- Homepage
-
Ezekiel, Chapter 14 | എസെക്കിയേൽ, അദ്ധ്യായം 14 | Malayalam Bible | POC Translation
വിഗ്രഹാരാധനയ്‌ക്കെതിരേ 1 ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരില്‍ ചിലര്‍ വന്ന് എന്റെ മുമ്പിലിരുന്നു.2 എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:3 മനുഷ്യപുത്രാ, ഇവര്‍ വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. അവരുടെ പാപഹേതുക്കള്‍ അവരുടെ കണ്‍മുമ്പില്‍ത്തന്നെയുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്കു ഞാന്‍ ഉത്തരം പറയണമോ?4 ആകയാല്‍ നീ അവരോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വിഗ്രഹങ്ങളെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ടും പാപഹേതുക്കള്‍ കണ്‍മുമ്പില്‍ത്തന്നെ വച്ചുകൊണ്ടും പ്രവാചകനെ സമീപിക്കുന്ന ഇസ്രായേല്‍ഭവനത്തിലെ ഓരോ അംഗത്തിനും അവന്റെ വിഗ്ര ഹങ്ങളുടെ ബാഹുല്യത്തിനനുസൃതമായി കര്‍ത്താവായ ഞാന്‍ തന്നെ ഉത്തരം നല്‍കും.5 വിഗ്രഹങ്ങള്‍ നിമിത്തം…
-
Ezekiel, Chapter 13 | എസെക്കിയേൽ, അദ്ധ്യായം 13 | Malayalam Bible | POC Translation
വ്യാജപ്രവാചകര്‍ക്കെതിരേ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഇസ്രായേലിലെ പ്രവാചകന്‍മാര്‍ക്കെതിരായി നീ പ്രവചിക്കുക. സ്വന്തമായി പ്രവചനങ്ങള്‍ നടത്തുന്നവരോടു പറയുക: കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍.3 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദര്‍ശനം ലഭിക്കാതെ സ്വന്തം തോന്നലുകളെ പിന്തുടരുന്ന ഭോഷന്‍മാരായ പ്രവാചകന്‍മാര്‍ക്കും ദുരിതം!4 ഇസ്രായേലേ, നിന്റെ പ്രവാചകന്‍മാര്‍ നാശക്കൂമ്പാരങ്ങള്‍ക്കിടയില്‍ കഴിയുന്ന കുറുനരികളെപ്പോലെയാണ്.5 കര്‍ത്താവിന്റെ ദിനത്തില്‍ ഇസ്രായേല്‍ ഭവനംയുദ്ധത്തില്‍ ഉറച്ചുനില്‍ക്കാന്‍ വേണ്ടി, നിങ്ങള്‍ കോട്ടയിലെ വിള്ളലുകള്‍ പരിശോധിക്കുകയോ കോട്ട പുതുക്കിപ്പണിയുകയോ ചെയ്തില്ല.6 അവര്‍ കള്ളം പറയുകയും വ്യാജപ്രവചനം നടത്തുകയും ചെയ്യുന്നു. കര്‍ത്താവ് അവരെ…
-
Ezekiel, Chapter 12 | എസെക്കിയേൽ, അദ്ധ്യായം 12 | Malayalam Bible | POC Translation
പ്രവാസത്തിന്റെ പ്രതീകം 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ധിക്കാരികളുടെ ഭവനത്തിലാണ് നീ വസിക്കുന്നത്.2 അവര്‍ കണ്ണുണ്ടായിട്ടും കാണുന്നില്ല; ചെവിയുണ്ടായിട്ടും കേള്‍ക്കുന്നില്ല.3 എന്തെന്നാല്‍ അവര്‍ ധിക്കാരികളുടെ ഭവനമാണ്. മനുഷ്യപുത്രാ, പ്രവാസത്തിനുവേണ്ട ഭാണ്‍ഡം തയ്യാറാക്കി, പകല്‍സമയം അവര്‍ കാണ്‍കെത്തന്നെ പുറപ്പെടുക. പ്രവാസിയെപ്പോലെ സ്വന്തം സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് അവര്‍ നോക്കിനില്‍ക്കെത്തന്നെ നീ പോകണം. ധിക്കാരികളുടെ ഭവനമാണെങ്കിലും ഒരുപക്‌ഷേ അവര്‍ കാര്യം മനസ്‌സിലാക്കിയേക്കും.4 നിന്റെ ഭാണ്‍ഡം പ്രവാസത്തിനുള്ള ഭാണ്‍ഡമെന്നപോലെ പകല്‍സമയം അവര്‍ കാണ്‍കേ നീ പുറത്തേക്കു കൊണ്ടുവരണം. പ്രവാസത്തിനു പോകുന്നവരെപ്പോലെ നീ…
-
Ezekiel, Chapter 11 | എസെക്കിയേൽ, അദ്ധ്യായം 11 | Malayalam Bible | POC Translation
നേതാക്കന്‍മാര്‍ക്കു ശിക്ഷ 1 ആത്മാവ് എന്നെ ഉയര്‍ത്തി കര്‍ത്താവിന്റെ ആലയത്തിന്റെ കിഴക്കേ കവാടത്തിലേക്കു കൊണ്ടുവന്നു. അതാ, അവിടെ ഇരുപത്തിയഞ്ചു പേര്‍. ജനപ്രമാണികളായ ആസൂറിന്റെ പുത്രന്‍യാസാനിയായെയും ബനായായുടെ പുത്രന്‍ പെലാത്തിയായെയും അവരുടെയിടയില്‍ ഞാന്‍ കണ്ടു.2 അവിടുന്ന് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇവരാണ് പട്ടണത്തില്‍ ദുഷ്‌കൃത്യങ്ങള്‍ക്ക് കളമൊരുക്കുകയും ദുരുപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നവര്‍.3 അവര്‍ പറയുന്നു: നാം വീടു പണിയേണ്ട സമയമായിട്ടില്ല. ഈ നഗരം കുട്ടകവും നാം മാംസവുമാണ്.4 ആകയാല്‍ പ്രവചിക്കുക, മനുഷ്യപുത്രാ, അവര്‍ക്കെതിരായി പ്രവചിക്കുക.5 കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍…
-
Ezekiel, Chapter 10 | എസെക്കിയേൽ, അദ്ധ്യായം 10 | Malayalam Bible | POC Translation
കര്‍ത്താവിന്റെ മഹത്വം ദേവാലയം വിടുന്നു 1 ഞാന്‍ നോക്കി. അതാ, കെരൂബുകളുടെ മീതേയുള്ള വിതാനത്തില്‍, അവയുടെ തലയ്ക്കുമുകളിലായി ഇന്ദ്രനീലനിര്‍മിതമായ സിംഹാസനംപോലെ എന്തോ ഒന്ന്.2 അവിടുന്ന് ചണവസ്ത്രധാരിയോട് ആജ്ഞാപിച്ചു: നീ കെരൂബുകളുടെ കീഴിലുള്ള ചക്രങ്ങള്‍ക്കിടയിലേക്കു പോവുക. കെരൂബുകളുടെ ഇടയില്‍ നിന്നു നിന്റെ കൈ നിറയെ ജ്വലിക്കുന്നതീക്കനല്‍ എടുത്ത് നഗരത്തിനുമീതേ വിതറുക. ഞാന്‍ നോക്കിനില്‍ക്കേ അവന്‍ പോയി.3 അവന്‍ ഉള്ളില്‍ക്കടന്നപ്പോള്‍ കെരൂബുകള്‍ ആലയത്തിന്റെ തെക്കുഭാഗത്തു നില്‍ക്കുകയായിരുന്നു. അകത്തളത്തില്‍ ഒരു മേഘം നിറഞ്ഞുനിന്നു.4 കര്‍ത്താവിന്റെ മഹത്വം കെരൂബുകളില്‍ നിന്ന് ഉയര്‍ന്ന് ആലയത്തിന്റെ…
-
Ezekiel, Chapter 9 | എസെക്കിയേൽ, അദ്ധ്യായം 9 | Malayalam Bible | POC Translation
ജറുസലെമിനു ശിക്ഷ 1 അവിടുന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു: നഗരത്തെ ശിക്ഷിക്കുന്നവരേ, സംഹാരായുധങ്ങളേന്തി അടുത്തുവരുവിന്‍.2 ഇതാ, ആറുപേര്‍ വടക്കോട്ടുള്ള മുകളിലത്തെ കവാടത്തിന്റെ ഭാഗത്തുനിന്നു വരുന്നു. ഓരോരുത്തരുടെയും കൈയില്‍ മാരകായുധമുണ്ടായിരുന്നു. ചണവസ്ത്രം ധരിച്ച ഒരുവന്‍ അവരുടെകൂടെ ഉണ്ടായിരുന്നു. അവന്റെ പാര്‍ശ്വത്തില്‍ എഴുത്തു സാമഗ്രികളുടെ സഞ്ചി തൂക്കിയിട്ടിരുന്നു. അവര്‍ ഓടുകൊണ്ടുള്ള ബലിപീഠത്തിനു സമീപം ചെന്നുനിന്നു.3 ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം കെരൂബുകളില്‍നിന്നുയര്‍ന്ന് ആലയത്തിന്റെ വാതില്‍പടിക്കലെത്തി; അവിടുന്ന് ചണവസ്ത്രം ധരിച്ച് പാര്‍ശ്വത്തില്‍ എഴുത്തു സാമഗ്രികളുമായി നിന്ന വനെ വിളിച്ചു. കര്‍ത്താവ് അവനോട്…
-
Ezekiel, Chapter 8 | എസെക്കിയേൽ, അദ്ധ്യായം 8 | Malayalam Bible | POC Translation
ദേവാലയത്തിലെ മ്‌ളേച്ഛതകള്‍ 1 ആറാംവര്‍ഷം ആറാംമാസം അഞ്ചാം ദിവസം ഞാന്‍ എന്റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. എന്റെ മുമ്പില്‍ യൂദായിലെ ശ്രേഷ്ഠന്‍മാരും ഇരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവിടെ വച്ചു ദൈവമായ കര്‍ത്താവിന്റെ കരം എന്റെ മേല്‍ വന്നു.2 ഞാന്‍ നോക്കി. അതാ, മനുഷ്യസാദൃശ്യത്തില്‍ ഒരു രൂപം. അവന്റെ അരക്കെട്ടുപോലെ തോന്നിയ ഭാഗത്തിനു താഴെ അഗ്‌നിയും അരക്കെട്ടിനു മുകളില്‍ തിളങ്ങുന്ന ഓടിന്‍േറ തുപോലെയുള്ള ശോഭയും.3 കൈപോലെ തോന്നിയ ഭാഗംനീട്ടി അവന്‍ എന്റെ മുടിക്കു പിടിച്ചു; ആത്മാവ് എന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മധ്യത്തിലേക്ക്…
-
Ezekiel, Chapter 7 | എസെക്കിയേൽ, അദ്ധ്യായം 7 | Malayalam Bible | POC Translation
അവസാനം അടുത്തു 1 എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:2 മനുഷ്യപുത്രാ, ദൈവമായ കര്‍ത്താവ് ഇസ്രായേല്‍ ദേശത്തോട് അരുളിച്ചെയ്യുന്നു: ഇതാ, നിന്റെ അവസാനം അടുത്തിരിക്കുന്നു. ദേശത്തിന്റെ നാലുദിക്കുകളിലും നിന്ന് അവസാനം അടുത്തു വരുന്നു.3 ഇതാ, നിന്റെ അവസാനം അടുത്തിരിക്കുന്നു. എന്റെ കോപം നിന്റെ മേല്‍ ഞാന്‍ അഴിച്ചുവിടും. നിന്റെ പ്രവൃത്തികള്‍ക്കനുസൃതമായി നിന്നെ ഞാന്‍ വിധിക്കും. നിന്റെ എല്ലാ മ്ലേ ച്ഛതകള്‍ക്കും നിന്നെ ഞാന്‍ ശിക്ഷിക്കും.4 ഞാന്‍ നിന്നെ വെറുതെ വിടുകയില്ല. നിന്നോടു ഞാന്‍ കരുണ കാണിക്കുകയില്ല. നിന്റെ മ്ലേച്ഛതകള്‍ക്കും നിന്റെ…
-
Ezekiel, Chapter 6 | എസെക്കിയേൽ, അദ്ധ്യായം 6 | Malayalam Bible | POC Translation
പൂജാഗിരികള്‍ക്കെതിരേ 1 എനിക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:2 മനുഷ്യപുത്രാ, ഇസ്രായേലിലെ പര്‍വതങ്ങള്‍ക്കുനേരേ മുഖം തിരിച്ച് അവയ്‌ക്കെ തിരായി പ്രവചിക്കുക.3 നീ ഇങ്ങനെ പറയണം: ഇസ്രായേലിലെ പര്‍വതങ്ങളേ, ദൈവമായ കര്‍ത്താവിന്റെ വചനം കേള്‍ക്കുക. ദൈവമായ കര്‍ത്താവ് പര്‍വതങ്ങളോടും കുന്നുകളോടും മലയിടുക്കുകളോടും താഴ്‌വരകളോടും അരുളിച്ചെയ്യുന്നു: നിങ്ങളുടെമേല്‍ ഞാന്‍ വാള്‍ അയയ്ക്കും. നിങ്ങളുടെ പൂജാഗിരികള്‍ ഞാന്‍ തകര്‍ക്കും.4 നിങ്ങളുടെ ബലിപീഠങ്ങള്‍ ശൂന്യമാകും. നിങ്ങളുടെ ധൂപപീഠങ്ങള്‍ ഉടച്ചുകളയും. നിങ്ങളില്‍ വധിക്കപ്പെട്ടവരെ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പിലേക്ക് ഞാന്‍ വലിച്ചെറിയും.5 ഇസ്രായേല്‍മക്കളുടെ ശവശരീരങ്ങള്‍ ഞാന്‍ അവരുടെ വിഗ്രഹങ്ങള്‍ക്കു…
-
Ezekiel, Chapter 5 | എസെക്കിയേൽ, അദ്ധ്യായം 5 | Malayalam Bible | POC Translation
1 മനുഷ്യപുത്രാ, നീ മൂര്‍ച്ചയുള്ള ഒരു വാളെടുക്കുക; അത് ഒരു ക്ഷൗരക്കത്തിയായി ഉപയോഗിച്ച് നിന്റെ തലയും താടിയും വടിക്കുക. എന്നിട്ട് ഒരു തുലാസെടുത്ത് രോമം തൂക്കി വിഭജിക്കുക.2 ഉപരോധത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നീ അതിന്റെ മൂന്നിലൊരു ഭാഗമെടുത്ത് പട്ടണത്തിന്റെ നടുവില്‍വച്ച് തീയില്‍ ദഹിപ്പിക്കുക. മൂന്നിലൊരു ഭാഗം വാളുകൊണ്ട് അരിഞ്ഞുകൊണ്ട് പട്ടണത്തിനു ചുറ്റും നടക്കുക. മൂന്നിലൊന്ന് നീ കാറ്റില്‍ പറത്തണം; ഊരിയ വാളുമായി ഞാന്‍ അവയെ പിന്‍തുടരും.3 അവയില്‍ നിന്ന് ഏതാനുമെടുത്ത് നിന്റെ മേലങ്കിയുടെ വിളുമ്പില്‍ കെട്ടിവയ്ക്കുക.4 അവയില്‍നിന്നു…
-
Ezekiel, Chapter 4 | എസെക്കിയേൽ, അദ്ധ്യായം 4 | Malayalam Bible | POC Translation
ഉപരോധവും പ്രവാസവും പ്രതീകങ്ങളില്‍ 1 മനുഷ്യപുത്രാ, നീ ഒരു ഇഷ്ടികയെടുത്തു മുമ്പില്‍വച്ച് അതില്‍ ജറുസലെം പട്ടണത്തിന്റെ പടം വരയ്ക്കുക.2 അതിനെതിരേ ഉപരോധമേര്‍പ്പെടുത്തുക. ഒരു കോട്ടയും മണ്‍തിട്ടയും ഉയര്‍ത്തുക. ചുററും പാളയം പണിയുക. എല്ലായിടത്തുംയന്ത്രമുട്ടി സ്ഥാപിക്കുക.3 ഒരു ഇരുമ്പു തകിടെടുത്ത് നിനക്കും പട്ടണത്തിനും മധ്യേ ഇരുമ്പുമതിലെന്നപോലെ സ്ഥാപിക്കുക. അതിന് അഭിമുഖമായി നില്‍ക്കുക. നീ അതിനെ ആക്രമിക്കാന്‍ പോവുകയാണ്. ഉപരോധം ബലപ്പെടുത്തുക. ഇത് ഇസ്രായേല്‍ഭവനത്തിന് അടയാളമായിരിക്കും.4 നീ ഇടത്തുവശം ചരിഞ്ഞു കിടക്കുക. ഇസ്രായേല്‍ ഭവനത്തിന്റെ പാപം ഞാന്‍ നിന്റെ മേല്‍…
-
Ezekiel, Chapter 3 | എസെക്കിയേൽ, അദ്ധ്യായം 3 | Malayalam Bible | POC Translation
1 അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, നീ കാണുന്ന ഈ ചുരുള്‍ ഭക്ഷിക്കുക. എന്നിട്ടുപോയി ഇസ്രായേല്‍ ഭവനത്തോടു സംസാരിക്കുക.2 ഞാന്‍ വായ് തുറന്നു. അവന്‍ ആ ചുരുള്‍ എനിക്കു ഭക്ഷിക്കാന്‍ തന്നു.3 അവന്‍ പറഞ്ഞു: മനുഷ്യപുത്രാ, ഞാന്‍ തരുന്ന ഈ ചുരുള്‍ ഭക്ഷിച്ചു വയറുനിറയ്ക്കുക; ഞാന്‍ അതു ഭക്ഷിച്ചു. എന്റെ വായില്‍ അതു തേന്‍പോലെ മധുരിച്ചു.4 അവന്‍ വീണ്ടും പറഞ്ഞു: മനുഷ്യപുത്രാ, നീ ഇസ്രായേല്‍ ഭവനത്തില്‍ച്ചെന്ന് എന്റെ വാക്കുകള്‍ അവരെ അറിയിക്കുക.5 അന്യഭാഷയും ദുര്‍ഗ്രഹമായ ശൈലിയും ഉപയോഗിക്കുന്നവരുടെ…
-
Ezekiel, Chapter 2 | എസെക്കിയേൽ, അദ്ധ്യായം 2 | Malayalam Bible | POC Translation
എസെക്കിയേലിന്റെ ദൗത്യം 1 അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, എഴുന്നേറ്റുനില്‍ക്കുക; എനിക്കു നിന്നോടു സംസാരിക്കാനുണ്ട്.2 അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ആത്മാവ് എന്നില്‍ പ്രവേശിച്ച് എന്നെ കാലുകളില്‍ ഉറപ്പിച്ചുനിര്‍ത്തി. അവന്‍ എന്നോടു സംസരിക്കുന്നതു ഞാന്‍ കേട്ടു.3 അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, ഇസ്രായേല്‍ ജനത്തിന്റെ അടുത്തേക്ക് നിന്നെ ഞാന്‍ അയയ്ക്കുന്നു – എന്നെ എതിര്‍ത്തനിഷേധികളുടെ അടുത്തേക്ക്. അവരും അവരുടെ പിതാക്കന്‍മാരും ഇന്നേദിവസംവരെ എന്നെ ധിക്കരിച്ചവരാണ്.4 അവര്‍ മര്‍ക്കടമുഷ്ടികളും കഠിനഹൃദയരുമാണ്. അവരുടെ അടുത്തേക്കാണു നിന്നെ ഞാന്‍ അയയ്ക്കുന്നത്. ദൈവമായ കര്‍ത്താവ്…
-
Ezekiel, Chapter 1 | എസെക്കിയേൽ, അദ്ധ്യായം 1 | Malayalam Bible | POC Translation
എസെക്കിയേലിനു ദൈവദര്‍ശനം 1 മുപ്പതാംവര്‍ഷം നാലാംമാസം അഞ്ചാം ദിവസം ഞാന്‍ കേബാര്‍ നദിയുടെ തീരത്ത് പ്രവാസികളോടൊത്തു കഴിയുമ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. എനിക്കു ദൈവത്തിന്റെ ദര്‍ശനങ്ങള്‍ ഉണ്ടായി.2 മാസത്തിന്റെ അഞ്ചാംദിവസംയഹോയാക്കിന്‍രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാംവര്‍ഷം.3 കല്‍ദായദേശത്ത് കേബാര്‍ നദീതീരത്തുവെച്ച് ബുസിയുടെ പുത്രനും പുരോഹിതനുമായ എസെക്കിയേലിനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. അവിടെ കര്‍ത്താവിന്റെ കരം അവന്റെ മേല്‍ ഉണ്ടായിരുന്നു.4 ഞാന്‍ നോക്കി. ഇതാ, വടക്കുനിന്ന് ഒരു കൊടുങ്കാറ്റു പുറപ്പെടുന്നു. ഒരു വലിയ മേഘവും അതിനുചുറ്റും പ്രകാശം പരത്തി ജ്വലിക്കുന്നതീയും തീയുടെ നടുവില്‍ മിന്നിത്തിളങ്ങുന്ന…
-
The Book of Ezekiel | എസെക്കിയേൽ | Malayalam Bible | POC Translation
-
Ezekiel, Introduction | എസെക്കിയേൽ, ആമുഖം | Malayalam Bible | POC Translation
ബാബിലോണില്‍ കേബാര്‍ നദീതീരത്ത് പ്രവാസികളോടുകൂടെയായിരിക്കുമ്പോഴാണ് എസെക്കിയേലിനു പ്രവാചകദൗത്യം ലഭിക്കുന്നത് (1,1). ക്രി.മു. 597-ല്‍ നബുക്കദ്‌നേസര്‍ തടവുകാരായി കൊണ്ടുപോയവരുടെകൂടെ എസെക്കിയേലും ഉണ്ടായിരുന്നു. ഏശയ്യായ്ക്കുണ്ടായതുപോലുള്ള ഒരു ദൈവികദര്‍ശനത്തിലാണ് എസെക്കിയേലിനെ തിരഞ്ഞെടുത്ത് അയയ്ക്കുന്നത് (1-3). പുരോഹിതനും കൂടിയായിരുന്ന എസെക്കിയേല്‍ പ്രവാചകപാരമ്പര്യത്തെ മറികടക്കുന്നവിധം ദേവാലയത്തോടും ആരാധനാവിധികളോടും പ്രതിപത്തി കാട്ടിയിരുന്നു. പ്രവാസാനന്തരം ദേവാലയം യഹൂദസമൂഹത്തിന്റെ കേന്ദ്രമായി പരിണമിച്ചതില്‍ എസെക്കിയേലിന്റെ സ്വാധീനം കുറച്ചൊന്നുമല്ല. എസെക്കിയേലിന്റെ ഗ്രന്ഥത്തിന്റെ ആദ്യഭാഗം (1-33) പൊതുവേ ശിക്ഷയെപ്പറ്റിയാണ്. യൂദായുടെയും ജറുസലെമിന്റെയും അകൃത്യങ്ങളെയും അവിശ്വസ്തതയെയും തുറന്നു കാട്ടുകയും അവയ്ക്കു കഠിനമായ ശിക്ഷ കിട്ടുമെന്നും…
-
Prayer to St. Peregrine, Patron of Cancer Patients
Glorious wonder-worker, St. Peregrine, You answered the divine call With a ready spirit, And forsook all the comforts of the world To dedicate yourself to God In the Order of His Most Holy Mother. You labored manfully For the salvation of souls; And in union with Jesus Crucified You endured the most painful sufferings With…
