2 Corinthians Chapter 13 | 2 കോറിന്തോസ്, അദ്ധ്യായം 13 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 13 മുന്നറിയിപ്പുകള്‍ 1 മൂന്നാം പ്രാവശ്യമാണു ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കാന്‍ പോകുന്നത്. രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയിന്‍മേല്‍ ഏതു കാര്യവും സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു.2 നേരത്തേ പാപം ചെയ്തവര്‍ക്കും മറ്റെല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്റെ രണ്ടാം സന്ദര്‍ശനവേളയില്‍ ഞാന്‍ ചെയ്തതുപോലെ ഇപ്പോള്‍ എന്റെ അസാന്നിധ്യത്തിലും അവര്‍ക്കു ഞാന്‍ താക്കീതു നല്‍കുന്നു. ഞാന്‍ വീണ്ടും വന്നാല്‍ അവരെ വെറുതെ വിടുകയില്ല.3 ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നു എന്നതിനു തെളിവാണല്ലോ നിങ്ങള്‍ … Continue reading 2 Corinthians Chapter 13 | 2 കോറിന്തോസ്, അദ്ധ്യായം 13 | Malayalam Bible | POC Translation

Advertisement

2 Corinthians Chapter 12 | 2 കോറിന്തോസ്, അദ്ധ്യായം 12 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 12 ദര്‍ശനങ്ങളും വെളിപാടുകളും 1 എനിക്ക് ആത്മപ്രശംസ ചെയ്യാന്‍ പല തുമുണ്ട്. അതുകൊണ്ട് ഒരു നേട്ടവുമില്ലെന്ന് എനിക്കറിയാം. എങ്കിലും, കര്‍ത്താവിന്റെ ദര്‍ശനങ്ങളിലേക്കും വെളിപാടുകളിലേക്കും ഞാന്‍ കടക്കട്ടെ.2 പതിന്നാലു വര്‍ഷം മുമ്പു മൂന്നാം സ്വര്‍ഗംവരെ ഉയര്‍ത്തപ്പെട്ട ഒരു മനുഷ്യനെ ക്രിസ്തുവില്‍ എനിക്കറിയാം. ശരീരത്തോടു കൂടെയോ ശരീരം കൂടാതെയോ എന്നെനിക്കറിവില്ല; അതു ദൈവത്തിനേ അറിയൂ.3 ഈ മനുഷ്യന്‍ പറുദീസായിലേക്ക് ഉയര്‍ത്തപ്പെട്ടു എന്ന് എനിക്കറിയാം - ശരീരത്തോടുകൂടെയോ ശരീരം കൂടാതെയോ … Continue reading 2 Corinthians Chapter 12 | 2 കോറിന്തോസ്, അദ്ധ്യായം 12 | Malayalam Bible | POC Translation

2 Corinthians Chapter 11 | 2 കോറിന്തോസ്, അദ്ധ്യായം 11 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 11 കപട അപ്പസ്‌തോലന്‍മാര്‍ 1 അല്പം ഭോഷത്തം സംസാരിക്കുന്നത് നിങ്ങള്‍ സഹിക്കുമെന്നു പ്രതീക്ഷിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ത്തന്നെ എന്നോടു സഹിഷ്ണുത കാണിക്കുന്നുണ്ടല്ലോ.2 എനിക്കു നിങ്ങളോടു ദൈവികമായ അസൂയ തോന്നുന്നു. എന്തെന്നാല്‍, നിര്‍മലയായ വധു വിനെ അവളുടെ ഭര്‍ത്താവിന് എന്നതുപോലെ, നിങ്ങളെ ക്രിസ്തുവിനു സമര്‍പ്പിക്കേണ്ടതിന് ക്രിസ്തുവുമായി നിങ്ങളുടെ വിവാഹനിശ്ചയം ഞാന്‍ നടത്തി.3 എന്നാല്‍, സര്‍പ്പം ഹവ്വായെ തന്ത്രപൂര്‍വം ചതിച്ചതുപോലെ, നിങ്ങളുടെ ചിന്തകള്‍ ക്രിസ്തുവിലുള്ള ലാളിത്യത്തിലും വിശുദ്ധിയിലുംനിന്നു വ്യതിചലിപ്പിക്കപ്പെടുമോ എന്നു … Continue reading 2 Corinthians Chapter 11 | 2 കോറിന്തോസ്, അദ്ധ്യായം 11 | Malayalam Bible | POC Translation

2 Corinthians Chapter 10 | 2 കോറിന്തോസ്, അദ്ധ്യായം 10 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 10 പൗലോസിന്റെന്യായവാദം 1 അടുത്തായിരിക്കുമ്പോള്‍ വിനീതനും അകന്നിരിക്കുമ്പോള്‍ തന്‍േറ ടിയുമെന്ന് നിങ്ങള്‍ കരുതുന്ന പൗലോസായ ഞാന്‍ ക്രിസ്തുവിന്റെ സൗമ്യതയുടെയും ശാന്തതയുടെയും പേരില്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു.2 ഞങ്ങളെ ജഡികന്‍മാരായി കരുതുന്ന ചിലരുണ്ട്. അവരെ ധീരമായി നേരിടാമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. എന്നാല്‍, നിങ്ങളുടെ അടുത്തുവരുമ്പോള്‍ എന്റെ ധൈര്യം പ്രകടിപ്പിക്കാന്‍ ഇടവരുത്തരുതേ എന്ന് അഭ്യര്‍ഥിക്കുന്നു.3 ഞങ്ങള്‍ ജീവിക്കുന്നതു ജഡത്തിലാണെങ്കിലും ജഡികപോരാട്ടമല്ല ഞങ്ങള്‍ നടത്തുന്നത്.4 എന്തുകൊണ്ടെന്നാല്‍, ഞങ്ങളുടെ സമരായുധങ്ങള്‍ ജഡികമല്ല; ദുര്‍ഗമങ്ങളായ … Continue reading 2 Corinthians Chapter 10 | 2 കോറിന്തോസ്, അദ്ധ്യായം 10 | Malayalam Bible | POC Translation

2 Corinthians Chapter 9 | 2 കോറിന്തോസ്, അദ്ധ്യായം 9 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 9 വിശുദ്ധര്‍ക്കുള്ള ധനശേഖരണം 1 വിശുദ്ധര്‍ക്കുവേണ്ടിയുള്ള ശുശ്രൂഷയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് എഴുതേണ്ടതില്ല.2 നിങ്ങളുടെ സന്നദ്ധത എനിക്കു ബോധ്യമുള്ളതാണ്. കഴിഞ്ഞവര്‍ഷംമുതല്‍ അക്കായിയായിലുള്ളവര്‍ തയ്യാറായിരിക്കുകയാണെന്ന് മക്കെദോനിയാക്കാരോടു ഞാന്‍ പ്രശംസിച്ചുപറയുകയുണ്ടായി. നിങ്ങളുടെ തീക്ഷ്ണത നിരവധിയാളുകള്‍ക്ക് ഉത്തേ ജനം നല്‍കിയിട്ടുണ്ട്.3 ഇക്കാര്യത്തില്‍ നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രശംസ നിരര്‍ഥകമാകാതിരിക്കാനാണ് സഹോദരന്‍മാരെ ഞാന്‍ അയച്ചിരിക്കുന്നത്. ഞാന്‍ പറഞ്ഞിരുന്നതുപോലെ നിങ്ങള്‍ തയ്യാറായിരിക്കണം.4 അല്ലെങ്കില്‍ മക്കെദോനിയാക്കാര്‍ ആരെങ്കിലും എന്റെ കൂടെ വരുകയും നിങ്ങളെ ഒരുക്കമില്ലാത്തവരായി കാണുകയും ചെയ്താല്‍, … Continue reading 2 Corinthians Chapter 9 | 2 കോറിന്തോസ്, അദ്ധ്യായം 9 | Malayalam Bible | POC Translation

2 Corinthians Chapter 8 | 2 കോറിന്തോസ്, അദ്ധ്യായം 8 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 8 ഉദാരമായ ദാനം 1 സഹോദരരേ, മക്കെദോനിയായിലെ സഭകളില്‍ വര്‍ഷിക്കപ്പെട്ട ദൈവകൃപയെക്കുറിച്ചു നിങ്ങള്‍ അറിയണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.2 എന്തെന്നാല്‍, ക്ലേശങ്ങളുടെ തീവ്രമായ പരീക്ഷയില്‍ അവരുടെ സന്തോഷാധിക്യവും കൊടിയ ദാരിദ്ര്യവും ഉദാരതയുടെ സമ്പത്തായി കരകവിഞ്ഞൊഴുകി.3 അവര്‍ തങ്ങളുടെ കഴിവനുസരിച്ചും അതില്‍ക്കവിഞ്ഞും തുറന്ന മനസ്‌സോടെ ദാനം ചെയ്‌തെന്നു സാക്ഷ്യപ്പെടുത്താന്‍ എനിക്കു സാധിക്കും.4 വിശുദ്ധരെ ശുശ്രൂഷിക്കുന്നതിനുള്ള ഭാഗ്യത്തില്‍ തങ്ങളെക്കൂടി ഭാഗഭാക്കുകളാക്കണമെന്ന് അവര്‍ ഞങ്ങളോട് തീവ്രമായി അപേക്ഷിച്ചു.5 ഇതു ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല; … Continue reading 2 Corinthians Chapter 8 | 2 കോറിന്തോസ്, അദ്ധ്യായം 8 | Malayalam Bible | POC Translation

2 Corinthians Chapter 7 | 2 കോറിന്തോസ്, അദ്ധ്യായം 7 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 7 1 പ്രിയപ്പെട്ടവരേ, ഈ വാഗ്ദാനങ്ങള്‍ നമുക്കുള്ളതിനാല്‍ ശരീരത്തിന്റെയും ആത്മാവിന്റെയും എല്ലാ അശുദ്ധിയിലുംനിന്നു നമ്മെത്തന്നെ ശുചീകരിക്കുകയും ദൈവ ഭയത്തില്‍ വിശുദ്ധി പരിപൂര്‍ണമാക്കുകയും ചെയ്യാം. പശ്ചാത്താപത്തില്‍ സന്തോഷം 2 നിങ്ങളുടെ ഹൃദയത്തില്‍ ഞങ്ങള്‍ക്ക് ഇടമുണ്ടായിരിക്കട്ടെ. ഞങ്ങള്‍ ആരെയും ദ്രോഹിച്ചിട്ടില്ല; ആരെയും മുറിപ്പെടുത്തിയിട്ടില്ല; ആരെയും വഞ്ചിച്ചിട്ടില്ല.3 നിങ്ങളെ കുറ്റപ്പെടുത്താനല്ല ഞാന്‍ ഇതു പറയുന്നത്. ഒന്നിച്ചു മരിക്കാനും ജീവിക്കാനുംവേണ്ടി നിങ്ങളെ ഞങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണെന്നു ഞാന്‍ നേരത്തേ പറഞ്ഞല്ലോ.4 എനിക്കു … Continue reading 2 Corinthians Chapter 7 | 2 കോറിന്തോസ്, അദ്ധ്യായം 7 | Malayalam Bible | POC Translation

2 Corinthians Chapter 6 | 2 കോറിന്തോസ്, അദ്ധ്യായം 6 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 6 സമ്പൂര്‍ണമായ ശുശ്രൂഷ 1 നിങ്ങള്‍ക്കു കൈവന്നിരിക്കുന്ന ദൈവ കൃപ വ്യര്‍ഥമാക്കരുതെന്ന് അവിടുത്തെ സഹപ്രവര്‍ത്തകരെന്നനിലയില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു.2 അവിടുന്ന് അരുളിച്ചെയ്യുന്നു: സ്വീകാര്യമായ സമയത്ത് ഞാന്‍ നിന്റെ പ്രാര്‍ഥന കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്ഷയുടെ ദിവസം.3 ഞങ്ങളുടെ ശുശ്രൂഷയില്‍ ആരും കുറ്റം കാണാതിരിക്കേണ്ടതിന് ഞങ്ങള്‍ ആര്‍ക്കും ഒന്നിനും പ്രതിബന്ധം ഉണ്ടാക്കുന്നില്ല.4 മറിച്ച്, … Continue reading 2 Corinthians Chapter 6 | 2 കോറിന്തോസ്, അദ്ധ്യായം 6 | Malayalam Bible | POC Translation

2 Corinthians Chapter 5 | 2 കോറിന്തോസ്, അദ്ധ്യായം 5 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 5 1 ഞങ്ങള്‍ വസിക്കുന്ന ഭൗമികഭവനം നശിച്ചുപോകുമെങ്കിലും കരങ്ങളാല്‍ നിര്‍മിത മല്ലാത്തതും ശാശ്വതവും ദൈവത്തില്‍നിന്നുള്ളതുമായ സ്വര്‍ഗീയഭവനം ഞങ്ങള്‍ക്കുണ്ടെന്നു ഞങ്ങള്‍ അറിയുന്നു.2 വാസ്തവത്തില്‍ ഞങ്ങള്‍ ഇവിടെ നെടുവീര്‍പ്പിടുകയും സ്വര്‍ഗീയവസതി ധരിക്കുവാന്‍ വെമ്പല്‍കൊള്ളുകയുമാണ്.3 അതു ധരിക്കുമ്പോള്‍ ഞങ്ങള്‍ നഗ്‌നരായി കാണപ്പെടുകയില്ല.4 ഈ കൂടാരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെയും ഞങ്ങള്‍ ഉത്കണ്ഠാകുലരായി നെടുവീര്‍പ്പിടുന്നു; മൃത്യുവശഗമായതു ജീവനാല്‍ ഗ്രസിക്കപ്പെടേണ്ടതിന് പഴയതു മാറ്റിക്കളയാനല്ല, പുതിയതു ധരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.5 ഈ ലക്ഷ്യത്തിനായി ഞങ്ങളെ ഒരുക്കിയത് ആത്മാവിനെ … Continue reading 2 Corinthians Chapter 5 | 2 കോറിന്തോസ്, അദ്ധ്യായം 5 | Malayalam Bible | POC Translation

2 Corinthians Chapter 4 | 2 കോറിന്തോസ്, അദ്ധ്യായം 4 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 4 മണ്‍പാത്രത്തിലെ നിധി 1 ദൈവകൃപയാല്‍ ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഈ ശുശ്രൂഷയില്‍ ഞങ്ങള്‍ ഭഗ്നാശ രല്ല.2 ലജ്ജാകരങ്ങളായരഹസ്യനടപടികള്‍ ഞങ്ങള്‍ വര്‍ജിച്ചിരിക്കുന്നു. ഞങ്ങള്‍ ആരെയും വഞ്ചിക്കുകയോ ദൈവവചനം തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്യുന്നില്ല; പ്രത്യുത, സത്യം വെളിവായി പ്രഖ്യാപിച്ചുകൊണ്ട് ഓരോരുത്തരുടെയും മനസ്‌സാക്ഷിക്കു ഞങ്ങളെ ദൈവസമക്ഷം സമര്‍പ്പിക്കുന്നു.3 ഞങ്ങളുടെ സുവിശേഷം നിഗൂഢമായിരിക്കുന്നെങ്കില്‍ അതു നാശത്തിലേക്കു പോകുന്നവര്‍ക്കു മാത്രമാണ്.4 ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ അവരുടെ മന സ്‌സിനെ അന്ധമാക്കിയിരിക്കുന്നു. തന്നിമിത്തം, … Continue reading 2 Corinthians Chapter 4 | 2 കോറിന്തോസ്, അദ്ധ്യായം 4 | Malayalam Bible | POC Translation

2 Corinthians Chapter 3 | 2 കോറിന്തോസ്, അദ്ധ്യായം 3 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 3 ഉടമ്പടിയുടെ ശുശ്രൂഷകര്‍ 1 ഞങ്ങള്‍ വീണ്ടും ആത്മപ്രശംസ ചെയ്യുകയാണോ? മറ്റു ചിലര്‍ക്ക് എന്നതുപോലെ ഞങ്ങള്‍ക്കു നിങ്ങളുടെ പേര്‍ക്കോ നിങ്ങളില്‍നിന്നോ ശിപാര്‍ശക്കത്തുകള്‍ ആവശ്യമുണ്ടോ?2 ഞങ്ങളുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടതും സകലമനുഷ്യരും അറിയുകയും വായിക്കുകയും ചെയ്യുന്നതുമായ ഞങ്ങളുടെ ശിപാര്‍ശക്കത്ത് നിങ്ങള്‍തന്നെയാണ്.3 മഷികൊണ്ടല്ല, ജീവിക്കുന്ന ദൈവത്തിന്റെ ആത്മാവുകൊണ്ട്, കല്‍പലകകളിലല്ല, മനുഷ്യരുടെ ഹൃദയഫലകങ്ങളില്‍ ഞങ്ങളുടെ ശുശ്രൂഷവഴി എഴുതപ്പെട്ട ക്രിസ്തുവിന്റെ ലിഖിതമാണു നിങ്ങള്‍ എന്നു വ്യക്തമാണ്.4 ഇതാണു ക്രിസ്തുവഴി ദൈവത്തിലുള്ള ഞങ്ങളുടെ വിശ്വാസം.5 … Continue reading 2 Corinthians Chapter 3 | 2 കോറിന്തോസ്, അദ്ധ്യായം 3 | Malayalam Bible | POC Translation

2 Corinthians Chapter 2 | 2 കോറിന്തോസ്, അദ്ധ്യായം 2 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 2 1 ദുഃഖമുളവാക്കുന്ന മറ്റൊരു സന്ദര്‍ശനം വേണ്ടാ എന്നു ഞാന്‍ തീര്‍ച്ചയാക്കി.2 ഞാന്‍ നിങ്ങളെ ദുഃഖിപ്പിക്കുന്നെങ്കില്‍, ഞാന്‍ ദുഃഖിപ്പിച്ചവരല്ലാതെ മറ്റാരാണ് എന്നെ സന്തോഷിപ്പിക്കുവാനുള്ളത്?3 ഞാന്‍ വരുമ്പോള്‍ എനിക്കു സന്തോഷം നല്‍കേണ്ടവര്‍ എന്നെ ദുഃഖിപ്പിക്കാതിരിക്കാന്‍വേണ്ടി മാത്രമാണ് ഞാന്‍ എഴുതിയത്. എന്റെ സന്തോഷം നിങ്ങളോരോരുത്തരുടെയും സന്തോഷമായിരിക്കുമെന്നു നിങ്ങളെപ്പറ്റി എനിക്ക് ഉറപ്പുണ്ടായിരുന്നു.4 വലിയ ദുഃഖത്തോടും ഹൃദയവ്യഥയോടും വളരെ കണ്ണുനീരോടുംകൂടി ഞാന്‍ നിങ്ങള്‍ക്ക് എഴുതിയത് നിങ്ങളെ ദുഃഖിപ്പിക്കുവാന്‍ വേണ്ടിയല്ല; മറിച്ച്, നിങ്ങളോടുള്ള … Continue reading 2 Corinthians Chapter 2 | 2 കോറിന്തോസ്, അദ്ധ്യായം 2 | Malayalam Bible | POC Translation

2 Corinthians Chapter 1 | 2 കോറിന്തോസ്, അദ്ധ്യായം 1 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 1 അഭിവാദനം 1 ദൈവതിരുമനസ്‌സാല്‍ യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായ പൗലോസും സഹോദരന്‍ തിമോത്തേയോസും കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്ക്കും അക്കായിയായിലെങ്ങുമുള്ള വിശുദ്ധര്‍ക്കും എഴുതുന്നത്.2 നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും. സഹനത്തിലൂടെ സമാശ്വാസം 3 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും, കരുണയുടെ പിതാവും സകല സമാശ്വാസത്തിന്റെയും ദൈവവുമായവന്‍ വാഴ്ത്തപ്പെട്ടവനാകട്ടെ!4 ദൈവം ഞങ്ങള്‍ക്കു നല്‍കുന്ന സാന്ത്വനത്താല്‍ ഓരോ തരത്തിലുള്ള വ്യഥകളനുഭ വിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ … Continue reading 2 Corinthians Chapter 1 | 2 കോറിന്തോസ്, അദ്ധ്യായം 1 | Malayalam Bible | POC Translation

2 Corinthians, Introduction | 2 കോറിന്തോസ്, ആമുഖം | Malayalam Bible | POC Translation

വി. പൗലോസ് കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, ആമുഖം ഗ്രീസിലെ ഒരു പ്രമുഖ പട്ടണമായിരുന്നു കോറിന്തോസ്. കോറിന്തോസിലെ ക്രിസ്ത്യാനികളില്‍ നല്ലൊരുഭാഗം താഴ്ന്നവര്‍ഗ്ഗക്കാരില്‍ നിന്നും (1 കോറി 1, 26-29), മറ്റുള്ളവര്‍ യഹൂദരില്‍നിന്നും മനസ്സുതിരിഞ്ഞവരായിരുന്നു (അപ്പ 18, 4-5; 1 കോറി 1, 10-16). പ്രവചനവരം, വിവിധഭാഷകള്‍ സംസാരിക്കുന്നതിനുള്ള കഴിവ് മുതലായ നിരവധി ദാനങ്ങളാല്‍ അനുഗ്രഹീതരായിരുന്നു അവരില്‍ പലരും. (1 കോറി 12,1-11, 27-31; 14, 26-40). എന്നാല്‍, സാന്‍മാര്‍ഗ്ഗികനിയമങ്ങള്‍ സംബന്ധിച്ചവിജ്ഞാനം അവര്‍ക്കു കുറവായിരുന്നു. പൗലോസ് തന്റെ രണ്ടാം … Continue reading 2 Corinthians, Introduction | 2 കോറിന്തോസ്, ആമുഖം | Malayalam Bible | POC Translation

St. Paul’s Second Letter to the Corinthians | വി. പൗലോസ് കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം | Malayalam Bible | POC Translation

ആമുഖം അദ്ധ്യായം 1 അദ്ധ്യായം 2 അദ്ധ്യായം 3 അദ്ധ്യായം 4 അദ്ധ്യായം 5 അദ്ധ്യായം 6 അദ്ധ്യായം 7 അദ്ധ്യായം 8 അദ്ധ്യായം 9 അദ്ധ്യായം 10 അദ്ധ്യായം 11 അദ്ധ്യായം 12 അദ്ധ്യായം 13 >>> പുതിയ നിയമം >>> പഴയ നിയമ ഗ്രന്ഥങ്ങൾ >>> വി. മത്തായി എഴുതിയ സുവിശേഷം >>> വി. മർക്കോസ് എഴുതിയ സുവിശേഷം >>> വി. ലൂക്കാ എഴുതിയ സുവിശേഷം >>> വി. യോഹന്നാൻ എഴുതിയ സുവിശേഷം >>> … Continue reading St. Paul’s Second Letter to the Corinthians | വി. പൗലോസ് കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം | Malayalam Bible | POC Translation