• The Book of Numbers, Chapter 2 | സംഖ്യ, അദ്ധ്യായം 2 | Malayalam Bible | POC Translation

    സംഖ്യാപുസ്തകം, അദ്ധ്യായം 2 പാളയമടിക്കേണ്ട ക്രമം 1 കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനം അവരവരുടെ ഗോത്രമുദ്രയോടുകൂടിയ പതാക കള്‍ക്കു കീഴില്‍ പാളയമടിക്കണം. സമാഗമ കൂടാരത്തിനഭിമുഖമായി ചുറ്റും താവളമുറപ്പിക്കുകയും വേണം.3 അമ്മിനാദാബിന്റെ മകന്‍ നഹ്‌ഷോന്റെ നേതൃത്വത്തിലുള്ള യൂദാഗോത്രം സൂര്യനുദിക്കുന്ന കിഴക്കുദിക്കില്‍ സ്വന്തം പതാകയ്ക്കുകീഴില്‍ പാളയമ ടിക്കണം.4 അവന്റെ സൈന്യത്തില്‍ എഴുപത്തിനാലായിരത്തിയറുനൂറുപേര്‍.5 അതിനടുത്ത് സുവാറിന്റെ മകന്‍ നെത്താനേ ലിന്റെ നേതൃത്വത്തിലുള്ള ഇസാക്കര്‍ഗോത്രം.6 അവന്റെ സൈന്യത്തില്‍ അന്‍പത്തിനാലായിരത്തിനാനൂറുപേര്‍.7 അതിനപ്പുറം ഹേലോന്റെ പുത്രന്‍ എലിയാബിന്റെ നേതൃത്വത്തിലുള്ള സെബുലൂണ്‍ഗോത്രം.8 അവന്റെ സൈന്യത്തില്‍ അന്‍പത്തേഴായിരത്തിനാനൂറുപേര്‍.9…

  • The Book of Numbers, Chapter 1 | സംഖ്യ, അദ്ധ്യായം 1 | Malayalam Bible | POC Translation

    സംഖ്യാപുസ്തകം, അദ്ധ്യായം 1 ജനസംഖ്യ 1 ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ രണ്ടാംവര്‍ഷം രണ്ടാംമാസം ഒന്നാം ദിവസം സീനായ്മരുഭൂമിയില്‍ സമാഗമകൂടാരത്തില്‍വച്ച് കര്‍ത്താവ് മോശയോടു കല്‍പിച്ചു:2 ഗോത്രവും കുടുംബവും തിരിച്ച് ഇസ്രായേല്‍ സമൂഹത്തിലെ സകല പുരുഷന്‍മാരുടെയും കണക്കെടുക്കുക.3 ഇരുപതും അതിനുമേലും വയസ്‌സുംയുദ്ധംചെയ്യാന്‍ കഴിവുമുള്ള ഇസ്രായേലിലെ സക ലരെയും ഗണം തിരിച്ചെണ്ണുക. നീയും അഹറോനും കൂടിയാണ് കണക്കെടുക്കേണ്ടത്.4 ഓരോ ഗോത്രത്തിലും നിന്ന് ഒരു തലവനെക്കൂടെ കൊണ്ടുപോകണം.5 നിങ്ങളെ സഹായിക്കാന്‍ വരേണ്ടവര്‍ ഇവരാണ്: റൂബനില്‍നിന്ന് ഷെദെയൂറിന്റെ പുത്രന്‍ എലിസൂര്‍.6 ശിമയോനില്‍നിന്ന് സുരിഷദായിയുടെ പുത്രന്‍…

  • The Book of Numbers, Introduction | സംഖ്യ, ആമുഖം | Malayalam Bible | POC Translation

    സംഖ്യാപുസ്തകം, ആമുഖം സീനായ്മലയില്‍ എത്തിയ ജനം അവിടെനിന്നു പുറപ്പെട്ട് വാഗ്ദത്തഭൂമിയുടെ അതിര്‍ത്തിയില്‍, മൊവാബു താഴ്‌വരയില്‍ എത്തുന്നതുവരെയുള്ള ഏകദേശം നാല്‍പതു വര്‍ഷത്തെ ചരിത്രമാണ് ഈഗ്രന്ഥത്തിലുള്ളത്. ഈ കാലഘട്ടത്തിന്റെ ആരംഭത്തിലും അവസാനത്തിലും (1-26 അധ്യായങ്ങള്‍) ഓരോ ജനസംഖ്യക്കണക്കെടുപ്പു നടക്കുന്നുണ്ട്. ഇതില്‍നിന്നാണ് സംഖ്യ എന്ന പേര്‍ പുസ്തകത്തിനു ലഭിച്ചത്. ഇസ്രായേല്‍മക്കളില്‍യുദ്ധശേഷിയുള്ളവരെ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു കണക്കെടുപ്പിന്റെ ഉദ്‌ദേശ്യം. മരുഭൂമിയില്‍ കഴിച്ചുകൂട്ടിയ വര്‍ഷങ്ങളിലെ ചരിത്രം ദൈവത്തിനും മോശയ്ക്കുമെതിരേ പിറുപിറുക്കുന്ന ജനത്തിനു ശിക്ഷയിലൂടെ ദൈവം നല്‍കുന്ന ശിക്ഷണത്തിനു സാക്ഷ്യം നല്‍കുന്നു. കാദെഷ്‌ബെര്‍ണെയായില്‍നിന്നു കാനാന്‍ദേശം ഒറ്റുനോക്കാന്‍ മോശ അയച്ചവരില്‍…

  • June 21 വിശുദ്ധ അലോയ്സിയൂസ് ഗോണ്‍സാഗാ

    ⚜️⚜️⚜️⚜️ June 2️⃣1️⃣⚜️⚜️⚜️⚜️വിശുദ്ധ അലോയ്സിയൂസ് ഗോണ്‍സാഗാ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിയിലായിരുന്നു വിശുദ്ധന്‍ വളര്‍ന്നു വന്നത്. ഇറ്റലിയിലെ ആ കാലഘട്ടം ജനങ്ങള്‍ വളരെയേറെ അശ്രദ്ധരും, ധാര്‍മ്മികമായി അധപതിച്ച നിലയിലും, ഭോഗാസക്തിയിലും മുഴുകി ജീവിച്ചിരുന്ന നിലയിലായിരിന്നു. തനിക്ക് ചുറ്റുമുള്ള പാപവസ്ഥ അലോയ്സിയൂസ് കാണുകയും, അതില്‍ മനംമടുത്ത വിശുദ്ധന്‍ താന്‍ ഒരിക്കലും അതില്‍ പങ്ക് ചേരുകയില്ല എന്ന് തീരുമാനമെടുക്കുകയും ചെയ്തു. ഒരു കുലീന കുടുംബത്തിലായിരുന്നു ജനനമെന്നതിനാല്‍ വിനോദങ്ങള്‍ക്കായി അവന് ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നു. കുതിരസവാരിയും, കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ നടത്തിയിരുന്ന വലിയ വിരുന്നുകളും…

  • ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 21

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 2️⃣1️⃣ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ പീഡാനുഭവവും അവിടുത്തെ ഹൃദയവേദനയും♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ലോകനാഥനായ മിശിഹായുടെ തിരുശരീരത്തില്‍ അനുഭവിച്ച പാടുപീഡകളെല്ലാം അവിടുത്തെ ജീവിതകാലം കൊണ്ട് അവസാനിച്ചു. ഈ പീഡകളെല്ലാം ജെറുസലേം നീവാസികളില്‍ നിന്നത്രേ അനുഭവിച്ചത്. എന്നാല്‍ ആരാധ്യമായ ഈശോയുടെ ദിവ്യഹൃദയം അവിടുത്തെ ഉത്ഭവം മുതല്‍ ലോകാവസാനം വരെയും വേദന അനുഭവിച്ചു കൊണ്ടാണിരിക്കുന്നത്. ഈ ഹൃദയ വേദനകള്‍ക്കു കാരണക്കാര്‍ അവിടുത്തെ സ്വന്തക്കാരായ വൈദികര്‍, സന്യാസിനീ സന്യാസികള്‍, അല്‍മായര്‍, ഭരണാധികാരികള്‍, മുതലാളികള്‍, തൊഴിലാളികള്‍, എന്നിവരെല്ലാമാണ്. ദേവാലയങ്ങള്‍, കുടുംബങ്ങള്‍, തീയേറ്ററുകള്‍, ഹോട്ടലുകള്‍, നൃത്തകേന്ദ്രങ്ങള്‍,…

  • ജൂൺ 21 വിശുദ്ധ അലോഷ്യസ് ഗോൺസാഗ | Saint Aloysius Gonzaga

    ജൂൺ 21 – വിശുദ്ധ അലോഷ്യസ് ഗോൺസാഗ | Saint Aloysius Gonzaga യുവാക്കളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ അലോഷ്യസ് ഗോൺസാഗയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • Saint Aloysius Gonzaga / Tuesday of week 12 in Ordinary Time

    🔥 🔥 🔥 🔥 🔥 🔥 🔥 21 Jun 2022 Saint Aloysius Gonzaga, Religious on Tuesday of week 12 in Ordinary Time Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 24:4,3 കളങ്കമറ്റ കൈകളും നിര്‍മലഹൃദയവുമുള്ളവന്‍കര്‍ത്താവിന്റെ മലയില്‍ കയറുകയുംഅവിടത്തെ വിശുദ്ധസ്ഥലത്ത് നില്ക്കുകയും ചെയ്യും. സമിതിപ്രാര്‍ത്ഥന സ്വര്‍ഗീയദാനങ്ങളുടെ ഉറവിടമായ ദൈവമേ,വിശുദ്ധ അലോഷ്യസില്‍ജീവിതത്തിന്റെ അദ്ഭുതകരമായ നിഷ്‌കളങ്കത,തപശ്ചര്യയോടുകൂടെ അങ്ങ് ചേര്‍ത്തുവല്ലോ.അദ്ദേഹത്തിന്റെ ജീവിതനൈര്‍മല്യംഅനുകരിക്കാന്‍ കഴിയാത്ത ഞങ്ങള്‍,ഈ വിശുദ്ധന്റെ പുണ്യയോഗ്യതകളാലും മധ്യസ്ഥതയാലുംഅദ്ദേഹത്തിന്റെ തപശ്ചര്യ അനുകരിക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള…

  • The Book of Leviticus, Chapter 27 | ലേവ്യര്‍, അദ്ധ്യായം 27 | Malayalam Bible | POC Translation

    ലേവ്യ പുസ്തകം, അദ്ധ്യായം 27 നേര്‍ച്ചകള്‍ 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക, വ്യക്തികളെ കര്‍ത്താവിനു നേരുകയാണെങ്കില്‍, അവരുടെ വില നിശ്ചയിക്കേണ്ടത് ഇപ്രകാരമാണ്:3 ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള പുരുഷനാണെങ്കില്‍ അവന്റെ മൂല്യം വിശുദ്ധമന്ദിരത്തിലെ നിരക്കനുസരിച്ച് അന്‍പതു ഷെക്കല്‍ വെള്ളിയായിരിക്കണം;4 സ്ത്രീയാണെങ്കില്‍ മുപ്പതുഷെക്കലും.5 അഞ്ചു വയസ്‌സിനും ഇരുപതു വയസ്‌സിനും മധ്യേയാണെങ്കില്‍ പുരുഷന് ഇരുപതു ഷെക്കലും സ്ത്രീക്ക് പത്തുഷെക്കലുമായിരിക്കണം മൂല്യം.6 ഒരുമാസം മുതല്‍ അഞ്ചു വര്‍ഷംവരെയാണ് പ്രായമെങ്കില്‍ ആണ്‍കുട്ടിക്ക് അഞ്ചു ഷെക്കല്‍ വെള്ളിയും പെണ്‍കുട്ടിക്ക് മൂന്നു ഷെക്കല്‍…

  • The Book of Leviticus, Chapter 26 | ലേവ്യര്‍, അദ്ധ്യായം 26 | Malayalam Bible | POC Translation

    ലേവ്യ പുസ്തകം, അദ്ധ്യായം 26 അനുഗ്രഹങ്ങള്‍ 1 നിങ്ങള്‍ ആരാധനയ്ക്കായി വിഗ്രഹങ്ങളോ കൊത്തുരൂപങ്ങളോ ഉണ്ടാക്കരുത്. നിങ്ങളുടെ ദേശത്തു സ്തംഭങ്ങളുയര്‍ത്തുകയോ കൊത്തിയ കല്ലുകള്‍ നാട്ടുകയോ അരുത്. എന്തെന്നാല്‍, ഞാനാണ് നിങ്ങളുടെദൈവമായ കര്‍ത്താവ്.2 നിങ്ങള്‍ എന്റെ സാബത്ത് ആചരിക്കുകയും എന്റെ വിശുദ്ധസ്ഥലം പൂജ്യമായിക്കരുതുകയും ചെയ്യുവിന്‍. ഞാനാണ് കര്‍ത്താവ്.3 നിങ്ങള്‍ എന്റെ നിയമങ്ങള്‍ അനുസരിക്കുകയും കല്‍പനകള്‍ പാലിക്കുകയും ചെയ്യുമെങ്കില്‍, ഞാന്‍ യഥാകാലം നിങ്ങള്‍ക്കു മഴ തരും;4 ഭൂമി വിളവുകള്‍ വര്‍ദ്ധിപ്പിക്കുകയും വൃക്ഷങ്ങള്‍ ഫലം നല്‍കുകയും ചെയ്യും.5 നിങ്ങളുടെ കറ്റമെതിക്കല്‍ മുന്തിരിപ്പഴം പറിക്കുന്ന…

  • The Book of Leviticus, Chapter 25 | ലേവ്യര്‍, അദ്ധ്യായം 25 | Malayalam Bible | POC Translation

    ലേവ്യ പുസ്തകം, അദ്ധ്യായം 25 സാബത്തുവര്‍ഷം 1 കര്‍ത്താവ് സീനായ്മലയില്‍വച്ചു മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ നിങ്ങള്‍ക്കു തരാന്‍പോകുന്ന ദേശത്തു നിങ്ങള്‍ പ്രവേശിക്കുമ്പോള്‍ ആ ദേശം കര്‍ത്താവിനൊരു സാബത്ത് ആചരിക്കണം.3 ആറുവര്‍ഷം നീ നിന്റെ നിലം വിതയ്ക്കുകയും മുന്തിരിവള്ളി വെട്ടിയൊരുക്കി ഫലമെടുക്കുകയും ചെയ്യുക.4 എന്നാല്‍, ഏഴാം വര്‍ഷം ദേശത്തിനു വിശ്ര മത്തിനുള്ള കര്‍ത്താവിന്റെ സാബത്തായിരിക്കും. ആ വര്‍ഷം നിലം വിതയ്ക്കുകയോ മുന്തിരിവള്ളി മുറിക്കുകയോ ചെയ്യരുത്.5 താനേ മുളച്ചു വിളയുന്നവനിങ്ങള്‍ കൊയ്യരുത്. വള്ളികള്‍ മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം…

  • The Book of Leviticus, Chapter 24 | ലേവ്യര്‍, അദ്ധ്യായം 24 | Malayalam Bible | POC Translation

    ലേവ്യ പുസ്തകം, അദ്ധ്യായം 24 ദേവാലയദീപം 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 വിളക്കുകള്‍ നിരന്തരം കത്തിക്കൊണ്ടിരിക്കുന്നതിന് ഒലിവില്‍നിന്നെടുത്ത ശുദ്ധമായ എണ്ണ നിന്റെ അടുക്കല്‍ കൊണ്ടുവരാന്‍ ഇസ്രായേല്‍ജനത്തോടു പറയുക.3 സമാഗമകൂടാരത്തില്‍ സാക്ഷ്യത്തിന്റെ തിര ശ്ശീലയ്ക്കു പുറത്ത് പ്രദോഷംമുതല്‍ പ്രഭാതംവരെ നിരന്തരം കര്‍ത്താവിന്റെ സന്നിധിയില്‍ അഹറോന്‍ അതു സജ്ജമാക്കി വയ്ക്കണം. നിങ്ങളുടെ തലമുറകള്‍ക്ക് എന്നേക്കുമുള്ള നിയമമാണിത്.4 കര്‍ത്താവിന്റെ സന്നിധിയില്‍ ദീപപീഠത്തിന്‍മേല്‍ അവന്‍ ദീപങ്ങള്‍ നിരന്തരം ഒരുക്കിവയ്ക്കണം. തിരുസാന്നിദ്ധ്യ അപ്പം 5 നീ നേരിയ മാവുകൊണ്ടു പന്ത്രണ്ട് അപ്പം ഉണ്ടാക്കണം. ഓരോ…

  • The Book of Leviticus, Chapter 23 | ലേവ്യര്‍, അദ്ധ്യായം 23 | Malayalam Bible | POC Translation

    ലേവ്യ പുസ്തകം, അദ്ധ്യായം 23 തിരുനാളുകള്‍ 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക, വിശുദ്ധ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടേണ്ട കര്‍ത്താവിന്റെ തിരുനാളുകള്‍ ഇവയാണ്. സാബത്ത് 3 ആറുദിവസം നിങ്ങള്‍ ജോലി ചെയ്യണം; ഏഴാംദിവസം സമ്പൂര്‍ണവിശ്രമത്തിനും വിശുദ്ധ സമ്മേളനത്തിനുമുള്ള സാബത്താണ്. അന്നു നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്; നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും കര്‍ത്താവിന്റെ സാബത്താണ്.4 നിശ്ചിത കാലത്ത് നിങ്ങള്‍ പ്രഖ്യാപിക്കേണ്ട കര്‍ത്താവിന്റെ തിരുനാളുകള്‍, വിശുദ്ധസമ്മേളനങ്ങള്‍ ഇവയാണ്. പെസഹാ, പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ 5 ഒന്നാം മാസം പതിന്നാലാംദിവസംവൈകുന്നേരം കര്‍ത്താവിന്റെ…

  • The Book of Leviticus, Chapter 22 | ലേവ്യര്‍, അദ്ധ്യായം 22 | Malayalam Bible | POC Translation

    ലേവ്യ പുസ്തകം, അദ്ധ്യായം 22 ബലിവസ്തുഭോജനം 1 കര്‍ത്താവ് മോശയോടു കല്‍പിച്ചു:2 ഇസ്രായേല്‍ജനം എനിക്കു സമര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കളെ ആദരപൂര്‍വം സമീപിക്കുകയും അങ്ങനെ എന്റെ പരിശുദ്ധനാമത്തെ അശുദ്ധമാക്കാതിരിക്കുകയും ചെയ്യുവിന്‍ എന്ന് അഹറോനോടും സന്തതികളോടും പറയുക. ഞാനാണ് കര്‍ത്താവ്.3 നിങ്ങളുടെ സന്തതിപരമ്പരകളില്‍ ആരെങ്കിലും അശുദ്ധനായിരിക്കെ, ഇസ്രായേല്‍ക്കാര്‍ കര്‍ത്താവിനു സമര്‍പ്പിച്ചവിശുദ്ധവസ്തുക്കളെ സമീപിച്ചാല്‍ അവന്‍ എന്റെ സന്നിധിയില്‍ നിന്നു വിച്‌ഛേദിക്കപ്പെടും.4 ഞാനാണ് കര്‍ത്താവ്. അഹറോന്റെ വംശത്തില്‍പ്പെട്ട ആരെങ്കിലും കുഷ്ഠരോഗിയോ ബീജസ്രാവക്കാരനോ ആണെങ്കില്‍ അവന്‍ ശുദ്ധനാകുന്നതുവരെ വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കരുത്.5 ബീജസ്രാവമുള്ളവനും മരിച്ചവനെയോ ഇഴജന്തുവിനെയോ മനുഷ്യനിലുള്ള…

  • The Book of Leviticus, Chapter 21 | ലേവ്യര്‍, അദ്ധ്യായം 21 | Malayalam Bible | POC Translation

    ലേവ്യ പുസ്തകം, അദ്ധ്യായം 21 പൗരോഹിത്യ വിശുദ്ധി 1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: അഹറോന്റെ പുത്രന്‍മാരായ പുരോഹിതന്‍മാരോടു പറയുക, പുരോഹിതന്‍മാരിലാരും തങ്ങളുടെ ജനങ്ങളില്‍ മൃതരായവര്‍ക്കുവേണ്ടി സ്വയം അശുദ്ധരാകരുത്.2 എന്നാല്‍, തന്റെ അടുത്ത ചാര്‍ച്ചക്കാരെപ്രതി – പിതാവ്, മാതാവ്, മകന്‍ , മകള്‍, സഹോദരന്‍ എന്നിവരെ പ്രതി – അവന്‍ സ്വയം മാലിന്യം ഏറ്റുകൊള്ളട്ടെ.3 അതുപോലെ, കന്യകയായ സഹോദരിയെപ്രതിയും. അവിവാഹിതയായ അവള്‍ അവനു ബന്ധപ്പെട്ടവളാണ്.4 അവന്‍ തന്റെ ജനങ്ങളില്‍ പ്രമുഖനായിരിക്കുകയാല്‍ തന്നെത്തന്നെ മലിനനാക്കുകയോ അശുദ്ധനാക്കുകയോ അരുത്.5 ദുഃഖസൂചകമായി പുരോഹിതന്‍മാര്‍…

  • The Book of Leviticus, Chapter 20 | ലേവ്യര്‍, അദ്ധ്യായം 20 | Malayalam Bible | POC Translation

    ലേവ്യ പുസ്തകം, അദ്ധ്യായം 20 വിവിധ ശിക്ഷകള്‍ 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക, ഇസ്രായേല്‍ജനത്തിലോ ഇസ്രായേലില്‍ വന്നു വസിക്കുന്ന വിദേശികളിലോ നിന്ന് ആരെങ്കിലും തങ്ങളുടെ മക്കളില്‍ ആരെയെങ്കിലും മോളെക്കിനു ബലിയര്‍പ്പിക്കുന്നെങ്കില്‍ അവനെ കൊല്ലണം. ദേശത്തിലെ ജനങ്ങള്‍ അവനെ കല്ലെറിയണം.3 അവനെതിരേ ഞാന്‍ എന്റെ മുഖം തിരിക്കുകയും ജനത്തില്‍നിന്ന് അവനെ വിച്‌ഛേദിച്ചുകളയുകയും ചെയ്യും. എന്തെന്നാല്‍, അവന്‍ തന്റെ മക്കളില്‍ ഒരാളെ മോളെക്കിനു ബലിയര്‍പ്പിച്ചു. അങ്ങനെ എന്റെ വിശുദ്ധസ്ഥലം മലിനമാക്കുകയും എന്റെ പരിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു.4 അവന്‍…

  • The Book of Leviticus, Chapter 19 | ലേവ്യര്‍, അദ്ധ്യായം 19 | Malayalam Bible | POC Translation

    ലേവ്യ പുസ്തകം, അദ്ധ്യായം 19 വിവിധ നിയമങ്ങള്‍ 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍സമൂഹത്തോടു പറയുക, നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍ നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്ധനാണ്.3 മാതാവിനെയും പിതാവിനെയും ബഹുമാനിക്കുകയും എന്റെ സാബത്ത് ആചരിക്കുകയും വേണം. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.4 വിഗ്രഹങ്ങളെ ആരാധിക്കുകയോ ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ വാര്‍ത്തെടുക്കുകയോ ചെയ്യരുത്. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.5 കര്‍ത്താവിനു സമാധാനബലിയര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ സ്വീകാര്യരാകത്തക്കവിധം അര്‍പ്പിക്കുക.6 അര്‍പ്പിക്കുന്ന ദിവസവും അതിനടുത്ത ദിവസവും നിങ്ങള്‍ അതു ഭക്ഷിക്കണം. മൂന്നാം ദിവസത്തേക്ക്…

  • The Book of Leviticus, Chapter 18 | ലേവ്യര്‍, അദ്ധ്യായം 18 | Malayalam Bible | POC Translation

    ലേവ്യ പുസ്തകം, അദ്ധ്യായം 18 ലൈംഗികതയുടെ വിശുദ്ധി 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്.3 നിങ്ങള്‍ വസിച്ചിരുന്ന ഈജിപ്തുദേശത്തെ ജനങ്ങളെപ്പോലെ നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. ഞാന്‍ നിങ്ങളെ പ്രവേശിപ്പിക്കാനിരിക്കുന്ന കാനാന്‍ദേശത്തെ ആളുകളെപ്പോലെയും നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. അവരുടെ ചട്ടങ്ങളനുസരിച്ചു നിങ്ങള്‍ വ്യാപരിക്കുകയുമരുത്.4 നിങ്ങള്‍ എന്റെ പ്രമാണങ്ങളും കല്‍പനകളുമനുസരിച്ചു വ്യാപരിക്കണം.5 നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഞാനാണ്. നിങ്ങള്‍ എന്റെ കല്‍പനകളും പ്രമാണങ്ങളും അനുസരിക്കുക. അവ അനുസരിക്കുന്നവന്‍ അതിനാല്‍ ജീവിക്കും. ഞാനാണ് കര്‍ത്താവ്.6 നിങ്ങളില്‍ ആരും…

  • The Book of Leviticus, Chapter 17 | ലേവ്യര്‍, അദ്ധ്യായം 17 | Malayalam Bible | POC Translation

    ലേവ്യ പുസ്തകം, അദ്ധ്യായം 17 രക്തത്തിന്റെ പവിത്രത 1 കര്‍ത്താവു മോശയോടു കല്‍പിച്ചു:2 അഹറോനോടും പുത്രന്‍മാരോടും ഇസ്രായേല്‍ജനത്തോടുംപറയുക, കര്‍ത്താവ് കല്‍പിക്കുന്നു:3 ഇസ്രായേല്‍ഭവനത്തിലെ ആരെങ്കിലും കാളയെയോ ചെമ്മരിയാടിനെയോ കോലാടിനെയോ പാളയത്തിനകത്തോ പുറത്തോ വച്ചു കൊല്ലുകയും,4 ശ്രീകോവിലിനു മുന്‍പില്‍ കര്‍ത്താവിനു കാഴ്ചയായി അര്‍പ്പിക്കുന്നതിന് സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ അതിനെ കൊണ്ടുവരാതിരിക്കുകയും ചെയ്താല്‍ അതിന്റെ രക്തത്തിന് അവന്‍ ഉത്തരവാദിയായിരിക്കും. രക്തംചൊരിഞ്ഞഅവന്‍ സ്വജനത്തില്‍നിന്നു വിച്‌ഛേ ദിക്കപ്പെടണം.5 ഇത് ഇസ്രായേല്‍ജനം മൃഗങ്ങളെ തുറസ്‌സായ സ്ഥലത്തുവച്ചു ബലിയര്‍പ്പിക്കാതെ കര്‍ത്താവിന്റെ മുന്‍പില്‍ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ പുരോഹിതന്റെ യടുത്തു കൊണ്ടുവന്ന്…

  • The Book of Leviticus, Chapter 16 | ലേവ്യര്‍, അദ്ധ്യായം 16 | Malayalam Bible | POC Translation

    ലേവ്യ പുസ്തകം, അദ്ധ്യായം 16 പാപപരിഹാരദിനം 1 അഹറോന്റെ രണ്ടു പുത്രന്‍മാര്‍ കര്‍ത്താവിന്റെ സന്നിധിയില്‍വച്ചു മരിച്ചതിനുശേഷം2 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നിന്റെ സഹോദരനായ അഹറോനോട് അവന്‍ മരിക്കാതിരിക്കേണ്ടതിന് തിരശ്ശീലയ്ക്കുള്ളിലെ ശ്രീകോവിലില്‍ പെട്ട കത്തിനു മുകളിലെ കൃപാസനത്തിനു മുന്‍പില്‍ ഏതു സമയത്തും പ്രവേശിക്കരുതെന്ന് നീ പറയണം. കാരണം, കൃപാസ നത്തിനു മുകളില്‍ ഒരു മേഘത്തില്‍ ഞാന്‍ പ്രത്യക്ഷപ്പെടും.3 അഹറോന്‍ ശ്രീകോവിലില്‍ പ്രവേശിക്കേണ്ടത് ഇങ്ങനെയാണ്: പാപപരിഹാരബലിക്ക് ഒരു കാളക്കുട്ടിയെയും ദഹനബലിക്ക് ഒരു മുട്ടാടിനെയും കൊണ്ടുവരണം.4 വിശുദ്ധമായ ചണക്കുപ്പായവും ചണംകൊണ്ടുള്ള കാല്‍ച്ചട്ടയും…

  • The Book of Leviticus, Chapter 15 | ലേവ്യര്‍, അദ്ധ്യായം 15 | Malayalam Bible | POC Translation

    ലേവ്യ പുസ്തകം, അദ്ധ്യായം 15 സ്രാവം മൂലമുള്ള അശുദ്ധി 1 കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക: ആര്‍ക്കെങ്കിലും ശുക്ലസ്രാവമുണ്ടായാല്‍ അവന്‍ അതിനാല്‍ അശുദ്ധനായിരിക്കും.3 ശുക്ലസ്രാവത്താലുള്ള അശുദ്ധിയെ സംബന്ധിക്കുന്ന നിയമം ഇതാണ്: അവന്റെ ശരീരത്തില്‍നിന്ന് ശുക്ലം ഒഴുകുകയോ ഒഴുക്കു നിലച്ചുപോകുകയോ ചെയ്താലും അവനില്‍ അത് അശുദ്ധിയാണ്.4 അവന്‍ കിടക്കുന്ന കിടക്കയും ഇരിക്കുന്ന ഇടങ്ങളുമെല്ലാം അശുദ്ധമായിരിക്കും.5 അവന്റെ കിടക്ക തൊടുന്നവന്‍ വസ്ത്രം അലക്കുകയും കുളിക്കുകയും വേണം. അവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.6 അവന്‍ ഇരുന്ന സ്ഥലത്ത് ആരെങ്കിലും ഇരുന്നാല്‍…

  • The Book of Leviticus, Chapter 14 | ലേവ്യര്‍, അദ്ധ്യായം 14 | Malayalam Bible | POC Translation

    ലേവ്യ പുസ്തകം, അദ്ധ്യായം 14 ത്വഗ്രോഗ ശുദ്ധീകരണം 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 കുഷ്ഠരോഗിയുടെ ശുദ്ധീകരണ ദിനത്തില്‍ അനുഷ്ഠിക്കേണ്ട നിയമം ഇതാണ്; അവനെ പുരോഹിതന്റെ അടുക്കല്‍കൊണ്ടുവരണം.3 പുരോഹിതന്‍ പാളയത്തിനു പുറത്തുപോയി അവനെ പരിശോധിക്കണം.4 രോഗി സുഖംപ്രാപിച്ചെന്നു കണ്ടാല്‍ ശുദ്ധിയുള്ള രണ്ടു പക്ഷികള്‍, ദേവദാരു, ചെമന്ന നൂല്‍, ഈസ്സോപ്പുചെടി എന്നിവകൊണ്ടുവരാന്‍ നിര്‍ദേശിക്കണം.5 ഒരു മണ്‍പാത്രത്തില്‍ ശുദ്ധമായ ഉറവവെള്ളമെടുത്ത് പക്ഷികളിലൊന്നിനെ അതിനുമീതേവച്ചുകൊല്ലാന്‍ പുരോഹിതന്‍ കല്‍പിക്കണം.6 ദേവദാരു, ചെമന്ന നൂല്‍, ഇസ്സോപ്പുചെടി എന്നിവ ജീവനുള്ള പക്ഷിയോടൊപ്പം ഉറവവെള്ളത്തിനു മീതേവച്ചു കൊന്ന പക്ഷിയുടെ…

  • The Book of Leviticus, Chapter 13 | ലേവ്യര്‍, അദ്ധ്യായം 13 | Malayalam Bible | POC Translation

    ലേവ്യ പുസ്തകം, അദ്ധ്യായം 13 ത്വഗ്രോഗങ്ങള്‍ 1 കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:2 ഒരാളുടെ ശരീരത്തില്‍ തടിപ്പോ പരുവോ പാണ്ടോ ഉണ്ടാവുകയും അതു കുഷ്ഠമായിത്തോന്നുകയുംചെയ്താല്‍, പുരോഹിതനായ അഹറോന്റെ യോ അവന്റെ പുത്രന്‍മാരായ പുരോഹിതന്‍മാരില്‍ ഒരുവന്റെ യോ അടുക്കല്‍ അവനെ കൊണ്ടുപോകണം.3 പുരോഹിതന്‍ രോഗബാധിതമായ ശരീരഭാഗം പരിശോധിക്കണം. അവിടെയുള്ള രോമം വെളുത്തതും അവിടം ചുറ്റുമുള്ള ഭാഗത്തെക്കാള്‍ കുഴിഞ്ഞതുമാണെങ്കില്‍ അത് കുഷ്ഠമാണ്. പരിശോധനയ്ക്കുശേഷം, അവന്‍ അശുദ്ധനാണെന്നു പുരോഹിതന്‍ പ്രഖ്യാപിക്കണം.4 എന്നാല്‍, ശരീരത്തിലെ പാണ്ട് വെളുത്തതെങ്കിലും ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞതോ അതിലുള്ള…

  • The Book of Leviticus, Chapter 12 | ലേവ്യര്‍, അദ്ധ്യായം 12 | Malayalam Bible | POC Translation

    ലേവ്യ പുസ്തകം, അദ്ധ്യായം 12 മാതാക്കളുടെ ശുദ്ധീകരണം 1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക, ഗര്‍ഭംധരിച്ച് ആണ്‍കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ ഋതുകാലത്തെന്നപോലെ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും.3 എട്ടാംദിവസം കുട്ടിയെ പരിച്‌ഛേദനം ചെയ്യണം.4 പിന്നെ, രക്തത്തില്‍നിന്നുള്ള ശുദ്ധീകരണത്തിനായി അവള്‍ മുപ്പത്തിമൂന്നു ദിവസം കാത്തിരിക്കണം. ശുദ്ധീകരണദിവസങ്ങള്‍ കഴിയുന്നതുവരെ വിശുദ്ധവസ്തുക്കള്‍ സ്പര്‍ശിക്കുകയോ വിശുദ്ധസ്ഥലത്തു പ്രവേശിക്കുകയോ അരുത്.5 എന്നാല്‍, പെണ്‍കുഞ്ഞിനെയാണു പ്രസവിക്കുന്നതെങ്കില്‍ ഋതുകാലത്തെന്നപോലെ രണ്ടാഴ്ചത്തേക്ക് അവള്‍ അശുദ്ധയായിരിക്കും; രക്തത്തില്‍ നിന്നുള്ള ശുദ്ധീകരണത്തിനായി അറുപത്തിയാറു ദിവസം കാത്തിരിക്കണം.6 കുഞ്ഞ് ആണോ പെണ്ണോ ആകട്ടെ,…

  • The Book of Leviticus, Chapter 11 | ലേവ്യര്‍, അദ്ധ്യായം 11 | Malayalam Bible | POC Translation

    ലേവ്യ പുസ്തകം, അദ്ധ്യായം 11 ശുദ്ധവും അശുദ്ധവുമായ ജീവികള്‍ 1 കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക, ഭൂമുഖത്തെ മൃഗങ്ങളില്‍ നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നവ ഇവയാണ്:3 പാദം വിഭജിച്ചിരിക്കുന്നതും ഇരട്ടക്കുളമ്പുള്ളതും അയവിറക്കുന്നതുമായ മൃഗങ്ങളെ നിങ്ങള്‍ക്കു ഭക്ഷിക്കാം.4 എന്നാല്‍, അയ വിറക്കുന്നതോ ഇരട്ടക്കുളമ്പുള്ളതോ ആയ മൃഗങ്ങളില്‍ ഇവയെ നിങ്ങള്‍ ഭക്ഷിക്കരുത്: ഒട്ടകം അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്ക് അശുദ്ധമാണ്.5 കുഴിമുയല്‍ അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്ക് അശുദ്ധമാണ്.6 മുയല്‍ അയ വിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു…