Category: അനുദിനവിശുദ്ധർ

അനുദിന വിശുദ്ധർ | ജൂൺ 17 | Daily Saints | June 17

⚜️⚜️⚜️⚜️ June17 ⚜️⚜️⚜️⚜️ രക്തസാക്ഷികളായ വിശുദ്ധ നിക്കാന്‍ഡറും, വിശുദ്ധ മാര്‍സിയനും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഡയോക്ലീഷന്റെ മതപീഡന കാലത്ത്‌ രക്തസാക്ഷിത്വം വരിച്ച രണ്ട് വിശുദ്ധന്‍മാരാണ് വിശുദ്ധ നിക്കാന്‍ഡറും വിശുദ്ധ മാര്‍സിയനും. ഇല്ലിറിക്കമിലെ ഒരു പ്രവിശ്യയായിരുന്ന മോയിസായില്‍ വെച്ച് വിശുദ്ധ ജൂലിയസിനെ വിധിച്ച അതേ ഗവര്‍ണര്‍ തന്നെ ഈ വിശുദ്ധന്‍മാരേയും കൊല്ലുവാന്‍ വിധിക്കുകകയായിരിന്നുവെന്ന് അനുമാനിക്കപ്പെടുന്നു. എന്നിരുന്നാലും ചില ആധുനിക പണ്ഡിതന്മാര്‍ നേപ്പിള്‍സിലെ വെനാഫ്രോയില്‍ വെച്ചാണ് ഇവരുടെ രക്തസാക്ഷിത്വം സംഭവിച്ചതെന്ന് കരുതുന്നു. ഈ […]

അനുദിന വിശുദ്ധർ | ജൂൺ 16 | Daily Saints | June 16

⚜️⚜️⚜️⚜️ June 16 ⚜️⚜️⚜️⚜️വിശുദ്ധ ജോണ്‍ ഫ്രാന്‍സിസ് റെജിസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സമ്പന്നമായ ഒരു കുടുംബത്തിലായിരുന്നു ജോണ്‍ ഫ്രാന്‍സിസ് റെജിസ് ജനിച്ചത്. ബാല്യത്തില്‍ തന്നെ തനിക്ക് വിദ്യാഭ്യാസം പകര്‍ന്നു നല്‍കിയ ഈശോസഭയിലെ സന്യാസിമാരില്‍ അദ്ദേഹം ആകൃഷ്ടനാവുകയും ആ സഭയില്‍ ചേരുവാന്‍ ആഗ്രഹിക്കുകയും ചെയ്തു. തന്റെ 18-മത്തെ വയസ്സില്‍ ജോണ്‍ സെമിനാരിയില്‍ ചേര്‍ന്നു. വിദ്യാഭ്യാസത്തിന്റേതായ വളരെ കഠിനമായ തിരക്കുകള്‍ക്കിടയിലും, ആരോഗ്യത്തെ ചൊല്ലിയുള്ള സെമിനാരിയിലെ സഹപാഠികളുടെ മുന്നറിയിപ്പിനെ വകവെക്കാതെയും നിരവധി മണിക്കൂറുകള്‍ […]

അനുദിന വിശുദ്ധർ | ജൂൺ 15 | Daily Saints | June 15

⚜️⚜️⚜️⚜️ June 15 ⚜️⚜️⚜️⚜️വിശുദ്ധ ജെര്‍മൈന്‍ കസിന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1579-ല്‍ ഫ്രാന്‍സിലെ ടൌലോസില്‍ നിന്നും അല്പം മാറി പിബ്രാക്ക്‌ എന്ന കൊച്ചു ഗ്രാമത്തിലാണ് വിശുദ്ധ ജെര്‍മൈന്‍ കസിന്‍ ജനിച്ചത്. ജീവിതത്തിന്റെ ആദ്യനാളുകളില്‍ തന്നെ അവള്‍ ദുര്‍ബ്ബലയും, രോഗിണിയുമായിരിന്നു. തന്റെ ജീവിതകാലം മുഴുവനും കഴുത്തിലെ ഗ്രന്ഥികളെ ബാധിക്കുന്ന ക്ഷയരോഗ സമാനമായ അസുഖവുമായിട്ടായിരുന്നു വിശുദ്ധ ജീവിച്ചിരുന്നത്. ഇതിനു പുറമേ വിശുദ്ധയുടെ വലത് കരവും, കൈപ്പത്തിയും വികൃതവും, ഭാഗികമായി തളര്‍ന്നതുമായിരുന്നു. ഈ […]

അനുദിന വിശുദ്ധർ | ജൂൺ 14 | Daily Saints | June 14

⚜️⚜️⚜️⚜️ June 14 ⚜️⚜️⚜️⚜️ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായിരുന്ന വിശുദ്ധ മെത്തോഡിയൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഉന്നത കുലത്തില്‍ ജനിച്ച ഒരു സിസിലി നിവാസിയായിരുന്നു വിശുദ്ധ മെത്തോഡിയൂസ്. അഗാധമായ പാണ്ഡിത്യമുള്ളവനായിരുന്നു വിശുദ്ധന്‍. ഭൗതീകലോകത്തെ സുഖലോലുപത ഉപേക്ഷിച്ചുകൊണ്ട് ചിയോ എന്ന ദ്വീപില്‍ വിശുദ്ധന്‍ ഒരു ആശ്രമം പണികഴിപ്പിച്ചു, എന്നാല്‍ പിന്നീട് കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസ് ആയിരുന്ന വിശുദ്ധ നിസെഫോറസ് വിശുദ്ധനെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് വിളിപ്പിച്ചു. വിഗ്രഹാരാധകനായിരുന്ന ചക്രവര്‍ത്തിയും അര്‍മേനിയക്കാരനുമായിരുന്ന ലിയോ, പാത്രിയാര്‍ക്കീസിനെ രണ്ടു പ്രാവശ്യം നാട് […]

അനുദിന വിശുദ്ധർ | ജൂൺ 13 | Daily Saints | June 13

⚜️⚜️⚜️⚜️ June 13 ⚜️⚜️⚜️⚜️പാദുവായിലെ വിശുദ്ധ അന്തോണീസ്‌ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പോര്‍ച്ചുഗലിലാണ് വിശുദ്ധ അന്തോണീസ്‌ ജനിച്ചത്‌. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ വിശുദ്ധന്‍ ലിസ്ബണിലുള്ള ഓഗസ്റ്റീനിയന്‍ ആശ്രമമായ സാവോവിസെത്തില്‍ ചേര്‍ന്നു. മൊറോക്കോയിലെ ഫ്രാന്‍സിസ്കന്‍ രക്തസാക്ഷികളുടെ വാര്‍ത്ത വിശുദ്ധന്റെ ചെവിയിലെത്തിയപ്പോള്‍ അദ്ദേഹം കൊയിംബ്രായിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്നു. തുടര്‍ന്നു വിശുദ്ധന്റെ സ്വന്തം അപേക്ഷ പ്രകാരം സഭാ മേലധികാരികള്‍ അദ്ദേഹത്തെ പ്രേഷിതപ്രവര്‍ത്തനത്തിനായി മൊറോക്കോയിലേക്ക്‌ അയച്ചു, പക്ഷേ രോഗബാധിതനായതിനേ തുടര്‍ന്നു വിശുദ്ധന് തിരിച്ച് വരേണ്ടി […]

അനുദിന വിശുദ്ധർ | ജൂൺ 12 | Daily Saints | June 12

⚜️⚜️⚜️⚜️ June12 ⚜️⚜️⚜️⚜️സഹാഗണിലെ വിശുദ്ധ ജോണ്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1430-ല്‍ സ്പെയിനിലെ ലിയോണിലുള്ള സഹാഗണിലാണ് വിശുദ്ധ ജോണ്‍ ജനിച്ചത്. സഹാഗണിലെ പ്രസിദ്ധമായ ബെനഡിക്റ്റന്‍ ആശ്രമത്തിലെ സന്യാസിമാരാണ് വിശുദ്ധ ജോണിന് ആദ്യകാല വിദ്യഭ്യാസം നല്‍കിയത്. വിശുദ്ധന്റെ പിതാവായിരുന്ന ഡോണ്‍ ജുവാന്‍ ഗോണ്‍സാലെസ് ഡി കാസ്ട്രില്ലോ, ജോണിന് ഒരു മൂലധനമെന്നനിലയില്‍ സഭാസ്വത്തില്‍ നിന്നും വരുമാനം ലഭിക്കാവുന്ന ഒരു പദവി തരപ്പെടുത്തികൊടുത്തിരുന്നു. വിശുദ്ധന് 20 വയസ്സായപ്പോള്‍ ബുര്‍ഗോസിലെ മെത്രാനും, സഹാഗണിലെ ആശ്രമാധിപനും വിശുദ്ധന്റെ […]

അനുദിന വിശുദ്ധർ | ജൂൺ 11 | Daily Saints | June 11

⚜️⚜️⚜️⚜️ June 11 ⚜️⚜️⚜️⚜️വിശുദ്ധ ബാര്‍ണബാസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ലെവി ഗോത്രത്തില്‍ പെട്ടവനായിരുന്നു വിശുദ്ധ ബാര്‍ണബാസ്. സൈപ്രസായിരുന്നു വിശുദ്ധന്റെ ജന്മദേശം. യേശുവിന്റെ മരണത്തിനു ശേഷം ഉടനെ തന്നെ വിശുദ്ധന്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും ജെറുസലേമിലെ ആദ്യകാല ക്രിസ്തീയ സമൂഹത്തിലെ ഒരംഗമായി തീരുകയും ചെയ്തു. വിശുദ്ധന്റെ പ്രത്യേകം പരാമര്‍ശിക്കേണ്ടതായ ആദ്യത്തെ പ്രവര്‍ത്തി അദേഹം തനിക്കുള്ളതെല്ലാം വിറ്റ്‌ ആ പണം മുഴുവന്‍ അപ്പസ്തോലന്‍മാരുടെ കാല്‍ക്കല്‍ അടിയറ വെച്ചുവെന്നതാണ്. പുതുതായി വിശ്വാസത്തിലേക്ക്‌ വന്ന […]

അനുദിന വിശുദ്ധർ | ജൂൺ 10 | Daily Saints | June 10

⚜️⚜️⚜️⚜️ June 10 ⚜️⚜️⚜️⚜️മെയിന്‍സിലെ വിശുദ്ധ ബാര്‍ഡോ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 982-ല്‍ ജെര്‍മ്മനിയിലെ ഓപ്പര്‍ഷോഫെനിലെ കുലീന കുടുംബത്തിലാണ് വിശുദ്ധ ബാര്‍ഡോ ജെനിച്ചത്. വിശുദ്ധന്‍ വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത് ഒരു വയസ്സായ സ്ത്രീയില്‍ നിന്നുമായിരുന്നു. അവര്‍ വിശുദ്ധനെ തന്റെ മടിയിലിരിത്തി അക്ഷരങ്ങളും, സങ്കീര്‍ത്തനങ്ങള്‍ വായിക്കുവാന്‍ പഠിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷവും ആ വൃദ്ധ തനിക്ക്‌ നല്‍കിയ നന്മയെ വിശുദ്ധന്‍ ഓര്‍മ്മിക്കുകയും അവരുടെ സംരക്ഷണത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. ഫുള്‍ഡായിലായിരുന്നു […]

അനുദിന വിശുദ്ധർ | ജൂൺ 09 | Daily Saints | June 09

⚜️⚜️⚜️⚜️ June 09 ⚜️⚜️⚜️⚜️വിശുദ്ധ എഫ്രേം ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മെസപ്പെട്ടോമിയായിലെ നിസിബിസി നിവാസിയുടെ മകനായിട്ടായിരുന്നു വിശുദ്ധ എഫ്രേം ജനിച്ചത്. തന്നെ ജ്ഞാനസ്നാനപ്പെടുത്തിയ മെത്രാനായ ജെയിംസിന്റെ മേല്‍നോട്ടത്തിന്‍ കീഴിലായിരിന്നു വിശുദ്ധന്‍ വിദ്യാഭ്യാസം ആര്‍ജിച്ചത്. വളരെ പെട്ടെന്ന്‍ തന്നെ എഫ്രേം വിശുദ്ധിയിലും, അറിവിലും അപാരമായ പുരോഗതി കൈവരിക്കുകയും, അധികം താമസിയാതെ നിസിബിസിലെ വിദ്യാലയത്തില്‍ അധ്യാപകനായി നിയമിതനാവുകയും ചെയ്തു. മെത്രാനായ ജെയിംസിന്റെ മരണത്തിന് ശേഷം നിസിബിസ് പേര്‍ഷ്യക്കാര്‍ പിടിച്ചടക്കി. അതേതുടര്‍ന്ന്‍ എഫ്രേം എടേസ്സായിലേക്ക് […]

അനുദിന വിശുദ്ധർ | ജൂൺ 08 | Daily Saints | June 08

⚜️⚜️⚜️⚜️ June 08 ⚜️⚜️⚜️⚜️വിശുദ്ധ മറിയം ത്രേസ്യ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തിലെ ചിറമേല്‍ മങ്കിടിയന്‍ തോമായുടേയും, താണ്ടായുടേയും മകളായാണ് മറിയം ത്രേസ്യാ ജനിച്ചത്. തോമ-താണ്ടാ ദമ്പതികളുടെ രണ്ട് ആണ്‍കുട്ടികളും, മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന അഞ്ച് മക്കളില്‍ മൂന്നാമത്തവളായിരിന്നു മറിയം ത്രേസ്യ. ഉത്തമമാതൃകയായ അവളുടെ അമ്മയുടെ ശിക്ഷണത്തില്‍ വളരെയേറെ ഭക്തിയിലും, വിശുദ്ധിയിലുമായിരുന്നു അവള്‍ വളര്‍ന്ന് വന്നത്. ധാരാളം ഭൂസ്വത്തുക്കള്‍ ഉള്ള ഒരു സമ്പന്ന കുടുംബമായിരുന്നു അവരുടേതെങ്കിലും, ത്രേസ്യായുടെ […]

അനുദിന വിശുദ്ധർ | ജൂൺ 07 | Daily Saints | June 07

⚜️⚜️⚜️⚜️ June 07 ⚜️⚜️⚜️⚜️വിശുദ്ധ റോബര്‍ട്ട് ന്യൂമിന്‍സ്റ്റര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിലെ ഗാര്‍ഗ്രേവിലാണ് വിശുദ്ധ റോബര്‍ട്ട് ജനിച്ചത്. പാരീസിലെ സര്‍വ്വകലാശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ റോബര്‍ട്ട് പൗരോഹിത്യപട്ടം സ്വീകരിക്കുകയും, ഗാര്‍ഗ്രേവിലെ ഇടവക വികാരിയാവുകയും ചെയ്തു. 1132-ല്‍ അദ്ദേഹം ഇംഗ്ലണ്ടിലെ വിറ്റ്‌ബിയിലെ ആശ്രമത്തിലെ സന്യാസിയായി. ആയിടക്കാണ് ബെനഡിക്ടന്‍ നിയസംഹിത തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ത്തിയ കാരണത്തിന് യോര്‍ക്കിലെ സെന്റ്‌ മേരീസ് ആശ്രമത്തിലെ 13 സന്യാസിമാരെ പുറത്താക്കിയ വാര്‍ത്ത […]

അനുദിന വിശുദ്ധർ | ജൂൺ 05 | Daily Saints | June 05

⚜️⚜️⚜️⚜️ June 05 ⚜️⚜️⚜️⚜️വിശുദ്ധ ബോനിഫസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ജര്‍മ്മനിയുടെ ഏറ്റവും വലിയ അപ്പസ്തോലനും, മദ്ധ്യസ്ഥനുമാകാന്‍ ദൈവീകാനുഗ്രഹത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ബെനഡിക്ടന്‍ സന്യാസിയായിരുന്നു വിശുദ്ധ ബോനിഫസ്. 716-ൽ വിശുദ്ധന്റെ ആദ്യ പ്രേഷിത ദൗത്യം അത്ര കണ്ടു വിജയിച്ചില്ല. 718-ല്‍ രണ്ടാമതായി ശ്രമിക്കും മുന്‍പ്‌ വിശുദ്ധന്‍ റോമിലേക്ക് പോവുകയും പാപ്പായുടെ അംഗീകാരം നേടുകയും ചെയ്തു. ഇതിനിടെ ദിവ്യനായ മെത്രാന്‍ വില്ലിബ്രോര്‍ഡിന്റെ കീഴില്‍ വിശുദ്ധന്‍, ഫ്രിസിയ മുഴുവനെയും ക്രിസ്തീയ വിശ്വാസത്തിലേക്ക് പരിപൂർണ്ണമായി […]

അനുദിന വിശുദ്ധർ | ജൂൺ 04 | Daily Saints | June 04

⚜️⚜️⚜️⚜️ June 04 ⚜️⚜️⚜️വിശുദ്ധ ഫ്രാന്‍സിസ് കാരാസ്സിയോളോ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മൈനര്‍ ക്ലര്‍ക്ക്സ് റെഗുലര്‍ എന്ന സന്യാസ സഭയുടെ സ്ഥാപകരിലൊരാളാണ് വിശുദ്ധ ഫ്രാന്‍സിസ് കാരാസ്സിയോളോ. സുവിശേഷ പ്രഘോഷണവും, വിവിധ തരം കാരുണ്യപ്രവര്‍ത്തനങ്ങളുമായിരുന്നു ഈ സഭയുടെ പ്രധാന പ്രേഷിത ദൗത്യങ്ങള്‍. പരിശുദ്ധ കുര്‍ബ്ബാനയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനാലും, തന്റെ സഭയില്‍ രാത്രിതോറുമുള്ള ആരാധനകള്‍ നിലവില്‍ വരുത്തിയതിനാലും വിശുദ്ധ ഫ്രാന്‍സിസ് “ദൈവസ്നേഹത്തെക്കുറിച്ച് പ്രഘോഷിക്കുന്ന ആദരണീയനായ പിതാവ്” എന്ന് അറിയപ്പെടുവാന്‍ തുടങ്ങി. പരിശുദ്ധ കന്യകാമാതാവിനോട് […]

അനുദിന വിശുദ്ധർ | ജൂൺ 03 | Daily Saints | June 03

⚜️⚜️⚜️⚜️ June 03 ⚜️⚜️⚜️⚜️വിശുദ്ധ ചാള്‍സ് ലവാങ്ങയും സഹ വിശുദ്ധരും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അപരിഷ്കൃതരായ അവിശ്വാസികളില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്ത 22 ഉഗാണ്ടന്‍ രക്തസാക്ഷികളില്‍ ഒരാളായിരുന്നു ചാള്‍സ്. തന്റെ മരണത്തിന് ഒരു വര്‍ഷം മുന്‍പ് 1885 നവംബറിലായിരുന്നു വിശുദ്ധന്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്. തുടര്‍ന്ന്‍ വിശുദ്ധന്‍ ഒരു ധര്‍മ്മനിഷ്ഠനായ നേതാവായി തീര്‍ന്നു. ചാള്‍സ് അവിടത്തെ രാജധാനിയിലെ സേവകരുടെ മുഖ്യനും, കൊട്ടാരത്തിലെ ഏറ്റവും ശക്തനായ കായികാഭ്യാസിയുമായിരുന്നു. “ഉഗാണ്ട രാജ്യത്തിലെ ഏറ്റവും […]

അനുദിന വിശുദ്ധർ | ജൂൺ 02 | Daily Saints | June 02

⚜️⚜️⚜️⚜️ June 02 ⚜️⚜️⚜️⚜️ രക്തസാക്ഷികളായ വിശുദ്ധ മാര്‍സെല്ലിനൂസും, വിശുദ്ധ പീറ്ററും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ റോമിലെ പുരോഹിത വൃന്ദത്തില്‍പ്പെട്ട വിശുദ്ധ മാര്‍സെല്ലിനൂസ്‌ ഒരു പുരോഹിതനും വിശുദ്ധ പീറ്റര്‍ ഒരു ഭൂതോഛാടകനുമായിരിന്നു. 304-ല്‍ ഡയോക്ലീഷന്റെ മത പീഡനകാലത്ത് മാര്‍സെല്ലിനൂസും, പീറ്ററെയും കൊല്ലാന്‍ വിധിക്കപ്പെട്ടു. ന്യായാധിപന്റെ രഹസ്യ ഉത്തരവിനാല്‍, അവരെ കൊല്ലുവാന്‍ നിയോഗിക്കപ്പെട്ടയാള്‍ അവരെ ഒരു വനത്തിലേക്ക് നയിച്ചു. ഒരു ക്രിസ്ത്യാനിക്കും അവരുടെ കുഴിമാടത്തിന്റെ സ്ഥലത്തേക്കുറിച്ചുള്ള അറിവുണ്ടാകാതിരിക്കുന്നതിനായിരുന്നു ഇത്. മുള്ളുകളും കുറ്റിച്ചെടികളും […]

അനുദിന വിശുദ്ധർ | ജൂൺ 01 | Daily Saints | June 01 | വിശുദ്ധ ജസ്റ്റിന്‍

⚜️⚜️⚜️⚜️ June 01 ⚜️⚜️⚜️⚜️വിശുദ്ധ ജസ്റ്റിന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പലസ്തീനായിലെ നാബ്ലസ്‌ സ്വദേശിയായിരുന്ന പ്രിസ്കസിന്റെ മകനായിരുന്ന ജസ്റ്റിന്‍. വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു തന്റെ യുവത്വം മുഴുവന്‍ വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്. അവന് പ്രായപൂര്‍ത്തിയായപ്പോള്‍ തത്വശാസ്ത്രത്തോടുമുള്ള അടങ്ങാത്ത ആഗ്രഹം നിമിത്തം ജസ്റ്റിന്‍ ഒരു തത്വശാസ്ത്ര വിദ്യാര്‍ത്ഥിയാവുകയും എല്ലാ തത്വശാസ്ത്രജ്ഞരുടേയും കൃതികള്‍ വിശദമായി പഠിക്കുകയും ചെയ്തു. അവയില്‍ മിക്കവയിലും അബദ്ധജടിലമായ സിദ്ധാന്തങ്ങളും, തെറ്റുകളുമാണെന്ന്‍ വിശുദ്ധന്‍ മനസ്സിലാക്കി. അപരിചിതനായ ഒരു വൃദ്ധനില്‍ നിന്നും സ്വര്‍ഗ്ഗീയ ജ്ഞാനത്തിന്റെ […]

അനുദിന വിശുദ്ധർ | മെയ് 31 | Daily Saints | May 31 | സന്ദർശന തിരുനാൾ

⚜️⚜️⚜️⚜️ May 31 ⚜️⚜️⚜️⚜️പരിശുദ്ധ കന്യകാ മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്നു ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ “ആ ദിവസങ്ങളില്‍ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് വളരെ തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു” (ലൂക്കാ 1:39). ഇന്നത്തെ വിശുദ്ധ കുര്‍ബ്ബാനയില്‍ അനശ്വരനായ പിതാവിന്റെ മകനും, ലോകത്തിന്റെ സൃഷ്ടാവും, സ്വര്‍ഗ്ഗത്തിന്റേയും ഭൂമിയുടേയും രാജാവുമായവനെ ഉദരത്തില്‍ ഗര്‍ഭം ധരിച്ച പരിശുദ്ധ കന്യകയെ പ്രത്യേകം വണങ്ങുന്നു. പരിശുദ്ധ മാതാവിന്റെ സന്ദര്‍ശന തിരുനാള്‍ താഴെ പറയുന്ന ചില മഹാ […]

അനുദിന വിശുദ്ധർ – മെയ് 30 / Daily Saints – May 30

⚜️⚜️⚜️⚜️ May 20 ⚜️⚜️⚜️⚜️കാസ്റ്റിലേയിലും, ലിയോണിലേയും രാജാവായിരുന്ന വിശുദ്ധ ഫെര്‍ഡിനാന്റ് മൂന്നാമന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1198-ല്‍ ലിയോണിലെ രാജാവായിരുന്ന അല്‍ഫോണ്‍സസിന്റേയും, കാസ്റ്റില്ലേയിലെ ബെരന്‍ങ്ങേരയുടേയും മൂത്തമകനായിട്ടാണ് വിശുദ്ധ ഫെര്‍ഡിനാന്റ് ജനിച്ചത്‌. 1214-ല്‍ അല്‍ഫോണ്‍സസ് ഒമ്പതാമന്‍ മരണാപ്പെട്ടതോടെ അദ്ദേഹത്തിന്റെ മകനായ ഹെന്‍ട്രി തന്റെ പതിനൊന്നാമത്തെ വയസ്സില്‍ രാജാവായി അവരോധിതനായി. ഹെന്‍ട്രിയുടെ മാതാവായിരുന്ന എലിയോനോറായിരുന്നു ഭരണകാര്യങ്ങളില്‍ അദ്ദേഹത്തിന്റെ ഉപദേഷ്ടാവ്‌. അവരുടെ മരണത്തോടെ ആ ചുമതല ബെരന്‍ങ്ങേരയുടെ ചുമലിലായി. ഹെന്‍ട്രിയുടെ മരണത്തോടെ തന്നില്‍ വന്ന് […]

അനുദിന വിശുദ്ധർ – മെയ് 29 / Daily Saints – May 29

⚜️⚜️⚜️⚜️ May 29 ⚜️⚜️⚜️⚜️ട്രിയേഴ്സിലെ മെത്രാനും, കുമ്പസാരകനുമായിരുന്ന വിശുദ്ധ മാക്സിമിനൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ തന്റെ സഭയെ ഏറ്റവും അപകടം നിറഞ്ഞ കാലഘട്ടങ്ങളില്‍ സഹായിക്കുവാന്‍ ദൈവം അയച്ച പ്രേഷിതന്‍മാരില്‍ ഒരാളാണ് വിശുദ്ധ മാക്സിമിനൂസ്. പോയിറ്റിയേഴ്സിലെ, ഉന്നത കുലത്തിലാണ് വിശുദ്ധന്‍ ജനിച്ചത്. വിശുദ്ധ ഹിലാരിക്ക് മുന്‍പ് മെത്രാനായിരുന്ന മാക്സെന്റിയൂസ് വിശുദ്ധന്റെ ബന്ധുവായിരുന്നു. ട്രിയേഴ്സിലെ മെത്രാനായിരുന്ന വിശുദ്ധ അഗ്രിറ്റിയൂസിന്റെ ദിവ്യത്വമാണ് യുവാവായിരുന്ന വിശുദ്ധനെ ട്രിയേഴ്സിലേക്ക് ആകര്‍ഷിച്ചത്. പ്രാഥമിക വിദ്യഭ്യാസത്തിന് ശേഷം വൈദികനായ അദ്ദേഹം, […]

അനുദിന വിശുദ്ധർ – മെയ് 28 / Daily Saints – May 28

⚜️⚜️⚜️⚜️ May 28 ⚜️⚜️⚜️⚜️പാരീസിലെ മെത്രാനും, കുമ്പസാരകനുമായിരുന്ന വിശുദ്ധ ജെര്‍മാനൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 469-ല്‍ ഓട്ടൂണിലാണ് ഫ്രാന്‍സിലെ സഭയിലെ ഏറ്റവും പ്രസിദ്ധനായ വിശുദ്ധ ജെര്‍മാനൂസ് ജനിച്ചത്. പുരോഹിതനും, തന്റെ ബന്ധുവുമായിരുന്ന സ്കാപിലിയോണിന്റെ പരിപാലനയില്‍ ജെര്‍മാനൂസ് ഒരു നല്ല ദൈവഭക്തനും, അറിവുള്ളവനുമായി വളര്‍ന്നു. യുവാവായിരിക്കെ തന്നെ ഏതു മോശം കാലാവസ്ഥയായിരുന്നാല്‍ പോലും പള്ളിയില്‍ പോകുന്നത് വിശുദ്ധന്‍ മുടക്കാറില്ലായിരുന്നു. ഓട്ടൂണിലെ മെത്രാനായിരുന്ന വിശുദ്ധ അഗ്രിപ്പിനൂസിന്റെ കയ്യില്‍ നിന്നും പൗരോഹിത്യ പട്ടം സ്വീകരിച്ച […]

അനുദിന വിശുദ്ധർ – മെയ് 27 / Daily Saints – May 27

⚜️⚜️⚜️⚜️ May 27 ⚜️⚜️⚜️⚜️കാന്റര്‍ബറിയിലെ വിശുദ്ധ അഗസ്റ്റിന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ റോമിലാണ് വിശുദ്ധ അഗസ്റ്റിന്‍ ജനിച്ചത്‌. ബ്രിട്ടണിലെ വിജാതീയര്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാന്‍ വിസമ്മതിക്കുന്നുവെന്ന വാര്‍ത്ത ഗ്രിഗറി ഒന്നാമന്‍ പാപ്പയുടെ ചെവിയിലെത്തിയപ്പോള്‍, അദ്ദേഹം ബെനഡിക്ടന്‍ പ്രിയോര്‍ ആയിരുന്ന വിശുദ്ധ അഗസ്റ്റിനേയും, വിശുദ്ധന്റെ കൂടെ ഏതാണ്ട് നാല്‍പ്പതോളം ബെനഡിക്ടന്‍ സന്യാസിമാരേയും ഇംഗ്ലണ്ടിലേക്കയച്ചു. ഈ ദൗത്യത്തില്‍ ഉണ്ടായേക്കാവുന്ന വലിയ അപകടങ്ങളേയും, ബുദ്ധിമുട്ടുകളേയും വകവെക്കാതെ വിശുദ്ധനും കൂട്ടരും ഇംഗ്ലണ്ടില്‍ എത്തി. അവിടെ തങ്ങളുടെ […]

അനുദിന വിശുദ്ധർ – മെയ് 26 / Daily Saints – May 26

⚜️⚜️⚜️⚜️ May 26 ⚜️⚜️⚜️⚜️വിശുദ്ധ ഫിലിപ്പ് നേരി ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പതിനാറാം നൂറ്റാണ്ടിലെ റോമിന്റെ അപ്പസ്തോലനും ദൈവസ്നേഹത്താല്‍ ജ്വലിക്കുന്ന ഒരു പ്രത്യേക വ്യക്തി-പ്രഭാവത്തിനുടമയായിരുന്നു വിശുദ്ധ ഫിലിപ്പ് നേരി. ഏതാണ്ട് 50 വര്‍ഷത്തോളം ജ്വലിക്കുന്ന ദൈവസ്നേഹത്തിന്റെ തീവ്രതയുമായി വിശുദ്ധന്‍ തന്റെ പ്രേഷിത ദൗത്യം നിര്‍വഹിച്ചു. ഈ 50 വര്‍ഷകാലയളവില്‍ വിശുദ്ധന്‍ സഭാപുരോഹിതരുടെ ആദ്ധ്യാത്മികതയെ നവീകരിക്കുകയും, മുഴുവന്‍ നഗരത്തിനും പുതിയ ആത്മീയ ചൈതന്യം നല്‍കുകയും ചെയ്തുകൊണ്ട് തന്റെ അപ്പസ്തോലിക ദൗത്യത്തിന് സന്തോഷകരമായ […]

അനുദിന വിശുദ്ധർ – മെയ് 25 / Daily Saints – May 25

⚜️⚜️⚜️⚜️ May 25 ⚜️⚜️⚜️⚜️വിശുദ്ധ ബീഡ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇംഗ്ലണ്ടിലാണ് വിശുദ്ധ ബീഡ് ജനിച്ചത്. ബെനഡിക്ടന്‍ സന്യാസ സമൂഹത്തില്‍ മറ്റെല്ലാ സന്യാസിമാരേക്കാള്‍ സൂക്ഷ്മബുദ്ധിയും, സന്തോഷം നിറഞ്ഞവനുമായിരിന്നു വിശുദ്ധന്‍. വളരെ ശക്തമായ സിദ്ധാന്തങ്ങളാല്‍ സമ്പുഷ്ടമാണ് വിശുദ്ധന്റെ രചനകള്‍. വിശുദ്ധ ലിഖിതങ്ങളെ അടിസ്ഥാനമാക്കി നിരൂപണങ്ങളും, ദൈവശാസ്ത്രത്തിലും, ചരിത്രത്തിലും പ്രബന്ധങ്ങളും വിശുദ്ധന്‍ രചിച്ചിട്ടുണ്ട്. തിരുസഭാ ചരിത്രത്തില്‍ വിശുദ്ധ ബീഡിന് വളരെ യോഗ്യമായ ഒരു സ്ഥാനമുണ്ട്. വിശുദ്ധനിലൂടെയാണ് ക്രിസ്തീയ പാരമ്പര്യവും, റോമന്‍ സംസ്കാരവും മദ്ധ്യകാലഘട്ടങ്ങളില്‍ […]

അനുദിന വിശുദ്ധർ – മെയ് 24 / Daily Saints – May 24

⚜️⚜️⚜️⚜️ May 24 ⚜️⚜️⚜️⚜️ക്രിസ്ത്യാനികളുടെ സഹായമായ മാതാവ്‌ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ദൈവമക്കളുടെ മാതാവെന്ന നിലയില്‍ പരിശുദ്ധ മറിയം യുഗങ്ങളായി ക്രിസ്ത്യാനികളെ സഹായിച്ചുകൊണ്ട് തന്റെ മക്കളുടെ പ്രാര്‍ത്ഥനകള്‍ക്ക്‌ മറുപടി നല്‍കുന്നു. വ്യക്തികളുടേയും, കുടുംബങ്ങളുടേയും, നഗരങ്ങളുടേയും, രാജ്യങ്ങളുടേയും, രാഷ്ട്രങ്ങളുടേയും സഹായത്തിനെത്തുന്ന പരിശുദ്ധ അമ്മയോടുള്ള ഭക്തി എല്ലാ വിശ്വാസികളിലും വര്‍ദ്ധിച്ചിട്ടുണ്ട്. 1241-ല്‍ തെക്കന്‍ ഫ്രാന്‍സിനെ ആകമാനം തുടച്ചു നീക്കികൊണ്ടിരുന്ന അല്‍ബിഗേസിയന്‍ മതവിരുദ്ധവാദത്തെ പ്രതിരോധിക്കുവാന്‍ ജപമാല എന്ന ആയുധം പരിശുദ്ധ അമ്മ വിശുദ്ധ ഡൊമിനിക്കിന് […]