മിശിഹായുടെ രാജത്വ തിരുനാൾ | Homily on the Feast of Christ the King

മിശിഹായുടെ രാജത്വ തിരുനാൾ പള്ളികൂദാശ കാലത്തിൻറെ അവസാന ആഴ്ചയായ ഇന്ന് തിരുസഭ മിശിഹായുടെ രാജത്വ തിരുനാൾ ആഘോഷിക്കുകയാണ്. ഈശോയുടെ രാജത്വ തിരുനാൾ ദിനം 'ജയ് ജയ് ക്രിസ്തുരാജൻ' എന്ന മുദ്രാവാക്യം വിളിച്ച്, ക്രിസ്തു നമ്മുടെ രാജാവാണെന്ന് പ്രഘോഷിച്ചതിന്റെ ബാല്യകാലസ്മരണ ഒരുപക്ഷേ നമ്മുടെ മനസ്സിൽ ഇന്നും ഒളിമങ്ങാതെ നിൽപ്പുണ്ടാകും. ഈശോ നമ്മുടെ രാജാവാണെന്ന് ഓർമ്മിപ്പിക്കുന്ന ഈ നല്ല ദിനത്തിൻറെ പ്രാർത്ഥനാശംസകൾ ഹൃദയപൂർവ്വം നേരുന്നു. 1925ൽ പതിനൊന്നാം പീയൂസ് മാർപാപ്പയാണ് ഈ തിരുനാളിന് ആരംഭം കുറിച്ചത്. ഇത് ആരംഭിക്കുന്നതിന് പിന്നിൽ … Continue reading മിശിഹായുടെ രാജത്വ തിരുനാൾ | Homily on the Feast of Christ the King

Advertisement

Message on Rosary Devotion | ജപമാല മാസാചരണം: സമാപനദിന സന്ദേശം

🌹💕💕💕 പരിശുദ്ധ ജപമാലയുടെ രാഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 💕💕💕🌹 പരിശുദ്ധ അമ്മയെക്കുറിച്ച് മിലാൻ ബിഷപ്പായിരുന്ന വിശുദ്ധ അംബ്രോസിന്റെ ഒരു പരാമർശമുണ്ട്. “മനുഷ്യവംശത്തിന് ഒരു പാഠപുസ്തകമാണ് പരിശുദ്ധ അമ്മ.” അബ്രോസ് പിതാവിന്റെ വാക്കുകളോട് ഒരുകാര്യം കൂടി കൂട്ടിച്ചേർത്തു നമുക്ക് വായിക്കാം, പരിശുദ്ധ മറിയം മനുഷ്യവംശത്തിനുഉള്ള ഒരു പാഠപുസ്തകം ആണെങ്കിൽ ആ പാഠപുസ്തകത്തിലെ ഒന്നാമധ്യായം ആണ് ജപമാലഭക്തി. കാരണം പരിശുദ്ധ അമ്മയെ അറിയുക, സ്നേഹിക്കുക എന്നാൽ ജപമാലഭക്തിയിൽ വളരുക എന്നാണല്ലോ അർത്ഥം. വിശുദ്ധർ ജപമാലയെ വിശേഷിപ്പിക്കുക “നമ്മെ ദൈവത്തോട് ബന്ധിപ്പിക്കുന്ന … Continue reading Message on Rosary Devotion | ജപമാല മാസാചരണം: സമാപനദിന സന്ദേശം

Bible Reflection | Luke 10, 17-20 | ലൂക്കാ 10, 17-20

ഈശോ അയച്ച 72 പേരും സന്തോഷത്തോടെ തിരികെയെത്തി. അവരുടെ സന്തോഷത്തിന്റെ കാരണം കർത്താവിന്റെ നാമത്തിൽ പിശാചുക്കൾ പോലും അവർക്ക് കീഴ്പ്പെടുന്നു എന്നതായിരുന്നു. എന്നാൽ ഈശോ അവരോട് പറയുന്നു സന്തോഷിക്കേണ്ടത് അക്കാര്യത്തിൽ അല്ല, മറിച്ച് സ്വർഗ്ഗത്തിൽ അവരുടെ പേരുകൾ എഴുതപ്പെട്ടിരിക്കുന്നു എന്നതിലാണ്. അടിസ്ഥാനപരമായി, ഓരോ ക്രിസ്തു ശിഷ്യനും ഉള്ളിൽ പേറേണ്ട ചിന്ത സ്വർഗത്തെക്കുറിച്ചുള്ള ചിന്തയായിരിക്കണം എന്നതാണ് ഈശോയുടെ വാക്കുകളുടെ ധ്വനി. മൂന്നു വയസ്സുള്ളപ്പോൾ കൊച്ചുത്രേസ്യ തന്റെ അമ്മച്ചിയോട് ചോദിച്ചു, "അമ്മച്ചി ഞാൻ സ്വർഗ്ഗത്തിൽ പോകുമോ". അമ്മച്ചി പറഞ്ഞു, "നല്ല … Continue reading Bible Reflection | Luke 10, 17-20 | ലൂക്കാ 10, 17-20