Category: അനുദിനവിശുദ്ധർ

അനുദിന വിശുദ്ധർ | ജൂലൈ 11 | Daily Saints | July 11 | St. Benedict

⚜️⚜️⚜️⚜️ July 11 ⚜️⚜️⚜️⚜️വിശുദ്ധ ബെനഡിക്ട് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 480-ല്‍ ഉംബ്രിയായിലെ നര്‍സിയയിലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. വിദ്യാഭ്യാസത്തിനായി റോമിലേക്കയക്കപ്പെട്ട വിശുദ്ധന്‍ അധികം താമസിയാതെ വിശുദ്ധന്‍ നഗരത്തിലെ തിന്മകള്‍ നിമിത്തം 500-ല്‍ അവിടം വിട്ട് 30 മൈലുകളോളം ദൂരെയുള്ള എന്‍ഫിഡെയിലേക്ക്‌ പോയി. ഒരു സന്യാസിയായി ജീവിക്കുവാനായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നത്. അതിനാല്‍ സുബിയാക്കോ മലനിരയിലെ ഒരു ഗുഹയില്‍ മൂന്ന് വര്‍ഷങ്ങളോളം റൊമാനൂസ്‌ എന്ന സന്യാസിയുടെ സഹായങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഏകാന്ത ജീവിതം […]

അനുദിന വിശുദ്ധർ | ജൂലൈ 10 | Daily Saints | July 10

⚜️⚜️⚜️⚜️ July 10 ⚜️⚜️⚜️⚜️ രക്തസാക്ഷികളായ ഏഴ് സഹോദരന്‍മാരും, അവരുടെ അമ്മയായ വിശുദ്ധ ഫെലിസിറ്റാസും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അന്റോണിനൂസ് പിയൂസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിരവധി പുരാതന രേഖാ പകര്‍പ്പുകളില്‍ നിന്നുമാണ് ഈ വിശുദ്ധരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. റോമിലെ ദൈവഭക്തയും കുലീന കുടുംബജാതയുമായിരുന്നു ഒരു ക്രിസ്തീയ വിധവയായിരുന്ന ഫെലിസിറ്റാസിന്റെ മക്കളായിരുന്നു ഈ ഏഴ് സഹോദരന്‍മാരും. അസാധാരണമായ നന്മയിലായിരുന്നു അവള്‍ ഇവരെ വളര്‍ത്തികൊണ്ട് വന്നത്. തന്റെ ഭര്‍ത്താവിന്റെ മരണത്തിന് ശേഷം സന്യാസ […]

അനുദിന വിശുദ്ധർ | ജൂലൈ 09 | Daily Saints | July 09

⚜️⚜️⚜️⚜️ July 09⚜️⚜️⚜️⚜️വിശുദ്ധ വെറോണിക്ക ഗിയുലിയാനി ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇറ്റലിയിലെ മെര്‍ക്കാറ്റെല്ലോയിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ വെറോണിക്ക ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ദൈവഭക്തിയുള്ള ഒരു കുട്ടിയായിരുന്നു വെറോണിക്ക. പക്ഷേ പിന്നീട് വെറോണിക്ക ഒരു മുന്‍കോപിയായി മാറി. നിസ്സാരകാര്യങ്ങള്‍ക്ക് പോലും താന്‍ പ്രകോപിതയാകാറുണ്ടെന്ന കാര്യം വിശുദ്ധ തന്നെ പറഞ്ഞിട്ടുണ്ട്. വെറോണിക്കക്ക് നാല് വയസ്സ് പ്രായമുള്ളപ്പോള്‍ അവളുടെ അമ്മ മരണപ്പെട്ടു. താന്‍ മരിക്കുന്ന അവസരത്തില്‍ ആ അമ്മ തന്റെ അഞ്ച് […]

അനുദിന വിശുദ്ധർ | ജൂലൈ 08 | Daily Saints | July 08

⚜️⚜️⚜️⚜️ July 08 ⚜️⚜️⚜️⚜️കന്യകയായിരുന്ന വിശുദ്ധ വിത്ത്ബര്‍ഗ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ കിഴക്കന്‍-എയിഞ്ചല്‍സിലെ രാജാവായിരുന്ന അന്നാസിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു വിത്ത്ബര്‍ഗ്. ചെറുപ്പത്തില്‍ തന്നെ ദൈവീകസേവനത്തോട് വിശുദ്ധക്ക് ഒരു പ്രത്യേക സ്നേഹം തന്നെയുണ്ടായിരുന്നു. നോര്‍ഫോക്കിലെ സമുദ്രതീരത്തിനടുത്തുള്ള ഹോള്‍ഖാമിലുള്ള തന്റെ പിതാവിന്റെ തോട്ടത്തില്‍ നിരവധി വര്‍ഷങ്ങളോളം വിശുദ്ധ കഠിനമായ ജീവിതരീതികളുമായി ഏകാന്തവാസം നയിച്ചിരുന്നു. പില്‍ക്കാലത്ത് ‘വിത്ത്ബര്‍ഗ്സ്റ്റോ’ എന്നറിയപ്പെട്ട പ്രസിദ്ധമായ ദേവാലയം ഇവിടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്. തന്റെ പിതാവിന്റെ മരണത്തിനു ശേഷം വിശുദ്ധ […]

അനുദിന വിശുദ്ധർ | ജൂലൈ 07 | Daily Saints | July 07

⚜️⚜️⚜️⚜️ July 07 ⚜️⚜️⚜️⚜️വിശുദ്ധ പന്തേനൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഒരു പണ്ഡിതനും, പ്രേഷിതനുമായിരുന്ന വിശുദ്ധ പന്തേനൂസ് രണ്ടാം നൂറ്റാണ്ടിലായിരുന്നു ജീവിച്ചിരുന്നത്. ജന്മം കൊണ്ട് വിശുദ്ധന്‍ ഒരു സിസിലിയാ സ്വദേശിയായിരുന്നു. ക്രൈസ്തവരുടെ സംസാരത്തിലെ നിഷ്കളങ്കതയും വശ്യതയും വിശുദ്ധനെ ആകര്‍ഷിക്കുകയും, അത് സത്യത്തിന് നേരെ തന്റെ കണ്ണുകള്‍ തുറക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. അതേതുടര്‍ന്ന്‍ പന്തേനൂസ് വിശുദ്ധ ലിഖിതങ്ങള്‍ പഠിക്കുവാന്‍ ആരംഭിച്ചു, വിശുദ്ധ ലിഖിതങ്ങളെക്കുറിച്ചുള്ള അറിവിനായുള്ള വിശുദ്ധന്റെ അടങ്ങാത്ത ദാഹം അദ്ദേഹത്തെ […]

അനുദിന വിശുദ്ധർ | ജൂലൈ 06 | Daily Saints | July 06

⚜️⚜️⚜️⚜️ July 06 ⚜️⚜️⚜️⚜️ വിശുദ്ധ മരിയ ഗൊരേത്തി ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1890-ല്‍ ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് വിശുദ്ധ മരിയ ഗൊരേറ്റി ജനിച്ചത്‌. നെറ്റൂണോക്ക് സമീപം തന്റെ മാതാവിനെ വീട്ടുവേലകളില്‍ സഹായിച്ചുകൊണ്ടുള്ള വളരെ ദുരിതപൂര്‍ണ്ണമായൊരു ബാല്യമായിരുന്നു വിശുദ്ധയുടേത്‌. അതേ സമയം പ്രാര്‍ത്ഥന നിറഞ്ഞ, വളരെ ഭക്തിപൂര്‍വ്വമായൊരു ജീവിതമായിരുന്നു മരിയയുടേത്‌. മരിയയ്ക്ക് 12 വയസ്സുള്ളപ്പോള്‍ തന്നെ പ്രതിരോധിക്കുവാന്‍ കഴിയാത്തവിധം കഠിനമായ പരീക്ഷയെ നേരിടേണ്ടി വന്ന കാര്യം ഓരോ […]

അനുദിന വിശുദ്ധർ | ജൂലൈ 05 | Daily Saints | July 05

⚜️⚜️⚜️⚜️ July 05⚜️⚜️⚜️⚜️വിശുദ്ധ അന്തോണി സക്കറിയ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ലൊംബാര്‍ഡിയിലെ ക്രെമോണയിലുള്ള ഒരു ഉന്നതകുലത്തിലാണ് വിശുദ്ധ അന്തോണി മേരി സക്കറിയ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ അന്തോണി ദൈവീകതയുടെ അടയാളങ്ങള്‍ തന്റെ ജീവിതത്തില്‍ പ്രകടമാക്കിയിരുന്നു. അന്തോണിയുടെ നന്മ നിറഞ്ഞ ജീവിതവും ദൈവഭക്തിയും, കന്യകാമാതാവിനോടുള്ള ഭക്തിയും കാരണം ചെറുപ്പത്തില്‍ തന്നെ അവന്‍ സകലരുടേയും സവിശേഷ ശ്രദ്ധക്ക്‌ പാത്രമായി. പാവങ്ങളോട് അളവറ്റ കരുണയുള്ളവനായിരുന്നു വിശുദ്ധന്‍. തന്റെ വസതിയില്‍ വെച്ച് തന്നെ മാനവിക വിഷയത്തില്‍ […]

അനുദിന വിശുദ്ധർ | ജൂലൈ 04 | Daily Saints | July 04

⚜️⚜️⚜️⚜️ July 04 ⚜️⚜️⚜️⚜️മെത്രാനായിരുന്ന വിശുദ്ധ ഉള്‍റിക്ക് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 893-ല്‍ ജര്‍മ്മനിയിലെ ഒരു ഉന്നത പ്രഭുവായിരുന്ന ബുര്‍ച്ചാര്‍ഡിന്റെ മകളായിരുന്ന തിറ്റ്ബെര്‍ഗായുടേയും ഹക്ക്ബാള്‍റഡ്‌ പ്രഭുവിന്റേയും, മകനായിട്ടാണ് വിശുദ്ധ ഉള്‍റിക്ക് ജനിച്ചത്‌. തന്റെ ഏഴാമത്തെ വയസ്സ് മുതല്‍ തന്നെ ഉള്‍റിക്ക് സെന്റ്‌ ഗാല്‍ ഗ്വിബോറേറ്റ് ആശ്രമത്തില്‍ ചേര്‍ന്ന് പഠനമാരംഭിച്ചിരുന്നു. ആ ആശ്രമത്തിനു സമീപം ഏകാന്തവാസം നയിച്ചിരുന്ന പുണ്യവതിയായിരുന്ന ഒരു കന്യക, ഉള്‍റിക്ക് ഭാവിയില്‍ ഒരു മെത്രാനായി തീരുമെന്നും, ഇതിനായി നിരവധി […]

അനുദിന വിശുദ്ധർ | ജൂലൈ 03 | Daily Saints | July 03 | St. Thomas the Apostle

⚜️⚜️⚜️⚜️ July 03 ⚜️⚜️⚜️⚜️വിശുദ്ധ തോമാശ്ലീഹ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് “എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ” (യോഹ. 20:28) എന്ന്‍ ഉദ്ഘോഷിച്ച തോമ്മാശ്ലീഹായാണ് ക്രിസ്തുവര്‍ഷം ആദ്യശതകത്തില്‍ തന്നെ ദക്ഷിണേന്ത്യയില്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചത്. അദ്ദേഹം എ.ഡി. 52-ല്‍ മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖത്ത് കപ്പലിറങ്ങി എന്നാണ് പാരമ്പര്യം. വളരെപ്പേരെ അദ്ദേഹം ക്രിസ്തീയ വിശ്വാസത്തിലേക്ക് കൂട്ടി കൊണ്ട് ദേവാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. കൊടുങ്ങല്ലൂര്‍, പാലയൂര്‍, കോട്ടക്കാവ്, തെക്കന്‍ […]

അനുദിന വിശുദ്ധർ | ജൂലൈ 02 | Daily Saints | July 02

⚜️⚜️⚜️⚜️ July 02 ⚜️⚜️⚜️⚜️വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിജാതീയരായിരുന്ന വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും റോമിലെ മാമര്‍ടൈന്‍ കാരാഗ്രഹത്തിലെ കാവല്‍ക്കാര്‍ ആയിരുന്നു. ആ പ്രവിശ്യയിലെ കൊടും കുറ്റവാളികളായിരുന്നു അവിടെ തടവുകാരായി ഉണ്ടായിരുന്നത്, അവരില്‍ കുറച്ച്‌ പേര്‍ ക്രിസ്ത്യാനികളായിരുന്നു. ക്രിസ്ത്യന്‍ തടവുകാരെ നിരീക്ഷിക്കുകയും, അവരുടെ പ്രബോധനങ്ങളെ കേള്‍ക്കുകയും ചെയ്ത പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും ക്രമേണ രക്ഷകനെപ്പറ്റിയുള്ള അറിവിനാല്‍ അനുഗ്രഹീതരായി. അപ്പസ്തോലനായിരുന്ന വിശുദ്ധ പത്രോസ് ആ കാരാഗ്രഹത്തില്‍ തടവുകാരനായി […]

അനുദിന വിശുദ്ധർ | ജൂലൈ01 | Daily Saints | July 01

⚜️⚜️⚜️⚜️ July 01⚜️⚜️⚜️⚜️വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1625 നവംബര്‍ 1-നു അയര്‍ലന്‍ഡിലെ മീത്ത് പ്രവിശ്യയിലുള്ള ഓള്‍ഡ്‌ കാസ്സില്‍ പട്ടണത്തിനടുത്തുള്ള ലോഫ്ക്ര്യൂവിലെ ഒരു ആംഗ്ലോ-നോര്‍മന്‍ കുടുംബത്തില്‍ വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ് ജനിച്ചത്. 1647-ല്‍ വിശുദ്ധന്‍ പൗരോഹിത്യ പഠനത്തിനായി റോമിലെ ഐറിഷ് കോളേജില്‍ ചേരുകയും, 1654-ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. 1649-ല്‍ ഒലിവര്‍ ക്രോംവെല്‍ അയര്‍ലന്‍ഡ് ആക്രമിച്ചതോടെ അയര്‍ലന്‍ഡില്‍ കത്തോലിക്കര്‍ക്കെതിരായ അടിച്ചമര്‍ത്തലുകളും, കൂട്ടക്കൊലകള്‍ക്കും ആരംഭമായി. 1650-ല്‍ ക്രോംവെല്‍ […]

അനുദിന വിശുദ്ധർ | ജൂൺ 30 | Daily Saints | June 30

⚜️⚜️⚜️ ⚜️ June 3️⃣0️⃣: ⚜️⚜️⚜️⚜️റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മതിഭ്രമം ബാധിച്ചവന് തുല്യനായിരിന്ന റോമന്‍ ചക്രവര്‍ത്തി നീറോയുടെ കീഴില്‍ റോമില്‍ വെച്ച് അഗ്നിയില്‍ ഏറിയപ്പെട്ടു ക്രൂരമായി കൊലചെയ്യപ്പെട്ട പേരറിയാത്ത നിരവധി ക്രിസ്തുവിന്റെ അനുയായികളെ ആദരിക്കുന്നതിനാണ് ഈ ഓര്‍മ്മപുതുക്കല്‍ .സഭയില്‍ കൊണ്ടാടപ്പെടുന്നത്. വിജാതീയ ചരിത്രകാരനായിരുന്ന ടാസിറ്റസും, വിശുദ്ധ ക്ലമന്റും റോമിലെ ഒരു ഭീകരരാത്രിയേ കുറിച്ച് വിവരിക്കുന്നുണ്ട്. റോമിലെ രാജകീയ ഉദ്യാനങ്ങളില്‍ ക്രിസ്ത്യാനികളെ മൃഗങ്ങളുടെ തോല്‍ ധരിപ്പിച്ചതിനു […]

അനുദിന വിശുദ്ധർ | ജൂൺ 29 | Daily Saints | June 29 | Sts Peter & Paul

⚜️⚜️⚜️⚜️ June 29 ⚜️⚜️⚜️⚜️വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️   ⚜️ വിശുദ്ധ പത്രോസ് പത്രോസിന്റെ യഥാര്‍ത്ഥ നാമം ശിമയോന്‍ എന്നായിരുന്നു. യേശുവാണ് കെഫാസ്‌ അഥവാ പത്രോസ് എന്ന നാമം വിശുദ്ധന് നല്‍കിയത്‌. അപ്പസ്തോലന്‍മാരുടെ നായകന്‍ എന്ന വിശുദ്ധന്റെ പദവിയേയും, അദ്ദേഹത്തിന്റെ വിശിഷ്ട്ട സ്വഭാവത്തിന്റേയും ലക്ഷണമാണ് ഈ നാമമാറ്റം കൊണ്ട് വെളിപ്പെടുന്നത്. ഗലീലി സമുദ്രതീരത്തുള്ള ബെത്സയിദായിലാണ് പത്രോസ് ജനിച്ചത്. തന്റെ ഇളയ സഹോദരനായിരുന്ന അന്ത്രയോസിനേ പോലെ […]

അനുദിന വിശുദ്ധർ | ജൂൺ 28 | Daily Saints | June 28

⚜️⚜️⚜️⚜️ June 28 ⚜️⚜️⚜️⚜️വിശുദ്ധ ഇരണേവൂസ്‌ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഏഷ്യാമൈനര്‍ നിവാസിയെന്ന്‍ കരുതപ്പെടുന്ന വിശുദ്ധ ഇരണേവൂസിന്റെ ജനനം 120-ലായിരുന്നു. സത്യക്രിസ്ത്യാനികളായിരുന്ന, ഇരണേവൂസിന്റെ മാതാപിതാക്കള്‍ വിശുദ്ധനെ അദ്ദേഹത്തിന്റെ യൗവ്വനത്തില്‍ തന്നെ സ്മിര്‍ണായിലെ മെത്രാനായിരുന്ന വിശുദ്ധ പൊളികാര്‍പ്പിന്റെ ശിക്ഷണത്തില്‍ ഏല്‍പ്പിച്ചു. പില്‍ക്കാലത്ത് വിശുദ്ധനെ തിരുസഭയുടെ ആഭരണവും, ശത്രുക്കളുടെ ഭീതിയുമായി മാറ്റുന്നതിന് കാരണമായ ദൈവശാസ്ത്രത്തിലെ അഗാധമായ പാണ്ഡിത്യം നേടുന്നത് ഈ പരിശുദ്ധമായ വിദ്യാലയത്തില്‍ വെച്ചാണ്. വിശുദ്ധ പോളികാര്‍പ്പ് തന്റെ ശിക്ഷ്യന്റെ പ്രതിഭയെ ആളികത്തിക്കുകയും, […]

അനുദിന വിശുദ്ധർ | ജൂൺ 27 | Daily Saints | June 27

⚜️⚜️⚜️⚜️ June 27 ⚜️⚜️⚜️⚜️ വേദപാരംഗതനായ അലെക്സാണ്ട്രിയായിലെ വിശുദ്ധ സിറിള്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ കിഴക്കന്‍ സഭയിലെ ഒരു പ്രധാനപ്പെട്ട സഭയായിരുന്ന അലെക്സാണ്ട്രിയായിലെ പാത്രിയാര്‍ക്കീസായിരുന്നു വിശുദ്ധ സിറിള്‍. ക്രിസ്തുവിന്റെ ഏകവ്യക്തിത്വത്തെ നിരാകരിക്കുന്ന നെസ്റ്റോരിയൂസ് മത വിരുദ്ധവാദത്തെ പ്രതിരോധിച്ചിരുന്ന ഒരു മഹാനായ വിശ്വാസ സംരക്ഷകനായിരുന്നു വിശുദ്ധ സിറിള്‍. 431-ലെ എഫേസൂസ്‌ സമിതിയില്‍ പാപ്പായുടെ പ്രതിനിധിയായി അദ്ധ്യക്ഷം വഹിക്കുകയും, വിശുദ്ധന്റെ പ്രേരണയാല്‍ ദൈവപുത്രനായ യേശു ഒരേസമയം ദൈവവും, മനുഷ്യനുമാണെന്നും, യേശുവിന്റെ മാതാവായിരുന്ന കന്യകാ […]

അനുദിന വിശുദ്ധർ | ജൂൺ 26 | Daily Saints | June 26

⚜️⚜️⚜️⚜️ June 26 ⚜️⚜️⚜️⚜️ രക്തസാക്ഷികളായ വിശുദ്ധ യോഹന്നാനും, വിശുദ്ധ പൗലോസും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️   മതവിരോധിയായിരുന്ന ജൂലിയന്റെ സൈന്യത്തിലെ ഉദ്യോഗസ്ഥന്‍മാരായിരുന്നു വിശുദ്ധ യോഹന്നാനും, വിശുദ്ധ പൗലോസും. അപ്പസ്തോലന്‍മാരായിരുന്ന വിശുദ്ധ യോഹന്നാനോടും വിശുദ്ധ പൗലോസിനോടും പേരിന് സാദൃശ്യമുണ്ടെങ്കിലും അവരുമായി ഈ വിശുദ്ധര്‍ക്കു ബന്ധമില്ല. ആ സമയത്തെ റോമന്‍ മുഖ്യനും, ക്രിസ്ത്യാനികളുടെ ബദ്ധവൈരിയുമായിരുന്ന അപ്രോണിയാനൂസിന്റെ കീഴില്‍ ഏതാണ്ട് 362-ലാണ് വിശുദ്ധന്‍മാരുടെ രക്തസാക്ഷിത്വം സംഭവിച്ചതെന്ന് കരുതപ്പെടുന്നു. തങ്ങളുടെ ഇരട്ട വിജയം കൊണ്ടാണ് […]

അനുദിന വിശുദ്ധർ | ജൂൺ 25 | Daily Saints | June 25

⚜️⚜️⚜️⚜️ June25⚜️⚜️⚜️⚜️അക്വിറ്റൈനിലെ കുമ്പസാരകനായിരുന്ന വിശുദ്ധ പ്രോസ്പെര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ എ‌ഡി 403-ലാണ് വിശുദ്ധ പ്രോസ്പെര്‍ ജനിച്ചതെന്ന് കരുതപ്പെടുന്നു. വിശുദ്ധന്‍ തന്റെ യുവത്വത്തില്‍ വ്യാകരണവും, വിശുദ്ധ ലിഖിതങ്ങളും പഠിച്ചിരുന്നുവെന്ന് അദേഹത്തിന്റെ രചനകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്‌. അദ്ദേഹത്തിന്റെ വിശുദ്ധിയും, ദിവ്യത്വവും കാരണം സമപ്രായക്കാര്‍വരെ വിശുദ്ധനെ ‘ആദരണീയന്‍’ അല്ലെങ്കില്‍ ‘ദിവ്യന്‍’ എന്നിങ്ങനെയൊക്കെയായിരുന്നു വിശേഷിപ്പിച്ചിരുന്നത്. പിന്നീട് വിശുദ്ധന്‍ തന്റെ സ്വന്തം രാജ്യമായ അക്വിറ്റൈന്‍ ഉപേക്ഷിച്ച് പ്രോവെന്‍സിലോ ഒരുപക്ഷേ മാര്‍സെയില്ലെസിലോ താമസമുറപ്പിച്ചു. അക്കാലത്ത് മാര്‍സെയില്ലെസിലെ ചില […]

അനുദിന വിശുദ്ധർ | ജൂൺ 24 | Daily Saints | June 24

⚜️⚜️⚜️⚜️ June 24 ⚜️⚜️⚜️⚜️വിശുദ്ധ സ്നാപക യോഹന്നാന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സാധാരണഗതിയില്‍ തിരുസഭ ഒരു വിശുദ്ധന്റെ ഓര്‍മ്മപുതുക്കലിന്റെ തിരുനാളായി ആഘോഷിക്കുന്നത് ആ വിശുദ്ധന്‍ മരണപ്പെട്ട ദിവസമാണ്. എന്നാല്‍ പരിശുദ്ധ മാതാവിന്റെയും, വിശുദ്ധ സ്നാപക യോഹന്നാന്റെയും തിരുനാളുകള്‍ ഈ നിയമത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന തിരുനാളുകളാണ്. മറ്റുള്ളവ വിശുദ്ധരും, ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരും മൂലപാപത്തോട് കൂടിയാണ് ജനിച്ചിട്ടുള്ളത്‌, എന്നാല്‍ പരിശുദ്ധ മാതാവ് മൂല പാപത്തിന്റെ കറയില്ലാതെയാണ് ജനിച്ചത്. വിശുദ്ധ സ്നാപക യോഹന്നാനാകട്ടെ […]

അനുദിന വിശുദ്ധർ | ജൂൺ 23 | Daily Saints | June 23

⚜️⚜️⚜️⚜️ June 23 ⚜️⚜️⚜️⚜️വിശുദ്ധ ജോസഫ് കഫാസോ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1811-ല്‍ കാസ്റ്റല്‍നുവോവോയിലെ ദൈവഭക്തരായ മാതാപിതാക്കളുടെ മകനായാണ് വിശുദ്ധ ജോസഫ് കഫാസോ ജനിച്ചത്‌. അവന്റെ പ്രായത്തിലുള്ള കുട്ടികളുടെ വിനോദങ്ങളില്‍ ജോസഫിന് ഒട്ടും തന്നെ താല്‍പ്പര്യം കാണിച്ചിരിന്നില്ല. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നതും, മറ്റ് ഭക്തിപരമായ കാര്യങ്ങളില്‍ മുഴുകുന്നതും ആനന്ദമായി കണ്ടിരുന്ന അവന്‍ ദൈവത്തോടു കൂടിയായിരിക്കുവാനാണ് ആഗ്രഹിച്ചിരുന്നത്. ജോസഫിന് 6 വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ അവന്‍ വിശുദ്ധന്‍ എന്ന് വിളിക്കപ്പെട്ടിരുന്നു. പഠിച്ച […]

അനുദിന വിശുദ്ധർ | ജൂൺ 22 | Daily Saints | June 22

⚜️⚜️⚜️⚜️ June 22 ⚜️⚜️⚜️⚜️വിശുദ്ധ തോമസ്‌ മൂറും, വിശുദ്ധ ജോണ്‍ ഫിഷറും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ⚜️ വിശുദ്ധ തോമസ്‌ മൂര്‍ ഇംഗ്ലണ്ടിലെ ലണ്ടനിലായിരുന്നു വിശുദ്ധ തോമസ്‌ മൂര്‍ ജനിച്ചത്. ഹെന്‍റി എട്ടാമന്റെ ചാന്‍സലര്‍ പദവി വഹിച്ചിരുന്നയാളായിരുന്നു വിശുദ്ധന്‍. ഒരു പൊതുസേവകനുമെന്ന നിലയില്‍ വിശുദ്ധന്റെ ജീവിതം മാനുഷിക അവബോധത്തിന്റേയും ക്രിസ്തീയ ജ്ഞാനത്തിന്റേയും ഒരു അസാധാരണ സങ്കലനമായിരുന്നു. ഒരു അത്മായ ഭരണാധികാരിക്ക് യേശുവിന്റെ തിരുസഭയില്‍ യാതൊരു അധികാരവുമില്ല എന്ന വിശുദ്ധന്റെ നിലപാടിന് […]

അനുദിന വിശുദ്ധർ | ജൂൺ 21 | Daily Saints | June 21

⚜️⚜️⚜️⚜️ June 21 ⚜️⚜️⚜️⚜️വിശുദ്ധ അലോയ്സിയൂസ് ഗോണ്‍സാഗാ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിയിലായിരുന്നു വിശുദ്ധന്‍ വളര്‍ന്നു വന്നത്. ഇറ്റലിയിലെ ആ കാലഘട്ടം ജനങ്ങള്‍ വളരെയേറെ അശ്രദ്ധരും, ധാര്‍മ്മികമായി അധപതിച്ച നിലയിലും, ഭോഗാസക്തിയിലും മുഴുകി ജീവിച്ചിരുന്ന നിലയിലായിരിന്നു. തനിക്ക് ചുറ്റുമുള്ള പാപവസ്ഥ അലോയ്സിയൂസ് കാണുകയും, അതില്‍ മനംമടുത്ത വിശുദ്ധന്‍ താന്‍ ഒരിക്കലും അതില്‍ പങ്ക് ചേരുകയില്ല എന്ന് തീരുമാനമെടുക്കുകയും ചെയ്തു. ഒരു കുലീന കുടുംബത്തിലായിരുന്നു ജനനമെന്നതിനാല്‍ വിനോദങ്ങള്‍ക്കായി അവന് […]

അനുദിന വിശുദ്ധർ | ജൂൺ 20 | Daily Saints | June 20

⚜️⚜️⚜️⚜️ June 20 ⚜️⚜️⚜️⚜️വിശുദ്ധ സില്‍വേരിയൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അഗാപിറ്റൂസിന്റെ മരണ വാര്‍ത്ത റോമില്‍ എത്തിയപ്പോള്‍ രാജാവായിരുന്ന തിയോദാഹദ്, കിഴക്കന്‍ ഗോത്തിക്ക്കാരുടെ ആക്രമണത്തെ ഭയന്ന്, തനിക്ക് അടുപ്പമുള്ള ഒരു ഗോത്തിക്ക് വംശജന്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലുണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചു. പാപ്പായായിരുന്ന ഹോര്‍മിസ്ദാസിന്റെ മകനായ സില്‍വേരിയൂസിനെയായിരുന്നു അതിനായി രാജാവ് അദ്ദേഹം കണ്ടെത്തിയത്. ഐക്യം നിലനിര്‍ത്തുക എന്ന കാരണത്താല്‍ പുരോഹിത വൃന്ദം മനസ്സില്ലാ മനസ്സോടെ രാജാവിന്റെ ആഗ്രഹമനുസരിച്ച് സബ്-ഡീക്കനായിരുന്ന സില്‍വേരിയൂസിനെ പാപ്പായായി തിരഞ്ഞെടുത്തു. […]

അനുദിന വിശുദ്ധർ | ജൂൺ 19 | Daily Saints | June 19

⚜️⚜️⚜️⚜️ June  19 ⚜️⚜️⚜️⚜️കാമല്‍ഡോളി സഭയുടെ സ്ഥാപകനായ വിശുദ്ധ റോമുവാള്‍ഡ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 956-ല്‍ റാവെന്നായിലെ ഹോനെസ്റ്റി എന്ന് വിളിക്കപ്പെടുന്ന പ്രഭുക്കന്‍മാരുടെ കുടുംബത്തിലാണ് വിശുദ്ധ റോമുവാള്‍ഡ് ജനിക്കുന്നത്. ദൈവത്തിനു വേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ചെറുപ്പം മുതലേ വിശുദ്ധനുണ്ടായിരുന്നു. വിശുദ്ധന് ഇരുപത് വയസ്സ് പ്രായമുള്ളപ്പോള്‍ അവന്റെ പിതാവായിരുന്ന സെര്‍ജിയൂസ് തന്റെ സ്വന്തത്തിലുള്ള ഒരാളുമായി മല്ലയുദ്ധത്തിലൂടെ തീര്‍ക്കുവാന്‍ തീരുമാനിച്ചു. ഒരു തോട്ടത്തേ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരിന്നു അത്. ഈ […]

അനുദിന വിശുദ്ധർ | ജൂൺ 18 | Daily Saints | June 18

⚜️⚜️⚜️⚜️ June 18 ⚜️⚜️⚜️⚜️വിശുദ്ധന്‍മാരായ മാര്‍ക്കസും, മാര്‍സെല്ല്യാനൂസും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ റോമിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ച ഇരട്ട സഹോദരന്‍മാരായിരുന്നു വിശുദ്ധ മാര്‍ക്കസും വിശുദ്ധ മാര്‍സെല്ല്യാനൂസും. തങ്ങളുടെ യുവത്വത്തില്‍ തന്നെ വിശുദ്ധര്‍ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു, അധികം താമസിയാതെ രണ്ട് പേരും വിവാഹിതരായി. 284-ല്‍ ഡയോക്ലീഷന്‍ അധികാരത്തിലേറിയപ്പോള്‍ അവിശ്വാസികള്‍ മതപീഡനം അഴിച്ചുവിട്ടു; ഇതേ തുടര്‍ന്നു മതമര്‍ദ്ദകര്‍ വിശുദ്ധരായ ഇരട്ടസഹോദരന്‍മാരെ പിടികൂടി തടവിലിടുകയും ശിരഛേദം ചെയ്തു കൊല്ലുവാന്‍ വിധിക്കുകയും ചെയ്തു. […]