അനുദിന വിശുദ്ധർ | മെയ് 31 | Daily Saints | May 31 | സന്ദർശന തിരുനാൾ

⚜️⚜️⚜️⚜️ May 31 ⚜️⚜️⚜️⚜️പരിശുദ്ധ കന്യകാ മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്നു ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ "ആ ദിവസങ്ങളില്‍ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് വളരെ തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു" (ലൂക്കാ 1:39). ഇന്നത്തെ വിശുദ്ധ കുര്‍ബ്ബാനയില്‍ അനശ്വരനായ പിതാവിന്റെ മകനും, ലോകത്തിന്റെ സൃഷ്ടാവും, സ്വര്‍ഗ്ഗത്തിന്റേയും ഭൂമിയുടേയും രാജാവുമായവനെ ഉദരത്തില്‍ ഗര്‍ഭം ധരിച്ച പരിശുദ്ധ കന്യകയെ പ്രത്യേകം വണങ്ങുന്നു. പരിശുദ്ധ മാതാവിന്റെ സന്ദര്‍ശന തിരുനാള്‍ താഴെ പറയുന്ന ചില മഹാ സത്യങ്ങളേയും, സംഭവങ്ങളേയും നമ്മുടെ ഓര്‍മ്മയില്‍ കൊണ്ട് വരുന്നു. മംഗളവാര്‍ത്തക്ക് … Continue reading അനുദിന വിശുദ്ധർ | മെയ് 31 | Daily Saints | May 31 | സന്ദർശന തിരുനാൾ

അനുദിന വിശുദ്ധർ – മെയ് 30 / Daily Saints – May 30

⚜️⚜️⚜️⚜️ May 20 ⚜️⚜️⚜️⚜️കാസ്റ്റിലേയിലും, ലിയോണിലേയും രാജാവായിരുന്ന വിശുദ്ധ ഫെര്‍ഡിനാന്റ് മൂന്നാമന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1198-ല്‍ ലിയോണിലെ രാജാവായിരുന്ന അല്‍ഫോണ്‍സസിന്റേയും, കാസ്റ്റില്ലേയിലെ ബെരന്‍ങ്ങേരയുടേയും മൂത്തമകനായിട്ടാണ് വിശുദ്ധ ഫെര്‍ഡിനാന്റ് ജനിച്ചത്‌. 1214-ല്‍ അല്‍ഫോണ്‍സസ് ഒമ്പതാമന്‍ മരണാപ്പെട്ടതോടെ അദ്ദേഹത്തിന്റെ മകനായ ഹെന്‍ട്രി തന്റെ പതിനൊന്നാമത്തെ വയസ്സില്‍ രാജാവായി അവരോധിതനായി. ഹെന്‍ട്രിയുടെ മാതാവായിരുന്ന എലിയോനോറായിരുന്നു ഭരണകാര്യങ്ങളില്‍ അദ്ദേഹത്തിന്റെ ഉപദേഷ്ടാവ്‌. അവരുടെ മരണത്തോടെ ആ ചുമതല ബെരന്‍ങ്ങേരയുടെ ചുമലിലായി. ഹെന്‍ട്രിയുടെ മരണത്തോടെ തന്നില്‍ വന്ന് ചേര്‍ന്ന അധികാരം ബെരന്‍ങ്ങേര തന്റെ മകനായ ഫെര്‍ഡിനാന്റ് മൂന്നാമന് … Continue reading അനുദിന വിശുദ്ധർ – മെയ് 30 / Daily Saints – May 30

അനുദിന വിശുദ്ധർ – മെയ് 29 / Daily Saints – May 29

⚜️⚜️⚜️⚜️ May 29 ⚜️⚜️⚜️⚜️ട്രിയേഴ്സിലെ മെത്രാനും, കുമ്പസാരകനുമായിരുന്ന വിശുദ്ധ മാക്സിമിനൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ തന്റെ സഭയെ ഏറ്റവും അപകടം നിറഞ്ഞ കാലഘട്ടങ്ങളില്‍ സഹായിക്കുവാന്‍ ദൈവം അയച്ച പ്രേഷിതന്‍മാരില്‍ ഒരാളാണ് വിശുദ്ധ മാക്സിമിനൂസ്. പോയിറ്റിയേഴ്സിലെ, ഉന്നത കുലത്തിലാണ് വിശുദ്ധന്‍ ജനിച്ചത്. വിശുദ്ധ ഹിലാരിക്ക് മുന്‍പ് മെത്രാനായിരുന്ന മാക്സെന്റിയൂസ് വിശുദ്ധന്റെ ബന്ധുവായിരുന്നു. ട്രിയേഴ്സിലെ മെത്രാനായിരുന്ന വിശുദ്ധ അഗ്രിറ്റിയൂസിന്റെ ദിവ്യത്വമാണ് യുവാവായിരുന്ന വിശുദ്ധനെ ട്രിയേഴ്സിലേക്ക് ആകര്‍ഷിച്ചത്. പ്രാഥമിക വിദ്യഭ്യാസത്തിന് ശേഷം വൈദികനായ അദ്ദേഹം, 332-ല്‍ അഗ്രിറ്റിയൂസിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അഭിഷിക്തനാവുകയും … Continue reading അനുദിന വിശുദ്ധർ – മെയ് 29 / Daily Saints – May 29

അനുദിന വിശുദ്ധർ – മെയ് 28 / Daily Saints – May 28

⚜️⚜️⚜️⚜️ May 28 ⚜️⚜️⚜️⚜️പാരീസിലെ മെത്രാനും, കുമ്പസാരകനുമായിരുന്ന വിശുദ്ധ ജെര്‍മാനൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 469-ല്‍ ഓട്ടൂണിലാണ് ഫ്രാന്‍സിലെ സഭയിലെ ഏറ്റവും പ്രസിദ്ധനായ വിശുദ്ധ ജെര്‍മാനൂസ് ജനിച്ചത്. പുരോഹിതനും, തന്റെ ബന്ധുവുമായിരുന്ന സ്കാപിലിയോണിന്റെ പരിപാലനയില്‍ ജെര്‍മാനൂസ് ഒരു നല്ല ദൈവഭക്തനും, അറിവുള്ളവനുമായി വളര്‍ന്നു. യുവാവായിരിക്കെ തന്നെ ഏതു മോശം കാലാവസ്ഥയായിരുന്നാല്‍ പോലും പള്ളിയില്‍ പോകുന്നത് വിശുദ്ധന്‍ മുടക്കാറില്ലായിരുന്നു. ഓട്ടൂണിലെ മെത്രാനായിരുന്ന വിശുദ്ധ അഗ്രിപ്പിനൂസിന്റെ കയ്യില്‍ നിന്നും പൗരോഹിത്യ പട്ടം സ്വീകരിച്ച ജെര്‍മാനൂസ്, നഗരത്തിന്റെ പ്രാന്തപ്രദേശത്തുണ്ടായിരുന്ന വിശുദ്ധ സിംഫോറിയന്റെ ആശ്രമത്തിലെ ആശ്രമാധിപതിയായി … Continue reading അനുദിന വിശുദ്ധർ – മെയ് 28 / Daily Saints – May 28

അനുദിന വിശുദ്ധർ – മെയ് 27 / Daily Saints – May 27

⚜️⚜️⚜️⚜️ May 27 ⚜️⚜️⚜️⚜️കാന്റര്‍ബറിയിലെ വിശുദ്ധ അഗസ്റ്റിന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ റോമിലാണ് വിശുദ്ധ അഗസ്റ്റിന്‍ ജനിച്ചത്‌. ബ്രിട്ടണിലെ വിജാതീയര്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാന്‍ വിസമ്മതിക്കുന്നുവെന്ന വാര്‍ത്ത ഗ്രിഗറി ഒന്നാമന്‍ പാപ്പയുടെ ചെവിയിലെത്തിയപ്പോള്‍, അദ്ദേഹം ബെനഡിക്ടന്‍ പ്രിയോര്‍ ആയിരുന്ന വിശുദ്ധ അഗസ്റ്റിനേയും, വിശുദ്ധന്റെ കൂടെ ഏതാണ്ട് നാല്‍പ്പതോളം ബെനഡിക്ടന്‍ സന്യാസിമാരേയും ഇംഗ്ലണ്ടിലേക്കയച്ചു. ഈ ദൗത്യത്തില്‍ ഉണ്ടായേക്കാവുന്ന വലിയ അപകടങ്ങളേയും, ബുദ്ധിമുട്ടുകളേയും വകവെക്കാതെ വിശുദ്ധനും കൂട്ടരും ഇംഗ്ലണ്ടില്‍ എത്തി. അവിടെ തങ്ങളുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തില്‍ പെട്ടെന്ന് തന്നെ വിജയം കാണുകയും … Continue reading അനുദിന വിശുദ്ധർ – മെയ് 27 / Daily Saints – May 27

അനുദിന വിശുദ്ധർ – മെയ് 26 / Daily Saints – May 26

⚜️⚜️⚜️⚜️ May 26 ⚜️⚜️⚜️⚜️വിശുദ്ധ ഫിലിപ്പ് നേരി ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പതിനാറാം നൂറ്റാണ്ടിലെ റോമിന്റെ അപ്പസ്തോലനും ദൈവസ്നേഹത്താല്‍ ജ്വലിക്കുന്ന ഒരു പ്രത്യേക വ്യക്തി-പ്രഭാവത്തിനുടമയായിരുന്നു വിശുദ്ധ ഫിലിപ്പ് നേരി. ഏതാണ്ട് 50 വര്‍ഷത്തോളം ജ്വലിക്കുന്ന ദൈവസ്നേഹത്തിന്റെ തീവ്രതയുമായി വിശുദ്ധന്‍ തന്റെ പ്രേഷിത ദൗത്യം നിര്‍വഹിച്ചു. ഈ 50 വര്‍ഷകാലയളവില്‍ വിശുദ്ധന്‍ സഭാപുരോഹിതരുടെ ആദ്ധ്യാത്മികതയെ നവീകരിക്കുകയും, മുഴുവന്‍ നഗരത്തിനും പുതിയ ആത്മീയ ചൈതന്യം നല്‍കുകയും ചെയ്തുകൊണ്ട് തന്റെ അപ്പസ്തോലിക ദൗത്യത്തിന് സന്തോഷകരമായ പരിസമാപ്തി നല്‍കുകയും ചെയ്തു. റോമിലും, മറ്റ് പ്രദേശങ്ങളിലെ കത്തോലിക്കാ … Continue reading അനുദിന വിശുദ്ധർ – മെയ് 26 / Daily Saints – May 26

അനുദിന വിശുദ്ധർ – മെയ് 25 / Daily Saints – May 25

⚜️⚜️⚜️⚜️ May 25 ⚜️⚜️⚜️⚜️വിശുദ്ധ ബീഡ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇംഗ്ലണ്ടിലാണ് വിശുദ്ധ ബീഡ് ജനിച്ചത്. ബെനഡിക്ടന്‍ സന്യാസ സമൂഹത്തില്‍ മറ്റെല്ലാ സന്യാസിമാരേക്കാള്‍ സൂക്ഷ്മബുദ്ധിയും, സന്തോഷം നിറഞ്ഞവനുമായിരിന്നു വിശുദ്ധന്‍. വളരെ ശക്തമായ സിദ്ധാന്തങ്ങളാല്‍ സമ്പുഷ്ടമാണ് വിശുദ്ധന്റെ രചനകള്‍. വിശുദ്ധ ലിഖിതങ്ങളെ അടിസ്ഥാനമാക്കി നിരൂപണങ്ങളും, ദൈവശാസ്ത്രത്തിലും, ചരിത്രത്തിലും പ്രബന്ധങ്ങളും വിശുദ്ധന്‍ രചിച്ചിട്ടുണ്ട്. തിരുസഭാ ചരിത്രത്തില്‍ വിശുദ്ധ ബീഡിന് വളരെ യോഗ്യമായ ഒരു സ്ഥാനമുണ്ട്. വിശുദ്ധനിലൂടെയാണ് ക്രിസ്തീയ പാരമ്പര്യവും, റോമന്‍ സംസ്കാരവും മദ്ധ്യകാലഘട്ടങ്ങളില്‍ കൂടുതല്‍ പ്രചാരത്തിലാകുന്നത്. ‘ഇംഗ്ലിഷ് ചരിത്രത്തിന്റെ പിതാവ്’ എന്നും വിശുദ്ധ … Continue reading അനുദിന വിശുദ്ധർ – മെയ് 25 / Daily Saints – May 25

അനുദിന വിശുദ്ധർ – മെയ് 24 / Daily Saints – May 24

⚜️⚜️⚜️⚜️ May 24 ⚜️⚜️⚜️⚜️ക്രിസ്ത്യാനികളുടെ സഹായമായ മാതാവ്‌ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ദൈവമക്കളുടെ മാതാവെന്ന നിലയില്‍ പരിശുദ്ധ മറിയം യുഗങ്ങളായി ക്രിസ്ത്യാനികളെ സഹായിച്ചുകൊണ്ട് തന്റെ മക്കളുടെ പ്രാര്‍ത്ഥനകള്‍ക്ക്‌ മറുപടി നല്‍കുന്നു. വ്യക്തികളുടേയും, കുടുംബങ്ങളുടേയും, നഗരങ്ങളുടേയും, രാജ്യങ്ങളുടേയും, രാഷ്ട്രങ്ങളുടേയും സഹായത്തിനെത്തുന്ന പരിശുദ്ധ അമ്മയോടുള്ള ഭക്തി എല്ലാ വിശ്വാസികളിലും വര്‍ദ്ധിച്ചിട്ടുണ്ട്. 1241-ല്‍ തെക്കന്‍ ഫ്രാന്‍സിനെ ആകമാനം തുടച്ചു നീക്കികൊണ്ടിരുന്ന അല്‍ബിഗേസിയന്‍ മതവിരുദ്ധവാദത്തെ പ്രതിരോധിക്കുവാന്‍ ജപമാല എന്ന ആയുധം പരിശുദ്ധ അമ്മ വിശുദ്ധ ഡൊമിനിക്കിന് നല്‍കുകയുണ്ടായി. ജപമാല ചൊല്ലുന്നത് വഴി മാതാവ്‌ സഹായത്തിനെത്തും എന്ന … Continue reading അനുദിന വിശുദ്ധർ – മെയ് 24 / Daily Saints – May 24

അനുദിന വിശുദ്ധർ – മെയ് 23 / Daily Saints – May 23

⚜️⚜️⚜️⚜️ May 23 ⚜️⚜️⚜️⚜️കോര്‍സിക്കായിലെ വിശുദ്ധ ജൂലിയ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ കാര്‍ത്തേജിലെ ഒരു കുലീനയായ കന്യകയായിരുന്നു വിശുദ്ധ ജൂലിയ. 489-ല്‍ ഗോത്രവര്‍ഗ്ഗക്കാരുടെ രാജാവായിരുന്ന ജെന്‍സെറിക്ക് ആ നഗരം കീഴടക്കിയപ്പോള്‍ വിശുദ്ധയെ പിടികൂടുകയും, യൂസേബിയൂസ് എന്ന് പേരായ വിജാതീയനായ ഒരു കച്ചവടക്കാരന് അവളെ അടിമയായി വില്‍ക്കുകയും ചെയ്തു. അവിടത്തെ ക്ലേശകരമായ ജോലികള്‍ വിശുദ്ധ സന്തോഷത്തോടും, ക്ഷമയോടും കൂടി ചെയ്യുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു. ജോലി ചെയ്യേണ്ടാത്ത അവസരങ്ങളില്‍ വിശുദ്ധ പ്രാര്‍ത്ഥനക്കും, ആത്മീയ ഗ്രന്ഥങ്ങള്‍ വായിക്കുന്നതിനുമായി വിനിയോഗിച്ചു. അവളുടെ സമയനിഷ്ഠയിലും, … Continue reading അനുദിന വിശുദ്ധർ – മെയ് 23 / Daily Saints – May 23

അനുദിന വിശുദ്ധർ – മെയ് 22 / Daily Saints – May 22

⚜️⚜️⚜️⚜️ May  22 ⚜️⚜️⚜️⚜️കാസ്സിയായിലെ വിശുദ്ധ റീത്താ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1381-ല്‍ ഇറ്റലിയിലെ സ്പോളെറ്റോക്ക് സമീപമുള്ള റോക്കാപൊരേനയില്‍ വയോധികരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ റീത്താ ജനിച്ചത്. സന്യാസജീവിതത്തോടുള്ള താല്‍പ്പര്യം വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധ പ്രകടമാക്കിയിരുന്നു. അവള്‍ ആഗസ്റ്റീനിയന്‍ ആശ്രമത്തില്‍ ചേരണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും തന്റെ മാതാ-പിതാക്കളുടെ ഇഷ്ടത്തെ മാനിച്ചുകൊണ്ട് 12-മത്തെ വയസ്സില്‍ വിവാഹിതയായി. വളരെ ക്രൂരനും, നീചനുമായ ഒരാളായിരുന്നു വിശുദ്ധയുടെ ഭര്‍ത്താവ്. അവള്‍ മൂന്ന്‍ പ്രാവശ്യം ആഗസ്റ്റീനിയന്‍ മഠത്തില്‍ ചേരുവാന്‍ അപേക്ഷിച്ചെങ്കിലും അവിടെ കന്യകകള്‍ക്ക് മാത്രമേ പ്രവേശനമുള്ളുവെന്ന കാരണത്താല്‍ … Continue reading അനുദിന വിശുദ്ധർ – മെയ് 22 / Daily Saints – May 22

അനുദിന വിശുദ്ധർ – മെയ് 21 / Daily Saints – May 21

⚜️⚜️⚜️⚜️ May 21 ⚜️⚜️⚜️⚜️സന്യാസിയായിരുന്ന വിശുദ്ധ ഗോഡ്രിക്ക് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നോര്‍ഫോക്കിലെ വാള്‍പോളിലാണ് വിശുദ്ധ ഗോഡ്രിക്ക് ജനിച്ചത്. യുവാവായിരിക്കെ ഗ്രാമങ്ങളില്‍ സാധനങ്ങള്‍ കൊണ്ട് നടന്ന് കച്ചവടം ചെയ്യുന്നതായിരുന്നു വിശുദ്ധന്റെ ജോലി. നഗരങ്ങളിലെ വിപണന മേളകളിലേയും സ്ഥിരം സന്ദര്‍ശകനായിരുന്നു വിശുദ്ധന്‍. കൂടാതെ നിരവധി കടല്‍യാത്രകളും വിശുദ്ധന്‍ നടത്തിയിട്ടുണ്ട്. അതിലൊന്ന്‍ വിശുദ്ധ ദ്വീപെന്ന് അദ്ദേഹം വിളിച്ചിരുന്ന ലിന്‍ഡിസ്ഫാര്‍ണേയിലേക്കായിരുന്നു. അവിടെവെച്ച് ലൗകീക ജീവിതത്തില്‍ നിന്നും വിരമിച്ച് മതപരമായ ആത്മീയ ജീവിതം നയിക്കുന്ന സന്യാസിമാരുടെ ജീവിതരീതിയില്‍ വിശുദ്ധന്‍ ആകൃഷ്ടനായി. വിശുദ്ധ കുത്ബെര്‍ട്ടിനെ സംബന്ധിച്ച എല്ലാക്കാര്യങ്ങളും … Continue reading അനുദിന വിശുദ്ധർ – മെയ് 21 / Daily Saints – May 21

അനുദിന വിശുദ്ധർ – മെയ് 20 / Daily Saints – May 20

⚜️⚜️⚜️⚜️ May 20 ⚜️⚜️⚜️⚜️വിശുദ്ധ ബെര്‍ണാഡിന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1380-ല്‍ ഇറ്റലിയിലെ കരാരയിലാണ് വിശുദ്ധ ബെര്‍ണാഡിന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യത്തില്‍ തന്നെ നഗരം പകര്‍ച്ചവ്യാധിയുടെ പിടിയിലായ അവസരത്തില്‍ വിശുദ്ധന്‍ നിരവധി രോഗബാധിതരെ ശുശ്രൂഷിക്കുകയുണ്ടായി. തുടര്‍ന്നു കഠിനമായ രോഗബാധിതനായതിനെ തുടര്‍ന്ന്‍ വിശുദ്ധന്‍ സന്യാസജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും, അതിനായി ഒരു ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്നുകൊണ്ട് ഫ്രാന്‍സിസ്കന്‍ സന്യാസിയായി തീരുകയും ചെയ്തു. ബെര്‍ണാഡിന്റെ ആശ്രമത്തിലെ മേലധികാരികള്‍ അദ്ദേഹത്തിന് സുവിശേഷം പ്രഘോഷിക്കുക എന്ന ദൗത്യമാണ് നല്‍കിയത്. കഠിനമായ തൊണ്ടരോഗത്താല്‍ പീഡിതനായിരുന്നുവെങ്കിലും വിശുദ്ധന്‍ തന്റെ ദൗത്യം … Continue reading അനുദിന വിശുദ്ധർ – മെയ് 20 / Daily Saints – May 20

അനുദിന വിശുദ്ധർ – മെയ് 19 / Daily Saints – May 19

⚜️⚜️⚜️⚜️ May 19 ⚜️⚜️⚜️⚜️ മാര്‍പാപ്പയായിരുന്ന വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1221-ല്‍ അപുലിയയിലാണ് പാപ്പായായിരുന്ന വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ ജനിച്ചത്. ആഴമായ സ്നേഹവും തങ്ങളുടെ കഴിവിന്റെ പരമാവധി പാവങ്ങളോടു കരുണ കാണിക്കുന്നവരുമായിരുന്നു വിശുദ്ധന്റെ മാതാ-പിതാക്കള്‍. വിശുദ്ധന്റെ പിതാവിന്റെ മരണത്തിനു ശേഷം തനിക്ക്‌ മറ്റ് പതിനൊന്ന്‌ മക്കള്‍ ഉണ്ടായിരുന്നിട്ടു പോലും വിശുദ്ധന്റെ അസാധാരണമായ ഭക്തിയും, ഇഷ്ടവും കണ്ടിട്ട് വിശുദ്ധന്റെ മാതാവ്‌ പീറ്ററിന് നല്ല വിദ്യാഭ്യാസം നല്‍കി. തന്റെ ആഗ്രഹപ്രകാരം വിശുദ്ധന്‍ തന്റെ 20-മത്തെ വയസ്സില്‍ വിദ്യാഭ്യാസം മതിയാക്കി … Continue reading അനുദിന വിശുദ്ധർ – മെയ് 19 / Daily Saints – May 19

അനുദിന വിശുദ്ധർ – മെയ് 17 / Daily Saints – May 17

⚜️⚜️⚜️⚜️ May 17 ⚜️⚜️⚜️⚜️വിശുദ്ധ പാസ്കല്‍ ബയിലോണ്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ കുര്‍ബാനയുടെ സംഘടനകളുടെയും കോണ്‍ഗ്രസ്സുകളുടെയും മധ്യസ്ഥനായ വി.പാസ്കല്‍ ബയിലോണ്‍, 1540-ല്‍ സ്പെയിനില്‍ അരഗേണില്‍ തോരെ ഹോര്‍മോസെയിനില്‍ പെന്തകുസ്ത തിരുനാള്‍ ദിവസം ജനിച്ചു. സ്പാനിഷ് ഭാഷയില്‍ പെന്തകുസ്ത തിരുനാള്‍ പരിശുദ്ധാത്മാവിന്റെ പാസ്ക്ക് എന്നാണ് അറിയപ്പെടുന്നത്. അതിനാല്‍ പാസ്ക്കല്‍ എന്ന പേര് ശിശുവിന് നല്കി. ഭക്തരായ മാതാപിതാക്കന്മാര്‍ ശിശുവിനെ ആദ്യം പഠിപ്പിച്ച വാക്കുകള്‍ ഈശോ, മറിയം,യൌസേപ്പ് എന്നായിരിന്നു. കുഞ്ഞിനെ അമ്മ ആദ്യം പള്ളിയിലേക്ക് കൊണ്ട് പോയ ദിവസം അവന്‍ മുഴുവന്‍ … Continue reading അനുദിന വിശുദ്ധർ – മെയ് 17 / Daily Saints – May 17

അനുദിന വിശുദ്ധർ – മെയ് 16 / Daily Saints – May 16

⚜️⚜️⚜️⚜️ May 16 ⚜️⚜️⚜️⚜️രക്തസാക്ഷിയായ വിശുദ്ധ ജോണ്‍ നെപോമുസെന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1330-ല്‍ ബൊഹേമിയയിലെ ഒരു ചെറുപട്ടണമായ നെപോമുക്കിലാണ് വിശുദ്ധ ജോണ്‍ ജനിച്ചത്. തങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് വിശുദ്ധനെ ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നത്. ജോണ്‍ ജനിച്ച ഉടനേതന്നെ മാരകമായ രോഗം മൂലം വിശുദ്ധന്റെ ജീവന്‍ അപകടത്തിലായി. എന്നാല്‍ പരിശുദ്ധ ദൈവമാതാവിന്റെ മാദ്ധ്യസ്ഥത്തിലുള്ള അവരുടെ ആത്മവിശ്വാസം വിശുദ്ധനെ ആരോഗ്യവാനാക്കി. ഇതിനോടുള്ള നന്ദിപ്രകാശമായി അവര്‍ തങ്ങളുടെ മകനെ ദൈവസേവനത്തിനു സമര്‍പ്പിച്ചു. മകന് മികച്ച വിദ്യാഭ്യാസം നല്‍കാനും ആ മാതാപിതാക്കള്‍ മറന്നില്ല. … Continue reading അനുദിന വിശുദ്ധർ – മെയ് 16 / Daily Saints – May 16

അനുദിന വിശുദ്ധർ – മെയ് 15 / Daily Saints – May 15

⚜️⚜️⚜️⚜️ May 15 ⚜️⚜️⚜️⚜️കൃഷിക്കാരനായിരുന്ന വിശുദ്ധ ഇസിദോര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1070-ല്‍ സ്പെയിനിലെ മാഡ്രിഡിലെ ദരിദ്രരായ കൃഷിക്കാരുടെ കുടുംബത്തിലായിരുന്നു വിശുദ്ധ ഇസിദോര്‍ ജനിച്ചത്‌. സെവില്ലെയിലെ പ്രസിദ്ധനായ മെത്രാപ്പോലീത്തയുടെ ബഹുമാനാര്‍ത്ഥമാണ് വിശുദ്ധന്, ഇസിദോര്‍ എന്ന പേര് ലഭിക്കുവാന്‍ കാരണം. മാഡ്രിഡിനു പുറത്തുള്ള ടോറെഗാലഗൂനായിലുള്ള ധനികനായ ജോണ്‍ ഡി വെര്‍ഗാസിന്റെ കൃഷിതോട്ടത്തിലെ ദിവസ ജോലിക്കാരനായിരുന്നു ഇസിദോര്‍. ദരിദ്രയായ മരിയ ഡി ലാ കബെസാ എന്ന പെണ്‍കുട്ടിയേയായിരുന്നു വിശുദ്ധന്‍ വിവാഹം ചെയ്തിരുന്നത്‌. അവര്‍ക്ക്‌ ഒരു മകന്‍ പിറന്നെങ്കിലും ചെറുപ്പത്തില്‍ തന്നെ ആ കുട്ടി … Continue reading അനുദിന വിശുദ്ധർ – മെയ് 15 / Daily Saints – May 15

അനുദിന വിശുദ്ധർ – മെയ് 14 / Daily Saints – May 14

⚜️⚜️⚜️⚜️ May 14 ⚜️⚜️⚜️⚜️വിശുദ്ധ മത്തിയാസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നമ്മുടെ രക്ഷകനായ യേശുവിനെ ആദ്യമായി അനുഗമിച്ചവരില്‍, യേശുവിന്റെ 72 അനുയായികളില്‍ ഒരാളാണ് വിശുദ്ധ മത്തിയാസ്. ഉത്ഥാനംവരെയുള്ള യേശുവിന്റെ എല്ലാ ദിവ്യപ്രവര്‍ത്തികള്‍ക്കും വിശുദ്ധ മത്തിയാസ് ദൃക്സാക്ഷിയായിരുന്നു. വഞ്ചകനായ യൂദാസിന്റെ ഒഴിവ് നികത്തുന്നതിനായി ആ സ്ഥാനത്തേക്ക് മറ്റൊരാള്‍ വരും എന്ന് ദാവീദ്‌ പ്രവചിച്ചത് വിശുദ്ധ മത്തിയാസിനെക്കുറിച്ചായിരുന്നു. യേശുവിന്റെ ഉത്ഥാനത്തിനും, പരിശുദ്ധാത്മാവിന്റെ ആഗമനത്തിനും ഇടക്കുള്ള കാലയളവില്‍ അപ്പസ്തോലിക സമൂഹത്തിന് യേശുവിനാല്‍ നിശ്ചയിക്കപ്പെട്ട 12 എന്ന അംഗ സംഖ്യ തികക്കേണ്ടത് ആവശ്യമായിരുന്നു. ആ നറുക്ക്‌ … Continue reading അനുദിന വിശുദ്ധർ – മെയ് 14 / Daily Saints – May 14

അനുദിന വിശുദ്ധർ – മെയ് 13 / Daily Saints – May 13

⚜️⚜️⚜️⚜️ May 13 ⚜️⚜️⚜️⚜️വിശുദ്ധ ജോണ്‍ ദി സൈലന്‍റ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നിശബ്ദതയോടുള്ള സ്നേഹം കൊണ്ടാണ് വിശുദ്ധ ജോണിന് പേരിനോട് കൂടി 'ദി സൈലന്റ്' എന്ന വിശേഷണം ലഭിക്കുവാന്‍ കാരണം. 454-ല്‍ അര്‍മേനിയായിലെ നിക്കോപോളീസിലാണ് വിശുദ്ധന്‍ ജനിച്ചത്. ആ രാജ്യത്തെ ശ്രേഷ്ഠരായ ഗവര്‍ണര്‍മാരുടേയും, ജെനറല്‍ മാരുടേയും വംശാവലിയില്‍പ്പെട്ടവരായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. തങ്ങളുടെ മകന് ദൈവീക വിദ്യാഭ്യാസം നല്‍കുക എന്നതാണ് മറ്റെന്തിനേക്കാളും പരമപ്രധാനമായി അവര്‍ കരുതിയത്. തന്റെ മാതാപിതാക്കളുടെ മരണത്തിനു ശേഷം വിശുദ്ധന്‍ നിക്കോപോളീസിലെ തന്റെ ഭൂമിയുടെ ഒരു ഭാഗത്തായി … Continue reading അനുദിന വിശുദ്ധർ – മെയ് 13 / Daily Saints – May 13

അനുദിന വിശുദ്ധർ – മെയ് 12 / Daily Saints – May 12

⚜️⚜️⚜️⚜️ May 12 ⚜️⚜️⚜️⚜️ രക്തസാക്ഷികളായ വി. നേരെയൂസും അക്കില്ലെയൂസും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നാലാം ശതാബ്ദം മുതല്‍ ഇവരോടുള്ള ഭക്തി പ്രകടമാണ്. മെയ് 7നു അനുസ്മരിക്കുന്ന വിശുദ്ധയായ ഫ്ലാവിയ ഡൊമിട്ടില്ലായുടെ ഭൃത്യന്മാരായ സൈനികരാണ് ഈ വിശുദ്ധര്‍. ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ ആജ്ഞയനുസരിച്ച് രാജകുമാരി ഫ്ലാവിയായോടു കൂടി ഇവരും പോണ്‍സിയദ്വീപിലേക്ക് നാട് കടത്തപ്പെട്ടു. അവിടെ ട്രാജര്‍ ചക്രവര്‍ത്തിയുടെ കല്‍പന പ്രകാരം അവരെ വിധിച്ചു. അവരുടെ ശരീരം വി.ഡൊമീട്ടില്ലായുടെ ശ്മമശാനത്തില്‍ സംസ്കരിക്കപ്പെട്ടു. 1896-ല്‍ ആ ശ്മശാനം കുഴിച്ച് നോക്കിയപ്പോള്‍ അവരുടെ കുഴിമാടം സീരിസിയൂസ് … Continue reading അനുദിന വിശുദ്ധർ – മെയ് 12 / Daily Saints – May 12

അനുദിന വിശുദ്ധർ – മെയ് 11 / Daily Saints – May 11

⚜️⚜️⚜️⚜️ May 11 ⚜️⚜️⚜️വിയെന്നെയിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ മാമ്മെര്‍ട്ടൂസ്‌ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിയെന്നായിലെ മെത്രാപ്പോലീത്തയായിരുന്നു വിശുദ്ധ മാമ്മെര്‍ട്ടൂസ്‌. തന്റെ ദൈവീകതയും, അറിവും, അത്ഭുതപ്രവര്‍ത്തികളും വഴി തന്റെ സഭയില്‍ വളരെയേറെ കീര്‍ത്തികേട്ട ഒരു സഭാധ്യക്ഷനായിരുന്നു വിശുദ്ധന്‍ മാമ്മെര്‍ട്ടൂസ്‌. താന്‍ അദ്ധ്യക്ഷനായ രൂപതയില്‍ ഉപവാസങ്ങളും, യാചനാ പ്രാര്‍ത്ഥനകളും ആചരിക്കുന്ന പതിവ് വിശുദ്ധന്‍ നിലവില്‍ വരുത്തി. പ്രത്യേകിച്ച് പ്രകൃതിദുരന്തങ്ങളുടേയും, യുദ്ധം, മഹാമാരി തുടങ്ങിയ ദൈവീകകോപത്തിന്റേതായ അവസരങ്ങളില്‍ പ്രാര്‍ത്ഥനാന്തരീക്ഷം സൃഷ്ട്ടിക്കാന്‍ വിശുദ്ധന് സാധിച്ചു. ഒരിക്കല്‍ വിയെന്നെ നഗരത്തില്‍ വളരെ ഭയാനകരമായൊരു അഗ്നിബാധയുണ്ടായി. നഗരവാസികള്‍ ആകെ … Continue reading അനുദിന വിശുദ്ധർ – മെയ് 11 / Daily Saints – May 11

അനുദിന വിശുദ്ധർ – മെയ് 10 / Daily Saints – May 10

⚜️⚜️⚜️⚜️ May 10 ⚜️⚜️⚜️⚜️മെത്രാനായിരുന്ന വിശുദ്ധ അന്റോണിനൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ അന്റോണിനൂസ് ചെറുപ്പത്തില്‍തന്നെ ഡൊമിനിക്കന്‍ സഭയില്‍ ചേരുവാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. തന്‍റെ ആഗ്രഹവുമായി ഫ്ലോറെന്‍സിലെ സാന്താ മരിയാ നോവെല്ലാ ആശ്രമത്തില്‍ ചേരുവാനായി എത്തുന്ന സമയത്ത് വിശുദ്ധന് അവിടത്തെ മേലധികാരിയായിരുന്ന വാഴ്ത്തപ്പെട്ട ജോണ്‍ ഡൊമിനിസിയുടെ ഓഫീസിലെ മേശയുടെ പൊക്കം മാത്രമേ കഷ്ടിച്ച്‌ ഉണ്ടായിരുന്നുള്ളു. അതിനാല്‍ അവനെ ഒഴിവാക്കുന്നതിനായി അദ്ദേഹം വിശുദ്ധനോട് തിരികെ വീട്ടില്‍പോയി സഭാ നിയമ പ്രമാണങ്ങളായ ഗ്രാഷ്യന്‍ സമാഹാരം കാണാതെ പഠിച്ചിട്ടു വരുവാന്‍ ആവശ്യപ്പെട്ടു. ഒരുവര്‍ഷത്തിനുള്ളില്‍ ആ … Continue reading അനുദിന വിശുദ്ധർ – മെയ് 10 / Daily Saints – May 10

അനുദിന വിശുദ്ധർ – മെയ് 09 / Daily Saints – May 09

⚜️⚜️⚜️⚜️ May 09 ⚜️⚜️⚜️⚜️സ്വീഡനിലെ ലിന്‍കോപെന്നിലെ മെത്രാനായിരുന്ന വിശുദ്ധ നിക്കോളാസ്‌ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സ്വീഡനിലെ സ്കെന്നിഞ്ചെന്‍ നിവാസികളായിരുന്ന ഹെര്‍മന്റെയും മാര്‍ഗരറ്റിന്റെയും മകനായാണ് വിശുദ്ധ നിക്കോളാസ് ജനിച്ചത്. നന്മയാര്‍ന്ന ജീവിതം വഴി ആ നാട്ടിലെ വിശിഷ്ട വ്യക്തിത്വങ്ങളില്‍പ്പെട്ടവരായിരുന്നു നിക്കോളാസിന്‍റെ മാതാപിതാക്കള്‍. അവരുടെ പരിപാലനയില്‍ ശൈശവം മുതലേതന്നെ നിക്കോളാസ് ക്രിസ്തീയ ഭക്തിയുടെ പൂര്‍ണ്ണതയിലാണ് വളര്‍ന്ന് വന്നത്. മാമോദീസാ വഴി താന്‍ ധരിച്ച നിഷ്കളങ്കതയും, വിശുദ്ധിയുമാകുന്ന വസ്ത്രത്തെ ദുഷിപ്പിക്കരുതെന്ന് വിശുദ്ധന്‍ തീരുമാനമെടുത്തിരുന്നു. വ്യാകരണത്തിന്റെ ആദ്യപാഠങ്ങള്‍ വിശുദ്ധന്‍ തന്റെ ഭവനത്തില്‍ നിന്ന്‍ തന്നെയാണ് പഠിച്ചത്. … Continue reading അനുദിന വിശുദ്ധർ – മെയ് 09 / Daily Saints – May 09

അനുദിന വിശുദ്ധർ – മെയ് 08 / Daily Saints – May 08

⚜️⚜️⚜️⚜️ May 08 ⚜️⚜️⚜️⚜️ടാരെന്‍ടൈസിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ പത്രോസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ടാരെന്‍ടൈസിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ പത്രോസ് ഡോഫിന്‍ സ്വദേശിയായിരുന്നു. പഠിക്കുവാനുള്ള അടങ്ങാത്ത താല്‍പ്പര്യവും, ബുദ്ധി സാമര്‍ത്ഥ്യവും, അപാരമായ ഓര്‍മ്മശക്തിയും വിശുദ്ധന്റെ സവിശേഷതകള്‍ ആയിരുന്നു. ഇവയെല്ലാം തന്റെ പഠനത്തില്‍ വിശുദ്ധന് വളരെയേറെ സഹായകരമായി തീര്‍ന്നു. തന്റെ 20-മത്തെ വയസ്സില്‍ വിശുദ്ധന്‍ ബോന്നെവോക്സ് ആശ്രമത്തില്‍ നിന്നും സന്യാസവസ്ത്രം സ്വീകരിച്ചു. കഠിനമായ സന്യാസജീവിതവും പ്രാര്‍ത്ഥനയുമായി വിശുദ്ധന്‍ തന്റെ ജീവിതം മുന്നോട്ട് നീക്കി. വിറക് വെട്ടുക, നിലം ഉഴുതുക തുടങ്ങിയ അദ്ധ്വാനങ്ങളും, കൂടാതെ … Continue reading അനുദിന വിശുദ്ധർ – മെയ് 08 / Daily Saints – May 08

അനുദിന വിശുദ്ധർ – മെയ് 07 / Daily Saints – May 07

⚜️⚜️⚜️⚜️ May  07 ⚜️⚜️⚜️⚜️കന്യകയും, രക്തസാക്ഷിയുമായ വിശുദ്ധ ഫ്ലാവിയ ഡൊമിറ്റില്ല ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ യൂസേബിയൂസ് സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച്, രക്തസാക്ഷിയുമായ വിശുദ്ധ ഫ്ലാവിയൂസ് ക്ലെമന്‍സിന്റെ സഹോദരിയുടെ പുത്രിയായിരുന്നു വിശുദ്ധ ഫ്ലാവിയ. ഡൊമീഷിയന്‍ ചക്രവര്‍ത്തിയുടെ അനന്തരവള്‍ കൂടിയായിരുന്നു വിശുദ്ധ. വിശുദ്ധയുടെ ശ്രേഷ്ടനായ അമ്മാവനെ ചക്രവര്‍ത്തി കൊല്ലുകയും, തന്റെ വിശ്വാസം കാരണം വിശുദ്ധയെ പോണ്ടിയായിലേക്ക് നാടുകടത്തുകയും ചെയ്തു. അവിടെ അവള്‍ തന്റെ വേലക്കാരും ഷണ്ഡന്മാരുമായിരിന്ന നേരിയൂസ്, അച്ചില്ല്യൂസ് എന്നിവര്‍ക്കൊപ്പം ദൈവഭക്തിയില്‍ മുഴുകി ജീവിച്ചു വന്നു. അവര്‍ താമസിച്ചിരുന്ന ആ മുറികള്‍ ഏതാണ്ട് 300 വര്‍ഷത്തോളം … Continue reading അനുദിന വിശുദ്ധർ – മെയ് 07 / Daily Saints – May 07