• Isaiah, Chapter 21 | ഏശയ്യാ, അദ്ധ്യായം 21 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 21 ബാബിലോണിന്റെ പതനം 1 സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുണ്ടായ അരുളപ്പാട്: നെഗെബില്‍ ചുഴലിക്കാറ്റു വീശുന്നതുപോലെ അതു മരുഭൂമിയില്‍നിന്ന്, ഭയാനകമായ ദേശത്തുനിന്നു വരുന്നു.2 ഭീകരമായ ഒരു ദര്‍ശനം! കവര്‍ച്ചക്കാരന്‍ കവര്‍ച്ച ചെയ്യുന്നു; വിനാശകര്‍ നശിപ്പിക്കുന്നു. ഏലാം, നീ കയറിച്ചെല്ലുക. മേദിയാ, നീ ഉപരോധിക്കുക. അവള്‍ നിമിത്തം ഉണ്ടായ നെ ടുവീര്‍പ്പുകള്‍ക്കു ഞാന്‍ അറുതിവരുത്തും.3 ഞാന്‍ കഠിനവേദന അനുഭവിക്കുന്നു. ഈറ്റുനോവിനു തുല്യമായ വേദന എന്നെ കീഴടക്കുന്നു. വേദനകൊണ്ടു കുനിഞ്ഞ് എനിക്ക് ഒന്നും കേള്‍ക്കാന്‍ വയ്യാതായിരിക്കുന്നു. സംഭ്രാന്തിനിമിത്തം…

  • Isaiah, Chapter 20 | ഏശയ്യാ, അദ്ധ്യായം 20 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 20 ഈജിപ്തിന് അടയാളം 1 അസ്‌സീറിയാരാജാവായ സാര്‍ഗോന്റെ കല്‍പനയനുസരിച്ച് സൈന്യാധിപന്‍ വന്നുയുദ്ധം ചെയ്ത് അഷ്‌ദോദ് കീഴടക്കിയ വര്‍ഷം 2 കര്‍ത്താവ് ആമോസിന്റെ പുത്രനായ ഏശയ്യായോട് അരുളിച്ചെയ്തു: നിന്റെ അരയില്‍നിന്നു ചാക്കുവസ്ത്രവും നിന്റെ കാലില്‍നിന്നു ചെരിപ്പും അഴിച്ചുകളയുക. അവന്‍ അതനുസരിച്ച് നഗ്‌നനായും ചെരിപ്പിടാതെയും നടന്നു. 3 കര്‍ത്താവ് അരുളിച്ചെയ്തു: എന്റെ ദാസനായ ഏശയ്യാ ഈജിപ്തിനും എത്യോപ്യായ്ക്കും അടയാളവും മുന്നറിയിപ്പുമായി മൂന്നുവര്‍ഷം നഗ്‌നനും നിഷ്പാദുകനുമായി നടന്നതുപോലെ 4 അ സ്‌സീറിയാ രാജാവ് ഈജിപ്തുകാരെ അടിമകളും…

  • Isaiah, Chapter 19 | ഏശയ്യാ, അദ്ധ്യായം 19 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 19 ഈജിപ്തിനെതിരേ 1 ഈജിപ്തിനെക്കുറിച്ചുണ്ടായ അരുളപ്പാട്: ഇതാ, കര്‍ത്താവ് വേഗമേറിയ ഒരു മേഘത്തില്‍ ഈജിപ്തിലേക്കു വരുന്നു; അവിടുത്തെ സാന്നിധ്യത്തില്‍ ഈജിപ്തിലെ വിഗ്രഹങ്ങള്‍ വിറകൊള്ളും. ഈജിപ്തുകാരുടെ ഹൃദയം ഉരുകിപ്പോകും.2 ഈജിപ്തുകാരെ ഞാന്‍ കലഹിപ്പിക്കും. സഹോദരന്‍ സഹോദരനെതിരായും അയല്‍ക്കാരന്‍ അയല്‍ക്കാരനെതിരായും നഗരം, നഗരത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായുംയുദ്ധം ചെയ്യും.3 ഈജിപ്തുകാരുടെ ധൈര്യം ക്ഷയിക്കും. അവരുടെ പദ്ധതികള്‍ ഞാന്‍ താറുമാറാക്കും. അപ്പോള്‍ അവര്‍ വിഗ്രഹങ്ങളോടും ആഭിചാരകന്‍മാരോടും വെളിച്ചപ്പാടന്‍മാരോടും മന്ത്രവാദികളോടും ആരായും.4 ഞാന്‍ ഈജിപ്തുകാരെ ക്രൂരനായ ഒരുയജമാനന്റെ കൈയില്‍…

  • Isaiah, Chapter 18 | ഏശയ്യാ, അദ്ധ്യായം 18 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 18 എത്യോപ്യയ്‌ക്കെതിരേ 1 എത്യോപ്യായിലെ നദികള്‍ക്ക് അക്കരെയുള്ള ചിറകടിശബ്ദമുയര്‍ത്തുന്ന ദേശം!2 നൈല്‍നദിയിലൂടെ ഈറ്റച്ചങ്ങാടത്തില്‍ ദൂതന്‍മാരെ അയയ്ക്കുന്ന ദേശം! വേഗമേറിയ ദൂതന്‍മാരേ, ദീര്‍ഘകായന്‍മാരും മൃദുചര്‍മികളും ആയ ജനതയുടെ അടുത്തേക്ക്, അടുത്തും അകലെയുമുള്ള ജനതകള്‍ പേടിക്കുന്നവരുടെ അടുത്തേക്ക്, പ്രബലവും കീഴടക്കുന്നതും നദികളാല്‍ വിഭജിക്കപ്പെട്ടതുമായരാജ്യത്തേക്ക്, വേഗം ചെല്ലുവിന്‍.3 ഭൂവാസികളേ, മലകളില്‍ അടയാളം ഉയരുമ്പോള്‍ നോക്കുവിന്‍; കാഹളം മുഴങ്ങുമ്പോള്‍ ശ്രദ്ധിക്കുവിന്‍.4 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തിരിക്കുന്നു: മധ്യാഹ്‌നസൂര്യന്റെ തെളിവോടെ, കൊയ്ത്തുകാലത്തെ തുഷാരമേഘംപോലെ ഞാന്‍ എന്റെ മന്ദിരത്തിലിരുന്നു വീക്ഷിക്കും.5 പൂക്കാലം…

  • Isaiah, Chapter 17 | ഏശയ്യാ, അദ്ധ്യായം 17 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 17 ദമാസ്‌ക്കസിനെതിരേ 1 ദമാസ്‌ക്കസിനെക്കുറിച്ചുള്ള അരുളപ്പാട്: ദമാസ്‌ക്കസ് ഒരു നഗരമല്ലാതാകും. അതു നാശക്കൂമ്പാരമാകും.2 അതിന്റെ നഗരങ്ങള്‍ എന്നേക്കും വിജനമായിക്കിടക്കും. അവിടെ ആട്ടിന്‍കൂട്ടങ്ങള്‍ മേയും. അവ അവിടെ വിശ്രമിക്കും. ആരും അവയെ ഭയപ്പെടുത്തുകയില്ല.3 എഫ്രായിമിന്റെ കോട്ട തകരും. ദമാസ്‌ക്കസിന്റെ രാജ്യം ഇല്ലാതാകും. സിറിയായില്‍ അവശേഷിച്ചവര്‍ ഇസ്രായേല്‍മക്കളുടെ മഹത്വംപോലെയാകും. സൈന്യങ്ങളുടെ കര്‍ത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.4 അന്ന് യാക്കോബിന്റെ മഹത്വം ക്ഷയിച്ചുപോകും. അവന്റെ ശരീരം മേദസ്‌സു ക്ഷയിച്ചു മെലിഞ്ഞുപോകും.5 അതു കൊയ്ത്തുകാരന്‍ ധാന്യം കൊയ് തെടുക്കുന്നതുപോലെയും…

  • Isaiah, Chapter 16 | ഏശയ്യാ, അദ്ധ്യായം 16 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 16 1 സീയോന്‍പുത്രിയുടെ മലയിലേക്ക്, ദേശാധിപതിയുടെ അടുത്തേക്ക്, സേലായില്‍നിന്നു മരുഭൂമിയിലൂടെ അവര്‍ ആട്ടിന്‍കുട്ടികളെ അയച്ചു.2 മൊവാബിന്റെ പുത്രിമാര്‍ കൂടു വിട്ടുഴലുന്ന പക്ഷികളെപ്പോലെയായിരിക്കും, അര്‍ണോന്റെ കടവുകളില്‍.3 ഞങ്ങളെ ഉപദേശിക്കുക, നീതി നടത്തുക, മധ്യാഹ്‌നവേളയില്‍ നിന്റെ നിശാതുല്യമായ നിഴല്‍ വിരിക്കുക, ഭ്രഷ്ടരെ ഒളിപ്പിക്കുക. പലായനംചെയ്യുന്നവരെ ഒറ്റിക്കൊടുക്കരുത്.4 മൊവാബിന്റെ ഭ്രഷ്ടര്‍ നിന്നോടുകൂടെ വസിക്കട്ടെ. വിനാശകനില്‍ നിന്ന് നീ അവര്‍ക്ക് അഭയമായിരിക്കട്ടെ. മര്‍ദകന്‍ ഇല്ലാതാവുകയും നാശം അവസാനിക്കുകയും ചവിട്ടി മെതിക്കുന്നവന്‍ ദേശത്തുനിന്ന് അപ്രത്യ ക്ഷനാവുകയും ചെയ്യുമ്പോള്‍,5 കാരുണ്യത്തോടെ…

  • Isaiah, Chapter 15 | ഏശയ്യാ, അദ്ധ്യായം 15 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 15 മൊവാബിനെതിരേ 1 മൊവാബിനെ സംബന്ധിച്ചുണ്ടായ അരുളപ്പാട്: ഒറ്റ രാത്രികൊണ്ട് ആര്‍പ്പട്ടണം നിര്‍ജനമായി; മൊവാബ് നശിപ്പിക്കപ്പെട്ടു. ഒറ്റരാത്രികൊണ്ട് കീര്‍ നിര്‍ജനമായി; മൊവാബ് നശിപ്പിക്കപ്പെട്ടു.2 അതിനാല്‍, ദിബോന്റെ പുത്രി വിലപിക്കാന്‍വേണ്ടി പൂജാഗിരിയിലേക്കു പോയിരിക്കുന്നു. നെബോയെയും മെദേബായെയും കുറിച്ചു മൊവാബ് വിലപിക്കുന്നു. എല്ലാശിരസ്‌സും മുണ്‍ഡനം ചെയ്തിരിക്കുന്നു. എല്ലാവരുടെയും താടി ക്ഷൗരം ചെയ്തിരിക്കുന്നു.3 തെരുവീഥികളിലൂടെ അവര്‍ ചാക്കുടുത്തു നടക്കുന്നു. പുരമുകളിലും പൊതുസ്ഥലങ്ങളിലും എല്ലാവരും കരയുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നു.4 ഹെഷ്‌ബോണും എലെയാലെയും ഉറക്കെക്കരയുന്നു. അവരുടെ സ്വരംയഹസ്‌വരെ കേള്‍ക്കാം.…

  • Isaiah, Chapter 14 | ഏശയ്യാ, അദ്ധ്യായം 14 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 14 ബാബിലോണ്‍ രാജാവ് 1 കര്‍ത്താവിനു യാക്കോബിന്റെ മേല്‍ കാരുണ്യം ഉണ്ടാവുകയും ഇസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്ത് അവരെ സ്വന്തം ദേശത്തു സ്ഥാപിക്കുകയും ചെയ്യും. വിദേശീയര്‍ അവരോടു ചേര്‍ന്ന് യാക്കോബിന്റെ ഭവനത്തില്‍ ലയിച്ചുചേരും.2 ജനതകള്‍ അവരെ സ്വീകരിച്ച് അവരുടെ ദേശത്തേക്കു നയിക്കും. ഇസ്രായേല്‍ കര്‍ത്താവിന്റെ ദേശത്ത് അവരെ ദാസീദാസന്‍മാരാക്കും. തങ്ങളെ അടിമപ്പെടുത്തിയവരെ അവര്‍ അടിമകളാക്കും. തങ്ങളെ മര്‍ദിച്ചവരുടെമേല്‍ അവര്‍ ഭരണം നടത്തും.3 കര്‍ത്താവ് നിന്റെ വേദനയും കഷ്ട തയും നീ ചെയ്യേണ്ടിവന്ന കഠിനദാസ്യവും…

  • Isaiah, Chapter 13 | ഏശയ്യാ, അദ്ധ്യായം 13 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 13 ജനതകള്‍ക്കെതിരേ ബാബിലോണ്‍ 1 ആമോസിന്റെ പുത്രനായ ഏശയ്യായ്ക്ക് ബാബിലോണിനെ സംബന്ധിച്ചുണ്ടായ ദര്‍ശനം.2 മൊട്ടക്കുന്നില്‍ അടയാളം ഉയര്‍ത്തുവിന്‍. അവരോട് ഉച്ചത്തില്‍ വിളിച്ചുപറയുവിന്‍. പ്രഭുക്കന്‍മാരുടെ വാതിലുകള്‍ക്കുള്ളില്‍ പ്രവേശിക്കാന്‍ കൈവീശി അവര്‍ക്ക് അടയാളം നല്‍കുവിന്‍.3 ഞാന്‍ തന്നെ എന്റെ വിശുദ്ധഭടന്‍മാരോടു കല്‍പിച്ചു. എന്റെ കോപം നടപ്പാക്കുന്നതിന് എന്റെ ഔന്നത്യത്തില്‍ അഭിമാനംകൊള്ളുന്ന വീരപോരാളികളെ ഞാന്‍ നിയോഗിച്ചു.4 അതാ, പര്‍വതങ്ങളില്‍ വലിയ ജനക്കൂട്ടത്തിന്‍േറ തുപോലുള്ള ആരവം! രാജ്യങ്ങളുടെ അലര്‍ച്ച! ജനതകള്‍ ഒന്നിച്ചുചേരുന്ന ശബ്ദം! സൈന്യങ്ങളുടെ കര്‍ത്താവ് സൈന്യത്തെ…

  • Isaiah, Chapter 12 | ഏശയ്യാ, അദ്ധ്യായം 12 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 12 കൃതജ്ഞതാഗീതം 1 അന്ന് നീ പറയും: കര്‍ത്താവേ, അങ്ങേക്കു ഞാന്‍ നന്ദി പറയും. അങ്ങ് എന്നോടു കോപിച്ചിരുന്നെങ്കിലും അങ്ങയുടെ കോപം നീങ്ങുകയും അങ്ങ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.2 ഇതാ, ദൈവമാണ് എന്റെ രക്ഷ, ഞാന്‍ അങ്ങയില്‍ ആശ്രയിക്കും; ഞാന്‍ ഭയപ്പെടുകയില്ല. എന്തെന്നാല്‍, ദൈവമായ കര്‍ത്താവ് എന്റെ ബലവും എന്റെ ഗാനവും ആണ്. അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു.3 രക്ഷയുടെ കിണറ്റില്‍നിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.4 ആ നാളില്‍ നീ പറയും:…

  • Isaiah, Chapter 11 | ഏശയ്യാ, അദ്ധ്യായം 11 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 11 നീതിനിഷ്ഠനായരാജാവ് 1 ജസ്‌സെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും.2 കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവ ഭക്തിയുടെയും ആത്മാവ്.3 അവന്‍ ദൈവ ഭക്തിയില്‍ ആനന്ദം കൊള്ളും. കണ്ണുകൊണ്ടു കാണുന്നതുകൊണ്ടോ ചെവികൊണ്ടു കേള്‍ക്കുന്നതുകൊണ്ടോ മാത്രം അവന്‍ വിധി നടത്തുകയില്ല.4 ദരിദ്രരെ അവന്‍ ധര്‍മനിഷ്ഠയോടെ വിധിക്കും. ഭൂമിയിലെ എളിയവരോട് അവന്‍ നീതിപൂര്‍വം വര്‍ത്തിക്കും. ആജ്ഞാദണ്ഡുകൊണ്ട്…

  • Isaiah, Chapter 10 | ഏശയ്യാ, അദ്ധ്യായം 10 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 10 1 പാവപ്പെട്ടവനു നീതി നിഷേധിക്കുന്നതിനും എന്റെ ജനത്തിലെ എളിയവന്റെ അവകാശം എടുത്തുകളയുന്നതിനും2 വിധവകളെ കൊള്ളയടിക്കുതിനും അനാഥരെ ചൂഷണം ചെയ്യുതിനുംവേണ്ടി അനീതി നിറഞ്ഞ വിധി പ്രസ്താവിക്കുവര്‍ക്കും മര്‍ദനമുറകള്‍ എഴുതിയുണ്ടാക്കുവര്‍ക്കും ദുരിതം!3 ശിക്ഷാവിധിയുടെ ദിനത്തില്‍, വിദൂരത്തുനിന്ന് അടിക്കുന്ന കൊടുങ്കാറ്റില്‍, നിങ്ങള്‍ എന്തു ചെയ്യും! ആരുടെ അടുത്ത് നിങ്ങള്‍ സഹായത്തിനുവേണ്ടി ഓടിച്ചെല്ലും? നിങ്ങള്‍ ധനം എവിടെ സൂക്ഷിക്കും? ഒന്നും അവശേഷിക്കുകയില്ല.4 ബന്ധിതരുടെ ഇടയില്‍ പതുങ്ങി നടക്കുകയും വധിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ വീഴുകയുമല്ലാതെ നിവൃത്തിയില്ല. ഇതുകൊണ്ടും അവിടുത്തെ…

  • Isaiah, Chapter 9 | ഏശയ്യാ, അദ്ധ്യായം 9 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 9 ഭാവി രാജാവ് 1 എന്നാല്‍, ദുഃഖത്തിലാണ്ടുപോയവളുടെ അന്ധകാരം നീങ്ങിപ്പോകും. ആദ്യകാലങ്ങളില്‍ സെബുലൂണിന്റെയും നഫ്താലിയുടെയും ദേശങ്ങളെ അവിടുന്ന് നിന്ദനത്തിന് ഇരയാക്കി. എന്നാല്‍, അവസാനനാളുകളില്‍ സമുദ്രത്തിലേക്കുള്ള പാതയെ, ജോര്‍ദാനക്കരെയുള്ള ദേശത്തെ, ജനതകളുടെ ഗലീലിയെ അവിടുന്ന് മഹത്വപൂര്‍ണമാക്കും.2 അന്ധകാരത്തില്‍ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു.3 അങ്ങ് ജനതയെ വര്‍ധിപ്പിച്ചു; അവര്‍ക്ക് അത്യധികമായ ആനന്ദം നല്‍കി. വിളവെടുപ്പില്‍ സന്തോഷിക്കുന്നവരെപ്പോലെയും കവര്‍ച്ചവസ്തു പങ്കുവയ്ക്കുമ്പോള്‍ ആനന്ദിക്കുന്നവരെപ്പോലെയും അവര്‍ അങ്ങയുടെ മുന്‍പില്‍…

  • Isaiah, Chapter 8 | ഏശയ്യാ, അദ്ധ്യായം 8 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 8 ഏശയ്യായുടെ പുത്രന്‍ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: വലിയ ഒരു ഫലകം എടുത്ത് സാധാരണമായ അക്ഷരത്തില്‍ മാഹെര്‍ഷലാല്‍ഹഷ് ബാസ് എന്ന് ആലേഖനം ചെയ്യുക.2 പുരോഹിതനായ ഊറിയായെയും ജബെറെക്കിയായുടെ പുത്രനായ സഖറിയായെയും ഞാന്‍ വിശ്വസ്തസാക്ഷികളായി ഇതു രേഖപ്പെടുത്താന്‍ വിളിച്ചു.3 ഞാന്‍ പ്രവാചികയെ സമീപിക്കുകയും അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: അവന് മാഹെര്‍ഷലാല്‍ഹഷ്ബാസ് എന്നു പേരിടുക.4 എന്തെന്നാല്‍, ഈ ശിശു അപ്പാ, അമ്മേ എന്നു…

  • Isaiah, Chapter 7 | ഏശയ്യാ, അദ്ധ്യായം 7 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 7 ഇമ്മാനുവേല്‍ പ്രവചനം 1 യൂദാരാജാവായിരുന്ന ഉസിയായുടെ പുത്രനായ യോഥാമിന്റെ പുത്രന്‍ ആഹാസിന്റെ കാലത്ത് സിറിയാരാജാവായ റസീനും, ഇസ്രായേല്‍ രാജാവും റമാലിയായുടെ പുത്രനുമായ പെക്കായും ജറുസലെമിനെതിരേയുദ്ധത്തിനു വന്നു. എന്നാല്‍ അവര്‍ക്കതിനെ കീഴടക്കാന്‍ കഴിഞ്ഞില്ല.2 സിറിയാ, എഫ്രായിമിനോടു സഖ്യം ചെയ്തിരിക്കുന്നു എന്ന് ദാവീദുഭവനം അറിഞ്ഞപ്പോള്‍, കൊടുങ്കാറ്റില്‍ വനത്തിലെ വൃക്ഷങ്ങള്‍ ഇള കുന്നതുപോലെ, അവന്റെയും ജനത്തിന്റെയും ഹൃദയം വിറച്ചു.3 കര്‍ത്താവ് ഏശയ്യായോട് അരുളിച്ചെയ്തു: നീ പുത്രനായ ഷെയാര്‍യാഷുബുമൊത്തു ചെന്ന് അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിയുടെ അരികെയുള്ള…

  • Isaiah, Chapter 6 | ഏശയ്യാ, അദ്ധ്യായം 6 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 6 ഏശയ്യായുടെ ദൗത്യം 1 ഉസിയാരാജാവു മരിച്ചവര്‍ഷം കര്‍ത്താവ് ഉന്നതമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു ഞാന്‍ കണ്ടു. അവിടുത്തെ വസ്ത്രാഞ്ചലം ദേവാലയം മുഴുവന്‍ നിറഞ്ഞുനിന്നു.2 അവിടുത്തെ ചുററും സെ റാഫുകള്‍ നിന്നിരുന്നു. അവയ്ക്ക് ആറു ചിറകുകള്‍വീതം ഉണ്ടായിരുന്നു. രണ്ടു ചിറകുകള്‍കൊണ്ടു മുഖവും രണ്ടെണ്ണംകൊണ്ടു പാദങ്ങളും അവ മറച്ചിരുന്നു. രണ്ടു ചിറകുകള്‍ പറക്കാനുള്ളവയായിരുന്നു.3 അവ പരസ്പരം ഉദ്‌ഘോഷിച്ചുകൊണ്ടിരുന്നു: പരിശുദ്ധന്‍, പരിശുദ്ധന്‍, സൈന്യങ്ങളുടെ കര്‍ത്താവ് പരിശുദ്ധന്‍. ഭൂമി മുഴുവന്‍ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു.4 അവയുടെ…

  • Isaiah, Chapter 5 | ഏശയ്യാ, അദ്ധ്യായം 5 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 5 കര്‍ത്താവിന്റെ മുന്തിരിത്തോപ്പ് 1 എന്റെ പ്രിയനുവേണ്ടി, അവനു തന്റെ മുന്തിരിത്തോട്ടത്തിനു നേരേയുള്ള സ്‌നേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഞാന്‍ ഒരു ഗാനം ആലപിക്കട്ടെ. വളരെ ഫലപുഷ്ടിയുള്ള കുന്നില്‍ എന്റെ പ്രിയന് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.2 അവന്‍ അതു കിളച്ചു കല്ലുകള്‍ നീക്കി വിശിഷ്ടമായ മുന്തിരിച്ചെടികള്‍ നട്ടുപിടിപ്പിച്ചു; അതിന്റെ മധ്യത്തില്‍ അവന്‍ ഒരു കാവല്‍മാടം പണിതു; മുന്തിരിച്ചക്കു കുഴിച്ചിടുകയും ചെയ്തു. അത് വിശിഷ്ടമായ മുന്തിരിപ്പഴം നല്‍കുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതു പുറപ്പെടുവിച്ചതു കാട്ടുമുന്തിരിപ്പഴമാണ്.3…

  • Isaiah, Chapter 4 | ഏശയ്യാ, അദ്ധ്യായം 4 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 4 1 അന്ന് ഏഴു സ്ത്രീകള്‍ ഒരു പുരുഷനെ തടഞ്ഞു നിര്‍ത്തി പറയും: ഞങ്ങള്‍ സ്വന്തം അപ്പം ഭക്ഷിക്കുകയും സ്വന്തം വസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം. നിന്റെ നാമംകൊണ്ടു ഞങ്ങള്‍ വിളിക്കപ്പെട്ടാല്‍ മാത്രം മതി, ഞങ്ങളുടെ അപമാനം നീക്കിത്തരണമേ! രക്ഷയുടെ വാഗ്ദാനം 2 അന്നു കര്‍ത്താവ് വളര്‍ത്തിയ ശാഖ മനോഹരവും മഹനീയവും ആയിരിക്കും. ഭൂമിയിലെ ഫലങ്ങള്‍ ഇസ്രായേലില്‍ അവശേഷിക്കുന്നവരുടെ അഭിമാനവും മഹത്വവും ആയിരിക്കും.3 സീയോനില്‍ – ജറുസലെമില്‍ – അവശേഷിക്കുന്നവര്‍, ജീവിക്കാനുള്ളവരുടെ കൂട്ടത്തില്‍…

  • Isaiah, Chapter 3 | ഏശയ്യാ, അദ്ധ്യായം 3 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 3 ജറുസലെമില്‍ അരാജകത്വം 1 ഇതാ, കര്‍ത്താവ്, സൈന്യങ്ങളുടെ കര്‍ത്താവ്, യൂദായില്‍ നിന്നും ജറുസലെമില്‍ നിന്നും എല്ലാ താങ്ങും തുണയും അപ്പവുംവെള്ളവും എടുത്തുമാറ്റുന്നു.2 ധീരനും പടയാളിയുംന്യായാധിപനും പ്രവാചകനും ഭാവിപറയുന്നവനും ശ്രേഷ്ഠനും3 സൈന്യാധിപനും പ്രഭുവും ഉപദേഷ്ടാവും മന്ത്രവാദിയും ആഭിചാരകനും ഇല്ലാതാകും.4 ഞാന്‍ ബാലന്‍മാരെ അവരുടെ രാജാക്കന്‍മാരാക്കും. ശിശുക്കള്‍ അവരെ ഭരിക്കും.5 ജനം പരസ്പരം പീഡിപ്പിക്കും, ഓരോരുത്തനും തന്റെ കൂട്ടുകാരനെയും അയല്‍ക്കാരനെയും ചൂഷണം ചെയ്യും.യുവാക്കള്‍ വൃദ്ധരെയും അധമന്‍മാന്യനെയും അപമാനിക്കും.6 ഒരുവന്‍ തന്റെ പിതൃഭവനത്തില്‍ പ്രവേശിച്ച്…

  • Isaiah, Chapter 2 | ഏശയ്യാ, അദ്ധ്യായം 2 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 2 ജറുസലെം രക്ഷാകേന്ദ്രം 1 യൂദായെയും ജറുസലെമിനെയും കുറിച്ച് ആമോസിന്റെ പുത്രനായ ഏശയ്യായ്ക്കുണ്ടായ അരുളപ്പാട്:2 അവസാനനാളുകളില്‍ കര്‍ത്താവിന്റെ ആലയം സ്ഥിതി ചെയ്യുന്ന പര്‍വതം എല്ലാ പര്‍വതങ്ങള്‍ക്കും മുകളില്‍ ഉയര്‍ന്നു നില്‍ക്കും. എല്ലാ ജനതകളും അതിലേക്ക് ഒഴുകും.3 അനേകം ജനതകള്‍ പറയും: വരുവിന്‍, നമുക്കു കര്‍ത്താവിന്റെ ഗിരിയിലേക്ക്, യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്ക്, പോകാം. അവിടുന്ന് തന്റെ മാര്‍ഗങ്ങള്‍ നമ്മെ പഠിപ്പിക്കും. നാം ആ പാതകളില്‍ ചരിക്കും. കര്‍ത്താവിന്റെ നിയമം സീയോനില്‍ നിന്നു പുറപ്പെടും;…

  • Isaiah, Chapter 1 | ഏശയ്യാ, അദ്ധ്യായം 1 | Malayalam Bible | POC Translation

    ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 1 ജനത്തിന്റെ അതിക്രമങ്ങള്‍ 1 ആമോസിന്റെ പുത്രനായ ഏശയ്യായ്ക്ക്, യൂദാരാജാക്കന്‍മാരായ ഉസിയാ, യോഥാം, ആഹാസ്, ഹെസക്കിയ എന്നിവരുടെ കാലത്ത് യൂദായെയും ജറുസലെമിനെയും കുറിച്ചുണ്ടായ ദര്‍ശനം.2 ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്ധിക്കുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍ എന്നോടു കല ഹിച്ചു.3 കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസ്‌സിലാക്കുന്നില്ല.4 തിന്മ നിറഞ്ഞരാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന…

  • Isaiah, Introduction | ഏശയ്യാ, ആമുഖം | Malayalam Bible | POC Translation

    ബി.സി. എട്ടാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ (740-700) പ്രവാചകദൗത്യം നിറവേറ്റിയ വ്യക്തിയാണ് ഏശയ്യാ. ഇക്കാലയളവില്‍യഥാക്രമം ഉസിയാ, യോഥാം, ആഹാസ്, ഹെസക്കിയ എന്നിവര്‍ യൂദായില്‍ ഭരണം നടത്തി (ഏശ 1,1). ആദ്യത്തെ മുപ്പത്തൊന്‍പത് അധ്യായങ്ങളിലാണ് ഈ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള അധ്യായങ്ങളുടെ ഉള്ളടക്കവും കാലസൂചനകളും ഗണിക്കുമ്പോള്‍ അവ ഏശയ്യായുടെ തൂലികയില്‍ നിന്നു വന്നതാകാന്‍ വിഷമമാണ്. ഗ്രന്ഥകര്‍ത്താവ് അജ്ഞാതനായിരിക്കേസൗകര്യാര്‍ഥം 40-55 അധ്യായങ്ങളെ രണ്ടാം ഏശയ്യാ എന്നും 56-66 അധ്യായങ്ങളെ മൂന്നാം ഏശയ്യാ എന്നും തിരിക്കാറുണ്ട്. രണ്ടാം ഏശയ്യാ ബാബിലോണില്‍ പ്രവാസത്തില്‍…

  • The Book of Isaiah | ഏശയ്യാ പ്രവാചകന്റെ പുസ്തകം | Malayalam Bible | POC Translation

    The Book of Isaiah | ഏശയ്യാ | Malayalam Bible | POC Translation

  • Feast of Christ the King | രാജത്വതിരുനാളിനൊരുങ്ങാം | Sr. Tess Maria Kochuparambil SABS

    Feast of Christ the King | രാജത്വതിരുനാളിനൊരുങ്ങാം | Sr. Tess Maria Kochuparambil SABS