Category: അനുദിനവിശുദ്ധർ

അനുദിന വിശുദ്ധർ – മെയ് 01 / Daily Saints – May 01

⚜️⚜️⚜️⚜️ May 01⚜️⚜️⚜️⚜️ തൊഴിലാളിയായിരുന്ന വിശുദ്ധ യൗസേപ്പിതാവ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ചരിത്ര രേഖകളില്‍ വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തെ കുറിച്ച് വളരെ ചെറിയ വിവരണമേ ഉള്ളൂ, എന്നിരുന്നാലും, പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയുള്ള ഭര്‍ത്താവ്, യേശുവിന്റെ വളര്‍ത്തച്ഛന്‍, ഒരു മരാശാരി, ദരിദ്രനായ ഒരു മനുഷ്യന്‍ തുടങ്ങിയ വിശുദ്ധനെക്കുറിച്ചുള്ള കാര്യങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അദ്ദേഹം ദാവീദിന്റെ രാജകീയ വംശത്തില്‍ പ്പെട്ടവനായിരുന്നുവെന്ന കാര്യവും നമുക്കറിയാം. സമ്പത്തിനോട് ആഗ്രഹമില്ലാത്തവനായിരുന്നു വിശുദ്ധ യൌസേപ്പ് പിതാവ്. തൊഴിലിനു കൊടുക്കുന്ന […]

അനുദിനവിശുദ്ധർ – ഏപ്രിൽ 29

⚜️⚜️⚜️⚜️ April 29 ⚜️⚜️⚜️⚜️ വേദപാരംഗതയായ സിയന്നായിലെ വിശുദ്ധ കാതറീന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1347-ല്‍ സിയന്നായില്‍ ജയിംസ് ബെനിന്‍കാസാ-ലാപാക്ക് ദമ്പതികളുടെ 6 മക്കളിലൊരുവളായാണ് വിശുദ്ധ കാതറീന്‍ ജനിച്ചത്‌. അവളുടെ പിതാവായിരുന്ന ജയിംസ് ബെനിന്‍കാസാ, തന്റെ ജീവിതമാതൃകകൊണ്ട് തന്റെ കുട്ടികള്‍ക്ക്‌ നന്മയുടെ ഒരു ഉറച്ച അടിത്തറ നല്‍കുകയും, ദൈവഭക്തിയുടെ പാഠങ്ങള്‍ തന്റെ കുട്ടികള്‍ക്ക്‌ പകര്‍ന്നു നല്‍കുകയും ചെയ്തു. മാതാവായിരുന്ന ലാപാക്ക് തന്റെ മറ്റ് മക്കളില്‍ നിന്നും വിശുദ്ധയോട് ഒരു പ്രത്യേക […]

അനുദിനവിശുദ്ധർ – ഏപ്രിൽ 28

⚜️⚜️⚜️⚜️ April 28 ⚜️⚜️⚜️⚜️വിശുദ്ധ പീറ്റര്‍ ചാനെല്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1803-ല്‍ ഫ്രാന്‍സിലെ ബെല്ലി രൂപതയിലായിരുന്നു വിശുദ്ധന്റെ ജനനം. 7 വയസ്സുള്ളപ്പോള്‍ തന്നെ അദ്ദേഹം ഒരാട്ടിടയനായി മാറി. പക്ഷേ അവിടത്തെ ഇടവക വികാരി ആ ബാലനില്‍ അസാധാരണമായതെന്തോ ദര്‍ശിച്ചതിനാല്‍, താന്‍ സ്ഥാപിച്ച ചെറിയ സ്കൂളില്‍ ചേര്‍ക്കുവാനായി അവന്റെ മാതാപിതാക്കളെ നിര്‍ബന്ധിച്ചു. അവിടുത്തെ സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പീറ്റര്‍ സെമിനാരിയിലേക്കാണ് പോയത്. സെമിനാരിയിലെ റെക്ടര്‍ വിശുദ്ധനെക്കുറിച്ച് എഴുതിയത് […]

അനുദിനവിശുദ്ധർ – ഏപ്രിൽ 27

⚜️⚜️⚜️⚜️ April 27 ⚜️⚜️⚜️⚜️വിശുദ്ധ സിറ്റാ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വളരെയേറെ ദൈവഭക്തിയുള്ള ഒരു കുടുംബത്തിലായിരുന്നു വിശുദ്ധ സിറ്റാ ജനിച്ചത്. ആഴമായ വിശ്വാസമുണ്ടായിരിന്ന അമ്മയുടെ വാക്കുകള്‍ക്കനുസരിച്ചാണ് സിറ്റാ പ്രവര്‍ത്തിച്ചിരിന്നതെന്ന് പറയപ്പെടുന്നു. തന്റെ 12-മത്തെ വയസ്സ് മുതല്‍ 60-മത്തെ വയസ്സില്‍ തന്റെ മരണം വരെ സഗ്രാട്ടി കുടുംബത്തിലെ ഒരു വേലക്കാരിയായിട്ടായിരുന്നു വിശുദ്ധ ജീവിച്ചത്. ഒരു വേലക്കാരിയെന്ന നിലയില്‍ വിശുദ്ധ വളരെ നല്ല ഒരു ജോലിക്കാരിയായിരുന്നു. സര്‍ഗാട്ടി കുടുംബത്തിലെ ഓരോ അംഗങ്ങളും കുട്ടികളും […]

അനുദിനവിശുദ്ധർ – ഏപ്രിൽ 26

⚜️⚜️⚜️⚜️ April 26 ⚜️⚜️⚜️⚜️പാപ്പാമാരായ വിശുദ്ധ ക്ലീറ്റസ് ഒന്നാമനും, വിശുദ്ധ മാര്‍സെല്ലിനൂസും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ⚜️ വിശുദ്ധ ക്ലീറ്റസ് വിശുദ്ധ ക്ലീറ്റസ് ഒന്നാമനെ കുറിച്ചുള്ള വളരെ പരിമിതമായ കാര്യങ്ങള്‍ മാത്രമേ ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. വിശുദ്ധ ക്ലീറ്റസ് തിരുസഭയുടെ നേതൃത്വം ഏല്‍ക്കുമ്പോള്‍ വെസ്പിയന്‍ ചക്രവര്‍ത്തിയായിരുന്നു റോം ഭരിച്ചിരുന്നത്. ഏകാധിപത്യ രീതിയിലുള്ള സഭാഭരണം അക്കാലത്ത് റോമില്‍ നിലവില്‍ വന്ന് തുടങ്ങിയിട്ടില്ലായിരുന്നു. ചില ചരിത്രകാരന്മാര്‍ വിശുദ്ധനെ അനാക്ലീറ്റസ്, അല്ലെങ്കില്‍ കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ […]

അനുദിനവിശുദ്ധർ – ഏപ്രിൽ 25

⚜️⚜️⚜️⚜️ April 25 ⚜️⚜️⚜️⚜️വിശുദ്ധ മര്‍ക്കോസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ മര്‍ക്കോസിന്റെ പില്‍ക്കാല ജീവിതത്തെ കുറിച്ച് വളരെക്കുറിച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ജനനം കൊണ്ട് അദ്ദേഹം ഒരു യഹൂദനായിരുന്നു. രക്ഷകനായ യേശു മരിക്കുമ്പോള്‍ മര്‍ക്കോസ് ഒരു യുവാവായിരുന്നു. തിരുസഭയുടെ ആദ്യകാല വളര്‍ച്ചക്ക്‌ സാക്ഷ്യം വഹിച്ച വിശുദ്ധന്‍ ആ അറിവ് പില്‍ക്കാലത്ത്‌ തന്റെ സുവിശേഷ രചനകളില്‍ പ്രതിഫലിപ്പിക്കുകയും ചെയ്തു. ആദ്യകാലങ്ങളില്‍ വിശുദ്ധ മര്‍ക്കോസ് തന്റെ സ്വന്തക്കാരനായിരുന്ന ബര്‍ണബാസിനേയും, പൗലോസിന്റെയും ഒപ്പം […]

അനുദിനവിശുദ്ധർ – ഏപ്രിൽ 24

⚜️⚜️⚜️⚜️ April 24 ⚜️⚜️⚜️⚜️ സിഗ്മാരിങ്ങെനിലെ വിശുദ്ധ ഫിഡെലിസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1577-ല്‍ ജെര്‍മ്മനിയിലെ സിഗ്മാരിങ്ങെനിലാണ് വിശുദ്ധ ഫിഡെലിസ് ജനിച്ചത്. ജോണ്‍ റേ ആയിരുന്നു വിശുദ്ധന്റെ പിതാവ്. സ്വിറ്റ്സര്‍ലന്‍ഡിലെ ഫ്രീബോര്‍ഗ് സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍, തത്വശാസ്ത്ര അദ്ധ്യാപകനായി ജോലി ചെയ്യുകയും ചെയ്തിരിന്ന വിശുദ്ധന്‍ അധികം വൈകാതെ നിയമത്തില്‍ ഡോക്ടറേറ്റ് എടുക്കുകയും ചെയ്തു. ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായിരിന്നെങ്കിലും കീറിയ ഒരു രോമകുപ്പായമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. വിശുദ്ധന്റെ വിനയവും, ദയയും, […]

അനുദിനവിശുദ്ധർ – ഏപ്രിൽ 23

⚜️⚜️⚜️⚜️ April 23 ⚜️⚜️⚜️⚜️രക്തസാക്ഷിയായ വിശുദ്ധ ഗീവര്‍ഗീസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മെറ്റാഫ്രാസ്റ്റെസ് നല്‍കുന്ന വിവരണമനുസരിച്ച് വിശുദ്ധ ഗീവര്‍ഗീസ് കാപ്പാഡോസിയയിലാണ് ജനിച്ചത്. വിശുദ്ധന്റെ മാതാപിതാക്കള്‍ കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു. തന്റെ പിതാവിന്റെ മരണശേഷം വിശുദ്ധന്‍ തന്റെ മാതാവുമൊത്ത് പലസ്തീനായിലേക്ക് പോയി. വിശുദ്ധന്റെ മാതാവിന്റെ ജന്മദേശമായിരുന്നു പലസ്തീന്‍. അവിടെ അവര്‍ക്ക് വളരെ വലിയ തോട്ടമുണ്ടായിരുന്നു. ക്രമേണ ഈ തോട്ടം വിശുദ്ധ ഗീവര്‍ഗീസിനു ലഭിച്ചു. വിശുദ്ധ ഗീവര്‍ഗീസ് നല്ല ആരോഗ്യവാനായിരിന്നു. അതിനാല്‍ തന്നെ […]

അനുദിനവിശുദ്ധർ – ഏപ്രിൽ 22

⚜️⚜️⚜️⚜️ April 22 ⚜️⚜️⚜️⚜️മാര്‍പാപ്പാമാരായ വിശുദ്ധ സോട്ടറും, വിശുദ്ധ കായിയൂസും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ⚜️ വിശുദ്ധ സോട്ടര്‍ മാര്‍പാപ്പായായിരുന്ന അനിസെറ്റൂസിനു ശേഷം പാപ്പായായി അഭിഷിക്തനായത്‌ വിശുദ്ധ സോട്ടറാണ്. യേശുവിലുള്ള തങ്ങളുടെ ആഴമായ വിശ്വാസം നിമിത്തം ഖനികളിലെ കഠിന ജോലികള്‍ക്കായി അയക്കപ്പെട്ട ചില ഗ്രീക്ക്കാരോട് വിശുദ്ധന്‍ കാണിച്ച ആഴമായ ദയയുടെ കാര്യത്തിലാണ് വിശുദ്ധന്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നത്. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലേക്ക്‌ അദ്ദേഹം അവരോധിതനായതിന് ശേഷം വിശുദ്ധ വസ്ത്രങ്ങളിലും സ്പര്‍ശിക്കുന്നതും, ദേവാലയത്തിലേക്ക് […]

അനുദിനവിശുദ്ധർ – ഏപ്രിൽ 20

⚜️⚜️⚜️⚜️ April 20 ⚜️⚜️⚜️⚜️മോണ്ടെ പുള്‍സിയാനോവിലെ വിശുദ്ധ ആഗ്നസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ടസ്കാനിയിലെ മോണ്ടെ പുള്‍സിയാനോ നിവാസിയായിരുന്നു വിശുദ്ധ ആഗ്നസ്. പ്രാര്‍ത്ഥനാ ജീവിതത്തോട് വളരെയേറെ ആദരവും, അത്യുത്സാഹവും വെച്ച് പുലര്‍ത്തിയിരുന്നവളായിരിന്നു വിശുദ്ധ. വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ വീടിന്റെ ഏതെങ്കിലും മൂലയില്‍ മണിക്കൂറുകളോളം മുട്ടിന്മേല്‍ നിന്ന് ‘സ്വര്‍ഗ്ഗസ്ഥനായ പിതാവും നന്മനിറഞ്ഞ മറിയവും’ ചൊല്ലുക ആഗ്നസിന്‍റെ പതിവായിരുന്നു. ഒമ്പത് വയസ്സായപ്പോള്‍ ആഗ്നസിനെ അവളുടെ മാതാപിതാക്കള്‍ സാക്കിന്‍സിലുള്ള വിശുദ്ധ ഫ്രാന്‍സിസിന്റെ ആശ്രമത്തില്‍ […]

അനുദിനവിശുദ്ധർ – ഏപ്രിൽ 19

⚜️⚜️⚜️⚜️ April 19 ⚜️⚜️⚜️⚜️ മാര്‍പാപ്പയായിരുന്ന വിശുദ്ധ ലിയോ ഒമ്പതാമന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മാര്‍പാപ്പായാകുന്നതിന് മുന്‍പ് വിശുദ്ധ ലിയോ ഒമ്പതാമന്‍, ബ്രൂണോ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.1026-ല്‍ ഡീക്കണായിരുന്ന വിശുദ്ധന്‍, ചക്രവര്‍ത്തിയുടെ കീഴില്‍ സൈന്യത്തിന്റെ സേനായകനായി പടനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഈ സമയത്ത് ടൌളിലെ മെത്രാന്‍ മരണപ്പെട്ടു. ബ്രൂണോ തിരിച്ചു വന്നപ്പോള്‍ അദ്ദേഹത്തെ ടൌളിലെ മെത്രാനായി തിരഞ്ഞെടുത്തു. ഏതാണ്ട് 20 വര്‍ഷത്തോളം വിശുദ്ധന്‍ അവിടെ ചിലവഴിച്ചു. 1048-ല്‍ ദമാസൂസ് രണ്ടാമന്‍ […]

അനുദിനവിശുദ്ധർ – ഏപ്രിൽ 18

⚜️⚜️⚜️⚜️ April  18 ⚜️⚜️⚜️⚜️മിലാനിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ ഗാള്‍ഡിന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇറ്റലിയുടെ ചരിത്രത്തില്‍ മിലാനിലെ വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ച ‘വാവാസ്സോര്‍സ് ഓഫ് ലാ സ്കാലാ’ എന്ന പ്രഭുകുടുംബത്തിലായിരുന്നു വിശുദ്ധ ഗാള്‍ഡിന്‍ ജനിച്ചത്. നിഷ്കളങ്കതയും, നന്മയുമായിരുന്നു യുവാവായിരിക്കെ വിശുദ്ധന്റെ ആഭരണങ്ങള്‍. പുരോഹിത പട്ടം ലഭിച്ച വിശുദ്ധനെ, മെത്രാപ്പോലീത്ത അദ്ദേഹത്തിന്റെ സ്ഥാനപതിയും, ആര്‍ച്ച്‌ ഡീക്കനുമായി നിയമിച്ചു. അന്നുമുതല്‍ സഭാ-ഭരണമെന്ന ഭാരിച്ച ഉത്തരവാദിത്വത്തിന്റെ ഒരു നല്ല പങ്ക് വിശുദ്ധ ഗാള്‍ഡിന്റെ ചുമലിലായി. 1159-ല്‍ […]

അനുദിനവിശുദ്ധർ – ഏപ്രിൽ 17

⚜️⚜️⚜️⚜️ April  17 ⚜️⚜️⚜️⚜️മാര്‍പാപ്പയും, രക്തസാക്ഷിയുമായ വിശുദ്ധ ആനിസെറ്റൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ എമേസായില്‍ നിന്നുമുള്ള ഒരു സിറിയക്കാരനായാണ് വിശുദ്ധനെ ചരിത്രകാരന്മാര്‍ കരുതുന്നത്. വിശുദ്ധ പിയൂസിനെ പിന്തുടര്‍ന്ന്‍ പാപ്പാ പദവിയിലെത്തിയ ആളാണ്‌ വിശുദ്ധ ആനിസെറ്റൂസ്. 165 മുതല്‍ 173 വരെ എട്ട് വര്‍ഷത്തോളം വിശുദ്ധന്‍ പാപ്പാ പദവിയില്‍ ഇരുന്നു. ഇദ്ദേഹത്തിന്റെ പാപ്പാ ഭരണകാലം ഈസ്റ്റര്‍ ദിനത്തെക്കുറിച്ചുള്ള വാഗ്ഗ്വാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഒരിക്കല്‍ സ്മിര്‍നായിലെ വിശുദ്ധ പോളികാര്‍പ്പ്, വിശുദ്ധനെ സന്ദര്‍ശിക്കുകയും ഈസ്റ്റര്‍ […]

അനുദിനവിശുദ്ധർ – ഏപ്രിൽ 16

⚜️⚜️⚜️⚜️ April 16 ⚜️⚜️⚜️⚜️വിശുദ്ധ ബെര്‍ണാഡെറ്റെ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സൗബിറൗസ് എന്ന ദരിദ്രനായ ഒരു മില്ലുടമയുടെ മൂത്ത മകളായിരുന്നു മേരി ബെര്‍ണാര്‍ഡെ (ബെര്‍ണാഡെറ്റെ). ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതത്തില് വിറകു ശേഖരിക്കാന്‍ രണ്ടു കൂട്ടുകാരോടൊത്ത് ഗേവ് നദിയുടെ തീരത്ത് എത്തിയ ബെര്‍ണാഡെറ്റ് അവിടെയുള്ള ഒരു ഗുഹയില്‍ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. അതീവ പ്രഭയുള്ള ഒരു സുവര്‍ണവെളിച്ചം ഗുഹയില്‍ നിന്ന് പടര്‍ന്നൊഴുകുന്നു! വെളിച്ചത്തിനുള്ളില്‍ നിന്നും അഴകാര്‍ന്നൊരു സ്ത്രീരൂപം. […]

അനുദിനവിശുദ്ധർ – ഏപ്രിൽ 15

⚜️⚜️⚜️⚜️ April 15 ⚜️⚜️⚜️⚜️വിശുദ്ധ പീറ്റര്‍ ഗോണ്‍സാലെസ്‌ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1190-ല്‍ സ്പെയിനിലാണ് കുലീനരും, ധനികരുമായ മാതാപിതാക്കളുടെ മകനായി വിശുദ്ധ ഗോണ്‍സാലെസ്‌ ജനിച്ചത്‌. തന്റെ മാതാവിന്റെ സഹോദരനായ, അസ്റ്റൊര്‍ഗിയ പ്രദേശത്തെ മെത്രാന്റെ കീഴിലാണ് വിശുദ്ധന്‍ വളര്‍ന്നത്. യുവാവായിരിക്കെ തന്നെ അദ്ദേഹം തന്റെ കത്രീഡലിലെ കാനോന്‍ ആയി നിയമിതനായി. അധികം താമസിയാതെ വിശുദ്ധന്‍ തന്റെ കത്രീഡല്‍ ചാപ്റ്ററിലെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ഔദ്യോഗിക പദവിയില്‍ സ്ഥാനമേല്‍ക്കുവാനായി യഥാവിധി അലങ്കരിച്ച കുതിരപ്പുറത്ത്‌ […]

അനുദിനവിശുദ്ധർ – ഏപ്രിൽ 14

⚜️⚜️⚜️⚜️ April 14 ⚜️⚜️⚜️⚜️വിശുദ്ധരായ ടിബുര്‍ട്ടിയൂസും, വലേരിയനും, മാക്സിമസും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ആദ്ധ്യാത്മികതയ്ക്കു ജീവിതത്തില്‍ഏറെ പ്രാധാന്യം കൊടുത്തിരിന്ന വിശുദ്ധ സെസിലിയ, തന്‍റെ വിവാഹ ദിനമായപ്പോള്‍ അതിഥികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മാറി സ്വകാര്യതയില്‍ ഇരുന്നു കൊണ്ട് പ്രാര്‍ത്ഥനയില്‍ മുഴുകി. വിവാഹചടങ്ങിനു ശേഷം അതിഥികള്‍ പോയി കഴിഞ്ഞപ്പോള്‍, താന്‍ പ്രേമിക്കുന്ന ഒരാള്‍ ഉണ്ടെന്നും, അത് ദൈവത്തിന്റെ ഒരു മാലാഖയാണെന്നും, ആ മാലാഖ വലിയ അസൂയാലുവാണെന്നും, അതിനാല്‍ കന്യകയായി തന്നെ തുടരുവാനാണ് […]

അനുദിനവിശുദ്ധർ – ഏപ്രിൽ 13

⚜️⚜️⚜️⚜️ April 13 ⚜️⚜️⚜️⚜️വിശുദ്ധ മാര്‍ട്ടിന്‍ പാപ്പാ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ റ്റോഡിയിലെ ഒരു പ്രഭു കുടുംബത്തിലായിരുന്നു വിശുദ്ധ മാര്‍ട്ടിന്‍ ജനിച്ചത്. വിശുദ്ധ മാര്‍ട്ടിന്‍, തിയോഡോര്‍ പാപ്പയുടെ കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ പാപ്പായുടെ സ്ഥാനപതിയായി സേവനം ചെയ്തിരുന്നു. ബൈസന്റൈന്‍ കോടതിയുമായുള്ള ബന്ധം വഴി നേടിയ അനുഭവസമ്പത്തും, കിഴക്കന്‍ ഭാഗങ്ങളില്‍ വ്യാപകമായിരുന്ന ഏകദൈവവിശ്വാസ പ്രബോധനങ്ങളിലുള്ള അഗാധമായ അറിവും, മാര്‍ട്ടിനെ മാര്‍പാപ്പ പദവിയിലേക്കുയര്‍ത്തി. അങ്ങിനെ 649 ജൂലൈ 5ന് വിശുദ്ധന്‍ പാപ്പായായി അഭിഷിക്തനായി. എന്നാല്‍ […]

അനുദിനവിശുദ്ധർ – ഏപ്രിൽ 12

⚜️⚜️⚜️⚜️ April 12 ⚜️⚜️⚜️⚜️വെറോണയിലെ മെത്രാനായിരുന്ന വിശുദ്ധ സെനോ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സഭയുടെ ആദ്യകാല ഇടയന്‍മാരില്‍ ഒരാളായിരുന്ന വിശുദ്ധ സെനോയെ ഒരു രക്തസാക്ഷിയായിട്ടാണ് മഹാനായിരുന്ന വിശുദ്ധ ഗ്രിഗറി പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ 1548-ല്‍ വെറോണയിലെ മെത്രാനായിരുന്ന ലെവിസ് ലിപ്പോമാന്റെ സമയത്തിനു മുന്‍പുണ്ടായിരുന്ന ആരാധനക്രമങ്ങളില്‍ വിശുദ്ധനെ ഒരു കുമ്പസാരകനായിട്ട് മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഒരു പക്ഷേ ഇതിനു കാരണം, വിശുദ്ധന്റെ സമകാലികനായിരുന്ന വിശുദ്ധ അംബ്രോസ്, വിശുദ്ധ സെനോയുടെ പിന്‍ഗാമിയായിരുന്ന സ്യാഗ്രിയൂസിനു എഴുതിയിട്ടുള്ള രേഖകളില്‍, […]

അനുദിനവിശുദ്ധർ – ഏപ്രിൽ 11

⚜️⚜️⚜️⚜️ April 11 ⚜️⚜️⚜️⚜️ക്രാക്കോവിലെ വിശുദ്ധ സ്റ്റാനിസ്ലാവൂസ്‌ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1030-ലാണ് വിശുദ്ധ സ്റ്റാനിസ്ലാവൂസ്‌ ജനിച്ചത്‌. ഗ്നെസെനിലും, പാരീസിലുമായിട്ടാണ് വിശുദ്ധന്‍ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വിശുദ്ധന്റെ പൗരോഹിത്യ പട്ട സ്വീകരണത്തിനു ശേഷം, അദ്ദേഹം ക്രാക്കൊവിലെ കത്രീഡലിലെ കാനന്‍ ആയി നിയമിതനായി, മാത്രമല്ല അവിടത്തെ ആര്‍ച്ച് ഡീക്കനും, ഉപദേശിയുമായിരുന്നു വിശുദ്ധന്‍. ക്രാക്കോവിലെ മെത്രാന്റെ മരണത്തെ തുടര്‍ന്ന്, അലെക്സാണ്ടര്‍ രണ്ടാമന്‍ പാപ്പാ സ്റ്റാനിസ്ലാവൂസിനെ ക്രാക്കോവിലെ മെത്രാനായി നാമനിര്‍ദ്ദേശം ചെയ്തു. അക്കാലത്തെ […]

അനുദിനവിശുദ്ധർ – ഏപ്രിൽ 10

⚜️⚜️⚜️⚜️ April 10 ⚜️⚜️⚜️⚜️വിശുദ്ധ മൈക്കല്‍ ഡി സാന്‍ക്റ്റിസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1591-ല്‍ സ്പെയിനിലെ കാറ്റലോണിയയിലാണ് വിശുദ്ധ മൈക്കല്‍ ഡി സാന്‍ക്റ്റിസ് ജനിച്ചത്. വിശുദ്ധന് 6 വയസ്സുള്ളപ്പോള്‍ തന്നെ, അദ്ദേഹം തന്റെ മാതാപിതാക്കളോട് താന്‍ ഒരു സന്യാസിയാകുവാന്‍ പോകുന്ന കാര്യം അറിയിച്ചിരുന്നു. മാത്രമല്ല അദ്ദേഹം വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയെ വലിയ തോതില്‍തന്നെ അനുകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ മരണത്തിനു ശേഷം മൈക്കല്‍ ഒരു വ്യാപാരിയുടെ സഹായിയായി കുറച്ചുകാലം ജോലിചെയ്തു. എന്നിരുന്നാലും, […]

അനുദിനവിശുദ്ധർ – ഏപ്രിൽ 9

⚜️⚜️⚜️⚜️ April 09 ⚜️⚜️⚜️⚜️ഈജിപ്തിലെ വിശുദ്ധ മേരി ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഈജിപ്തിലാണ് വിശുദ്ധ മേരി തന്റെ ജീവിതം ആരംഭിച്ചത്. അവളുടെ മാതാപിതാക്കള്‍ അവളെ വളരെയേറെ സ്നേഹിച്ചിരുന്നു, അവരുടെ കൊച്ചുലോകത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു അവള്‍. മേരി അസന്തുഷ്ടയായ ഒരു പെണ്‍കുട്ടിയായിരുന്നില്ല. മറിച്ച്, അവള്‍ ചോദിക്കുന്നതെല്ലാം അവള്‍ക്ക് ലഭിച്ചിരുന്നു. എല്ലാവരും അവള്‍ക്കാവശ്യമായതെല്ലാം നല്‍കി. ഒരു ദിവസം അവളുടെ ഒരു ബാലിശമായ ആഗ്രഹത്തെ അവളുടെ മാതാ-പിതാക്കള്‍ എതിര്‍ത്തു. അത് സഹിക്കുവാന്‍ കഴിയാഞ്ഞ അവള്‍ തന്റെ […]

അനുദിനവിശുദ്ധർ – ഏപ്രിൽ 8

⚜️⚜️⚜️⚜️ April 08 ⚜️⚜️⚜️⚜️കൊറിന്തിലെ വിശുദ്ധ ഡിയോണിസിയൂസ് മെത്രാന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ രണ്ടാം നൂറ്റാണ്ടില്‍ മാര്‍ക്കസ്‌ ഒറേലിയൂസ് ചക്രവര്‍ത്തിയുടെ കാലത്താണ് വിശുദ്ധ വിശുദ്ധ ഡിയോണിസിയൂസ് ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. അക്കാലത്ത് സഭയിലെ വാക്ചാതുര്യമുള്ള ഇടയന്‍മാരില്‍ ഒരാളായിരുന്നു വിശുദ്ധന്‍. ജീവന്റെ വാക്കുകള്‍ തന്റെ കുഞ്ഞാടുകള്‍ക്ക് മാത്രം പകര്‍ന്ന് കൊടുക്കുന്നതില്‍ സംതൃപ്തനല്ലായിരുന്നു വിശുദ്ധന്‍, ദൂരെയുള്ളവരെ പോലും സമാശ്വാസിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുക വിശുദ്ധന്റെ പതിവായിരുന്നു. വിവിധ ക്രൈസ്തവ സഭകള്‍ക്ക് വിശുദ്ധന്‍ എഴുതിയ കത്തുകള്‍ മൂലമാണ് […]