Category: അനുദിനവിശുദ്ധർ

അനുദിനവിശുദ്ധർ – ഏപ്രിൽ 4

⚜️⚜️⚜️⚜️ April  04 ⚜️⚜️⚜️⚜️സെവില്ലേയിലെ മെത്രാനായിരിന്ന വിശുദ്ധ ഇസിദോര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സ്പെയിനില്‍ ഏറ്റവും കൂടുതലായി ആദരിക്കപ്പെടുന്ന വിശുദ്ധ ഇസിദോര്‍, സഭയിലെ ഏറ്റവും തിളക്കമാര്‍ന്ന വേദപാരംഗതന്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ദൈവം അതിനായിട്ടാണ് വിശുദ്ധനെ സൃഷ്ടിച്ചതെന്ന് വിശുദ്ധ ബ്രോലിയോ പറയുന്നു. കാര്‍ത്താജേന എന്ന പട്ടണത്തിലായിരുന്നു വിശുദ്ധന്‍ ജനിച്ചത്, ആ നാട്ടിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങളില്‍പ്പെടുന്ന സെവേരിയനും, തിയോഡോറയുമായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. അസാധാരണമായ ദൈവഭക്തിയുടെ ഉദാഹരണമായിരുന്നു അവര്‍. വിശുദ്ധന്റെ സഹോദരന്‍മാരായിരുന്ന ലിയാണ്ടറും, […]

അനുദിനവിശുദ്ധർ – ഏപ്രിൽ 2

⚜️⚜️⚜️⚜️ April 02⚜️⚜️⚜️⚜️മിനിംസ് സന്യാസ-സഭാ സ്ഥാപകന്‍ പൌളായിലെ വിശുദ്ധ ഫ്രാന്‍സിസ്‌ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നേപ്പിള്‍സിനും റെഗ്ഗിയോക്കുമിടക്കുള്ള കാലാബ്രിയായിലെ മെഡിറ്റേറേനിയന്‍ കടലിനു സമീപമുള്ള പൌളായെന്ന കൊച്ചു നഗരത്തിലാണ് ജെയിംസ്- മാര്‍ട്ടോട്ടില്ലെ ദമ്പതികള്‍ ജീവിച്ചിരിന്നത്. ദൈവത്തിനു വേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിക്കുവാനായി തങ്ങള്‍ക്ക് ഒരു മകനെ തരണമെന്ന് ആ ദമ്പതികള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. നിരന്തരമായ അവരുടെ പ്രാര്‍ത്ഥന മൂലം 1416-ല്‍ വിശുദ്ധ ഫ്രാന്‍സിസ്‌ ജനിച്ചു. തങ്ങളുടെ പ്രാര്‍ത്ഥനകളുടെ ഫലമായ പുത്രന് അവര്‍ തങ്ങളുടെ […]

അനുദിനവിശുദ്ധർ – ഏപ്രിൽ 1

⚜️⚜️⚜️⚜️ April 01 ⚜️⚜️⚜️⚜️വിശുദ്ധ ഹഗ്ഗ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1053-ല്‍ ഡോഫൈനിലെ വലെന്‍സിലെ ഒരു ഭൂപ്രദേശമായ ചാഷ്യൂ-നിയൂഫിലായിരുന്നു വിശുദ്ധന്റെ ജനനം. വിശുദ്ധന്റെ പിതാവായിരുന്ന ഒഡീലോ തന്റെ രാജ്യത്തിന്റെ സൈന്യത്തിലെ ഒരുന്നത ഉദ്യോഗസ്ഥനായിരുന്നു. വളരെ ധീരതയോടും, വിശ്വസ്തതയോടും കൂടി അദ്ദേഹം തന്റെ ജോലി നിര്‍വഹിച്ചു വന്നു. പിന്നീട് തന്റെ മകനായ വിശുദ്ധ ഹഗ്ഗിന്റെ ഉപദേശപ്രകാരം ഒരു കാര്‍ത്തൂസിയന്‍ സന്യാസിയായി മാറുകയും എളിമയും ഭക്തിയും നിറഞ്ഞ ജീവിതം നയിക്കുകയും ചെയ്തു. തന്റെ […]

അനുദിനവിശുദ്ധർ – മാർച്ച് 31

⚜️⚜️⚜️⚜️ March 31 ⚜️⚜️⚜️⚜️ രക്തസാക്ഷിയായ വിശുദ്ധ ബെഞ്ചമിന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സാപ്പോർ ദ്വീതീയൻ, തൃതീയൻ എന്നീ രാജാക്കന്മാരുടെ കാലത്ത് നാലാം ശതാബ്ദത്തിന്റെ അന്ത്യത്തിൽ പേഴ്സ്യയിൽ, ക്രിസ്തുമര്‍ദ്ദനം ഭീകരമായിരിന്നു. 421-ൽ ബെരാണസു രാജാവ് നടത്തിയ മതപീഢനം അതീവ ഘോരമായിരിന്നു. പ്രസ്തുത മര്‍ദ്ദനത്തിന്റെ വര്‍ണ്ണന സമകാലികനായ തെയോഡൈറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മുള്ള് കൊണ്ട് ശരീരത്തില്‍ കുത്തിയും തൊലിപൊളിച്ചും മറ്റു പലവിധത്തിലുമൊക്കെ അവര്‍ ക്രിസ്ത്യാനികളെ മര്‍ദ്ദിച്ചു. ബരാനെസ്സു രാജാവിന്‍റെ കാലത്ത് മര്‍ദ്ദിതനായ ഒരു […]

അനുദിനവിശുദ്ധർ – മാർച്ച് 30

⚜️⚜️⚜️⚜️ March 30 ⚜️⚜️⚜️⚜️വിശുദ്ധ ജോണ്‍ ക്ലിമാക്കസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ക്ലൈമാക്സ് അഥവാ പരിപൂര്‍ണ്ണതയിലേക്കുള്ള ഗോവണി എന്ന വിശിഷ്ട്ട ഗ്രന്ഥത്തിന്റെ കര്‍ത്താവെന്ന നിലയിലാണ് ക്ലിമാക്കസ് എന്ന നാമധേയം ജോണിനോട് ചേര്‍ന്നത്. ഇദ്ദേഹം 524-ല്‍ പലസ്തീനായില്‍ ജനിച്ചു. സമര്‍ത്ഥനായ ജോണ്‍ പതിനാറാമത്തെ വയസ്സില്‍ ലോകത്തെ ആര്‍ഭാടങ്ങള്‍ ഉപേക്ഷിച്ചു സന്യാസം വരിച്ചുവെന്ന് മാത്രമല്ല 22-മത്തെ വയസ്സില്‍ സീനാമലയില്‍ തപോജീവിതം നയിക്കുവാനും തുടങ്ങി. മര്‍ട്ടിനിയൂസ് എന്ന ഒരു സന്യാസിയുടെ ശിക്ഷണം സ്വീകരിച്ച് മലഞ്ചെരുവില്‍ […]

അനുദിനവിശുദ്ധർ – മാർച്ച് 29

⚜️⚜️⚜️⚜️ March 29 ⚜️⚜️⚜️⚜️ വിശുദ്ധന്‍മാരായ ജോനാസും, ബറാചിസിയൂസും, സഹവിശുദ്ധരായ രക്തസാക്ഷികളും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സാപൊര്‍ രാജാവിന്റെ സൈന്യത്തിലുണ്ടായിരുന്ന അര്‍മേനിയന്‍ പ്രഭുവും, എസയ്യാസ്‌ എന്ന വ്യക്തിയും തയാറാക്കിയ വിവരങ്ങളില്‍ നിന്നുമാണ് ഈ വിശുദ്ധരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. സാപൊര്‍ രാജാവ്‌ തന്റെ ഭരണത്തിന്റെ എട്ടാമത്തെ വര്‍ഷം ക്രിസ്ത്യാനികള്‍ക്കെതിരായി രക്തരൂഷിതമായ മതപീഡനം നടത്തുവാന്‍ തുടങ്ങി. നിരവധി ദേവാലയങ്ങളും ആശ്രമങ്ങളും അവര്‍ തകര്‍ത്തു. ബേത്ത്-അസാ എന്ന നഗരത്തില്‍ ജീവിച്ചിരുന്ന സഹോദരന്‍മാരായിരുന്ന ജോനാസും, […]

അനുദിനവിശുദ്ധർ – മാർച്ച് 27

⚜️⚜️⚜️⚜️ March 28 ⚜️⚜️⚜️⚜️വിശുദ്ധ ഗോണ്‍ട്രാന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ക്ലോവിസ്‌ ഒന്നാമന്റേയും വിശുദ്ധ ക്ലോടില്‍ഡിസിന്റേയും പേരകുട്ടിയും രാജാവായിരുന്ന ക്ലോടെയറിന്റെ മകനുമായിരിന്നു വിശുദ്ധ ഗോണ്‍ട്രാന്‍. വിശുദ്ധന്റെ സഹോദരന്‍മാരായിരുന്ന ചാരിബെര്‍ട്ട് പാരീസിലും, സിഗെബെര്‍ട്ട് ഓസ്ട്രേഷ്യായിലും ആധിപത്യമുറപ്പിച്ചിരുന്നതിനാല്‍, 561-ല്‍ വിശുദ്ധ ഗോണ്‍ട്രാന്‍ ഓര്‍ലീന്‍സിലേയും, ബുര്‍ഗുണ്ടിയിലേയും ഭരണാധികാരിയായി അധികാരമേറ്റു. സാവോണിലെ ചാല്ലോണ്‍സായിരുന്നു വിശുദ്ധന്റെ അധികാര പരിധിയുടെ തലസ്ഥാനം. അത്യാഗ്രഹികളായിരുന്ന തന്റെ സഹോദരന്‍മാര്‍ക്കെതിരേയും, ലൊംബാര്‍ഡുകള്‍ക്കെതിരേയും ആയുധമെടുക്കേണ്ടിവന്നപ്പോള്‍, മോമ്മോള്‍ എന്ന സൈനീക നായകന്‍റെ നേതൃത്വത്തില്‍ നേടിയ വിജയങ്ങള്‍ […]

അനുദിനവിശുദ്ധർ – മാർച്ച് 27

⚜️⚜️⚜️⚜️ March 27 ⚜️⚜️⚜️⚜️ഈജിപ്തിലെ വിശുദ്ധ ജോണ്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ AD 304-ല്‍ ഈജിപ്തിലെ അസ്യൂട്ടിലാണ് വിശുദ്ധ ജോണ്‍ ജനിച്ചത്. അദ്ദേഹം അസ്യൂട്ടിലെ ഒരു മരാശാരിയോ, പാദുക നിര്‍മ്മാണ പ്രവര്‍ത്തിയിലേര്‍പ്പെട്ടിരുന്നവനോ ആയിരിന്നുവെന്ന് പറയപ്പെടുന്നു. വിശുദ്ധന് 25 വയസ്സായപ്പോള്‍ അദ്ദേഹം സമീപപ്രദേശത്തുള്ള ഒരു പര്‍വതത്തിലെ ആശ്രമത്തിലെ സന്യാസിയായി മാറി. വിശുദ്ധന്റെ എളിമയെ പരീക്ഷിക്കുവാനായി അവിടത്തെ പ്രായമായ സന്യാസി പലപ്പോഴും ഉണങ്ങിയ ചുള്ളികമ്പിന് ദിവസംതോറും വെള്ളമോഴിക്കുക തുടങ്ങിയ ബുദ്ധിശൂന്യമായ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ […]

അനുദിനവിശുദ്ധർ – മാർച്ച് 26

⚜️⚜️⚜️⚜️ March 26 ⚜️⚜️⚜️⚜️ഉട്രെക്റ്റിലെ വിശുദ്ധ ലുഡ്ജര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ എ‌ഡി 744-ല്‍ നെതര്‍ലന്‍ഡിലെ ഫ്രീസിയായിലുള്ള, സൂയിലെനിലാണ് വിശുദ്ധ ലുഡ്ജര്‍ ജനിച്ചത്. അതീവ ദൈവഭക്തിയും ബുദ്ധികൂര്‍മ്മതയും ഊര്‍ജ്ജസ്വലതയും മൂലം വിശുദ്ധനുമായി ബന്ധപ്പെട്ടവരെല്ലാം അദ്ദേഹത്തെ ഇഷ്ടപ്പെടുവാന്‍ കാരണമായി. തന്റെ 14-മത്തെ വയസ്സില്‍ അദ്ദേഹം ഉട്രെക്റ്റിലെ വിശുദ്ധ ഗ്രിഗറിയേ കാണുവാനിടയായി. അദ്ദേഹമാണ് വിശുദ്ധന് സന്യാസവസ്ത്രം നല്‍കിയത്. 24-മത്തെ വയസ്സില്‍ ഒരു പുരോഹിതാര്‍ത്ഥിയും, 34-മത്തെ വയസ്സില്‍ വിശുദ്ധ ലുഡ്ജര്‍ പുരോഹിതപട്ടം സ്വീകരിക്കുകയും ചെയ്തു. […]

അനുദിനവിശുദ്ധർ – മാർച്ച് 25 മംഗളവാര്‍ത്ത തിരുനാൾ

⚜️⚜️⚜️⚜️ March 25 ⚜️⚜️⚜️⚜️പരിശുദ്ധ കന്യകാമാതാവിനുള്ള ഗബ്രിയേല്‍ മാലാഖയുടെ മംഗളവാര്‍ത്ത ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ‘പരിശുദ്ധമാതാവിനോടുള്ള യഥാര്‍ത്ഥ ഭക്തി’ എന്ന ചെറു ഗ്രന്ഥം ദൈവമാതാവിനോടുള്ള ഭക്തിയുടെ രഹസ്യവും, അര്‍ത്ഥവും വ്യഖ്യാനിക്കുന്ന പ്രവാചകപരമായ ഒരു ഗ്രന്ഥമാണ്. വിശുദ്ധ ലൂയീസ്‌ ഡി മോണ്ട്ഫോര്‍ട്ട്‌ ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും പരിശുദ്ധ അമ്മയേ പറ്റിയുള്ള അസാമാന്യമായ ഉള്‍കാഴ്ചയും, നിഗൂഡതയും വെളിപ്പെടുന്നതാണ്. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ വാക്കുകളുടെ അര്‍ത്ഥം പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ നമ്മുക്ക് സാധ്യമല്ല. […]

അനുദിനവിശുദ്ധർ – മാർച്ച് 24

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തി നാലാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 “ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു” (ലൂക്കാ 1:27). തിരുകുടുംബത്തെ എങ്ങനെ അനുകരിക്കാം? 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. എല്ലാ മനുഷ്യരും അവരുടെ സാമൂഹ്യജീവിതം ആരംഭിക്കുന്നത് കുടുംബത്തിലാണ്. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ സാമൂഹ്യജീവിതത്തിലൂടെ വ്യക്തിവികാസവും പൂര്‍ണ്ണതയും പ്രാപിക്കണമെന്നാണ് ദൈവപരിപാലന. കുടുംബാന്തരീക്ഷം ഒരു വ്യക്തിയുടെ […]

അനുദിനവിശുദ്ധർ – മാർച്ച് 23

⚜️⚜️⚜️⚜️ March 23 ⚜️⚜️⚜️⚜️വിശുദ്ധ ടോറിബിയോ ഡി മോഗ്രോവെജോ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സ്പെയിനിലെ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധ ടൊറീബിയോ അല്‍ഫോണ്‍സൊ ഡി മൊഗ്രോവെജോ ജനിച്ചത്. ചെറുപ്പം മുതല്‍ക്കേ തന്നെ പാപങ്ങളില്‍ നിന്നും അകന്നുകൊണ്ട് നന്മയിലൂന്നിയ ഒരു ജീവിതമായിരിന്നു ടൊറീബിയോ നയിച്ചിരിന്നത്. പരിശുദ്ധ മാതാവിന്റെ ഒരു വലിയ ഭക്തനും കൂടിയായിരുന്നു വിശുദ്ധന്‍. ദിനംതോറും വിശുദ്ധന്‍ മാതാവിനോടുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ജപമാലയും ചൊല്ലുകയും ശനിയാഴ്ചകളില്‍ മാതാവിന് വേണ്ടി ഉപവാസമനുഷ്ടിക്കുകയും ചെയ്യുന്നത് […]

അനുദിനവിശുദ്ധർ – മാർച്ച് 22

⚜️⚜️⚜️⚜️ March22 ⚜️⚜️⚜️⚜️ മാര്‍പാപ്പയായിരുന്ന വിശുദ്ധ സക്കറിയാസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇറ്റലിയിലുള്ള കാലാബ്രിയായിലെ, സെവേരിനോ എന്ന സ്ഥലത്തുള്ള ഒരു ഗ്രീക്ക് കുടുംബത്തിലാണ് വിശുദ്ധ സക്കറിയാസ് ജനിച്ചത്. റോമിലെ ഒരു പുരോഹിതാര്‍ത്ഥിയായിരുന്ന വിശുദ്ധന്‍, തന്റെ ദൈവീകതയും, അറിവും മൂലം പരക്കെ അറിയപ്പെടുകയും പിന്നീട് വിശുദ്ധ ഗ്രിഗറി മൂന്നാമന്‍ പാപ്പാക്ക് ശേഷം മാര്‍പാപ്പയായി തിരഞ്ഞെടുകയും ചെയ്തു. സമാധാന സ്ഥാപകനും, ആരെയും മുന്‍വിധിയോട് കൂടി വിധിക്കാന്‍ ആഗ്രഹിക്കാത്ത വ്യക്തി കൂടിയായിരിന്നു വിശുദ്ധ സക്കറിയാസ് […]

അനുദിനവിശുദ്ധർ – മാർച്ച് 20

⚜️⚜️⚜️⚜️ March 20 ⚜️⚜️⚜️⚜️ലിന്‍ഡിസ്ഫാര്‍ണെയിലെ വിശുദ്ധ കുത്ബെര്‍ട്ട് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ AD 634-ല്‍ ഇംഗ്ലണ്ടിലെ നോര്‍ത്തംബ്രിയയിലാണ് വിശുദ്ധ കുത്ബെര്‍ട്ട് ജനിച്ചതെന്ന് പറയപ്പെടുന്നു. ഇംഗ്ലണ്ടില്‍, പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഒരുപക്ഷേ ഏറ്റവും അധികം ആദരിക്കപ്പെടുന്ന വിശുദ്ധനാണ് വിശുദ്ധ കുത്ബെര്‍ട്ട്. എന്നിരുന്നാലും വിശുദ്ധന്റെ യഥാര്‍ത്ഥ ജനനസ്ഥലത്തേക്കുറിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. ഇംഗ്ലണ്ട്കാരും, സ്കോട്ട് ലാന്‍ഡ്‌കാരും വിശുദ്ധന്റെ ജനനസ്ഥലമെന്ന ഖ്യാതി അവകാശപ്പെടുന്നു. വിശുദ്ധന്റെ ജീവചരിത്രം രചിച്ച വിശുദ്ധ ബെഡെ ഇതിനെകുറിച്ചൊന്നും പരാമര്‍ശിച്ചിട്ടില്ല. […]

അനുദിനവിശുദ്ധർ – മാർച്ച് 19 വിശുദ്ധ യൗസേപ്പ് പിതാവ്‌

⚜️⚜️⚜️⚜️ March 19 ⚜️⚜️⚜️⚜️വിശുദ്ധ യൗസേപ്പ് പിതാവ്‌ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ദാവീദിന്റെ വംശത്തില്‍പ്പെട്ട ഒരു മരപ്പണിക്കാരൻ എന്നതിലുമപരിയായി ദൈവീക നിയോഗമനുസരിച്ച് രക്ഷകന്റെ മാതാവിന്റെ ജീവിത പങ്കാളിയാകുവാനുള്ള അനുഗ്രഹം ലഭിച്ച വ്യക്തിയായിരിന്നു വിശുദ്ധ യൗസേപ്പ്. വിശുദ്ധ യൗസേപ്പിന്റെ ഈ വിശേഷ ഭാഗ്യത്തെ ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ “യേശുവിന്റെ വളര്‍ത്തച്ഛന്‍” എന്നു വിശേഷിപ്പിക്കാം. വെറുമൊരു മനുഷ്യനെന്നതില്‍ ഉപരിയായി, ഭൂമിയില്‍ പിതാവിന്റെ അമൂല്യ നിധികളായ യേശുവിനേയും, മറിയത്തേയും വിശ്വസ്തതയോടു കൂടി സംരക്ഷിക്കുകയും, കാത്തു […]

അനുദിനവിശുദ്ധർ – മാർച്ച് 18

⚜️⚜️⚜️⚜️ March 18 ⚜️⚜️⚜️⚜️ജെറുസലേമിലെ വിശുദ്ധ സിറില്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധ ലിഖിതങ്ങള്‍ മനപാഠമാക്കിയ ആളായിരുന്നു ജെറൂസലേമിലെ വിശുദ്ധ സിറില്‍. വിശുദ്ധ ലിഖിതങ്ങളുടെ പഠനത്തില്‍ വളരെയേറെ ആഴത്തിൽ ചിന്തിക്കുകയും, യാഥാസ്ഥിതിക കത്തോലിക്കാ വിശ്വാസത്തിന്റെ ഒരു വലിയ സംരക്ഷകനുമായിതീര്‍ന്ന ശ്രേഷ്ഠ വ്യക്തിയായിരുന്നു വിശുദ്ധ സിറില്‍. അദ്ദേഹം ബ്രഹ്മചര്യവും, കഠിനമായ സന്യാസനിഷ്ടകളുമായി എളിയ ജീവിതം നയിക്കുകയും ചെയ്തു. ജെറൂസലേമിലെ പാത്രിയാര്‍ക്കീസ് ആയിരുന്ന വിശുദ്ധ മാക്സിമസ്, വിശുദ്ധന് പുരോഹിത […]

അനുദിനവിശുദ്ധർ – മാർച്ച് 17

⚜️⚜️⚜️⚜️ March 17 ⚜️⚜️⚜️⚜️വിശുദ്ധ പാട്രിക് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ റോമന്‍ അധിനിവേശത്തിലുള്ള ബ്രിട്ടണില്‍ ഏതാണ്ട് 415 AD യിലാണ് വിശുദ്ധ പാട്രിക്ക് ജനിച്ചത്. വിശുദ്ധന് 16 വയസ്സുള്ളപ്പോള്‍ അദ്ദേഹം ആട്‌ മേച്ചുകൊണ്ടിരിക്കുന്ന സമയത്ത് ആക്രമകാരികളായ ചില അയര്‍ലന്‍റുകാര്‍ അദ്ദേഹത്തെ തട്ടികൊണ്ട് പോവുകയും അടിമയാക്കുകയും ചെയ്തു. എന്നാല്‍ വിശുദ്ധന്‍ അവിടെനിന്നും രക്ഷപ്പെടുകയും ബ്രിട്ടണില്‍ തിരിച്ചെത്തുകയും ചെയ്തു. പിന്നീട് വിശുദ്ധ പാട്രിക്ക് പൌരോഹിത്യ പട്ടം സ്വീകരിച്ചു. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ മെത്രാനായി […]

അനുദിനവിശുദ്ധർ – മാർച്ച് 16

⚜️⚜️⚜️⚜️ March 16 ⚜️⚜️⚜️⚜️വിശുദ്ധ ഹേരിബെര്‍ട്ട് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വേംസിലെ രാജാവായിരുന്ന ഹുഗോയുടെ മകനായിരിന്നു വിശുദ്ധ ഹേരിബെര്‍ട്ട്. വേംസിലെ കത്തീഡ്രല്‍ വിദ്യാലയത്തിലും, ഫ്രാന്‍സിലെ ലൊറൈനിലുള്ള ബെനഡിക്ടന്‍ ഗോര്‍സെ ആശ്രമത്തിലുമായിട്ടായിരുന്നു വിശുദ്ധന്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 994-ല്‍ വിശുദ്ധന്‍ പുരോഹിത പട്ടം സ്വീകരിച്ചു. പിന്നീട് കത്തീഡ്രലിലെ അധികാരിയായി അദ്ദേഹം വേംസില്‍ തിരിച്ചെത്തി. അതേവര്‍ഷം തന്നെ ഒട്ടോ മൂന്നാമന്‍ വിശുദ്ധനെ ഇറ്റലിയിലെ തന്റെ സ്ഥാനപതിയായി നിയമിച്ചു. 998-ല്‍ വിശുദ്ധന്‍ കൊളോണിലെ […]

അനുദിനവിശുദ്ധർ – മാർച്ച് 15

⚜️⚜️⚜️⚜️ March 15 ⚜️⚜️⚜️⚜️വിശുദ്ധ ലൂയിസ് ഡീ മരിലാക്ക് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ രാജധാനിയിലെ ഒരുന്നത ഉദ്യോഗസ്ഥനായിരുന്ന ആന്റണി ലെ ഗാര്‍സിനെയായിരുന്നു വിശുദ്ധ ലൂയിസ് ഡി മരില്ലാക്ക്, വിവാഹം ചെയ്തിരുന്നത്. 1625-ല്‍ അദ്ദേഹം മരണപ്പെട്ടതോടെ ലൂയിസ് ഡി മരില്ലാക്ക്, വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ സജീവ പ്രവര്‍ത്തകയായി തീര്‍ന്നു. വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ ഇടക്കിടെ അവിടം സന്ദര്‍ശിക്കുകയും വിശുദ്ധയെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു. ‘മാഡമോയിസെല്ലെ […]

അനുദിനവിശുദ്ധർ – മാർച്ച് 14

⚜️⚜️⚜️⚜️ March 14 ⚜️⚜️⚜️⚜️വിശുദ്ധ മെറ്റില്‍ഡ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അതിശക്തനായിരുന്ന സാക്സണ്‍ രാജാവ് തിയോഡോറിക്കിന്റെ മകളായിരുന്നു, രാജകുമാരിയായിരുന്ന വിശുദ്ധ മെറ്റില്‍ഡ. വളരേ ചെറുപ്പത്തില്‍ തന്നെ അവളുടെ മാതാപിതാക്കള്‍ അവളെ എര്‍ഫോര്‍ഡ്‌ ആശ്രമത്തില്‍ ചേര്‍ത്തു. അവളുടെ മുത്തശ്ശിയായിരുന്ന മൌദ്‌ ആയിരുന്നു അവിടത്തെ ആശ്രമാധിപ. സകല സത്ഗുണങ്ങളുടേയും വിളനിലമായിരുന്ന വിശുദ്ധ, മറ്റുള്ളവര്‍ക്കെല്ലാം മാതൃകവ്യക്തിത്വത്തിന് ഉടമയായിരുന്നു. 913-ല്‍ മെറ്റില്‍ഡയുടെ മാതാപിതാക്കള്‍ അവളെ, സാക്സോണിലെ പ്രഭുവായിരുന്ന ഒത്തോയുടെ മകനും പില്‍ക്കാലത്ത് ജെര്‍മ്മനിയിലെ രാജാവുമായി തീര്‍ന്ന […]

അനുദിനവിശുദ്ധർ – മാർച്ച് 13

⚜️⚜️⚜️⚜️ March 13 ⚜️⚜️⚜️⚜️ കോണ്‍സ്റ്റാന്റിനോപ്പിളിലെ വിശുദ്ധ ഏവൂഫ്രാസിയാ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ കോണ്‍സ്റ്റാന്റിനോപ്പിളിലെ ബൈസാന്റിയത്തിലാണ് വിശുദ്ധ ഏവൂഫ്രാസിയാ ജനിച്ചത്. ചക്രവര്‍ത്തിയായിരുന്ന തിയോഡോസിയൂസ് ഒന്നാമന്റെ രക്തബന്ധത്തില്‍പ്പെട്ടയാളായിരുന്നു വിശുദ്ധയുടെ പിതാവായിരുന്ന ആന്റിഗോണസ് . വിശുദ്ധയുടെ മാതാവായിരുന്ന ഏവൂപ്രാക്സിയായ നന്മ ചെയ്യുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരിന്നു. വിശുദ്ധയുടെ പിതാവുമായിട്ടുള്ള ബന്ധം മൂലവും, അവള്‍ തന്റെ തന്റെ മാതാപിതാക്കളുടെ ഏക മകളുമാണെന്ന കാര്യം കണക്കിലെടുത്ത് കൊണ്ട് ചക്രവര്‍ത്തി വിശുദ്ധയോട് പ്രത്യേക വാത്സല്ല്യം പുലര്‍ത്തിയിരുന്നു. അതിനാല്‍ […]

അനുദിനവിശുദ്ധർ – മാർച്ച് 12

⚜️⚜️⚜️⚜️ March 12 ⚜️⚜️⚜️⚜️വിശുദ്ധ സെറാഫിന ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1523-ല്‍ ടസ്കാനിയിലെ പുരാതന നഗരമായിരുന്ന ജെമിനിയാനോയില്‍, വിശുദ്ധ സെറാഫിന ജനിച്ചത്. അവളെ ‘ഫിനാ’ യെന്നും വിളിച്ചിരിന്നു. വിശുദ്ധയുടെ ഓര്‍മ്മകളാല്‍ ധന്യമാക്കപ്പെട്ട സ്ഥലമാണ് ജെമിനിയാനോ നഗരം. അവളുടെ ഓര്‍മ്മപുതുക്കല്‍ ‘സാന്താ ഫിനാ’ എന്ന പേരില്‍ ആഘോഷിച്ചു വരുന്നു. വളരെ നല്ലരീതിയില്‍ ജീവിച്ചതിനു ശേഷം ദാരിദ്ര്യത്തിലേക്ക് വഴുതി വീണ ദമ്പതികളായിരുന്നു വിശുദ്ധയുടെ മാതാപിതാക്കള്‍. കാഴ്ചക്ക്‌ വളരെ മനോഹരിയായിരുന്നു വിശുദ്ധ സെറാഫിനാ. വളരെ […]

അനുദിനവിശുദ്ധർ – മാർച്ച് 11

⚜️⚜️⚜️⚜️ March 11 ⚜️⚜️⚜️⚜️വിശുദ്ധ ഇയൂളോജിയൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സ്പെയിനിലെ മൂറുകളുടെ തലസ്ഥാനമായിരുന്ന കൊര്‍ദോവയിലെ സെനറ്റര്‍മാരുടെ കുടുംബത്തിലായിരുന്നു വിശുദ്ധ ഇയൂളോജിയൂസ് ജനിച്ചത്. ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കീഴിലുണ്ടായിരുന മതപീഡനത്തില്‍ വെച്ച് 19 പുരോഹിതര്‍ക്കൊപ്പം രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സോയിലൂസ് പുരോഹിതന്റെ കീഴിലായിരുന്നു ഇയൂളോജിയൂസിന്‍റെ വിദ്യാഭ്യാസം. അദ്ദേഹത്തിന്റെ നന്മയും, അറിവും കാരണം വിശുദ്ധന്‍ മറ്റുള്ളവരേ ആകര്‍ഷിക്കാന്‍ കാരണമായി. അധികം താമസിയാതെ വിശുദ്ധന്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും കൊര്‍ദോവയിലെ സഭാസ്കൂളിന്റെ തലവനായി നിയമിതനാവുകയും […]

അനുദിനവിശുദ്ധർ – മാർച്ച് 10

⚜️⚜️⚜️⚜️ March 10 ⚜️⚜️⚜️⚜️സെബാസ്റ്റേയിലെ നാല്‍പ്പത് വിശുദ്ധ രക്തസാക്ഷികള്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 320-ല്‍ അര്‍മേനിയിലെ സെബാസ്റ്റേയില്‍ വാസമുറപ്പിച്ചിരുന്ന പടയാളികളായിരുന്നു ഈ നാല്‍പ്പതു രക്തസാക്ഷികളും. അവരുടെ സേനാവിഭാഗത്തോട് വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍, മാമോദീസ വഴി തങ്ങള്‍ സ്വീകരിച്ച വിശ്വാസത്തെ കൈവിടാന്‍ അവര്‍ വിസമ്മതിച്ചു. തങ്ങള്‍ക്കുണ്ടായിരുന്ന പ്രലോഭനങ്ങള്‍ക്ക് മറുപടിയായി അവര്‍ പറഞ്ഞതു ഇപ്രകാരമായിരിന്നു, “ഞങ്ങള്‍ ക്രിസ്ത്യാനികളാണ്” പ്രലോഭനങ്ങള്‍ക്കും, ഭീഷണികള്‍ക്കും അവരെ വശപ്പെടുത്തുവാന്‍ കഴിയാതെ വന്നപ്പോള്‍ അവരെ കുറച്ച് ദിവസങ്ങളോളം തടവില്‍ പാര്‍പ്പിക്കുകയും, […]