലാപ്ടോപ്പ് സൂചിപ്പിക്കുന്നത്. ക്രിസ്തുവിൻ്റെ കുരിശുമായുള്ള കാർലോ അക്യുട്ടിസിന്റെ ബന്ധം ഈ ശില്പത്തിൽ ശരിയായി കാണാൻ കഴിയും. മുട്ടുകുത്തി നിൽക്കുന്ന കാർലോ ഇടതു കൈ കൊണ്ടു കുരിശിനെ പുണർന്നു തല കുരിശിൽ ചാരി വച്ചിരിക്കുന്നു. ക്രിസ്‌തുവിൻ്റെ കുരിശിന്റെ ഒരു ഭാഗമായി കാർലോ ലയിക്കുന്നതുപോലെ നമുക്കു തോന്നും. അവൻ വളര എളിമയുള്ള ആളാണന്നാണ് മുട്ടുകുത്തി നിൽക്കുന്നത് സൂചിപ്പിക്കുന്നത്.
Jaison Kunnel MCBS



Leave a comment