- Homepage
-
The Book of 1 Chronicles, Chapter 19 | 1 ദിനവൃത്താന്തം, അദ്ധ്യായം 19 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 19 അമ്മോന്യരെയും സിറിയാക്കാരെയും തോല്‍പിക്കുന്നു 1 അമ്മോന്യരാജാവായ നാഹാഷ് മരിച്ചു. അവന്റെ മകന്‍ പകരം രാജാവായി.2 അപ്പോള്‍ ദാവീദ് പറഞ്ഞു: നാഹാഷിന്റെ പുത്രന്‍ ഹാനൂനോടു ഞാന്‍ ദയാപൂര്‍വം വര്‍ത്തിക്കും. എന്തെന്നാല്‍, അവന്റെ പിതാവ് എന്നോടും കാരുണ്യപൂര്‍വം വര്‍ത്തിച്ചു. പിതാവിന്റെ നിര്യാണത്തില്‍ ഹാനൂനെ ആശ്വസിപ്പിക്കാന്‍ ദാവീദ് ദൂതന്‍മാരെ അയച്ചു. ദൂതന്‍മാര്‍ അമ്മോന്യരുടെ നാട്ടില്‍ ഹാനൂന്റെ അടുത്ത് അവനെ ആശ്വസിപ്പിക്കാന്‍ എത്തി.3 അപ്പോള്‍ അമ്മോന്യപ്രമാണികള്‍ ഹാനൂനോടു ചോദിച്ചു: ദാവീദ് അങ്ങയുടെ അടുത്ത് ആശ്വാസകരെ അയച്ചത് അങ്ങയുടെ…
-
The Book of 1 Chronicles, Chapter 18 | 1 ദിനവൃത്താന്തം, അദ്ധ്യായം 18 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 18 ദാവീദിന്റെ യുദ്ധങ്ങള്‍ 1 ദാവീദ് ഫിലിസ്ത്യരെ തോല്‍പിച്ചു. അവരില്‍നിന്നു ഗത്തും അതിനോടുചേര്‍ന്ന ഗ്രാമങ്ങളും പിടിച്ചെടുത്തു.2 പിന്നീട്,മൊവാബിനെ തോല്‍പിച്ചു. മൊവാബ്യര്‍ ദാവീദിന്റെ ദാസന്‍മാരായിത്തീര്‍ന്ന്, കപ്പംകൊടുത്തു.3 സോബാരാജാവായ ഹദദേസര്‍യൂഫ്രട്ടീസുവരെ അധികാരം വ്യാപിപ്പിക്കാന്‍ ഉദ്യമിച്ചപ്പോള്‍ ഹമാത്തില്‍വച്ച് ദാവീദ് അവനെ തോല്‍പിച്ചു.4 ദാവീദ് അവന്റെ ആയിരം രഥങ്ങള്‍, ഏഴായിരം കുതിരപ്പടയാളികള്‍, ഇരുപതിനായിരം കാലാളുകള്‍ എന്നിവ പിടിച്ചെടുത്തു. നൂറു രഥങ്ങള്‍ക്കുവേണ്ട കുതിരകളെ എടുത്ത് ബാക്കി കുതിരകളുടെ കുതിഞരമ്പു ഛേദിച്ചുകളഞ്ഞു.5 ദമാസ്‌ക്കസിലെ സിറിയാക്കാര്‍ സോബാരാജാവായ ഹദദേസറിന്റെ സഹായത്തിനെത്തി. എന്നാല്‍, ദാവീദ്…
-
The Book of 1 Chronicles, Chapter 17 | 1 ദിനവൃത്താന്തം, അദ്ധ്യായം 17 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 17 നാഥാന്റെ പ്രവചനം 1 ദാവീദ് കൊട്ടാരത്തില്‍ വസിക്കുമ്പോള്‍ പ്രവാചകനായ നാഥാനോടു പറഞ്ഞു: ഞാന്‍ ദേവദാരുനിര്‍മിതമായ കൊട്ടാരത്തില്‍ വസിക്കുന്നു. എന്നാല്‍, കര്‍ത്താവിന്റെ പേടകം കൂടാരത്തിലാണ്.2 നാഥാന്‍ ദാവീദിനോടു പറഞ്ഞു: നീ വിചാരിക്കുന്നതുപോലെ ചെയ്യുക; ദൈവം നിന്നോടുകൂടെയുണ്ട്.3 എന്നാല്‍, ആ രാത്രിയില്‍ കര്‍ത്താവ് നാഥാനോട് അരുളിച്ചെയ്തു: 4 എന്റെ ദാസനായ ദാവീദിനോടു പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു, എനിക്കു വസിക്കാന്‍ നീ ആലയം പണിയുകയില്ല.5 ഇസ്രായേലിനെ നയിക്കാന്‍ തുടങ്ങിയതുമുതല്‍ ഇന്നുവരെ ഞാന്‍ ആലയത്തില്‍ വസിച്ചിട്ടില്ല, കൂടാരത്തില്‍നിന്നു…
-
The Book of 1 Chronicles, Chapter 16 | 1 ദിനവൃത്താന്തം, അദ്ധ്യായം 16 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 16 1 അവര്‍ ദൈവത്തിന്റെ പേടകം കൊണ്ടുവന്ന് ദാവീദ് സജ്ജമാക്കിയിരുന്ന കൂടാരത്തില്‍ സ്ഥാപിച്ചു. ദൈവസന്നിധിയില്‍ ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു.2 അതിനുശേഷം ദാവീദ് കര്‍ത്താവിന്റെ നാമത്തില്‍ ജനത്തെ ആശീര്‍വദിച്ചു.3 ഇസ്രായേലിലെ സ്ത്രീപുരുഷന്‍മാര്‍ക്കെല്ലാം ഓരോ അപ്പവും ഓരോ കഷണം മാംസ വും ഓരോ അടയും കൊടുത്തു.4 കര്‍ത്താവിന്റെ പേടകത്തിന്റെ മുന്‍പില്‍ ശുശ്രൂഷ ചെയ്യാനും കര്‍ത്താവിനെ വിളിച്ചപേക്ഷിക്കാനും അവിടുത്തേക്കു കൃതജ്ഞതയും സ്തുതിയും അര്‍പ്പിക്കാനും ആയി ദാവീദ് ലേവ്യരില്‍ ചിലരെ നിയോഗിച്ചു.5 അവരില്‍ പ്രമുഖന്‍ ആസാഫ്; അവനുതാഴെ സഖറിയാ,…
-
ഏലിയാ-സ്ലീവാ-മൂശേക്കാലം | മൂശേക്കാലം ഒന്നാം ഞായർ
-
The Book of 1 Chronicles, Chapter 15 | 1 ദിനവൃത്താന്തം, അദ്ധ്യായം 15 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 15 ഉടമ്പടിയുടെ പേടകം ജറുസലെമിലേക്ക് 1 ദാവീദ് ജറുസലെമില്‍ തനിക്കുവേണ്ടി കൊട്ടാരങ്ങള്‍ നിര്‍മിച്ചു; ദൈവത്തിന്റെ പേടകത്തിനു സ്ഥലം ഒരുക്കി; കൂടാരം പണിതു.2 ദാവീദ് ആജ്ഞാപിച്ചു: കര്‍ത്താവിന്റെ പേടകം വഹിക്കാനും അവിടുത്തേക്ക് എന്നും ശുശ്രൂഷ ചെയ്യാനും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ലേവ്യരല്ലാതെ മറ്റാരും പേടകം വഹിക്കരുത്.3 സജ്ജമാക്കിയ സ്ഥലത്തേക്ക് പേടകം കൊണ്ടുവരാന്‍ ദാവീദ് ഇസ്രായേല്യരെ ജറുസലെമില്‍ വിളിച്ചുകൂട്ടി.4 അഹറോന്റെ പുത്രന്‍മാരെയും, ലേവ്യരെയും ദാവീദ് വിളിച്ചു;5 ലേവ്യഗോത്രത്തില്‍നിന്നു വന്നവര്‍: കൊഹാത്തുകുടുംബത്തലവനായ ഊറിയേ ലും നൂറ്റിയിരുപതു സഹോദരന്‍മാരും;6 മെറാറികുടുംബത്തലവനായ…
-
The Book of 1 Chronicles, Chapter 14 | 1 ദിനവൃത്താന്തം, അദ്ധ്യായം 14 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 14 ദാവീദിന്റെ വിജയം 1 ടയിറിലെ രാജാവായ ഹീരാം ദാവീദിന്റെ അടുത്തേക്ക് ദൂതന്‍മാരെ അയച്ചു. കൊട്ടാരം പണിയാന്‍വേണ്ട ദേവദാരുവും അവന്‍ കൊടുത്തു; കൂടെ കല്‍പണിക്കാരെയും മരപ്പണിക്കാരെയും അയച്ചു. 2 കര്‍ത്താവ് ഇസ്രായേലിന്റെ രാജത്വം സുസ്ഥിരമായി തനിക്കു നല്‍കിയെന്നും ഇസ്രായേലിനുവേണ്ടി രാജ്യം ഐശ്വര്യ പൂര്‍ണമാക്കിയെന്നും ദാവീദ് മനസ്‌സിലാക്കി. 3 ജറുസലെമില്‍വച്ചു ദാവീദ് വീണ്ടും ഭാര്യമാരെ സ്വീകരിച്ചു. അവനു പിന്നെയും പുത്രീപുത്രന്‍മാര്‍ ഉണ്ടായി.4 ജറുസലെമില്‍വച്ചു ദാവീദിനു ജനിച്ചവര്‍: ഷമ്മുവാ, ഷോബാബ്, നാഥാന്‍, സോളമന്‍,5 ഇബ്ഹാര്‍, എലിഷുവാ,…
-
The Book of 1 Chronicles, Chapter 13 | 1 ദിനവൃത്താന്തം, അദ്ധ്യായം 13 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 13 ഉടമ്പടിയുടെ പേടകം ഓബദ്ഏദോമിന്റെ വീട്ടില്‍ 1 ദാവീദ് എല്ലാ സഹസ്രാധിപന്‍മാരോടും ശതാധിപന്‍മാരോടും ആലോചന നടത്തി.2 അതിനുശേഷം അവന്‍ ഇസ്രായേല്‍ സമൂഹത്തോടു പറഞ്ഞു: നിങ്ങള്‍ക്കു സമ്മതമെങ്കില്‍, ഞാന്‍ പറയുന്നത് നമ്മുടെ ദൈവമായ കര്‍ത്താവിന് ഹിതകരമെങ്കില്‍, ഇസ്രായേല്‍വംശത്തെങ്ങുമുള്ള നമ്മുടെ സഹോദരന്‍മാരെയും, മേച്ചില്‍പ്പുറങ്ങളോടു കൂടിയ നഗരങ്ങളില്‍ പാര്‍ക്കുന്ന പുരോഹിതന്‍മാരേയും ആളയച്ചു വരുത്താം.3 നമ്മുടെ ദൈവത്തിന്റെ പേടകം വീണ്ടും നമുക്കു നമ്മുടെ അടുക്കല്‍ കൊണ്ടുവരാം. സാവൂളിന്റെ കാലത്ത് നാം അതിനെ അവഗണിച്ചുകളഞ്ഞു.4 ഇത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുകയും അങ്ങനെ…
-
The Book of 1 Chronicles, Chapter 12 | 1 ദിനവൃത്താന്തം, അദ്ധ്യായം 12 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 12 ദാവീദിന്റെ അനുയായികള്‍ 1 കിഷിന്റെ മകന്‍ സാവൂള്‍ നിമിത്തം സിക്‌ലാഗില്‍ ഒളിച്ചുപാര്‍ക്കുമ്പോള്‍ ദാവീദിന്റെ പക്ഷംചേര്‍ന്ന്‌യുദ്ധത്തില്‍ അവനെ സഹായിച്ച യോദ്ധാക്കളാണ് താഴെപ്പറയുന്നവര്‍.2 ഇരുകൈകൊണ്ടും കല്ലെറിയാനും അമ്പെയ്യാനും സമര്‍ഥരായ ഈ വില്ലാളികള്‍ ബഞ്ചമിന്‍ഗോത്രജരും സാവൂളിന്റെ ചാര്‍ച്ചക്കാരുമായിരുന്നു.3 അഹിയേസര്‍ ആയിരുന്നു നേതാവ്; രണ്ടാമന്‍ യോവാഷ്. ഇവര്‍ ഗിബയക്കാരനായ ഷേമായുടെ പുത്രന്‍മാരാണ്. അവരുടെകൂടെ അസ്മാവെത്തിന്റെ പുത്രന്‍മാരായയസിയേലും, പേലെത്തും, ബറാഖ, അനാത്തോത്തിലെ യേഹു.4 മുപ്പതുപേരില്‍ ധീരനും അവരുടെ നായക നുമായ ഗിബയോന്‍കാരന്‍ ഇഷ്മായാ, ജറെമിയാ,യഹസിയേല്‍, യോഹനാന്‍, ഗദറാക്കാരന്‍ യോസാബാദ്,5…
-
The Book of 1 Chronicles, Chapter 11 | 1 ദിനവൃത്താന്തം, അദ്ധ്യായം 11 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 11 ദാവീദ് ഇസ്രായേല്‍രാജാവ് 1 ഇസ്രായേല്യര്‍ ഹെബ്രോണില്‍ ദാവീദിന്റെ അടുക്കല്‍ ഒന്നിച്ചുകൂടി പറഞ്ഞു: ഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവുമാണ്. 2 മുന്‍പ് സാവൂള്‍ രാജാവായിരുന്ന കാലത്തും നീയാണ് ഇസ്രായേലിനെ നയിച്ചത്. നീ എന്റെ ജനമായ ഇസ്രായേലിന് ഇടയനും രാജാവുമായിരിക്കും എന്ന് കര്‍ത്താവ് നിന്നോട് അരുളിച്ചെയ്തിട്ടുണ്ട്.3 ഇസ്രായേല്‍ ശ്രേഷ്ഠന്‍മാര്‍ ഹെബ്രോണില്‍ രാജാവിന്റെ അടുക്കല്‍ വന്നു. കര്‍ത്തൃസന്നിധിയില്‍ ദാവീദ് അവരോട് ഉടമ്പടി ചെയ്തു. സാമുവലിലൂടെ കര്‍ത്താവ് അരുളിച്ചെയ്തതനുസരിച്ച് അവന്‍ ദാവീദിനെ ഇസ്രായേല്‍രാജാവായി അഭിഷേകം ചെയ്തു.4 അനന്തരം,…
-
The Book of 1 Chronicles, Chapter 10 | 1 ദിനവൃത്താന്തം, അദ്ധ്യായം 10 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 10 സാവൂളിന്റെ മരണം 1 ഫിലിസ്ത്യര്‍ ഇസ്രായേലിനോടുയുദ്ധം ചെയ്തു. പിന്‍തിരിഞ്ഞോടിയ ഇസ്രായേല്യര്‍ ഗില്‍ബോവാമലയില്‍ വച്ചു വധിക്കപ്പെട്ടു.2 ഫിലിസ്ത്യര്‍ സാവൂളിനെയും പുത്രന്‍മാരെയുംപിന്‍തുടര്‍ന്ന് ജോനാഥാന്‍, അബിനാദാബ്, മെല്‍ക്കിഷുവാ എന്നിവരെ വധിച്ചു.3 സാവൂളിനുചുറ്റുംയുദ്ധം രൂക്ഷമായി. വില്ലാളികള്‍ അവനെ അമ്പെയ്തു മുറിപ്പെടുത്തി.4 സാവൂള്‍ തന്റെ ആയുധവാഹകനോട്, ഈ അപരിച്‌ഛേദിതര്‍ എന്നെ അപമാനിക്കാതിരിക്കാന്‍ വാളൂരി എന്നെ കൊല്ലുക എന്നു പറഞ്ഞു. ഭയചകിതനായ ആയുധവാഹകന്‍ അതു ചെയ്തില്ല. സാവൂള്‍ തന്റെ വാളെടുത്ത് അതിന്‍മേല്‍ വീണു.5 സാവൂള്‍ മരിച്ചെന്നു കണ്ട് ആയുധവാഹകനും വാളിന്‍മേല്‍…
-
The Book of 1 Chronicles, Chapter 9 | 1 ദിനവൃത്താന്തം, അദ്ധ്യായം 9 | Malayalam Bible | POC Translation
28 അബ്രാഹത്തിന്റെ പുത്രന്‍മാര്‍ ഇസഹാക്കും ഇസ്മായേലും.29 അവരുടെ വംശ പരമ്പര: ഇസ്മായേലിന്റെ ആദ്യജാതന്‍ നെബായോത്. കേദാര്‍, അദ്‌ബേല്‍, മിബ് സാം,30 മിഷ്മാ, ഭൂമാ, മാസാ, ഹദാദ്, തേമാ,31 യത്തൂര്‍, നഫിഷ്, കേദെമാ – ഇവരും ഇസ്മായേലിന്റെ സന്തതികളാണ്.32 അബ്രാഹത്തിന് ഉപനാരിയായ കെത്തൂറായില്‍ ജനിച്ച പുത്രന്‍മാര്‍: സിമ്‌റാന്‍, യോക്ഷാന്‍, മെദാന്‍, മിദിയാന്‍, ഇഷ്ബാക്, ഷുവാഹ്. യോക്ഷാന്റെ പുത്രന്‍മാര്‍: ഷെബാ, ദെദാന്‍.33 മിദിയാന്റെ പുത്രന്‍മാര്‍: ഏഫാ, ഏഫെര്‍, ഹനോക്, അബീദാ, എല്‍ദാ. ഇവര്‍ കെത്തൂറായുടെ വംശത്തില്‍പ്പെടുന്നു.34 അബ്രാഹം ഇസഹാക്കിന്റെ പിതാവാണ്.…
-
The Book of 1 Chronicles, Chapter 8 | 1 ദിനവൃത്താന്തം, അദ്ധ്യായം 8 | Malayalam Bible | POC Translation
28 അബ്രാഹത്തിന്റെ പുത്രന്‍മാര്‍ ഇസഹാക്കും ഇസ്മായേലും.29 അവരുടെ വംശ പരമ്പര: ഇസ്മായേലിന്റെ ആദ്യജാതന്‍ നെബായോത്. കേദാര്‍, അദ്‌ബേല്‍, മിബ് സാം,30 മിഷ്മാ, ഭൂമാ, മാസാ, ഹദാദ്, തേമാ,31 യത്തൂര്‍, നഫിഷ്, കേദെമാ – ഇവരും ഇസ്മായേലിന്റെ സന്തതികളാണ്.32 അബ്രാഹത്തിന് ഉപനാരിയായ കെത്തൂറായില്‍ ജനിച്ച പുത്രന്‍മാര്‍: സിമ്‌റാന്‍, യോക്ഷാന്‍, മെദാന്‍, മിദിയാന്‍, ഇഷ്ബാക്, ഷുവാഹ്. യോക്ഷാന്റെ പുത്രന്‍മാര്‍: ഷെബാ, ദെദാന്‍.33 മിദിയാന്റെ പുത്രന്‍മാര്‍: ഏഫാ, ഏഫെര്‍, ഹനോക്, അബീദാ, എല്‍ദാ. ഇവര്‍ കെത്തൂറായുടെ വംശത്തില്‍പ്പെടുന്നു.34 അബ്രാഹം ഇസഹാക്കിന്റെ പിതാവാണ്.…
-
The Book of 1 Chronicles, Chapter 7 | 1 ദിനവൃത്താന്തം, അദ്ധ്യായം 7 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം7 ഇസാക്കറിന്റെ സന്തതികള്‍ 1 ഇസാക്കറിന്റെ പുത്രന്‍മാര്‍: തോലാ, ഫൂവാ,യാഷൂബ്, ഷിമ്‌റോന്‍ എന്നീ നാലുപേര്‍.2 തോലായുടെ പുത്രന്‍മാര്‍: ഉസി, റഫായാ,യറിയേല്‍,യഹ്‌മായ്, ഇബ്‌സാം, സാമുവല്‍. ഇവര്‍ തോലായുടെ കുലത്തിലെ തലവന്‍മാരും അവരുടെ തലമുറകളില്‍ പരാക്രമികളും ആയിരുന്നു. ദാവീദിന്റെ കാലത്ത് അവരുടെ സംഖ്യ ഇരുപത്തീരായിരത്തിയറുനൂറ്.3 ഉസിയുടെ പുത്രന്‍ ഇസ്‌റാഹിയാ. ഇസ്‌റാഹിയായുടെ പുത്രന്‍മാര്‍: മിഖായേല്‍, ഒബാദിയാ, ജോയേല്‍, ഇഷിയ എന്നീ അഞ്ചുപേര്‍. ഇവര്‍ എല്ലാവരും പ്രമുഖന്‍മാരായിരുന്നു.4 അവര്‍ക്ക് അനേകം ഭാര്യമാരും പുത്രന്‍മാരും ഉണ്ടായിരുന്നു. അവരുടെ കുലത്തില്‍ കുടുംബമനുസരിച്ചു ഗണങ്ങളായി…
-
The Book of 1 Chronicles, Chapter 6 | 1 ദിനവൃത്താന്തം, അദ്ധ്യായം 6 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 6 ലേവിയുടെ സന്തതികള്‍ 1 ലേവിയുടെ പുത്രന്‍മാര്‍: ഗര്‍ഷോം, കൊഹാത്, മെറാറി.2 കൊഹാത്തിന്റെ പുത്രന്‍മാര്‍: അമ്രാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസിയേല്‍.3 അമ്രാമിന്റെ സന്താനങ്ങള്‍: അഹറോന്‍, മോശ, മിറിയാം. അഹറോന്റെ പുത്രന്‍മാര്‍: നാദാബ്, അബീഹു, എലെയാസര്‍, ഇത്താമര്‍.4 എലെയാസറിന്റെ സന്തതികള്‍ തലമുറക്രമത്തില്‍: ഫിനെഹാസ്, അബിഷുവാ,5 ബുക്കി, ഉസി,6 സെരഹിയാ, മെരായോത്,7 അമരിയ, അഹിത്തൂബ്,8 സാദോക്, അഹിമാസ്,9 അസറിയാ, യോഹനാന്‍,10 ജറുസലെമില്‍ സോളമന്‍ പണിയിച്ച ദേവാലയത്തില്‍ പുരോഹിതശുശ്രൂഷ നടത്തിയ അസറിയാ,11 അമരിയാ, അഹിത്തൂബ്,12 സാദോക്, ഷല്ലൂം,13…
-
The Book of 1 Chronicles, Chapter 5 | 1 ദിനവൃത്താന്തം, അദ്ധ്യായം 5 | Malayalam Bible | POC Translation
1 റൂബന്‍ ഇസ്രായേലിന്റെ ആദ്യജാതനെങ്കിലും പിതാവിന്റെ ശയ്യ അശുദ്ധമാക്കിയതിനാല്‍, അവന്റെ ജന്‍മാവകാശം ഇസ്രായേലിന്റെ മകനായ ജോസഫിന്റെ പുത്രന്‍മാര്‍ക്കു നല്‍കപ്പെട്ടു. അങ്ങനെ അവന്‍ വംശാവലിയില്‍ ആദ്യജാതനായി പരിഗണിക്കപ്പെടുന്നില്ല.2 യൂദാ സഹോദരന്‍മാരുടെയിടയില്‍ പ്രബലനാവുകയും അവനില്‍നിന്ന് ഒരു നായകന്‍ ഉദ്ഭവിക്കുകയും ചെയ്തിട്ടും ജന്‍മാവകാശം ജോസഫിനുതന്നെ ആയിരുന്നു.3 ഇസ്രായേലിന്റെ ആദ്യജാതനായ റൂബന്റെ പുത്രന്‍മാര്‍: ഹനോക്, പല്ലു, ഹെസ്രോന്‍, കര്‍മി.4 ജോയേലിന്റെ പുത്രന്‍മാര്‍ തലമുറപ്രകാരം: ഷെമായാ, ഗോഗ്, ഷീമെയി,5 മിഖാ, റയായാ, ബാല്‍.6 ബേറായെ അസ്‌സീറിയാരാജാവായ തില്‍ഗത്പില്‍നേസര്‍ തടവുകാരനായി കൊണ്ടുപോയി. അവന്‍ റൂബന്‍ഗോത്രത്തിലെ നേതാവായിരുന്നു.
-
The Book of 1 Chronicles, Chapter 4 | 1 ദിനവൃത്താന്തം, അദ്ധ്യായം 4 | Malayalam Bible | POC Translation
ഷിമോന്റെ പുത്രന്‍മാര്‍: അമ്‌നോന്‍, റിന്നാ, ബന്‍ഹാനാന്‍, തീലോന്‍. ഈഷിയുടെ പുത്രന്‍മാര്‍: സോഹെത്, ബന്‍സോഹെത്.21 യൂദായുടെ മകന്‍ ഷേലായുടെ സന്തതികള്‍: ലേഖായുടെ പിതാവായ ഏര്‍, മരേഷായുടെ പിതാവായ ലാദാ, ബേത് അഷ്‌ബേയായിലെ നെയ്ത്തുപണിക്കാരുടെ കുടുംബങ്ങള്‍,22 യോക്കീം, കോസേബാ നിവാസികള്‍, യോവാഷ്, മൊവാബ് ഭരിക്കുകയും പിന്നീട് ലെഹമിലേക്കു തിരിച്ചു പോകുകയും ചെയ്ത സാറാഫ്. ഈ രേഖകള്‍ പുരാതനമാണ്.23 ഇവര്‍ നെതായിം, ഗദറാ എന്നീദേശങ്ങളില്‍ വസിച്ചിരുന്ന കുശവന്‍മാരാണ്. അവര്‍ രാജാവിനു വേണ്ടി ജോലിചെയ്ത് അവിടെ പാര്‍ത്തു.
-
The Book of 1 Chronicles, Chapter 3 | 1 ദിനവൃത്താന്തം, അദ്ധ്യായം 3 | Malayalam Bible | POC Translation
ഹെബ്രോണില്‍വച്ചു ദാവീദിനു ജനിച്ച പുത്രന്‍മാര്‍: ആദ്യജാതന്‍ അമ്‌നോന്‍, ജസ്രേല്‍ക്കാരി അഹിനോവാമില്‍ ജനിച്ചു; രïാമന്‍ ദാനിയേല്‍, കാര്‍മല്‍ക്കാരി അബിഗായിലില്‍ ജനിച്ചു;2 മൂന്നാമന്‍ അബ്‌സലോം, ഗഷൂര്‍രാജാവായ തല്‍മായിയുടെ മകള്‍ മാഖായില്‍ ജനിച്ചു; നാലാമന്‍ അദോനിയാ, ഹഗ്ഗീത്തില്‍ ജനിച്ചു;3 അഞ്ചാമന്‍ ഷഫാത്തിയാ, അബിത്താലില്‍ ജനിച്ചു. ഭാര്യ എഗ് ലായില്‍ ആറാമന്‍ ഇത്രയാം ജനിച്ചു.4 ഹെബ്രോണിലെ ഏഴരവര്‍ഷത്തെ ഭരണത്തിനിടയില്‍ ദാവീദിന് ഈ ആറു പുത്രന്‍മാര്‍ ജനിച്ചു. അവന്‍ ജറുസലെമില്‍ മുപ്പത്തിമൂന്നു വര്‍ഷം ഭരിച്ചു.5 അവിടെവച്ച് അവനു ജനിച്ച പുത്രന്‍മാര്‍: ഷിമെയാ, ഷോബാബ്, നാഥാന്‍,…
-
The Book of 1 Chronicles, Chapter 2 | 1 ദിനവൃത്താന്തം, അദ്ധ്യായം 2 | Malayalam Bible | POC Translation
1 ഇസ്രായേലിന്റെ പുത്രന്‍മാര്‍: റൂബന്‍, ശിമയോന്‍, ലേവി, യൂദാ, ഇസാക്കര്‍, സെബുലൂണ്‍,2 ദാന്‍, ജോസഫ്, ബഞ്ചമിന്‍, നഫ്താലി, ഗാദ്, ആഷേര്‍.3 യൂദായുടെ പുത്രന്‍മാര്‍: ഏര്‍, ഓനാന്‍, ഷേലഹ്. ഇവരുടെ മാതാവ് കാനാന്‍കാരിയായ ബത്ഷുവാ ആയിരുന്നു. യൂദായുടെ ആദ്യജാതനായ ഏര്‍ കര്‍ത്താവിന്റെ ദൃഷ്ടിയില്‍ ദുഷ്ടനായിരുന്നതിനാല്‍ അവിടുന്ന് അവനെ നിഹനിച്ചു.4 മരുമകളായ താമാറിന് പേരെസ്, സേറഹ് എന്നീ രïു പുത്രന്‍മാര്‍ ജനിച്ചു. അങ്ങനെ യൂദായുടെ പുത്രന്‍മാര്‍ ആകെ അഞ്ചു പേര്‍.5 പേരെസിന്റെ പുത്രന്‍മാര്‍: ഹെസ്രോന്‍, ഹാമൂല്‍.6 സേറഹിന് സിമ്‌റി, ഏഥാന്‍,…
-
The Book of 1 Chronicles, Chapter 1 | 1 ദിനവൃത്താന്തം, അദ്ധ്യായം 1 | Malayalam Bible | POC Translation
28 അബ്രാഹത്തിന്റെ പുത്രന്‍മാര്‍ ഇസഹാക്കും ഇസ്മായേലും.29 അവരുടെ വംശ പരമ്പര: ഇസ്മായേലിന്റെ ആദ്യജാതന്‍ നെബായോത്. കേദാര്‍, അദ്‌ബേല്‍, മിബ് സാം,30 മിഷ്മാ, ഭൂമാ, മാസാ, ഹദാദ്, തേമാ,31 യത്തൂര്‍, നഫിഷ്, കേദെമാ – ഇവരും ഇസ്മായേലിന്റെ സന്തതികളാണ്.32 അബ്രാഹത്തിന് ഉപനാരിയായ കെത്തൂറായില്‍ ജനിച്ച പുത്രന്‍മാര്‍: സിമ്‌റാന്‍, യോക്ഷാന്‍, മെദാന്‍, മിദിയാന്‍, ഇഷ്ബാക്, ഷുവാഹ്. യോക്ഷാന്റെ പുത്രന്‍മാര്‍: ഷെബാ, ദെദാന്‍.33 മിദിയാന്റെ പുത്രന്‍മാര്‍: ഏഫാ, ഏഫെര്‍, ഹനോക്, അബീദാ, എല്‍ദാ. ഇവര്‍ കെത്തൂറായുടെ വംശത്തില്‍പ്പെടുന്നു.34 അബ്രാഹം ഇസഹാക്കിന്റെ പിതാവാണ്.…
-
The Book of 1 Chronicles, Introduction | 1 ദിനവൃത്താന്തം, ആമുഖം | Malayalam Bible | POC Translation
സാമുവല്‍, രാജാക്കന്‍മാര്‍ എന്നീ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന കാലത്തിന്റെയും വ്യക്തികളുടെയും ചരിത്രമാണ് 1 – 2 ദിനവൃത്താന്തങ്ങളിലും പ്രതിപാദിക്കുന്നത് – സാവൂളിന്റെ കാലംമുതല്‍ ജറുസലെമിന്റെ നാശംവരെയുള്ള ചരിത്രം. ഗ്രീക്ക് – ലത്തീന്‍ പരിഭാഷകളില്‍ പാരലിപോമെന – വിട്ടുപോയ കാര്യങ്ങള്‍ – എന്നാണ് ഗ്രന്ഥങ്ങള്‍ക്കു പേരു നല്‍കിയിരിക്കുന്നത്. എന്നാല്‍ സാമുവലിലും രാജാക്കന്‍മാരിലും വിട്ടുപോയ കാര്യങ്ങളോ അവയുടെ വസ്തുനിഷ്ഠമായ ആവര്‍ത്തനമോ അല്ല ദിനവൃത്താന്തം. പ്രവാസത്തില്‍നിന്നു തിരിച്ചെത്തിയതിനുശേഷം ഇസ്രായേല്‍ജനം മുന്‍കാലചരിത്രത്തിനു നല്‍കുന്ന വ്യാഖ്യാനമാണ് അത് എന്നു പറയുന്നതില്‍ തെറ്റില്ല. വളരെയേറെ വിപത്തുകള്‍ ഇസ്രായേല്‍…
-
The Book of 2 Chronicles | ദിനവൃത്താന്തം രണ്ടാം പുസ്തകം | Malayalam Bible | POC Translation
The Book of 2 Chronicles | 2 ദിനവൃത്താന്തം | Malayalam Bible | POC Translation
-
The Book of 1 Chronicles | ദിനവൃത്താന്തം ഒന്നാം പുസ്തകം | Malayalam Bible | POC Translation
The Book of 1 Chronicles | 1 ദിനവൃത്താന്തം | Malayalam Bible | POC Translation
-
SORROWFUL MYSTERIES | Prayed at a Faster Pace | Holy Rosary – Tuesday & Friday
SORROWFUL MYSTERIES | Prayed at a Faster Pace | Holy Rosary – Tuesday & Friday The Sorrowful Mysteries of the Holy Rosary | This recitation of the most Holy Rosary is prayed at a slightly faster pace, while still maintaining reverence and respect. The goal of this video is to provide an engaging and focused…
