- Homepage
-
വിശുദ്ധ പാദ്രേ പിയോയുടെ രഹസ്യമുറിവ്
പഞ്ചക്ഷതങ്ങളെക്കാൾ വേദനയുളവാക്കിയ, വിശുദ്ധ പാദ്രേ പിയോയുടെ ഒരു രഹസ്യമുറിവ്! വിശുദ്ധൻ ഇതെപ്പറ്റി സംസാരിച്ചത് ഒരേ ഒരാളോടായിരുന്നു, കരോൾ വോയ്‌റ്റീവയോട്, അതായത് ഭാവിയിലെ മാർപ്പാപ്പയും വിശുദ്ധനുമായ ജോൺപോൾ രണ്ടാമനോട്. ഒരു വൈദികനായതിനു ശേഷം പഠനത്തിനായി റോമിൽ പോയ കരോൾ വോയ്റ്റീവ, 1948 ലെ ഏപ്രിൽ മാസത്തിൽ സാൻ ജോവാനി റോത്തോണ്ടോ സന്ദർശിച്ചു. പഞ്ചക്ഷതങ്ങളുടെയും നീണ്ട, ഭക്തിസാന്ദ്രമായ ദിവ്യബലികളുടെയും കുമ്പസാരത്തിന്റെ പ്രത്യേകതകളുടേയുമൊക്കെ പേരിൽ അന്നേ പ്രസിദ്ധനായിരുന്ന വിശുദ്ധ പാദ്രേ പിയോ അർപ്പിക്കുന്ന ദിവ്യബലിയിൽ സംബന്ധിക്കാനും, പറ്റിയാൽ വിശുദ്ധന്റെ അടുത്ത് ഒന്ന്…
-
January 25 | വിശുദ്ധ പൗലോസിന്റെ മാനസാന്തരം
Perseverance… സ്ഥിരോൽസാഹം. ഈ സംഭവം ഉണ്ടായിരുന്നെങ്കിൽ എത്ര നല്ലതാ അല്ലേ? ഇന്ന് വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തിനെ പറ്റി ആലോചിച്ചപ്പോഴും ഞാൻ പിന്നങ്ങോട്ട് ഓർത്തു, ദൈവം വിളിച്ചപ്പോൾ മുതൽ, അതുവരെ ഉണ്ടായിരുന്നതെല്ലാം വിട്ടെറിഞ്ഞ്, കഷ്ടപ്പെട്ടാലും വിശ്വസ്തരായിരുന്ന്, കൃപയിൽ ഉത്തരോത്തരം പുരോഗമിച്ച് സ്വർഗ്ഗത്തിലെത്തിയ കുറേ പേരെ, ദൈവകൃപയാൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്നും ജീവിക്കുന്ന കുറേ പേരെ .. വിജയിച്ചവരായി, വിജയിക്കാൻ പോകുന്നവരായി , നമ്മുടെ കണ്ണിൽ പലരെയും നമുക്ക് തോന്നണമെന്നില്ല, നമുക്ക് തോന്നുന്ന പലരും ദൈവത്തിന്റെ കണ്ണിൽ വിശ്വസ്തരായിരിക്കണമെന്നുമില്ല. വിജയികളെ അല്ല…
-
JESUS CRUCIFIED, I TRUST IN YOU
JESUS CRUCIFIED, I TRUST IN YOU When pain overwhelms my soul,And the horizon darkens like night,And the heart is torn with the torment of suffering,Jesus Crucified, You are my strength. When the soul, dimmed with pain,Exerts itself in battle without respite,And the heart is in agony and torment,Jesus Crucified, You are the hope of my…
-
January 22 | വിശുദ്ധ വിൻസെന്റ് പള്ളോട്ടി
വിശുദ്ധ വിൻസെന്റ് പള്ളോട്ടി റോമിലേയ്ക്ക് കുടിയേറ്റം ഉമ്പ്രിയായിലെ നോര്‍ഡിയാ എന്ന പട്ടണം. അനേകം പുണ്യാത്മാക്കള്‍ക്ക് ജന്മം നല്‍കിയ സഭയുടെ വളക്കൂറുള്ള മണ്ണ്. അസ്സീസിലെ യോഗീശ്വരന്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ പാടിപ്പുകഴ്ത്തി ചുറ്റി സഞ്ചരിച്ചതവിടെയാണ്. വിശുദ്ധ ബനഡിക്ടിന്റെ വിശുദ്ധിയുടെ കേന്ദ്രങ്ങളായ ആശ്രമങ്ങള്‍ അവിടെ നിലകൊള്ളുന്നു. എന്നാല്‍ നിരന്തരമായ ഭൂചലനം ആ നാടിനെ ദാരിദ്ര്യത്തിലേയ്ക്കും വിസ്മൃതിയിലേയ്ക്കും തള്ളിവിട്ടു. അവിടുത്തെ ജനങ്ങള്‍ അയല്‍ രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തു. അങ്ങനെയാണ് പള്ളോട്ടി കുടുംബം റോമില്‍ എത്തിച്ചേരുന്നത്. റോമിന്റെ തെരുവില്‍ പച്ചക്കറിക്കച്ചവടം നടത്തുന്ന ഒരു സാധാണ മനുഷ്യന്‍.…
-
ഏപ്രിൽ ഫൂൾ പ്രാങ്കിന് കട്ടക്ക് കൂടെ നിന്ന ഈശോ!
ഏപ്രിൽ ഫൂൾ പ്രാങ്കിന് കട്ടക്ക് കൂടെ നിന്ന ഈശോ! നിത്യരാധന ചാപ്പലിൽ, ഈശോയോട് സൗഖ്യത്തിനായി പ്രാർത്ഥിച്ചപ്പോഴൊക്കെ ‘സമയമായില്ല’ എന്ന ഉത്തരം ആയിരുന്നു ജൂലിയക്ക് മനസ്സിലായികൊണ്ടിരുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന Postural Orthostatic Tachycardia Syndrome (POTS) എന്ന അസുഖമായിരുന്നു അവൾക്ക്. നല്ലൊരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു വളർന്ന അവളെയും അവളുടെ ആറ് സഹോദരങ്ങളെയും, ഈശോക്ക് ഒന്നാം സ്ഥാനം നൽകാൻ അവരുടെ മാതാപിതാക്കൾ പഠിപ്പിച്ചിരുന്നു. ചിക്കാഗോ നഗരത്തിനടുത്തുള്ള അവളുടെ വീട് ഇടവക ദേവാലയത്തിന് സമീപം ആയതുകൊണ്ട് ജൂലിയക്ക് പള്ളിയിൽ പോകാൻ…
-
Meditation on the Epiphany Sunday by St. Elizabeth Ann Seton
Meditation on the Infant Christ this Epiphany Sunday by St. Elizabeth Ann Seton. Soul of my Jesus, I adore you concealed in your body of lovely infancy. O Source of light, dissipate my darkness, enlighten my soul. You could have shone in the stable of Bethlehem with the same beauty of Wisdom you afterwards displayed…
-
January 1 | ദൈവമാതൃത്വ തിരുന്നാൾ
ദൈവമാതാവായ നമ്മുടെ അമ്മ രക്ഷാകരരഹസ്യത്തിൽ പരിശുദ്ധ അമ്മ വഹിച്ച വലിയ പങ്ക് അനുസ്മരിക്കാൻ ഉദ്ദേശിച്ചുള്ള തിരുന്നാളാണ് ദൈവമാതൃത്വ തിരുന്നാൾ. ‘ ജീവന്റെ കർത്താവിനെ സ്വീകരിക്കാൻ നമ്മെ യോഗ്യരാക്കിയത് ആരിലൂടെയാണോ ആ പരിശുദ്ധ അമ്മക്ക് ‘ ഈ രഹസ്യം നൽകുന്ന അനന്യമായ മഹത്വം വാഴ്ത്താനും കൂടി വേണ്ടിയാണത്. നവജാതനായ സമാധാനത്തിന്റെ രാജകുമാരനോടുള്ള ആരാധന നവീകരിക്കാനും സമാധാനത്തിന്റെ രാജ്ഞിയിലൂടെ, സമാധാനമെന്ന പരമമായ സമ്മാനം ദൈവത്തോട് യാചിക്കാനുള്ള സന്ദർഭം കൂടി ആയതിനാലാണ് ക്രിസ്തുമസിന്റെ ഒക്ടേവിന്റെ ഈ സമയത്ത് വർഷത്തിന്റെ ആദ്യദിവസത്തിൽ, ലോകസമാധാനദിനം…
-
‘എപ്പോഴും പുഞ്ചിരിക്കുന്ന’ ഒരാൾ
‘എപ്പോഴും പുഞ്ചിരിക്കുന്ന’ ഒരാൾ. നിയുക്ത കർദ്ദിനാൾ മോൺ. ജോർജ്ജ് ജേക്കബ് കൂവക്കാടിനെ, 2021ൽ ഫ്രാൻസിസ് പാപ്പ അങ്ങനെയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്. സീറോ മലബാർ സഭക്ക് മാത്രമല്ല ഇന്ത്യക്ക് തന്നെ അഭിമാനമായി, ഡിസംബറിൽ വത്തിക്കാനിൽ നടക്കുന്ന കൺസിസ്റ്ററിയിൽ കർദ്ദിനാളായി പ്രഖ്യാപിക്കപ്പെടുന്ന 21 വൈദികരിൽ ഒരാളായ മോൺ. ജോർജ്ജ് ജേക്കബ് കൂവക്കാട്, അത്തരത്തിൽ വൈദികവൃത്തിയിൽ നിന്ന് നേരിട്ട് കർദ്ദിനാൾ ആവുന്ന ആദ്യത്തെ ഇന്ത്യകാരനാണെന്ന് നമുക്കറിയാം. 2006-ൽ ഹോളി സീയുടെ നയതന്ത്ര സേവനത്തിൽ പ്രവേശിച്ച അദ്ദേഹം, 2021ൻ്റെ അവസാനത്തിൽ, ഫ്രാൻസിസ് പാപ്പയുടെ…
-
എന്റെ രാജ്യം ഐഹികമല്ല | Christ the King
‘…രാജാവാം ദൈവം നമ്മോടൊത്തെന്നും.. യാക്കോബിൻ ദൈവം നമ്മുടെ തുണയെന്നും..’ ‘സർവ്വാധിപനാം കർത്താവേ നിന്നെ വണങ്ങി നമിക്കുന്നു.. ഈശോ നാഥാ വിനയമൊടേ നിന്നെ നമിച്ചു പുകഴ്ത്തുന്നു..’ ഈശോയെ പ്രപഞ്ചരാജനായി, എല്ലാറ്റിനും അധിപനായി കണ്ട്, വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കുമ്പോൾ, മുൻപ് പലപ്പോഴും നിസ്സംഗരായി പാടിപ്പോയ, പ്രാർത്ഥിച്ച പല വരികളിലൂടെയും പ്രാർത്ഥനകളിലൂടെയും, സഭ അവന്റെ രാജത്വസ്മരണക്കായി നമ്മെ ക്ഷണിക്കുന്നത് കാണാൻ പറ്റും. നിന്നെപ്പറ്റി എല്ലാം അറിഞ്ഞിരിക്കാൻ, “Am I a jew?”, പീലാത്തോസിന്റെ ചോദ്യം. യഹൂദനല്ലല്ലോ ഞാൻ? നിന്റെ ജനങ്ങൾ തന്നെയല്ലേ…
-
ഇഷ്ടം കൊണ്ടാണെങ്കിൽ എല്ലാം സിംപിൾ ആണ്
വിശുദ്ധ പാദ്രേ പിയോയുടെ അടുത്ത് ധാരാളം ശുദ്ധീകരണാത്മാക്കൾ തങ്ങൾക്ക് വേണ്ടി വിശുദ്ധ കുർബ്ബാന അർപ്പിക്കണമേ എന്നാവശ്യപ്പെട്ട് വന്നിട്ടുള്ള സംഭവങ്ങൾ നമുക്കറിയാം. പണ്ടെന്നോ വായിച്ചു വിട്ട അതുപോലൊരു സംഭവം ഈയിടെ ഞാൻ വീണ്ടും വായിക്കാനിടയായി. നമ്മൾ കുറേ പേരൊക്കെ ശ്രദ്ധയില്ലാതെ ചെയ്യുന്ന ചില കാര്യങ്ങൾ!! അതിന്റെ impact! ഒരു ദിവസം വിശുദ്ധൻ തനിയെ ചാപ്പലിൽ ഇരുന്നു പ്രാർത്ഥിക്കുമ്പോൾ ചില ശബ്ദങ്ങൾ കേട്ട് കണ്ണ് തുറന്നു നോക്കി. ഒരു യുവസന്യാസസഹോദരൻ അൾത്താരയിലെ മെഴുതിരിക്കാലുകൾ തുടക്കുന്നു, ഫ്ലവർ വേസ് ശരിക്ക് വെക്കുന്നു,…
-
പ്രാർത്ഥിക്കുന്ന അമ്മ
നിങ്ങക്കറിയാം …ന്നാലും ഞാൻ പറയാം. മ്മടെ എവുപ്രാസ്യമ്മേടെ ജപമാലഭക്തിയെക്കുറിച്ചും അമ്മയുടെ ജപമാല പ്രാർത്ഥന മറ്റൊരു സിസ്റ്ററിന്റെ സമർപ്പിതജീവിതം തകരാതെ കാത്ത സംഭവത്തെ പറ്റിയും. എവുപ്രാസ്യമ്മ ഒല്ലൂർ കോൺവെന്റ് ചാപ്പലിന്റെ ഒരു മൂലക്ക്, ഈശോയുടെ തിരുഹൃദയരൂപത്തിന്റെ മുൻപിൽ ഇങ്ങനെ ഇരിക്കുമ്പോൾ, മിക്കപ്പോഴും കയ്യിൽ നൂറ്റി അൻപത്തിമൂന്ന് മണി ജപമാലയുടെ മണികൾ ഉരുണ്ടുകൊണ്ടിരിക്കുന്നുണ്ടാവും. ഒരു മടുപ്പുമില്ലാതെ എത്ര നേരം വേണമെങ്കിലും കൊന്ത ചൊല്ലുന്ന അമ്മ, ആരെങ്കിലും അരികിലൂടെ പോയാൽ അവരെയും വിളിക്കും ‘വാ മോളേ കൊന്ത ചൊല്ലാം’ എന്നും പറഞ്ഞ്.…
-
ക്യാര എന്ന വിശുദ്ധയായ ടീനേജ് പെൺകുട്ടി
മരണത്തോടടുത്ത മകളോട്, സ്വർഗ്ഗത്തിൽ അവൾ ആദ്യം മാതാവിനെ കാണുമെന്നും ഇരുകരങ്ങളും നീട്ടി അവളെ സ്വീകരിക്കാൻ മാതാവുണ്ടാകുമെന്നും പറഞ്ഞു സമാധാനിപ്പിച്ച അമ്മയോട് ക്യാര പറഞ്ഞു, “സ്വർഗ്ഗത്തിൽ ചെല്ലുമ്പോഴുള്ള സർപ്രൈസ് ഇപ്പോഴേ പൊളിക്കാതെ മമ്മി “ വിവാഹം കഴിഞ്ഞ് 10 വർഷത്തിന് ശേഷം, റുഗെറോ ബദാനോക്കും 37 വയസ്സുള്ളപ്പോൾ മരിയ തെരേസ കവിലിയാക്കും വളരെയേറെ ആഗ്രഹിച്ചുണ്ടായ മകൾ.. അവളാണ് ക്യാൻസർ ബാധിച്ച്, 1990 ഒക്ടോബർ 7 ന്, പത്തൊൻപതാം വയസ്സിൽ, ഈ ലോകത്തോട് യാത്ര പറഞ്ഞത്. ആദ്യ ഓപ്പറേഷൻ കഴിഞ്ഞപ്പോൾ…
-
Go and invite everyone to the banquet | Mission Sunday Message
മിഷൻ ഞായർ സന്ദേശം “Todos.. Todos.. Todos.. “ “എല്ലാവരും…എല്ലാവരും എല്ലാവരും”..പോർച്ചുഗലിൽ ലോകയുവജന ദിനത്തിനായി എല്ലാവരും കൂടിയിരിക്കവേ പോപ്പ് ഫ്രാൻസിസ് പറഞ്ഞ ഈ വാക്കുകൾ എല്ലാവരുടെയും ഹൃദയത്തിൽ പ്രതിധ്വനിച്ചു. എല്ലാവരെയും ഉൾക്കൊള്ളേണ്ടിയിരിക്കുന്നു എന്ന ഈ സന്ദേശം തന്നെയാണ് ഇപ്രാവശ്യത്തെ World Mission Sunday യുടെ theme ആയി പോപ്പ് ഫ്രാൻസിസ് തിരഞ്ഞെടുത്തിരിക്കുന്നതും “Go and invite everyone to the banquet”! (മത്തായി 22:9). ‘പോയി എല്ലാവരെയും വിരുന്നിന് ക്ഷണിക്കുക’. ഉൾപ്പെടുത്തലിന്റെയും ഐക്യത്തിന്റെയും സന്ദേശം. മതിലുകൾ തച്ചുടച്ചു…
-
ജപമാലയുടെ അപ്പസ്തോലൻ | വാഴ്ത്തപ്പെട്ട ബർത്തലോ ലോംഗോ
പൗരോഹിത്യ അഭിഷേകത്തിന്റെ അന്ന് സ്വന്തം വീട്ടിലെ ഒരാൾ പോലും ചടങ്ങിന് എത്താതിരുന്ന നിർഭാഗ്യവാൻ… എന്തേ അവർ ആരും വന്നില്ല? ആ ചടങ്ങിനെ പറ്റി അറിഞ്ഞിരുന്നെങ്കിൽ പോലും അവർ വരുമായിരുന്നില്ല, മാത്രമല്ല ദൈവത്തെ പ്രകീർത്തിച്ചുള്ള സ്തുതിപ്പുകളേ ആയിരുന്നില്ല അവിടെങ്ങും മുഴങ്ങി കേട്ടത്… ആക്രോശങ്ങളും ശാപവാക്കുകളും ദൈവനിന്ദയും! കാരണം?.. അവൻ അഭിഷിക്തനാകുന്നത് ഒരു സാത്താനിക പുരോഹിതനായിട്ടായിരുന്നു! തീർന്നില്ല, തന്റെ ആത്മാവിനെ പിശാചിന് സമർപ്പിച്ച്, സാത്താനിക ശുശ്രൂഷകൾ ചെയ്ത്, ദൈവദൂഷണം പറഞ്ഞ്, ദൈവത്തെ ഏത് വിധേനയും നിന്ദിച്ചു കൊണ്ടിരുന്ന ആൾ മരണശേഷം…
-
കാവൽ മാലാഖയുടെ സഹായം അനുഭവിച്ച ഒരു വൈദികന്റെ ഓർമ്മകുറിപ്പ്
Angel of God, My guardian dear…. കാവൽ മാലാഖയുടെ സഹായം അനുഭവിച്ച ഒരു വൈദികന്റെ ഓർമ്മകുറിപ്പ്. “ഒക്ടോബർ 2, കാവൽമാലാഖമാരുടെ തിരുന്നാളാണല്ലോ, ദൈവം നമ്മെ ഓരോരുത്തരെയും ഏൽപ്പിച്ചിരിക്കുന്ന ആ സുന്ദര, ആത്മീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ .. അവരോട് നമ്മൾ പ്രാർത്ഥിക്കാറുള്ളത് ഇങ്ങനല്ലേ? ദൈവത്തിന്റെ മാലാഖയേ, എന്റെ പ്രിയപ്പെട്ട കാവൽക്കാരാ, നിനക്കാണല്ലോ ദൈവം എന്നെ കരുണയോടെ ഭരമേൽപ്പിച്ചിരിക്കുന്നത്. എന്നെ പ്രകാശിപ്പിക്കാനും കാത്തുസൂക്ഷിക്കാനും നയിക്കാനും ഭരിക്കാനുമായി ഇന്നേ ദിവസം മുഴുവൻ എന്റെ കൂടെതന്നെ ഉണ്ടാകണമേ… നില്ല്. ഈ പ്രാർത്ഥനക്ക്…
-
പരിശുദ്ധ ജപമാല… മാധുര്യമുള്ള ചങ്ങല…
‘മറിയത്തിന്റെ പരിശുദ്ധ ജപമാല… നമ്മെ ദൈവത്തോട് ഐക്യപ്പെടുത്തുന്ന മാധുര്യമുള്ള ചങ്ങല…’ “സ്വർഗ്ഗീയ അമ്മയുടെ അടുത്ത് എപ്പോഴും ആയിരിക്കുക, ആ അമ്മയെ സ്നേഹിക്കുക, ജപമാല ചൊല്ലി പ്രാർത്ഥിക്കുക, കാരണം ഈ കാലഘട്ടത്തിലെ ലോകത്തിന്റെ എല്ലാ തിന്മകൾക്കും എതിരായുള്ള ആയുധം ജപമാലയാണ്”… ദിവസവും 40-ഓളം ജപമാലകൾ ചൊല്ലി പ്രാർത്ഥിച്ചിരുന്ന വിശുദ്ധ പാദ്രെ പിയോ ആണിത് പറഞ്ഞത്. വിശുദ്ധ ബ്രിജിറ്റിനു ലഭിച്ച ഒരു ദർശനത്തിൽ ഈശോ തന്റെ അമ്മയായ പരിശുദ്ധ മറിയത്തോടായി ഇങ്ങനെ പറയുന്നത് കേട്ടു.”ഓ എന്റെ അമ്മെ ; ഞാൻ…
-
ജാപ്പനീസ് കർഷകൻ സ്വർഗ്ഗത്തിൽ
ഒരു ജാപ്പനീസ് കർഷകൻ സ്വർഗ്ഗത്തിലെത്തി. അയാൾ ആദ്യം ശ്രദ്ധിച്ച കാര്യം, ഒരു നീണ്ട ഷെൽഫിൽ കുറേ വിചിത്രങ്ങളായ സാധനങ്ങൾ ഇരിക്കുന്നതായിരുന്നു. ‘എന്താണത്? “അയാൾ ചോദിച്ചു. “സൂപ്പുണ്ടാക്കാനുള്ള എന്തെങ്കിലും ആണോ?” “അല്ല ” മറുപടി വന്നു. ” അത് ചെവികളാണ്. ഭൂമിയിൽ മുൻപ് ജീവിച്ചുമരിച്ചുപോയ കുറെ ആളുകളുടേതാണ്. അവർ ജീവിച്ചിരുന്ന കാലത്ത്, നല്ലവരാകാൻ എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് ധാരാളം കേട്ടിരുന്നു. പക്ഷേ കാര്യമായ ശ്രദ്ധയൊന്നും അതിന് കൊടുത്തില്ല. അതുകൊണ്ട് അവർ മരിച്ചുകഴിഞ്ഞപ്പോൾ അവരുടെ ചെവികൾ മാത്രം സ്വർഗത്തിലേക്ക് പോന്നു,…
-
പുതിയ ഇടങ്ങളിലേക്ക്…
ക്രിസ്റ്റ്യൻ കൂട്ടായ്മയുടെ ഒരു യോഗം നടക്കുകയായിരുന്നു ബ്രസീലിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ. അതിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പേരും മീൻപിടുത്തക്കാരാണ്. അതിഥിയായി വന്ന പുരോഹിതൻ അവരോട് ചോദിച്ചു, “ഈശോ അപ്പസ്തോലൻമാരായി മുക്കുവരെ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കുമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? അതിലൊരു മുക്കുവൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു, “കരയിലൂടെ യാത്ര ചെയ്യുന്നവർ വഴികളുണ്ടാക്കും. പിന്നാലെ വരുന്നവരും ആ വഴിയിലൂടെ തന്നെ നടന്നു നടന്ന് അതൊരു റോഡ് ആയി മാറും. കുറച്ചു കഴിയുമ്പോൾ കല്ലു പതിച്ച, ടാറിട്ട, റോഡാവും അത് “. “വെള്ളത്തിലൂടെ…
-
നീ നീയായി തന്നെ ജീവിക്കുക
ഒരു കുട്ടി ഒരു കുല പഴം ചുമന്നുകൊണ്ട് പോവുകയായിരുന്നു. ഒരു വൃദ്ധൻ അവനെ പിടിച്ചുനിർത്തി ചോദിച്ചു, “എനിക്ക് കുറച്ച് പഴം തരുമോ? നല്ല വിശപ്പ്. ഭയങ്കര ക്ഷീണവും “. ആ കുട്ടി വാഴക്കുല നിലത്ത് വെച്ച് അതിൽ നിന്ന് മൂന്ന് പഴം ഉരിഞ്ഞ് അയാൾക്ക് കൊടുത്തു. പക്ഷേ എന്തോ മാലിന്യം കയ്യിൽ കിട്ടിയ പോലെ അയാൾ മുഖം കോട്ടിക്കൊണ്ട് അവനോട് പറഞ്ഞു, ” ശ്ശേ, ഇത് അധികം പഴുത്തിട്ടില്ലല്ലോ. ഞാൻ ഇതെങ്ങനെ കഴിക്കും?” അയാളുടെ നീരസം കണ്ട്…
-
September 17 | വി. റോബർട്ട് ബെല്ലാർമിൻ
“എല്ലാ ക്രിസ്ത്യാനികളും ബെല്ലാർമിനെപ്പോലെ ജീവിച്ചാൽ, നമ്മൾ ജൂതന്മാരെല്ലാം ക്രിസ്ത്യാനികളായേനെ!” ഒരാൾ പറഞ്ഞു. ഒരു കാൽവിനിസ്റ്റ് ഇങ്ങനെ പറഞ്ഞു, “എല്ലാ കർദ്ദിനാൾമാരും ബെല്ലാർമിനെപ്പോലെ ആയിരുന്നെങ്കിൽ, പാഷണ്ഡതകൾ പിന്നെ ഉണ്ടാവുകയെ ഇല്ലായിരുന്നു”. വിശുദ്ധ റോബർട്ട് ബെല്ലാർമിന്റെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ വിശുദ്ധി ജൂതൻമാരും പാഷണ്ഠികളും വരെ അസന്നിഗ്ദമായി പ്രഖ്യാപിച്ചിരുന്നു. ആ വിശുദ്ധനെപ്പറ്റി ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് 1തിമോത്തി.6:11-12 ആണ്… “എന്നാൽ ദൈവികമനുഷ്യനായ നീ ഇവയിൽ നിന്ന് ഓടിയകലണം.നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്‌നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നം വെക്കുക. വിശ്വാസത്തിന്റെ…
-
His simplicity amazed me… | Afi Nihaya Faradisa
“എനിക്ക് കത്തോലിക്കാ ദൈവശാസ്ത്രത്തെ ക്കുറിച്ച് ഒന്നുമറിയില്ല… പക്ഷേ അദ്ദേഹം വചനം പ്രസംഗിക്കേണ്ട ആവശ്യമേയില്ലെന്ന് എനിക്ക് തോന്നുന്നു, കാരണം അദ്ദേഹത്തിന്റെ പതിവ് രീതികൾ തന്നെ ബൈബിളിനെ നല്ല രീതിയിൽ പ്രതിനിദാനം ചെയ്യുന്നു”… ഇത് പറഞ്ഞത് ഇൻഡോനേഷ്യയിലെ ഒരു മുസ്ലിം ജേർണലിസ്റ്റ് ആണ്. പറഞ്ഞതാകട്ടെ, പോപ്പ് ഫ്രാൻസിസിനെക്കുറിച്ചും. ഫസ്റ്റ്ക്ലാസ്സ് യാത്രികനാകാതെ, സാധാരണ ജനങ്ങൾക്കൊപ്പം ഫ്ളൈറ്റിലിരുന്ന്, തന്റെ സന്ദർശനവേളക്കായി മുൻകൂട്ടി ഇൻഡോനേഷ്യയിൽ തയ്യാറാക്കിയിരുന്ന വിലകൂടിയ കാറും ഫൈവ്സ്റ്റാർ ഹോട്ടലിലെ താമസവും വേണ്ടെന്ന് വെച്ച്, ഒരു ടയോട്ട ഇന്നോവയും ഇൻഡോനേഷ്യൻ വത്തിക്കാൻ എംബസിയിലെ…
-
September 13 | St. John Chrysostom
“നിങ്ങളുടെ അൾത്താരകൾ സ്വർണ്ണകാസകൾ കൊണ്ട് നിറഞ്ഞിരിക്കുമ്പോഴും, നിങ്ങളുടെ സഹോദരർ പട്ടിണി കൊണ്ട് മരിക്കുകയാണെങ്കിൽ അതിന് എന്തർത്ഥം? നിന്റെ സഹോദരന്റെ വിശപ്പടക്കാൻ പരിശ്രമിച്ചതിന് ശേഷം ബാക്കി വരുന്നത് കൊണ്ടു മാത്രം നിന്റെ അൾത്താര അലങ്കരിക്കുക’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് പാവങ്ങൾക്ക് വേണ്ടി അക്ഷരാർത്ഥത്തിൽ നിലകൊണ്ട ആൾ… അതായിരുന്നു വിശുദ്ധ ജോൺ ക്രിസോസ്റ്റം. “നഗരത്തിൽ നിന്ന് ഓടി രക്ഷപ്പെടുമ്പോൾ എനിക്കത് ദൌര്‍ഭാഗ്യമാണെന്ന് തോന്നിയില്ല. എന്റെ ഹൃദയം അവാച്യമായ സാന്ത്വനത്താൽ കവിഞ്ഞൊഴുകുകയായിരുന്നു. ചക്രവർത്തിനി എന്നെ ഭ്രഷ്ടനാക്കുന്നെങ്കിൽ ഞാൻ കരുതും ഭൂമിയും അതുൾക്കൊള്ളുന്ന…
-
ഞാൻ നിന്റെ അമ്മയോട് പറയും…
മറ്റൊരാളുടെ കഠിനവേദന നമുക്ക് സൗഖ്യമായി തീരുക… മനസ്സുഖം തരിക എന്നൊക്കെ വെച്ചാൽ എന്ത് ക്രൂരത ആണല്ലേ? എന്തൊരു കോൺട്ര. സ്റ്റേറ്റ്മെന്റ് ആണ്? പക്ഷേ ഈ പരസ്പരവിരുദ്ധ പ്രസ്താവനക്ക് പോലും ‘ചലേഗ’ (അതൊക്കെ നടക്കുംന്നേ) എന്ന് ഉത്തരം പറയാൻ പറ്റുന്ന ഒരാളുണ്ട് ക്രിസ്ത്യാനി! പിന്നല്ലാതെ ? ഈശോയുടെ പീഡാനുഭവവും കുരിശുമരണവും ഒക്കെയല്ലേ നമുക്ക് രക്ഷയും സൗഖ്യവും ആവുന്നത്? അവന്റെ മേലുള്ള മുറിവുകളാൽ , അടിപിണരുകളാൽ, അവന്റെ കുരിശിനാൽ, നമ്മൾ സൗഖ്യപ്പെട്ടു, വെച്ചുകെട്ടപ്പെട്ടു, രക്ഷനേടി. (ക്രിസ്ത്യാനിക്ക് മാത്രമല്ല കേട്ടോ എല്ലാ…
