• വിശുദ്ധ ഡോൺ ബോസ്കോ | St. John Bosco

    “ദൈവം അദ്ദേഹത്തിന് ബുദ്ധിയും മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവിനുമൊപ്പം കടൽത്തീരത്തെ മണലിനോളം വിസ്തൃതിയുള്ള ഒരു ഹൃദയവും കൊടുത്തു” ഈ വാക്കുകളുടെ അകമ്പടിയോടെയാണ് സഭ വിശുദ്ധ ജോൺ ബോസ്‌കോയുടെ തിരുന്നാൾ ആഘോഷിക്കാൻ നമ്മെ ക്ഷണിക്കുന്നത്, തൻറെ ആത്മീയ പുത്രന്മാരും പുത്രിമാരും വഴിയായി ഡോൺ ബോസ്‌കോ എന്നാണ് അദ്ദേഹം ലോകമെങ്ങും അറിയപ്പെടുന്നത്. സൂക്ഷ്മബുദ്ധിയും വിസ്മയിപ്പിക്കുന്ന ഓർമ്മയും നല്ല കൈക്കരുത്തും പോലുള്ള അനേക കഴിവുകൾ കൊണ്ട് ശരിക്കും അനുഗ്രഹിക്കപ്പെട്ടവനായിരുന്നു ഡോൺബോസ്‌കോ. സ്കൂൾദിനങ്ങളിൽ, തന്റെ കൂട്ടുകാരെ, വലിച്ചു കെട്ടിയ കയറിലൂടെ നടന്നും വടി കയ്യിൽ…

  • വിശുദ്ധ തോമസ് അക്വീനാസ്: The Angelic Doctor

    St. Thomas Aquinas: The Angelic Doctor വിശുദ്ധ തോമസ് അക്വീനാസിന് ലഭിച്ചിട്ടുള്ള പേരുകളിൽ ചിലത് മാത്രമാണ് Prince of theologians, perennial (ചിരഞ്ജീവിയായ) philosopher, universal patron of Catholic schools, colleges, and educational institutions- തുടങ്ങിയവ. മരിച്ചു 49 കൊല്ലങ്ങൾ പൂർത്തിയാവുമ്പോഴേക്ക് 1323ൽ തോമസ് അക്വീനാസിനെ വിശുദ്ധപദവിയിലേക്കുയർത്തവേ ജോൺ ഇരുപത്തിരണ്ടാം പാപ്പ പറഞ്ഞു, “അദ്ദേഹത്തിന്റെ എഴുത്തുകളിൽ വ്യക്തമാക്കിയിട്ടുള്ള ദൈവശാസ്ത്രപരമായ പ്രസ്താവനകൾ പരിഗണിക്കുമ്പോൾ ഓരോന്നും ഓരോ അത്ഭുതങ്ങളാണ്”. വീണ്ടും പാപ്പ പറഞ്ഞു, ” മറ്റേതൊരു…

  • January 24 | വിശുദ്ധ ഫ്രാൻസിസ് സാലസ്

    “അളവില്ലാതെ സ്നേഹിക്കുക എന്നതാണ് സ്നേഹത്തിന്റെ അളവ്” – വിശുദ്ധ ഫ്രാൻസിസ് സാലസ് തന്റെ എളിമയാലും കരുണയാലും സൗമ്യതയാലും ആളുകളെ വിസ്മയിപ്പിച്ചൊരു വിശുദ്ധന്റെ തിരുന്നാളാണ് ഇന്ന്. ആളുകൾ അദ്ദേഹത്തെ കണ്ട് പറയുമായിരുന്നു, ‘ഫ്രാൻസിസ് ഇത്ര നല്ലതാണെങ്കിൽ, ദൈവം എത്രയോ നല്ലതായിരിക്കും!’ മരിച്ചു 40 വർഷങ്ങൾക്കുള്ളിലാണ് 1662ൽ വിശുദ്ധൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത്. റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അന്നായിരുന്നു ഒരാളെ വാഴ്ത്തപ്പെട്ട പദവിയിലേക്കുയർത്തുന്ന ചടങ്ങ് ആദ്യമായി നടന്നത്. 1665 ൽ അദ്ദേഹം വിശുദ്ധപദവിയിലേക്കും ഉയർന്നു. മെത്രാനും വേദപാരംഗതനുമായ വിശുദ്ധ ഫ്രാൻസിസ്…

  • വിശുദ്ധ ആഗ്നസ്: ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധ

    “ഇന്ന് ഒരു കന്യകയുടെ തിരുന്നാൾ ആണ് – അവളുടെ ചാരിത്ര്യശുദ്ധി നമുക്കനുകരിക്കാം… ഇന്ന് ഒരു രക്തസാക്ഷിയുടെ തിരുന്നാളാണ് – നമ്മളെയും ഒരു ബലിയായി നമുക്കർപ്പിക്കാം. വിശുദ്ധ ആഗ്നസിന്റെ തിരുന്നാൾ ആണിന്ന്. അവളുടെ പന്ത്രണ്ടാം വയസ്സിൽ അവൾ രക്തസാക്ഷിയായതായി പറയപ്പെടുന്നു. അത്രക്കും ചെറിയ കുഞ്ഞിനെ പോലും വെറുതെ വിടാതിരുന്ന ക്രൂരത എത്രയധികമാണോ അതിലും വലുതായിരുന്നു അത്ര ചെറിയ പ്രായത്തിൽ പോലും അങ്ങനെയൊരു സാക്ഷിയെ കണ്ടെത്തിയ വിശ്വാസത്തിന്റെ ശക്തി”..AD 375 ൽ വിശുദ്ധ ആഗ്നസിന്റെ തിരുന്നാൾ ദിവസത്തിൽ വിശുദ്ധ അംബ്രോസ്‌…

  • ഈജിപ്തിലെ വിശുദ്ധ ആന്റണി | St. Anthony of Egypt

    കോൺസ്റ്റന്റൈൻ ചക്രവർത്തി, AD 337 ൽ പ്രാർത്ഥനാസഹായം യാചിച്ചുകൊണ്ട് ഈജിപ്തിലെ വിശുദ്ധ ആന്റണിക്ക് ഒരു കത്തെഴുതി. അതുകണ്ട് കൂടെയുള്ള സന്യാസിമാർ അതിശയിച്ചു. ആന്റണി പറഞ്ഞു, ” എന്നെപ്പോലൊരാൾക്ക് ഒരു ചക്രവർത്തി എഴുതിയത് കണ്ട് നിങ്ങൾ അതിശയിക്കേണ്ട ; പക്ഷേ സർവ്വശക്തനായ ദൈവം മനുഷ്യരായ നമ്മോട് സംസാരിച്ചതിൽ അത്ഭുതപ്പെടുവിൻ, അതും അവന്റെ മകൻ വഴിയായി സംസാരിച്ചതിൽ”!! സന്യാസികളുടെ പിതാവ് ഈജിപ്തിലെ ആന്റണി (Abbot) മരുഭൂമിയിലെ ആദ്യത്തെ സന്യാസിയല്ല, പക്ഷേ അവരെല്ലാവരിലും വെച്ച് കൂടുതൽ അറിയപ്പെടുന്നവനാണ്. ഡെയ്കോളൂസ് (Deicolus) എന്ന…

  • ശ്രീലങ്കയുടെ അപ്പസ്തോലനായ ഇന്ത്യക്കാരൻ

    ശ്രീലങ്കയുടെ അപ്പസ്തോലനായ ഇന്ത്യക്കാരൻ “ജോസഫ് വാസ് വിശ്വാസത്താൽ തീ പിടിച്ചവനായിരുന്നു…” 1995 ൽ കൊളംബോയിൽ വെച്ച് വിശുദ്ധ ജോസഫ് വാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കവേ പോപ്പ് ജോൺ പോൾ രണ്ടാമൻ പറഞ്ഞു. “ദ്വീപിൽ അങ്ങോളമിങ്ങോളം, നഗ്നപാദനായി,തന്റെ കത്തോലിക്കാവിശ്വാസത്തിന്റെ അടയാളമായി ഒരു ജപമാല കഴുത്തിലിട്ടുകൊണ്ട് യാത്ര ചെയ്ത അദ്ദേഹം തന്റെ ഗുരുവിനെ പിഞ്ചെല്ലാനാഗ്രഹിച്ചു. യഥാർത്ഥ ക്രിസ്തുശിഷ്യനായി, എണ്ണിയാലൊടുങ്ങാത്ത സഹനങ്ങൾ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും സ്വീകരിച്ച അദ്ദേഹത്തിനറിയാമായിരുന്നു ആ സഹനങ്ങളിലും ദൈവത്തിന്റെ പദ്ധതിയാണ് നിറവേറുന്നതെന്ന് “. പാപ്പ പറഞ്ഞു. ” നിങ്ങളുടെ പൂർവികർ…

  • സ്വയം പര്യാപ്തത നേടിയിട്ടാണോ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടത് ?

    സ്വയം പര്യാപ്തത നേടിയിട്ടാണോ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടത് ? അതോ മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ സ്വയം പര്യാപ്തത നമ്മൾ നേടുകയാണോ വേണ്ടത് ? സ്വയം ആത്മീയ പുരോഗതി പ്രാപിച്ചിട്ടു , സ്വയം ശുദ്ധീകരിച്ചിട്ടു മതി ശുദ്ധീകരണാത്മാക്കൾക്കും ജീവിച്ചിരിക്കുന്നവർക്കും ഒക്കെ വേണ്ടി പ്രാർത്ഥിക്കുന്നത് എന്ന പലരുടെയും അഭിപ്രായം കാണുന്നത് കൊണ്ട് ചോദിച്ചതാണ് .. ഒരു തരത്തിൽ പറഞ്ഞാൽ ശരിയാണ് . തഴക്കദോഷങ്ങളിൽ നിന്നും മറ്റുള്ളവരോടുള്ള വെറുപ്പിൽ നിന്നും ഞാനെന്തോ വലിയ ആളാണെന്ന ചിന്തയിൽ നിന്നുമൊക്കെ മോചിക്കപെടാതെ മറ്റുള്ളവർക്കോ നമുക്കോ വേണ്ടി…

  • പുൽക്കൂട്: ഒരു പാഠശാല

    പുൽക്കൂട് : ഒരു പാഠശാല മനുഷ്യാവതാര രഹസ്യത്തെ ധ്യാനിക്കുമ്പോൾ ശൂന്യവൽക്കരണത്തിന്റെ, സഹനതീവ്രതയുടെ സ്നേഹപാരമ്യത്തിന്റെ ചില ദൃശ്യങ്ങൾ, ഓർമകൾ..നമ്മെ സ്തബ്ദരാക്കും … ഞാൻ ആലോചിക്കാറുണ്ട് , പുൽക്കൂട്ടിൽ കൈകാലുകളിളക്കി കളിക്കുന്ന നിരാലംബനായ , ഓമനത്തം നിറഞ്ഞ , പ്രകാശം പരത്തുന്ന ആ തിരുസുതനെ നിർന്നിമേഷരായി നോക്കിനിന്നത് ..കണ്ണ് നിറഞ്ഞു കൈ കൂപ്പിയത് .. ലാളിക്കാൻ ആഗ്രഹിച്ചത് പരിശുദ്ധ അമ്മയും യൗസേപ്പ് പിതാവും മാത്രം ആണോ ? സ്വർഗീയ പിതാവ് കൂടെയല്ലേ ? തൻറെ ഇഷ്ടം മനസ്സിലാക്കി സന്തോഷത്തോടെ മനുഷ്യമക്കളെ…

  • ദൈവത്തിന്റെ വഴികൾ നമ്മുടേത് പോലെയല്ല

    So throw your life into his his hands.. Day by day discern his plans.. God is passionately busy loving you and me… ഈ പാട്ട് കേട്ടിട്ടുണ്ടോ? ‘God still loves the world’ എന്ന Hymn ലെ ഇടക്കുള്ള വരികൾ ആണേ. ഒരാൾ നമ്മളെ ഗാഡമായി, തീക്ഷ്‌ണമായി സ്നേഹിച്ചുകൊണ്ടിരിക്കുന്നു, നമ്മുടെ സ്നേഹം കൊതിക്കുന്നു, നമ്മെ കാണുമ്പോഴൊക്കെ ഉള്ളം തുടിച്ച് ആലിംഗനത്തിനായി വെമ്പുന്നു. പക്ഷേ ആ സ്നേഹം നമ്മൾ തിരിച്ചറിഞ്ഞില്ലെങ്കിൽ?…

  • ഉണരാം, ഒരുങ്ങാം, വാതിൽ തുറക്കാം.

    സഹസ്രാബ്ദങ്ങളും നൂറ്റാണ്ടുകളുമായി പ്രപഞ്ചം കാത്തുകാത്തിരുന്ന, ഭൂലോകരക്ഷകനായ ഈശോയുടെ പിറവി അടുത്ത സമയം…മേരിയും ജോസഫും എലിസബത്തും ഒരുപക്ഷെ സക്കറിയയും.. അങ്ങനെ വളരെ കുറച്ചു പേർ മാത്രമാണ് ആ സമയം സമാഗതമായത് അറിഞ്ഞ്, അവൻ ഭൂജാതനാകുന്നതിനെ അത്ര ആഗ്രഹിച്ചു കാത്തിരുന്നത്. പുറമെയുള്ള ലോകം അതറിയാതെ അവരുടെ വ്യഗ്രതകളിൽ ആയിരുന്നു. അല്ലായിരുന്നെങ്കിൽ ഭൂമിയിൽ വന്നു പിറക്കുന്ന ദൈവത്തെ ലോകം എങ്ങനെ വരവേൽക്കുമായിരുന്നു. സത്രത്തിൽ പോലും അവർക്ക് സ്ഥലം ലഭിച്ചില്ലല്ലോ. ഇന്നത്തെ സാഹചര്യങ്ങൾ വ്യത്യസ്തമാണോ? ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ യേശു എന്ന ചിന്തയാണോ…

  • മാലാഖമാരുടെ തിരി അഥവാ സ്നേഹത്തിന്റെ തിരി

    ആഗമനകാല (Advent) ക്രമങ്ങളിലെ നാലാമത്തെ ആഴ്ചയിലെ തിരി ‘മാലാഖമാരുടെ തിരി’ എന്നാണു അറിയപ്പെടുന്നത്. ഇത് ‘സ്നേഹത്തിന്റെ തിരി’ എന്നും അറിയപ്പെടുന്നു. സ്നേഹത്തിൽ നിന്നാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. നിത്യതയോളം അവിടുന്ന് അവനെ സ്നേഹിച്ചു എന്നതുകൊണ്ട് സകലമനുഷ്യരുടെയും രക്ഷ തീക്ഷ്ണമായി ആഗ്രഹിക്കുകയും അതിനുവേണ്ടി സ്വന്തം പുത്രനെ തന്നെ ഭൂമിയിലേക്കയക്കുകയും ചെയ്തു. ചിരിക്കാനറിയുന്ന ദൈവത്തെ, പുൽക്കൂട്ടിലെ ദിവ്യപൈതൽ കാണിച്ചു തരുന്നു. പാപികളായ മനുഷ്യരെ അനന്തമായി സ്നേഹിക്കുന്ന പിതാവിനെയും എല്ലാം നവീകരിക്കുന്ന പരിശുദ്ധാത്മാവിനെയും പരിചയപ്പെടുത്തിതന്നതും അതേ പുത്രൻ. ഓ, ദിവ്യ ഉണ്ണിയെ…

  • ഈ മനുഷ്യൻ ഒരു തീവ്രവാദി ആയിരുന്നോ?

    ഈ മനുഷ്യൻ ഒരു തീവ്രവാദി ആയിരുന്നോ? രാജ്ദീപ് സർദേശായി എന്ന ജേർണലിസ്റ്റ് ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിന് മുൻപ്, സ്ട്രയിറ്റ് ബാക്ക് മൈ വീക്ക്ലി ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോയുടെ മലയാള വിവർത്തനം ഞാൻ ചെയ്തതായിരുന്നു ഇത്…. ഇതിൽ തന്നെ പറയുന്നുണ്ട് ആ ഫയലുകൾ വ്യാജമായി തിരുകിക്കയറ്റിയതായിരുന്നു എന്ന്. രാജ്ദീപ് ചോദിച്ച ചോദ്യത്തിൻ്റെ മാറ്റൊലി 139 കോടി ഇന്ത്യൻ പൗരന്മാരുടെയും കാതുകളിൽ വീണ്ടും ഇന്ന് മുഴങ്ങുന്നു. “…ഒരു ലളിതമായ ചോദ്യം ചോദിച്ചുകൊണ്ട് തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ…

  • കുരിശിന്റെ വിശുദ്ധ യോഹന്നാൻ | St John of the Cross

    വിശുദ്ധ ജോൺ ഓഫ് ദി ക്രോസ്സ്. തെറ്റിദ്ധാരണകളും തേജോവധങ്ങളും തകർത്തുകളയുന്ന ചില ജീവിതങ്ങളെ നമ്മൾ കാണാറുണ്ട്. നീതി ലഭിക്കാതെ അന്യായമായി കഠിനസഹനങ്ങളിലൂടെ കടന്നുപോവേണ്ടി വരുമ്പോഴും, സമചിത്തത വെടിയാതെ ദൈവത്തിൽ മാത്രം ശരണം തേടാനും ദൈവകൃപ നഷ്ടപ്പെടുത്താതിരിക്കാനും ദൈവത്തോട് അത്രയും ചേർന്നു നിൽക്കുന്നവർക്കേ കഴിയൂ. അങ്ങനെയായിരുന്ന ഒരു വിശുദ്ധന്റെ തിരുന്നാളാണ് തിരുസഭ ഇന്ന് കൊണ്ടാടുന്നത്. പേരിൽ തന്നെ സഹനമുള്ള….കർമ്മലീത്ത സഭയുടെ നവോത്ഥാന നായകൻ, നിഷ്‌പാദുകസഭയുടെ, സ്ഥാപകരിലൊരാൾ, സ്പാനിഷ് മിസ്റ്റിക്ക്, സഭയുടെ വേദപാരംഗതരിലൊരാൾ .. ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങളുള്ള കുരിശിന്റെ…

  • വിശുദ്ധ ലൂസി: സിറാക്യൂസിന്റെ മഹത്വം

    “നിന്റെ ധൈര്യമൊക്കെ കൊള്ളാം. സാരമില്ല, ഇവർ അത് മാറ്റിയെടുത്തുകൊള്ളും’ ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ മതപീഡനം കൊടുമ്പിരി കൊണ്ടിരുന്ന AD 304 ൽ, റോമൻ ഗവർണർ പസ്ക്കാസിയൂസ് ഇങ്ങനെ പറഞ്ഞത് വിശുദ്ധ ലൂസിയോടായിരുന്നു. പക്ഷേ മരണത്തിന്റെ വക്കിലും അവളുടെ ധൈര്യം അചഞ്ചലമായിരുന്നു. ക്രിസ്ത്യാനി ആണെന്നറിഞ്ഞു പിടിക്കപ്പെട്ട അവൾ ഗവർണ്ണർക്ക് മുൻപിൽ ശാന്തതയോടെ നിലകൊണ്ടു. റോമിലെ വിജാതീയദൈവങ്ങൾക്ക് അവൾ ബലിയർപ്പിച്ചേ പറ്റൂ എന്ന് പറഞ്ഞ ഗവർണ്ണറോട് അവൾ പറഞ്ഞു, ” എന്റെ ഭൗമികസമ്പത്തെല്ലാം എന്റെ മണവാളന്റെ ഇഷ്ടം പോലെ ദരിദ്രർക്ക് കൊടുത്തുകഴിഞ്ഞു.…

  • ഗ്വാഡലൂപ്പേ മാതാവ് | Our Lady of Guadalupe

    ഡിസംബർ 9, 1531 അമലോൽഭവമാതാവിന്റെ തിരുന്നാൾ അക്കാലങ്ങളിൽ ആഘോഷിച്ചിരുന്നത് ഡിസംബർ 9ന് ആയിരുന്നു. 1531ൽ, അതൊരു ശനിയാഴ്ചയായിരുന്നു . റ്റ്ലാൽറ്റെലോൽക്കോ ടൗണിൽ പോയി വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാനായി ജുവാൻ ഡിയെഗോ വേഗം നടക്കുകയായിരുന്നു. ആ 22 കിലോമീറ്റർ ദൂരം ആരോഗ്യദൃഡഗാത്രനായ ജുവാന് ഒരു പ്രശ്നമായി തോന്നിയില്ല, മാത്രമല്ല അവന്റെ വിശ്വാസവും അതേപോലെ ദൃഡമായിരുന്നു. ദൈവത്തോടും പരിശുദ്ധ അമ്മയോടുമുള്ള ഭക്തിയിൽ അവന്റെ ഹൃദയം എരിഞ്ഞിരുന്നു. പരിശുദ്ധ അമ്മയെക്കുറിച്ച് ചിന്തിച്ചു കൊണ്ടായിരുന്നു അവൻ നടന്നിരുന്നത്. ****** ജുവാൻ ഡിയെഗോ ജനിച്ചത്…

  • പിങ്ക് നിറത്തിലുള്ള മെഴുതിരി | Shepherd Candle

    Rejoice In The Lord Always; And Again I Say, Rejoice…… ആഗമനകാലത്തിലെ മൂന്നാമത്തെ ആഴ്ചയിലെത്തിയിരിക്കുവാണ് നമ്മൾ. ഈ ആഴ്ചയിൽ കത്തിക്കുന്നത് പിങ്ക് നിറത്തിലുള്ള മെഴുതിരി ആണ്. സന്തോഷത്തിന്റെ തിരിയാണത്. ആട്ടിടയരുടെ തിരി ( Shepherd Candle) എന്നും ഇതറിയപ്പെടുന്നു. Advent (ആഗമനകാലം) ലെ ഈ സൺ‌ഡേ അറിയപ്പെടുന്നത് Gaudette Sunday എന്നാണ് . ‘ഗൗദെത്തെ’ എന്നതിന് ലാറ്റിനിൽ അർത്ഥം സന്തോഷിക്കുക എന്നാണ് .രക്ഷകനായ യേശു ഭൂമിയിൽ അവതരിച്ചതിന്റെ സന്തോഷമാണ് ഈ ആഴ്ചയിൽ നമ്മൾ കൊണ്ടാടുന്നത്.…

  • ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ: അഭിനവ ലോകത്തെ പ്രവാചകൻ

    എട്ടു വയസ്സുള്ള അൾത്താരബാലനായിരുന്നു അവൻ. ഇല്ലിനോയ്‌സിലെ സെന്റ് മേരീസ് കത്തീഡ്രലിൽ ആണ് സംഭവം. കുർബ്ബാനയ്ക്ക് കൂടിത്തുടങ്ങിയിട്ടു അധികം ആയിട്ടില്ല. കൈ വിറക്കുന്നുണ്ട്. കാരണം ഇന്ന് കുർബ്ബാന അർപ്പിക്കുന്നത് സാക്ഷാൽ ബിഷപ്പാണ്. ബിഷപ്പ് ജോൺ സ്പാൾഡിംഗ്. ‘എല്ലാം സൂക്ഷിച്ചു വേണം കേട്ടോ’ എന്ന കൊച്ചച്ചന്റെ അടക്കം പറച്ചിൽ കൂടി ആയപ്പോൾ പൂർത്തിയായി. കുർബ്ബാനക്കുള്ള വീഞ്ഞും വെള്ളവും ഒരുക്കുമ്പോൾ ദേ, കൈ വീണ്ടും വിറക്കുന്നു. ‘ക്ലിം’ വീഞ്ഞിന്റെ കുപ്പി നിലത്തു വീണു ചിതറിത്തെറിച്ചു. ആറ്റംബോംബ് പൊട്ടുന്ന അത്ര ശബ്ദമാണ് അവനു…

  • SOLEMNITY OF THE IMMACULATE CONCEPTION

    SOLEMNITY OF THE IMMACULATE CONCEPTION O Mary, our Immaculate Mother,On your feast day I come to you,And I come not alone:I bring with me all those with whom your Son entrusted to me,In this city of Rome and in the entire world,That you may bless them and preserve them from harm.I bring to you, Mother,…

  • വാഴ്ത്തപ്പെട്ട ഫിലിപ്പ് റിനാൾഡി

    “ഡോൺബോസ്കോയുമായി തട്ടിച്ചു നോക്കുമ്പോൾ ആകെ ശബ്ദത്തിൽ മാത്രമാണ് ഫാദർ റിനാൾഡിക്ക് വ്യത്യാസമുണ്ടായിരുന്നത്, ബാക്കി എല്ലാം ഒരുപോലെയായിരുന്നു ” സലേഷ്യൻ സൊസൈറ്റിയുടെ തുടക്കം മുതൽ ഡോൺ ബോസ്കോയോടൊത്ത് താമസിച്ചിരുന്ന ഫാദർ ജോൺ ബാപ്റ്റിസ്റ് ഫ്രാൻസെസ്യ സാക്ഷ്യപ്പെടുത്തി. വാഴ്ത്തപ്പെട്ട ഫിലിപ്പ് റിനാൾഡി. വിശുദ്ധ ഡോൺ ബോസ്‌കോയുടെ മൂന്നാമത്തെ പിൻഗാമി. ഡോൺ ബോസ്കോയെ ചെറുപ്പത്തിൽ കണ്ടിരുന്നില്ലെങ്കിൽ അദ്ദേഹം ഒരു പുരോഹിതനാവുകയില്ലായിരുന്നു എന്നാണ് തോന്നിപ്പോവും. അവനിലെ ദൈവവിളിയെ വഴിതെളിക്കാൻ ഡോൺ ബോസ്‌കോ ചൊരിഞ്ഞ കരുതലും ശ്രദ്ധയും അത്രക്കുണ്ട്. നിലം ഉഴുന്ന സാധാരണ ഒരു…

  • ബേത്ലെഹേം തിരി അഥവാ ഒരുക്കത്തിന്റെ തിരി

    Advent (ആഗമനകാലം) ക്രമത്തിലെ ആദ്യ ആഴ്ചയിലെ പർപ്പിൾ നിറത്തിലുള്ള മെഴുതിരി പ്രവാചക മെഴുതിരി അല്ലെങ്കിൽ പ്രത്യാശയുടെ തിരി എന്നറിയപ്പെടുമ്പോൾ രണ്ടാമത്തെ ആഴ്ചയിലെ തിരി ബേത്ലഹേം തിരി അല്ലെങ്കിൽ ഒരുക്കത്തിന്റെ തിരി ആണ് . അത് പ്രതിനിധാനം ചെയ്യുന്നത് സമാധാനത്തെ ആണ്. ജോസഫിന്റെയും മേരിയുടെയും ബേത്ലഹേമിലേക്കുള്ള യാത്രയെ ആണ് ഈ ആഴ്ചയിൽ ഓർമ്മിക്കുന്നത്. സാധാരണ മനുഷ്യന്റെ കാഴ്ച്ചപ്പാടിൽ ടെൻഷൻ പിടിച്ചതും കഷ്ടപ്പാട് നിറഞ്ഞതുമായിരുന്നു ആ യാത്ര. എന്നിട്ടും അതെങ്ങനെ സമാധാനമുള്ളതായി? നമ്മുടെ ‘എല്ലാ ധാരണകളെയും അതിലംഘിക്കുന്ന സമാധാനം’ ലഭിക്കണമെങ്കിൽ…

  • വിശുദ്ധ ഫ്രാൻസിസ് സേവ്യർ: ഭാരതത്തിന്റെ ദ്വിതീയ അപ്പസ്തോലൻ

    വർഷം 1528. പാരീസ് യൂണിവേഴ്സിറ്റിയിൽ സെന്റ് ബാർബറ കോളേജിലെ റൂംമേറ്റ്സ് ആയ, ഇരുപത്തിരണ്ട് വയസ്സുള്ള സമർത്ഥരായ രണ്ടു ചെറുപ്പക്കാർ, പീറ്റർ ഫെയ്‌ബറും ഫ്രാൻസിസ് സേവ്യറും… ബിരുദപഠനം കഴിഞ്ഞ് അവർ M.A. ക്ക് ചേർന്നു കഴിഞ്ഞു. “പുതിയതായി പഠിക്കാൻ വന്ന ആളെ നീ കണ്ടിരുന്നോ ?” പീറ്റർ ഫ്രാൻസിസിനോട് ചോദിച്ചു. “നിന്നെപ്പോലെ ആളും സ്‌പെയിനിൽ ന്നാ”. “ഇഗ്നെഷ്യസിനെ ആണോ നീ ഉദ്ദേശിച്ചത് ?” ഫ്രാൻസിസ് തിരിച്ചു ചോദിച്ചു. “വളരെ വൃത്തികെട്ട രീതിയിൽ അല്ലെ ആൾ വസ്ത്രം ധരിച്ചിരിക്കുന്നെ? എല്ലാരും…

  • Daily Advent Prayer

  • പാപിയിൽ നിന്ന് വിശുദ്ധനിലേക്ക്: വിശുദ്ധ ചാൾസ് ഡി ഫുക്കോൾഡ് | St Charles de Foucauld

    പാപിയിൽ നിന്ന് വിശുദ്ധനിലേക്ക് ” ഓരോ ക്രിസ്ത്യാനിയും ഓരോ അപ്പസ്‌തോലനാവണം..ഇതൊരു ഉപദേശമല്ല, കല്പനയാണ്. എന്റെ അപ്പസ്തോലേറ്റ് നന്മയുടെ അപ്പസ്തോലേറ്റ് ആവണം. എന്നെ കണ്ടുകൊണ്ട് ആളുകൾ അവരോട് തന്നെ പറയണം, ‘ ഈ മനുഷ്യൻ ഇത്ര നല്ലതാണെങ്കിൽ, അവന്റെ മതവും അത്ര നല്ലതായിരിക്കും’. ഞാനെങ്ങനെയാണ് ഇത്ര സൗമ്യനും നല്ലവനും ആയിരിക്കുന്നത് എന്ന് ചോദിച്ചാൽ പറയണം, ‘ കാരണം അത്രക്കുമധികം നന്മയുള്ള ഒരാളുടെ ദാസനാണ് ഞാൻ’. എന്റെ നാഥനായ യേശു എത്ര നല്ലവനാണെന്ന് നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ! “ ഇത് പറഞ്ഞത്,…

  • നിനക്ക് യജമാനനുണ്ടോ? | Do you have a Master?

    ഒരിക്കൽ..മേയാൻ പോയ ഒരു പശു പരിസരം ശ്രദ്ധിക്കാതെ തിന്നും നടന്നും ഒരു കാടിനുള്ളിലെത്തി. പെട്ടെന്നാണ് ഭീമാകാരനായ ഒരു പുലി തന്റെ നേർക്ക് പതുങ്ങി വരുന്നത് അത് കണ്ടത്. കണ്ടപാടേ ജീവനും കൊണ്ട് അത് പാഞ്ഞു. പിടിച്ചു പിടിച്ചില്ല എന്ന പോലെ പുലി തൊട്ടു പിന്നാലെ. ഏതു നിമിഷവും തന്റെ മാംസത്തിൽ പുലിയുടെ നീണ്ട നഖങ്ങളും മൂർച്ചയുള്ള പല്ലും അമർന്നേക്കാം എന്ന പേടിയോടെ, രക്ഷപ്പെടാൻ വഴി കാണാതെ പശു ഹതാശനായി പായവേ, പെട്ടെന്ന് അധികം ആഴമില്ലെന്ന് തോന്നിക്കുന്ന ഒരു…