സൗഹൃദം
ഭൂമിയിലെ ഏറ്റവും മനോഹരമായ ബന്ധം സൗഹൃദമാണെന്നു തോന്നിയിട്ടുണ്ട് പലപ്പോഴും. സൗഹൃദമെന്ന ബന്ധം തുറന്നുവയ്ക്കുന്ന ആകാശം വിശാലമായ സ്വാതന്ത്ര്യത്തിൻ്റേതാണ്. തെറിവാക്കുകൾ പോലും ഇഴയടുപ്പത്തിൻ്റെ സ്നേഹവിളികളാകുന്നത് അതുമൂലമാണ്. പ്രണയം, ദാമ്പത്യം, കുടുംബം എന്നിവയിൽ നിന്നെല്ലാം സൗഹൃദം മൈനസു ചെയ്താൽ അവയുടെ ഭംഗി എത്ര കണ്ടു കുറയുമെന്ന് തിരിച്ചറിയാൻ വെറുതെ ഒന്നു കണ്ണടച്ചു ചിന്തിച്ചാൽ മതി. ഒന്നോർത്താൽ എല്ലാ ബന്ധങ്ങളിലും നാം തേടുന്നത് സൗഹൃദം തന്നെയാണ്. എന്താണ് സൗഹൃദത്തെ ഇത്ര വ്യത്യസ്തമാക്കുന്നത്?സമയ […]