The Book of Acts Chapter 28 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 28 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 28 മാള്‍ട്ടായില്‍ 1 ഞങ്ങള്‍ രക്ഷപെട്ടുകഴിഞ്ഞപ്പോള്‍, മാള്‍ട്ട എന്ന ദ്വീപാണ് അത് എന്നു മന സ്‌സിലാക്കി.2 അപരിചിതരെങ്കിലും സ്ഥ ലവാസികള്‍ ഞങ്ങളോട് അസാധാരണമായ കാരുണ്യം കാണിച്ചു. മഴക്കാലം വന്നുചേര്‍ന്നിരുന്നതുകൊണ്ടും തണുപ്പായിരുന്നതുകൊണ്ടും അവര്‍ തീ കൂട്ടി ഞങ്ങളെ സ്വാഗതം ചെയ്തു.3 പൗലോസ് കുറെ ചുള്ളിക്കമ്പുകള്‍ പെറുക്കിയെടുത്തു തീയിലിട്ടു. അപ്പോള്‍ ഒരു അണലിപ്പാമ്പ് ചൂടേറ്റു പുറത്തുചാടി, അവന്റെ കൈയില്‍ ചുറ്റി.4 പാമ്പ് അവന്റെ കൈയില്‍ തൂങ്ങിക്കിടക്കുന്നതുകണ്ട് നാട്ടുകാര്‍ പരസ്പരം പറഞ്ഞു: ഈ മനുഷ്യന്‍ ഒരു കൊലപാതകിയാണെന്നതിനു … Continue reading The Book of Acts Chapter 28 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 28 | Malayalam Bible | POC Translation

The Book of Acts Chapter 27 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 27 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 27 റോമായിലേക്കു കപ്പല്‍യാത്ര 1 ഞങ്ങള്‍ ഇറ്റലിയിലേക്കു കപ്പലില്‍ പോകണമെന്നു തീരുമാനമുണ്ടായി. അവര്‍ പൗലോസിനെയും മറ്റുചില തടവുകാരെയും സെബാസ്‌തേ സൈന്യവിഭാഗത്തിന്റെ ശതാധിപനായ ജൂലിയൂസിനെ ഏല്‍പിച്ചു.2 ഞങ്ങള്‍ അദ്രാമീത്തിയാത്തില്‍ നിന്നുള്ള ഒരു കപ്പലില്‍ക്കയറി. അത് ഏഷ്യയുടെ തീരത്തുള്ള തുറമുഖങ്ങളിലേക്കു പോകുന്നതായിരുന്നു. ഞങ്ങള്‍യാത്ര പുറപ്പെട്ടപ്പോള്‍ തെസലോനിക്കാനഗരവാസിയും മക്കെദോനിയാക്കാരനുമായ അരിസ്താര്‍ക്കൂസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു.3 പിറ്റെദിവസം ഞങ്ങള്‍ സീദോനിലിറങ്ങി. ജൂലിയൂസ് പൗലോസിനോടു ദയാപൂര്‍വം പെരുമാറുകയും സ്‌നേഹിതരുടെ അടുക്കല്‍ പോകുന്നതിനും അവരുടെ ആതിഥ്യം സ്വീകരിക്കുന്നതിനും അവനെ അനുവദിക്കുകയും ചെയ്തു.4 അവിടെനിന്നു … Continue reading The Book of Acts Chapter 27 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 27 | Malayalam Bible | POC Translation

The Book of Acts Chapter 26 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 26 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 26 പൗലോസിന്റെന്യായവാദം 1 അഗ്രിപ്പാ പൗലോസിനോടു പറഞ്ഞു: സ്വപക്ഷം വാദിക്കാന്‍ നിന്നെ അനുവദിക്കുന്നു. അപ്പോള്‍ പൗലോസ് കൈകള്‍ നീട്ടിക്കൊണ്ട് വാദിച്ചുതുടങ്ങി;2 അഗ്രിപ്പാരാജാവേ, യഹൂദന്‍മാര്‍ എന്റെ മേല്‍ ചുമത്തുന്ന ആരോപണങ്ങള്‍ക്കെതിരായി നിന്റെ മു മ്പില്‍ന്യായവാദം നടത്താന്‍ സാധിക്കുന്നത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു.3 യഹൂദരുടെയിടയിലുള്ള ആചാരങ്ങളും വിവാദങ്ങളും നിനക്കു സുപരിചിതമാണല്ലോ. അതിനാല്‍, എന്റെ വാക്കുകള്‍ ക്ഷമയോടെ കേള്‍ക്കണമെന്ന് അപേക്ഷിക്കുന്നു.4 എന്റെ ജനത്തിന്റെ യിടയിലും ജറുസലെമിലും ചെറുപ്പംമുതല്‍ ഞാന്‍ ജീവിച്ചതെങ്ങനെയെന്ന് എല്ലാ യഹൂദര്‍ക്കും അറിയാം.5 ഞാന്‍ … Continue reading The Book of Acts Chapter 26 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 26 | Malayalam Bible | POC Translation

The Book of Acts Chapter 25 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 25 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 25 സീസറിനു നിവേദനം 1 ഫേസ്തൂസ്, പ്രവിശ്യയില്‍ എത്തി മൂന്നുദിവസം കഴിഞ്ഞ് കേസറിയായില്‍ നിന്നു ജറുസലെമിലേക്കു പോയി.2 പുരോഹിതപ്രമുഖന്‍മാരും യഹൂദപ്രമാണികളും പൗലോസിനെതിരേയുള്ള ആരോപണങ്ങള്‍ അവനെ ധരിപ്പിച്ചു.3 തങ്ങള്‍ക്ക് ഒരാനുകൂല്യമെന്ന നിലയില്‍ അവനെ ജറുസലെ മിലേക്ക് അയയ്ക്കാന്‍ അവര്‍ അവനോട് അപേക്ഷിച്ചു. മാര്‍ഗമധ്യേ ഒളിഞ്ഞിരുന്ന് അവനെ കൊല്ലണമെന്ന് അവര്‍ ഗൂഢാലോചന നടത്തിയിരുന്നു.4 പൗലോസിനെ കേ സറിയായില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും താന്‍ ഉടന്‍തന്നെ അവിടെപ്പോകാന്‍ ഉദ്‌ദേശിക്കുന്നുണ്ടെന്നും ഫേസ്തൂസ് മറുപടി നല്‍കി.5 അവന്‍ പറഞ്ഞു: അതുകൊണ്ട്, നിങ്ങളില്‍ പ്രമാണികളായവര്‍ … Continue reading The Book of Acts Chapter 25 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 25 | Malayalam Bible | POC Translation

The Book of Acts Chapter 24 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 24 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 24 കുറ്റാരോപണം 1 അഞ്ചുദിവസം കഴിഞ്ഞ് പ്രധാനപുരോഹിതനായ അനനിയാസ് ഏതാനും ജനപ്രമാണികളോടും അഭിഭാഷകനായ തെര്‍ത്തുളൂസിനോടുംകൂടെ അവിടെയെത്തി. അവര്‍ ദേശാധിപതിയുടെ മുമ്പാകെ പൗലോസിനെതിരായി പരാതിപ്പെട്ടു.2 അവനെ കൊണ്ടുവന്നപ്പോള്‍, തെര്‍ത്തുളൂസ് ഇങ്ങനെ കുറ്റാരോപണം തുടങ്ങി:3 അഭിവന്ദ്യനായ ഫെലിക്‌സേ, നിന്റെ ഭരണത്തില്‍ ഞങ്ങള്‍ വളരെ സമാധാനം അനുഭവിക്കുന്നുവെന്നതും നിന്റെ പരിപാലനംവഴി ഈ ദേശത്തു പല പരിഷ്‌കാരങ്ങളും നടപ്പാക്കപ്പെട്ടിരിക്കുന്നുവെന്നതും ഞങ്ങള്‍ എല്ലായിടത്തും എല്ലായ്‌പോഴും കൃതജ്ഞ താപൂര്‍വ്വം അംഗീകരിക്കുന്നു.4 നിന്നെ അധികം ബുദ്ധിമുട്ടിക്കണമെന്നു ഞാനാഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ചുരുക്കത്തില്‍ പറയുന്ന ഇക്കാര്യം … Continue reading The Book of Acts Chapter 24 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 24 | Malayalam Bible | POC Translation

The Book of Acts Chapter 23 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 23 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 23 ആലോചനാസംഘത്തിനു മുമ്പില്‍ 1 പൗലോസ് സംഘത്തെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: സഹോദരന്‍മാരേ, ഇന്നേവരെ ദൈവത്തിന്റെ മുമ്പില്‍ നല്ല മനസ്‌സാക്ഷിയോടെയാണു ഞാന്‍ ജീവിച്ചത്.2 പ്രധാനപുരോഹിതനായ അന നിയാസ് തന്റെ അടുത്തു നിന്നവരോട് അവന്റെ മുഖത്ത് അടിക്കാന്‍ ആജ്ഞാപിച്ചു.3 അപ്പോള്‍ പൗലോസ് അവനോടു പറഞ്ഞു: വെള്ളപൂശിയ മതിലേ, ദൈവം നിന്നെ പ്രഹരിക്കാനിരിക്കുന്നു. എന്നെ നിയമാനുസൃതം വിധിക്കുവാനാണ് നീ ഇവിടെ ഇരിക്കുന്നത്. എന്നിട്ടും നിയമവിരുദ്ധമായി പ്രഹരിക്കാന്‍ നീ കല്‍പിക്കുന്നുവോ?4 അടുത്തു നിന്നവര്‍ ചോദിച്ചു: ദൈവത്തിന്റെ പ്രധാന പുരോഹിതനെ … Continue reading The Book of Acts Chapter 23 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 23 | Malayalam Bible | POC Translation

The Book of Acts Chapter 22 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 22 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 22 യഹൂദരോടു പ്രസംഗിക്കുന്നു 1 സഹോദരരേ, പിതാക്കന്‍മാരേ, നിങ്ങളോട് എനിക്കു പറയാനുള്ളന്യായവാദംകേള്‍ക്കുവിന്‍.2 ഹെബ്രായഭാഷയില്‍ അവന്‍ തങ്ങളെ അഭിസംബോധന ചെയ്യുന്നതു കേട്ടപ്പോള്‍ അവര്‍ കൂടുതല്‍ ശാന്തരായി.3 അവന്‍ പറഞ്ഞു: ഞാന്‍ ഒരു യഹൂദനാണ്. കിലിക്യായിലെ താര്‍സോസില്‍ ജനിച്ചു. എങ്കിലും, ഈ നഗരത്തിലാണ് ഞാന്‍ വളര്‍ന്നത്. ഗമാലിയേലിന്റെ പാദങ്ങളിലിരുന്ന് പിതാക്കന്‍മാരുടെ നിയമത്തില്‍ നിഷ് കൃഷ്ടമായ ശിക്ഷണം ഞാന്‍ നേടി. ഇന്ന് നിങ്ങളെല്ലാവരും ആയിരിക്കുന്നതുപോലെ ഞാനും ദൈവത്തെക്കുറിച്ചു തീക്ഷ്ണത നിറഞ്ഞവനായിരുന്നു.4 പുരുഷന്‍മാരെയും സ്ത്രീകളെയും ബന്ധിച്ച് കാരാഗൃഹത്തിലടച്ചുകൊണ്ട് ഈ … Continue reading The Book of Acts Chapter 22 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 22 | Malayalam Bible | POC Translation

The Book of Acts Chapter 21 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 21 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 21 ജറുസലെമിലേക്ക് 1 ഞങ്ങള്‍ അവരില്‍നിന്നു പിരിഞ്ഞു കപ്പല്‍കയറി നേരേ കോസിലെത്തി. അ ടുത്ത ദിവസം റോദോസിലേക്കും, അവിടെ നിന്ന് പത്താറായിലേക്കും പോയി.2 ഫെനീഷ്യായിലേക്കു പോകുന്ന ഒരു കപ്പല്‍കണ്ട് ഞങ്ങള്‍ അതില്‍ കയറി.3 ഇടത്തുവശത്തായി സൈപ്രസ് ദൃഷ്ടിയില്‍പ്പെട്ടു; എങ്കിലും അതു പിന്നിട്ട് ഞങ്ങള്‍ സിറിയായിലേക്കു തിരിച്ചു. ചരക്കിറക്കാന്‍ കപ്പല്‍ ടയിറില്‍ അടുത്തപ്പോള്‍ ഞങ്ങള്‍ അവിടെ ഇറങ്ങി.4 ശിഷ്യന്‍മാരെ കണ്ടുപിടിച്ച് ഞങ്ങള്‍ ഏഴുദിവസം അവിടെ താമസിച്ചു. പരിശുദ്ധാത്മാവിനാല്‍ പ്രേരിതരായി അവര്‍ പൗലോസിനോടു ജറുസലെമിലേക്കു പോകരുതെന്നു … Continue reading The Book of Acts Chapter 21 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 21 | Malayalam Bible | POC Translation

The Book of Acts Chapter 20 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 20 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 20 ഗ്രീസിലേക്ക് 1 ബഹളം ശമിച്ചപ്പോള്‍ പൗലോസ് ശിഷ്യരെ വിളിച്ചുകൂട്ടി ഉപദേശിച്ചതിനുശേഷം, യാത്രപറഞ്ഞ് മക്കെദോനിയായിലേക്കു പോയി.2 ആ പ്രദേശങ്ങളിലൂടെയാത്ര ചെയ്ത് ആളുകളെ ഉപദേശങ്ങള്‍ വഴി ധൈര്യപ്പെടുത്തിയിട്ട് ഗ്രീസിലെത്തി.3 അവിടെ അവന്‍ മൂന്നുമാസം ചെലവഴിച്ചു. സിറിയായിലേക്കു കപ്പല്‍ കയറാന്‍ തയ്യാറായിരിക്കുമ്പോള്‍, യഹൂദന്‍മാര്‍ അവനെതിരായി ഗൂഢാലോചന നടത്തി. അതിനാല്‍, മക്കെദോനിയായിലൂടെ തിരിച്ചുപോകാന്‍ അവന്‍ തീരുമാനിച്ചു.4 പീറൂസിന്റെ മകനായ ബെറോയാക്കാരന്‍ സോപ്പാത്തര്‍, തെസലോനിക്കാക്കാരായ അരിസ്താര്‍ക്കൂസ്, സെക്കൂന്തൂസ്, ദെര്‍ബേക്കാരനായ ഗായിയൂസ്, തിമോത്തേയോസ്, ഏഷ്യയില്‍നിന്നുള്ള ടിക്കിക്കോസ്, ത്രോഫിമോസ് എന്നിവര്‍ അവനോടൊപ്പം … Continue reading The Book of Acts Chapter 20 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 20 | Malayalam Bible | POC Translation

The Book of Acts Chapter 19 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 19 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 19 പൗലോസ് എഫേസോസില്‍ 1 അപ്പോളോസ് കോറിന്തോസിലായിരുന്നപ്പോള്‍ പൗലോസ് ഉള്‍നാടുകളിലൂടെ സഞ്ചരിച്ച് എഫേസോസിലെത്തി. അവിടെ അവന്‍ ഏതാനും ശിഷ്യരെ കണ്ടു.2 അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ വിശ്വാസികളായപ്പോള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവോ? അവര്‍ പറഞ്ഞു: ഇല്ല. പരിശുദ്ധാത്മാവ് എന്നൊന്ന് ഉണ്ടെന്ന് ഞങ്ങള്‍ കേട്ടിട്ടു പോലുമില്ല.3 അവന്‍ ചോദിച്ചു: എങ്കില്‍പിന്നെ, നിങ്ങള്‍ ഏതു സ്‌നാനമാണു സ്വീകരിച്ചത്? അവര്‍ പറഞ്ഞു: യോഹന്നാന്റെ സ്‌നാനം.4 അപ്പോള്‍ പൗലോസ് പറഞ്ഞു: യോഹന്നാന്‍ തനിക്കു പിന്നാലെ വരുന്നവനില്‍, അതായത്, യേശുവില്‍ വിശ്വസിക്കണമെന്ന് … Continue reading The Book of Acts Chapter 19 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 19 | Malayalam Bible | POC Translation

The Book of Acts Chapter 18 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 18 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 18 കോറിന്തോസില്‍ 1 ഇതിനുശേഷം പൗലോസ് ആഥന്‍സ് വിട്ടു കോറിന്തോസില്‍ എത്തി.2 അവന്‍ പോന്തസുകാരനായ അക്വീലാ എന്ന ഒരു യഹൂദനെ കണ്ടുമുട്ടി. അവന്‍ തന്റെ ഭാര്യയായ പ്രിഷില്ലയോടൊപ്പം ആയിടെ ഇറ്റലിയില്‍നിന്ന് എത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്തെന്നാല്‍, എല്ലാ യഹൂദരും റോമാ വിട്ടുകൊള്ളണമെന്ന് ക്ലാവുദിയൂസിന്റെ കല്‍പനയുണ്ടായിരുന്നു. പൗലോസ് അവരുടെ വീട്ടില്‍ച്ചെന്നു.3 അവര്‍ ഒരേ തൊഴില്‍ക്കാരായിരുന്നതുകൊണ്ട് അവന്‍ അവരുടെകൂടെ താമസിക്കുകയും ഒന്നിച്ചു ജോലിചെയ്യുകയും ചെയ്തു. കൂടാരപ്പണിയായിരുന്നു അവരുടെ ജോലി.4 എല്ലാ സാബത്തിലും അവന്‍ സിനഗോഗില്‍വച്ച് സംവാദത്തില്‍ ഏര്‍പ്പെടുകയും … Continue reading The Book of Acts Chapter 18 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 18 | Malayalam Bible | POC Translation

The Book of Acts Chapter 17 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 17 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 17 തെസലോനിക്കായില്‍ 1 അവര്‍ ആംഫീപോളിസ്, അപ്പളോണിയാ എന്നീ സ്ഥലങ്ങളിലൂടെയാത്ര ചെയ്ത് തെസലോനിക്കായില്‍ എത്തി. അവിടെ യഹൂദരുടെ ഒരു സിനഗോഗ് ഉണ്ടായിരുന്നു.2 പൗലോസ് പതിവനുസരിച്ച് അവിടെച്ചെന്നു മൂന്നു സാബത്തുകളില്‍, വിശുദ്ധഗ്രന്ഥത്തെ ആധാരമാക്കി അവരോടു സംവാദത്തിലേര്‍പ്പെട്ടു.3 ക്രിസ്തു പീഡനം സഹിക്കുകയും മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുക ആവശ്യമായിരുന്നുവെന്ന് അവന്‍ വിശദീകരിക്കുകയും തെളിയിക്കുകയും ചെയ്തു. അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളുടെ മുമ്പില്‍ പ്രഘോഷിക്കുന്ന ഈ യേശു തന്നെയാണ്ക്രിസ്തു.4 അവരില്‍ ചിലര്‍ ബോധ്യം വന്ന് പൗലോസിന്റെയും സീലാസിന്റെയും കൂടെച്ചേര്‍ന്നു. … Continue reading The Book of Acts Chapter 17 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 17 | Malayalam Bible | POC Translation

The Book of Acts Chapter 16 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 16 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 16 തിമോത്തേയോസ് 1 ദെര്‍ബേ, ലിസ്ത്രാ എന്നീ സ്ഥലങ്ങളില്‍ പൗലോസ് എത്തിച്ചേര്‍ന്നു. ലിസ്ത്രായില്‍ തിമോത്തേയോസ് എന്നുപേരുള്ളഒരു ശിഷ്യനുണ്ടായിരുന്നു - വിശ്വാസിനിയായ ഒരു യഹൂദസ്ത്രീയുടെ മകന്‍ . എന്നാല്‍, അവന്റെ പിതാവ് ഗ്രീക്കുകാരനായിരുന്നു.2 ലിസ്ത്രാ, ഇക്കോണിയം എന്നിവിടങ്ങളിലെ സഹോദരര്‍ക്ക് അവനെപ്പറ്റി നല്ല മതിപ്പുണ്ടായിരുന്നു.3 അവനെ തന്റെ കൂടെ കൊണ്ടുപോകാന്‍ പൗലോസ് തീരുമാനിച്ചു. ആ സ്ഥലങ്ങളിലുള്ള യഹൂദരെ പരിഗണിച്ച് പൗലോസ് അവനു പരിച്‌ഛേ ദനകര്‍മ്മം നടത്തി. എന്തെന്നാല്‍, അവന്റെ പിതാവ് ഗ്രീക്കുകാരനാണെന്ന് അവരെല്ലാവരും അറിഞ്ഞിരുന്നു.4 ജറുസലെമില്‍വച്ച് … Continue reading The Book of Acts Chapter 16 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 16 | Malayalam Bible | POC Translation

The Book of Acts Chapter 15 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 15 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 15 ജറുസലെം സൂനഹദോസ് 1 യൂദയായില്‍നിന്നു ചിലര്‍ അവിടെ വന്ന്, മോശയുടെ നിയമമനുസരിച്ച് പരിച്‌ഛേദനം ചെയ്യപ്പെടാത്തപക്ഷം രക്ഷപ്രാപിക്കുവാന്‍ സാധ്യമല്ല എന്നു സഹോദരരെ പഠിപ്പിച്ചു.2 പൗലോസും ബാര്‍ണബാസും അവരോടു വിയോജിക്കുകയും വിവാദത്തില്‍ ഏര്‍പ്പെടുകയുംചെയ്തു. തന്‍മൂലം, ജറുസലെമില്‍ച്ചെന്ന് അപ്പസ്‌തോലന്‍മാരും ശ്രേഷ്ഠന്‍മാരുമായി ഈ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ പൗലോസും ബാര്‍ണബാസും അവരുടെ കൂട്ടത്തില്‍പ്പെട്ട മറ്റു ചിലരും നിയോഗിക്കപ്പെട്ടു.3 സഭയുടെ നിര്‍ദ്‌ദേശമനുസരിച്ചുയാത്രതിരിച്ച അവര്‍ വിജാതീയരുടെ മാനസാന്തരവാര്‍ത്ത വിവരിച്ചുകേള്‍പ്പിച്ചുകൊണ്ട് ഫിനീഷ്യാ, സമരിയാ എന്നിവിടങ്ങളിലൂടെ കടന്നുപോയി. സഹോദരന്‍മാര്‍ക്കെല്ലാം വലിയ സന്തോഷമുളവായി.4 ജറുസലെമില്‍ എത്തിയപ്പോള്‍ … Continue reading The Book of Acts Chapter 15 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 15 | Malayalam Bible | POC Translation

The Book of Acts Chapter 14 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 14 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 14 പൗലോസ് ഇക്കോണിയത്തില്‍ 1 അവര്‍ ഇക്കോണിയത്തിലെ യഹൂദരുടെ സിനഗോഗില്‍ പ്രവേശിച്ച് പ്രസംഗിച്ചു. യഹൂദരും ഗ്രീക്കുകാരുമടങ്ങിയ ഒരു വലിയ ഗണം വിശ്വസിച്ചു.2 വിശ്വസിക്കാതിരുന്ന യഹൂദര്‍ സഹോദരര്‍ക്കെതിരായി വിജാതീയരെ ഇളക്കുകയും അവരുടെ മനസ്‌സിനെ വിദ്വേഷംകൊണ്ടു നിറയ്ക്കുകയും ചെയ്തു.3 എങ്കിലും, അവര്‍ വളരെനാള്‍ അവിടെ താമസിച്ച്, കര്‍ത്താവിനെപ്പറ്റി ധൈര്യപൂര്‍വംപ്രസംഗിച്ചു. അദ്ഭുതങ്ങളും അടയാളങ്ങളുംപ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അനുഗ്രഹം നല്‍കിക്കൊണ്ട് കര്‍ത്താവ് തന്റെ കൃപയുടെ വചനത്തിനു സാക്ഷ്യം നല്‍കി.4 എന്നാല്‍, നഗരത്തിലെ ജനങ്ങളുടെയിടയില്‍ ഭിന്നതയുണ്ടായി. ചിലര്‍ യഹൂദരുടെകൂടെയും ചിലര്‍ അപ്പസ്‌തോലന്‍മാരുടെകൂടെയും … Continue reading The Book of Acts Chapter 14 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 14 | Malayalam Bible | POC Translation

The Book of Acts Chapter 13 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 13 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 13 ബാര്‍ണബാസും സാവൂളും അയയ്ക്കപ്പെടുന്നു. 1 അന്ത്യോക്യായിലെ സഭയില്‍പ്രവാചകന്‍മാരും പ്രബോധകന്‍മാരും ഉണ്ടായിരുന്നു - ബാര്‍ണബാസ്, നീഗര്‍ എന്നു വിളിക്കപ്പെടുന്ന ശിമയോന്‍, കിറേനേക്കാരന്‍ ലൂസിയോസ്, സാമന്തരാജാവായ ഹേറോദേസിനോടുകൂടെ വളര്‍ന്ന മനായേന്‍, സാവൂള്‍ എന്നിവര്‍.2 അവര്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്തും ഉപവസിച്ചും കഴിയവേ, പരിശുദ്ധാത്മാവ് അവരോടു പറഞ്ഞു: ബാര്‍ണബാസിനെയും സാവൂളിനെയും ഞാന്‍ വിളിച്ചിരിക്കുന്ന ജോലിക്കായി, എനിക്കുവേണ്ടി മാറ്റിനിറുത്തുക.3 ഉപവാസത്തിനും പ്രാര്‍ഥ നയ്ക്കും ശേഷം അവര്‍ അവരുടെമേല്‍ കൈ വയ്പു നടത്തി പറഞ്ഞയച്ചു. പാഫോസിലെ മാന്ത്രികന്‍ 4 … Continue reading The Book of Acts Chapter 13 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 13 | Malayalam Bible | POC Translation

The Book of Acts Chapter 12 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 12 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 12 യാക്കോബിന്റെ വധം 1 അക്കാലത്ത് ഹേറോദേസ് രാജാവ് സഭയില്‍പ്പെട്ട ചിലരെ പീഡിപ്പിക്കാന്‍ തുടങ്ങി.2 അവന്‍ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി.3 യഹൂദരെ ഇതു സന്തോഷിപ്പിച്ചുവെന്നു കണ്ട് അവന്‍ പത്രോസിനെയും ബന്ധന സ്ഥനാക്കാന്‍ ഒരുമ്പെട്ടു. അതു പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസങ്ങളായിരുന്നു.4 അവനെ കാരാഗൃഹത്തിലടച്ചതിനുശേഷം നാലു ഭടന്‍മാര്‍ വീതമുള്ള നാലു സംഘങ്ങളെ അവന്‍ കാവലിനു നിയോഗിച്ചു. പെ സഹാ കഴിയുമ്പോള്‍ അവനെ ജനത്തിന്റെ മുമ്പില്‍കൊണ്ടുവരാമെന്നായിരുന്നു അവന്റെ ഉദ്‌ദേശ്യം.5 അങ്ങനെ പത്രോസ് കാരാഗൃഹത്തില്‍ സൂക്ഷിക്കപ്പെട്ടു. സഭ … Continue reading The Book of Acts Chapter 12 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 12 | Malayalam Bible | POC Translation

The Book of Acts Chapter 11 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 11 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 11 പത്രോസിന്റെന്യായവാദം 1 വിജാതീയരും ദൈവവചനം സ്വീകരിച്ചുവെന്നുയൂദയായിലുണ്ടായിരുന്ന അപ്പസ്‌തോലന്‍മാരും സഹോദരരും കേട്ടു.2 തന്‍മൂലം, പത്രോസ് ജറുസലെമില്‍ വന്നപ്പോള്‍ പരിച്‌ഛേദനവാദികള്‍ അവനെ എതിര്‍ത്തു.3 അവര്‍ ചോദിച്ചു: അപരിച്‌ഛേദിതരുടെ അടുക്കല്‍ നീ പോവുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയുംചെയ്തതെന്തുകൊണ്ട്?4 പത്രോസ് അവരോട് എല്ലാം ക്രമമായി വിശദീകരിക്കാന്‍ തുടങ്ങി.5 ഞാന്‍ യോപ്പാനഗരത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ എനിക്ക് ദിവ്യാനുഭൂതിയില്‍ ഒരു ദര്‍ശനമുണ്ടായി. സ്വര്‍ഗത്തില്‍നിന്നു വലിയ വിരിപ്പുപോലെ ഒരു പാത്രം നാലുകോണിലും പിടിച്ച് ഇറക്കുന്നത് ഞാന്‍ കണ്ടു. അത് എന്റെ അടുത്തുവന്നു.6 … Continue reading The Book of Acts Chapter 11 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 11 | Malayalam Bible | POC Translation

The Book of Acts Chapter 10 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 10 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 10 കൊര്‍ണേലിയൂസ്. 1 കേസറിയായില്‍ കൊര്‍ണേലിയൂസ് എന്നൊരുവന്‍ ഉണ്ടായിരുന്നു. അവന്‍ ഇത്താലിക്കെ എന്നു വിളിക്കപ്പെടുന്ന സൈന്യവിഭാഗത്തിലെ ഒരു ശതാധിപനായിരുന്നു.2 അവനും കുടുംബവും ദൈവഭയവും ഭക്തിയുമുള്ളവരായിരുന്നു. അവന്‍ ജനങ്ങള്‍ക്ക് ഉദാരമായി ദാനധര്‍മം ചെയ്യുകയുംദൈവത്തോട് നിരന്തരം പ്രാര്‍ഥിക്കുകയും ചെയ്തുപോന്നു.3 ഒരു ദിവസം ഏതാണ്ട്ഒമ്പതാം മണിക്കൂറില്‍ കൊര്‍ണേലിയൂസ് എന്നുവിളിച്ചുകൊണ്ടു ഒരു ദൈവദൂതന്‍ ആഗതനാകുന്നത് ഒരു ദര്‍ശനത്തില്‍ അവന്‍ വ്യക്തമായിക്കണ്ടു.4 ഭയവിഹ്വലനായി ഉറ്റുനോക്കിക്കൊണ്ട് അവന്‍ ചോദിച്ചു: പ്രഭോ, ഇതെന്താണ്? ദൂതന്‍ പറഞ്ഞു: നിന്റെ പ്രാര്‍ഥനകളും ദാനധര്‍മങ്ങളും ദൈവസന്നിധിയില്‍ നിന്നെ … Continue reading The Book of Acts Chapter 10 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 10 | Malayalam Bible | POC Translation

The Book of Acts Chapter 9 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 9 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 9 സാവൂളിന്റെ മാനസാന്തരം. 1 സാവൂള്‍ അപ്പോഴും കര്‍ത്താവിന്റെ ശിഷ്യരുടെനേരേ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു.2 അവന്‍ പ്രധാനപുരോഹിതനെ സമീപിച്ച്, ക്രിസ്തുമാര്‍ഗം സ്വീകരിച്ച സ്ത്രീപുരുഷന്‍മാരില്‍ ആരെക്കണ്ടാലും അവരെ ബന്ധനസ്ഥരാക്കി ജറുസലെമിലേക്കുകൊണ്ടുവരാന്‍ ദമാസ്‌ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങള്‍ ആവശ്യപ്പെട്ടു.3 അവന്‍ യാത്ര ചെയ്ത് ദമാസ്‌ക്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന് ആകാശത്തില്‍നിന്ന് ഒരു മിന്നലൊളി അവന്റെ മേല്‍ പതിച്ചു.4 അവന്‍ നിലംപതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതുംകേട്ടു: സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?5 അവന്‍ ചോദിച്ചു: കര്‍ത്താവേ, … Continue reading The Book of Acts Chapter 9 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 9 | Malayalam Bible | POC Translation

The Book of Acts Chapter 8 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 8 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 8 സാവൂള്‍ സഭയെ പീഡിപ്പിക്കുന്നു. 1 സാവൂള്‍ ഈ വധത്തെ അനുകൂലിച്ചു. അന്ന് ജറുസലെമിലെ സഭയ്‌ക്കെതിരായി വലിയ പീഡനം നടന്നു. അപ്പസ്‌തോലന്‍മാരൊഴികേ മറ്റെല്ലാവരുംയൂദയായുടെയും സമരിയായുടെയും ഗ്രാമങ്ങളിലേക്കു ചിതറിപ്പോയി.2 വിശ്വാസികള്‍ സ്‌തേഫാനോസിനെ സംസ്‌കരിച്ചു. അവനെച്ചൊല്ലി അവര്‍ വലിയ വിലാപം ആചരിച്ചു.3 എന്നാല്‍, സാവൂള്‍ സഭയെ നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവന്‍ വീടുതോറും കയറിയിറങ്ങി സ്ത്രീപുരുഷന്‍മാരെ വലിച്ചിഴച്ചുകൊണ്ടുവന്ന് തടവിലാക്കി. സുവിശേഷം സമരിയായില്‍. 4 ചിതറിക്കപ്പെട്ടവര്‍, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു.5 പീലിപ്പോസ് സമരിയായിലെ ഒരു നഗരത്തില്‍ചെന്ന് അവിടെയുള്ളവരോടു ക്രിസ്തുവിനെപ്പറ്റി … Continue reading The Book of Acts Chapter 8 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 8 | Malayalam Bible | POC Translation

The Book of Acts Chapter 7 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 7 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 7 സ്‌തേഫാനോസിന്റെ പ്രസംഗം 1 പ്രധാനപുരോഹിതന്‍ ചോദിച്ചു: ഇതെല്ലാം സത്യമാണോ?2 അവന്‍ പ്രതിവചിച്ചു: സഹോദരന്‍മാരേ, പിതാക്കന്‍മാരേ, കേ ട്ടുകൊള്ളുവിന്‍. നമ്മുടെ പിതാവായ അബ്രാഹം ഹാരാനില്‍ താമസിക്കുന്നിനു മുമ്പ് മെസൊപ്പൊട്ടാമിയായിലായിരിക്കുമ്പോള്‍, മഹത്വത്തിന്റെ ദൈവം അവനു പ്രത്യക്ഷ നായി3 അവനോടു പറഞ്ഞു: നിന്റെ നാട്ടില്‍നിന്നും ബന്ധുക്കളില്‍നിന്നും നീ പുറപ്പെട്ട് ഞാന്‍ കാണിച്ചുതരുന്ന ദേശത്തേക്കുപോവുക.4 അവന്‍ കല്‍ദായദേശത്തു നിന്നു പുറപ്പെട്ട് ഹാരാനില്‍ താമസമാക്കി. പിതാവിന്റെ മരണത്തിനുശേഷം അവിടെനിന്ന് നിങ്ങളിപ്പോള്‍ വസിക്കുന്ന ഈ ദേശത്തേക്ക് ദൈവം അവനെ കൊണ്ടുവന്നു.5 … Continue reading The Book of Acts Chapter 7 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 7 | Malayalam Bible | POC Translation

The Book of Acts Chapter 6 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 6 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 6 ഏഴു ഡീക്കന്മാര്‍ 1 ശിഷ്യരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരുന്നു. അക്കാലത്ത്, പ്രതിദിനമുള്ള സഹായവിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നുവെന്ന്ഗ്രീക്കുകാര്‍ ഹെബ്രായര്‍ക്കെതിരേ പിറുപിറുത്തു.2 അതുകൊണ്ട്, പന്ത്രണ്ടു പേര്‍ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങള്‍ ദൈവവചനശുശ്രൂഷയില്‍ ഉപേക്ഷ കാണിച്ച്, ഭക്ഷണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല.3 അതിനാല്‍ സഹോദരരേ, സുസമ്മത രും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളില്‍നിന്നു കണ്ടുപിടിക്കുവിന്‍. ഞങ്ങള്‍ അവരെ ഈ ചുമതല ഏല്‍പിക്കാം.4 ഞങ്ങള്‍ പ്രാര്‍ഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം.5 അവര്‍ പറഞ്ഞത് എല്ലാവര്‍ക്കും … Continue reading The Book of Acts Chapter 6 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 6 | Malayalam Bible | POC Translation

The Book of Acts Chapter 5 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 5 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 5 അനനിയാസും സഫീറായും. 1 അനനിയാസ് എന്നൊരാളും അവന്റെ ഭാര്യ സഫീറായുംകൂടെ തങ്ങളുടെ പറമ്പു വിറ്റു.2 വിലയുടെ ഒരു ഭാഗം അവന്‍ ഭാര്യയുടെ അറിവോടെ മാറ്റിവച്ചു. ബാക്കി അപ്പസ്‌തോലന്‍മാരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ചു.3 പത്രോസ് ചോദിച്ചു: അനനിയാസേ, പരിശുദ്ധാത്മാവിനെ വഞ്ചിക്കാനും പറമ്പിന്റെ വിലയുടെ ഒരംശം മാറ്റിവയ്ക്കാനും സാത്താന്‍ നിന്റെ ഹൃദയത്തെ പ്രേരിപ്പിച്ചതെന്ത്?4 പറമ്പു നിന്റെ സ്വന്തമായിരുന്നില്ലേ? വിറ്റു കിട്ടിയതും നിന്റെ അധീനതയിലായിരുന്നില്ലേ? ഈ പ്രവൃത്തി ചെയ്യാന്‍ നിന്നെ പ്രേരിപ്പിച്ചതെന്താണ്? നീ വ്യാജം പറഞ്ഞത് മനുഷ്യനോടല്ല … Continue reading The Book of Acts Chapter 5 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 5 | Malayalam Bible | POC Translation