The Book of Acts Chapter 4 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 4 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 4 പത്രോസും യോഹന്നാനും സംഘത്തിന്റെ മുമ്പില്‍ 1 അവര്‍ ജനത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ പുരോഹിതന്മാരും ദേവാലയ സേനാധിപനും സദുക്കായരും അവര്‍ക്കെതിരേ ചെന്നു.2 അവര്‍ ജനത്തെ പ്രബോധിപ്പിക്കുകയും മരിച്ചവരുടെ ഉത്ഥാനത്തെക്കുറിച്ചു യേശുവിനെ ആധാരമാക്കി പ്രഘോഷിക്കുകയും ചെയ്തിരുന്നതിനാല്‍ ഇക്കൂട്ടര്‍വളരെ അസ്വസ്ഥരായിരുന്നു.3 അവര്‍ അവരെ പിടികൂടി, സന്ധ്യയായതുകൊണ്ട്, അ ടുത്ത ദിവസംവരെ കാരാഗൃഹത്തില്‍ സൂക്ഷിച്ചു.4 അവരുടെ വചനം കേട്ടവരില്‍ അനേകര്‍ വിശ്വസിച്ചു. അവരുടെ സംഖ്യ അയ്യായിരത്തോളമായി.5 പിറ്റേ ദിവസം […]