പ്രാരംഭപ്രാർത്ഥന
ക്രൂശിതനായ എന്‍റെ ഈശോയേ അങ്ങേ തൃപ്പാദങ്ങളില്‍ സാഷ്ടാംഗം വീണുകൊണ്ട് കരുണാര്‍ദ്രമായ സ്നേഹത്തോടെ കാല്‍വരിയിലേക്കുള്ള വേദനനിറഞ്ഞ യാത്രയില്‍ അങ്ങേ അനുഗമിച്ച പരിശുദ്ധ അമ്മയുടെ രക്തകണ്ണീർക്കണ ങ്ങളെ ഞങ്ങള്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു.നല്ലവനായ കര്‍ത്താവേ പരിശുദ്ധ അമ്മയുടെ രക്തം കലര്‍ന്ന കണ്ണുനീര്‍ത്തുള്ളികള്‍ തരുന്ന സന്ദേശം ശരിക്കു മനസ്സിലാക്കുന്നതിനും അങ്ങനെ ഞങ്ങള്‍ ഇഹത്തിൽ അങ്ങയുടെ തിരുമനസ്സു നിറവേറ്റികൊണ്ടു സ്വര്‍ഗ്ഗത്തില്‍ അമ്മയോടൊത്ത് നിത്യമായി അങ്ങയെ വാഴ്ത്തി സ്തുതിക്കുന്നതിന് യോഗ്യരാകുന്നതിനും വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. ആമ്മേന്‍.
വിശ്വാസപ്രമാണം.
സ്വർഗ്ഗസ്ഥനായ പിതാവേ…
വിശ്വാസം, ശരണം, സ്നേഹം എന്നീ മൗലികപുണ്യങ്ങളിൽ വളരാനുള്ള കൃപാക്കായി
നന്മ നിറഞ്ഞ മറിയമേ… (3)
ത്രീത്വസ്തുതി.
ഓ, ഈശോയേ, ഈ ലോകത്തില്‍ അങ്ങയെ അധികമായി സ്നേഹിക്കുകയും സ്വര്‍ഗ്ഗത്തില്‍ അങ്ങയെ ഏറ്റം ഗാഢമായി സ്നേഹിച്ച് അങ്ങയോടൊത്ത് വാഴുകയും ചെയ്യുന്ന പരിശുദ്ധ അമ്മയുടെ രക്തകണ്ണീര്‍കണങ്ങളെ അങ്ങ് കരുണയോടെ വീക്ഷിക്കണമേ.
(1 പ്രാവശ്യം)
സ്നേഹംനിറഞ്ഞ ഈശോയേ അങ്ങയുടെപരിശുദ്ധ അമ്മ ചിന്തിയ രക്തക്കണ്ണുനീരിനെക്കുറിച്ച്…
ഞങ്ങളോട് കരുണയായിരിക്കുകയും ഞങ്ങളുടെ യാചനകള്‍ കേൾക്കുകയും ചെയ്യണമേ. (7 പ്രാവശ്യം)
ഓ, ഈശോയേ, ഈ ലോകത്തില്‍… (1 പ്രാവശ്യം)
സനേഹംനിറഞ്ഞ…
ഞങ്ങളോട് കരുണ…
(7 പ്രാവിശ്യം )
(ഇങ്ങനെ 7 പ്രാവശ്യം ആവര്‍ത്തിച്ചതിന് ശേഷം)
സമാപനപ്രാർത്ഥന.
ഓ! പരിശുദ്ധ മറിയമേ! വ്യാകുലവും കരുണയും സ്നേഹവും നിറഞ്ഞ അമ്മേ! ഞങ്ങളുടെ എളിയ യാചനകളെ അങ്ങയുടെ പ്രാര്‍ത്ഥനയോട് ചേര്‍ത്ത് അങ്ങേ പ്രിയപുത്രനു കാഴ്ചവക്കണമേ. അങ്ങ് ഞങ്ങള്‍ക്കായി ചിന്തിയ രക്തകണ്ണീരിനെക്കുറിച്ച് ഈ ………. (ആവശ്യം പറയുക) അങ്ങേ പ്രിയ പുത്രനില്‍നിന്നും ലഭിച്ചു തരണമേ. ഞങ്ങളെ എല്ലാവരെയും നിത്യഭാഗ്യത്തില്‍ ചേര്‍ക്കുകയും ചെയ്യണമേ. ഓ! പരിശുദ്ധ മറിയമേ! അങ്ങയുടെ രക്തകണ്ണീരാല്‍ പിശാചിന്‍റെ ഭരണത്തെ തകര്‍ക്കണമെയെന്നും ഞങ്ങളെപ്രതി ബന്ധിതമായ ഈശോയുടെ തൃക്കരങ്ങളാല്‍ സകല തിന്മകളില്‍ നിന്നും ലോകത്തെ കാത്തുരക്ഷിക്കണമെയെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
സുക്യതജപം
കർത്താവേ അനുഗ്രഹിക്കണേ, പരിശുദ്ധ ദൈവമാതാവേ ക്രൂശിതനായ കർത്താവിൻ്റെ തിരുമുറിവുകളും അമ്മയുടെ വിമലഹൃദയത്തിൻ്റെ മുറിപ്പാടുകളും ഞങ്ങളുടെ ഹൃദയങ്ങളിൽ പതിപ്പിച്ചുറപ്പിക്കണമേ.
പരിശുദ്ധ പിതാവിന്റെയും, തിരുസഭയുടെയും എല്ലാ നിയോഗങ്ങൾക്കും വേണ്ടി (1 സ്വർഗ ,1നന്മ , 1 ത്രിത്വ)
ഏതെങ്കിലും മരിയഗീതം കൂടി ആലപിക്കാവുന്നതാണ്.



Leave a comment