കാരുണ്യത്തിന്റെ കുമ്പസാരക്കൂടും ആർസിലെ വികാരിയച്ചനും
ഇടവകയിൽ സേവനമനുഷ്ഠിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന രൂപത വൈദികരുടെ മദ്ധ്യസ്ഥനാണ് “ആർസിലെ വികാരിയച്ചൻ” (Curé d’Ars) എന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന വി. ജോൺ മരിയ വിയാനി. അധികമാരും ഇല്ലാതിരുന്ന, ആർക്കും പോകാൻ താല്പര്യമില്ലാതിരുന്ന ആർസെന്ന ഫ്രാൻസിലെ ഒരു കുഗ്രാമത്തിലെ കൊച്ചുദേവാലയത്തെ തന്റെ പ്രാർത്ഥനയും വിശുദ്ധിയും കൊണ്ട് അജപാലന ജീവിതത്തിന്റെ മാതൃകയാക്കി തീർക്കുകയാണ് മരിയ വിയാനി ചെയ്തത്. വൈദിക പരിശീലന കാലഘട്ടത്തിൽ തത്വശാസ്ത്രത്തിലെയും ദൈവശാസ്ത്രത്തിലെയും ഗഹനമായ കാര്യങ്ങൾ ഹൃദിസ്ഥമാക്കാൻ ആയാസപ്പെട്ടവൻ […]