ഡിസംബർ 24 പ്രാർത്ഥന മരുന്നോ ലേപനമോ അല്ല മറിച്ച് നിന്റെ വചനമാണ് സൗഖ്യം എന്നരുൾ ചെയ്ത സ്നേഹനാഥാ, നിന്റെ അടുത്ത് ഓടി വന്ന ഒരുവനെ പോലും നീ കൈവിട്ടിട്ടില്ലല്ലോ. ഓ ഈശോയെ, നിന്റെ പൊൻകരം നീട്ടി ഞങ്ങളെ സുഖപ്പെടുത്തണമേ. അനുദിന വചനം മത്തായി 4: 23-24 തന്റെ അടുക്കലേക്ക് വന്നവരെ അവൻ സുഖപ്പെടുത്തി. സുകൃതജപം നാഥാ, നിന്റെ തിരുരക്തം കൊണ്ട് എന്നെ കഴുകേണമേ. നിയോഗം ക്യാൻസർ രോഗികൾക്ക് സൽപ്രവർത്തി വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിക്കാം.
Tag: Advent
തിരുപ്പിറവിക്കായി ഒരുങ്ങാം: December 23
ഡിസംബർ 23 പ്രാർത്ഥന കർത്താവായ ദൈവമേ, കൊറോണയെയും മറ്റെല്ലാ പ്രതിസന്ധികളെയും മറികടന്നു തൻ്റെ കുടുംബത്തിനായി കഷ്ടപ്പെടുന്ന എല്ലാ പ്രവാസികളേയും ഇന്നേ ദിവസം നിന്റെ മുമ്പിൽ സമർപ്പിക്കുന്നു. അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങൾ എൻ്റെ അടുക്കൽ വരുവിൻ എന്ന് അരുൾ ചെയ്ത ഈശോനാഥാ, നീ അവരെ കാത്തുകൊള്ളണമേ. അനുദിന വചനം യോഹ 11: 11-19 സ്വർഗ്ഗരാജ്യത്തിനായ നമുക്കും അധ്വാനിക്കാൻ. കാരണം സ്വർഗ്ഗരാജ്യം ബലവന്മാരുടെതാണ്. സുകൃതജപം ഓ ഈശോയെ, നീ എന്നിൽ വന്നു നിറയണമേ. നിയോഗം പ്രവാസികൾ സൽപ്രവർത്തി എല്ലാ … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 23
തിരുപ്പിറവിക്കായി ഒരുങ്ങാം: December 22
ഡിസംബർ 22 പ്രാർത്ഥന ലോകരക്ഷക, നീ ഞങ്ങൾക്ക് ഭരമേൽപ്പിച്ച സഭയെ ഇന്നേ ദിവസം നിന്റെ മുമ്പിൽ സമർപ്പിക്കുന്നു. മനുഷ്യൻ പൂർണ്ണനല്ലല്ലോ അതുകൊണ്ടു തന്നെ സഭക്ക് ഉയർച്ചകളും താഴ്ചകളും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ കുരിശിന്മേൽ സ്ഥാപിതമായ അടിത്തറ സഭയെ ഇന്നും കാത്തു രക്ഷിക്കുന്നു. എൻ്റെ നാഥാ, നിന്റെ സഭയെ കാത്തുപാലിക്കാനുള്ള വലിയ കൃപ ഞങ്ങൾക്ക് നൽകണമേ. അനുദിന വചനം മത്താ 7: 21-28 യേശുവാകുന്നു അടിത്തറയിൽ പണിയുന്നവ തകർക്കപ്പെടുകയില്ല സുകൃതജപം ഈശോയെ, നിന്റെ എളിമ ഞങ്ങളിൽ വളർത്തണമേ. നിയോഗം … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 22
തിരുപ്പിറവിക്കായി ഒരുങ്ങാം: December 21
ഡിസംബർ 21 പ്രാർത്ഥന എൻ്റെ ഈശോയെ, വിശുദ്ധിയിലേക്കാണല്ലോ നീ ഞങ്ങളെ ഓരോരുത്തരേയും വിളിക്കുന്നത്. പരിശുദ്ധാത്മാവിന്റെ ആലയമായ ഞങ്ങളുടെ ശരീരങ്ങളെ പലപ്പോഴും ഞങ്ങൾ അശുദ്ധമാക്കിയിട്ടുണ്ട്. തൻ്റെ തെറ്റ് മനസ്സിലാക്കി തിരിച്ചു വന്ന ധൂർത്തപുത്രനെ മാറോടണച്ച സ്നേഹനാഥാ, അശുദ്ധമായി എൻ്റെ ശരീരം ഞാൻ ഉപയോഗിച്ചിട്ടുണ്ടങ്കിൽ നീ എന്നോട് ക്ഷമിക്കണമേ. അനുദിന വചനം ലൂക്ക 15: 11-32 ശരിയായ അനുതാപമാണ് സ്വർഗ്ഗത്തിലേക്കുള്ള ഏക വഴി. ചെയ്തുപോയ പാപങ്ങളെ ഓർത്തു നമുക്ക് പശ്ചാത്തപിക്കാം. സുകൃതജപം എൻ്റെ ഈശോയെ, എന്നോട് കരുണ തോന്നണമേ. നിയോഗം … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 21
തിരുപ്പിറവിക്കായി ഒരുങ്ങാം: December 20
ഡിസംബർ 20 പ്രാർത്ഥന സ്നേഹനാഥനായ ഈശോയെ, ഭൂമിയിലെ നഷ്ടങ്ങളെ ഓർത്തല്ലാ മറിച്ച് സ്വർഗ്ഗത്തിലെ നേട്ടങ്ങളെ കുറിച്ച് വേണം ഓരോ ക്രിസ്ത്യാനിയും തൻ്റെ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ. നിന്റെ ജീവിതത്തിലൂടെ ഞങ്ങളെ അത് പഠിപ്പിക്കുകയും ചെയ്തല്ലോ. എൻ്റെ ഈശോയെ, ഞങ്ങളിൽ നിന്ന് വേർപെട്ടു പോയ എല്ലാവരെയും നിന്റെ മുമ്പിൽ സമർപ്പിക്കുന്നു, അവരുടെമേൽ നിന്റെ അനാഥമായ കരുണ നീ വാർഷിക്കണമേ. അനുദിനവചനം യോഹ 11: 1-44 അവൻ്റെ സമയത്തിനായി നമുക്ക് കാത്തിരിക്കാം, തന്നിൽ വിശ്വസിക്കുന്നവരെ ദൈവം ഒരിക്കലും കൈവെടിയുകയില്ല. … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 20
മാലാഖമാരുടെ തിരി അഥവാ സ്നേഹത്തിന്റെ തിരി
ആഗമനകാല (Advent) ക്രമങ്ങളിലെ നാലാമത്തെ ആഴ്ചയിലെ തിരി 'മാലാഖമാരുടെ തിരി' എന്നാണു അറിയപ്പെടുന്നത്. ഇത് 'സ്നേഹത്തിന്റെ തിരി' എന്നും അറിയപ്പെടുന്നു. സ്നേഹത്തിൽ നിന്നാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. നിത്യതയോളം അവിടുന്ന് അവനെ സ്നേഹിച്ചു എന്നതുകൊണ്ട് സകലമനുഷ്യരുടെയും രക്ഷ തീക്ഷ്ണമായി ആഗ്രഹിക്കുകയും അതിനുവേണ്ടി സ്വന്തം പുത്രനെ തന്നെ ഭൂമിയിലേക്കയക്കുകയും ചെയ്തു. ചിരിക്കാനറിയുന്ന ദൈവത്തെ, പുൽക്കൂട്ടിലെ ദിവ്യപൈതൽ കാണിച്ചു തരുന്നു. പാപികളായ മനുഷ്യരെ അനന്തമായി സ്നേഹിക്കുന്ന പിതാവിനെയും എല്ലാം നവീകരിക്കുന്ന പരിശുദ്ധാത്മാവിനെയും പരിചയപ്പെടുത്തിതന്നതും അതേ പുത്രൻ. ഓ, ദിവ്യ ഉണ്ണിയെ … Continue reading മാലാഖമാരുടെ തിരി അഥവാ സ്നേഹത്തിന്റെ തിരി
തിരുപ്പിറവിക്കായി ഒരുങ്ങാം: December 19
ഡിസംബർ 19 പ്രാർത്ഥന എൻ്റെ ഈശോയെ, ക്ലേശങ്ങളിലും സഹനങ്ങളിലും ക്രിസ്തീയ ചൈതന്യം വളർത്തുക എന്ന ധർമ്മം ഓരോ ക്രിസ്ത്യാനിക്കും ഉണ്ടല്ലോ. മറിയത്തെ സ്വീകരിച്ചപ്പോഴും യേശുവുമായുള്ള പലായനത്തിലും യൗസേപ്പിതാവിൽ നമ്മൾ കണ്ടത് ഈ ചൈതന്യമായിരുന്നു. ഈശോനാഥാ, ഞങ്ങളുടെ സഹനജീവിതത്തിലും ക്രിസ്തീയ ചൈതന്യം വളർത്താൻ ഞങ്ങളെ സഹായിക്കണമേ. അനുദിന വചനം ലൂക്ക 18: 18-30 നിത്യജീവൻ അവകാശമാക്കാൻ നീ ക്രിസ്തുവിന്റെ പാത പിന്തുടരണം. സുകൃതജപം ഈശോയെ, എന്നിൽ ക്രിസ്തീയ ചൈതന്യം വളർത്തണമേ. നിയോഗം തൊഴിൽ രഹിതർ സൽപ്രവർത്തി തൊഴിൽ ഇല്ലാതെ … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 19
തിരുപ്പിറവിക്കായി ഒരുങ്ങാം: December 18
ഡിസംബർ 18 പ്രാർത്ഥന നല്ലവനായ ഈശോനാഥാ, കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കരാവാൻ നീ ഞങ്ങളെ പഠിപ്പിച്ചല്ലോ. ഹേറോദേസിന്റെ കൈകളിൽ നിന്ന് നിന്നെ രക്ഷിക്കാൻ അവർ ആദ്യത്തെ രക്തസാക്ഷികൾ പോലുമായി. അതുകൊണ്ട് തന്നെയാണല്ലോ നീ മനുഷ്യവംശത്തോട് കുഞ്ഞുങ്ങളെ പോലെയാവാൻ പറഞ്ഞത്. ഓ ഈശോയെ, നിന്നെ ജീവനു തുല്യം സ്നേഹിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ. അനുദിന വചനം ലൂക്ക 18: 15-17 നിങ്ങൾ ശിശുക്കളെ പോലെയാകുവിൻ, സ്വർഗ്ഗരാജ്യം നിങ്ങളുടേതാണ്. സുകൃതജപം ഉണ്ണീശോയെ, എൻ്റെ ഹൃദയം വെണ്മയുള്ളതാക്കണമേ. നിയോഗം കുഞ്ഞുങ്ങൾ സൽപ്രവർത്തി എല്ലാ … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 18
തിരുപ്പിറവിക്കായി ഒരുങ്ങാം: December 17
ഡിസംബർ 17 പ്രാർത്ഥന എൻ്റെ ഈശോയെ, ഞങ്ങളുടെ സംരക്ഷണത്തിനായി നീ ഞങ്ങൾക്ക് നൽകിയ കാവൽമാലാഖമാരെ ഓർത്തു ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു. ഞങ്ങളെ തിന്മകളിൽ നിന്ന് അകറ്റി വിശുദ്ധിയിൽ വളരാൻ അവർ എടുക്കുന്ന പങ്ക് വലുതാണ്. ഓ ഈശോയെ, ഞങ്ങളുടെ കാവൽമാലാഖമാരോട് ഒപ്പം ഞങ്ങളുടെ രാജ്യം കാക്കുന്നു ഞങ്ങളുടെ പടയാളികളെയും നിന്റെ തിരുമുമ്പിൽ സമർപ്പിക്കുന്നു, നിന്റെ തിരുഹൃദയത്തോടു ചേർത്തു വയ്ക്കണമേ. അനുദിന വചനം ലൂക്ക 8: 16-18 നമ്മൾ അനുഭവിച്ച ക്രിസ്‌തുവിനെ മറ്റുള്ളവർക്ക് പകർന്നു നൽകാം. കാരണം … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 17
തിരുപ്പിറവിക്കായി ഒരുങ്ങാം: December 16
ഡിസംബർ 16 പ്രാർത്ഥന സ്നേഹത്തിനു ഏറ്റം യോഗ്യനായ ഈശോയെ, ഇന്നേ ദിവസം ഞങ്ങളുടെ ഇടവകയാകുന്ന കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. രണ്ടോ മൂന്നോ പേർ ഒരുമിക്കുന്നിടത്തു നിന്റെ സാന്നിധ്യം അരുളിയ ഈശോ നാഥാ, ഞങ്ങൾ ഒരുമിച്ചു കുർബാന അർപ്പിക്കുകയും നിന്നോട് ചേർന്ന് നിൽക്കുകയും ചെയ്യുന്നു. അതിനു ഞങ്ങളെ സഹായിക്കുന്ന ഞങ്ങളുടെ വികാരിയച്ചനെയും മറ്റെല്ലാ കുടുംബാംഗങ്ങളെയും ഞങ്ങളുടെ പ്രാർത്ഥനയോടു കൂടെ ചേർത്ത് വയ്ക്കുന്നു, നീ കൂട്ടായിരിക്കണമേ. അനുദിന വചനം ലൂക്ക 9: 10-17 തന്നോട് കൂടെ ആയിരിക്കുന്നവരെ ദൈവം ഒരിക്കിലും … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 16
തിരുപ്പിറവിക്കായി ഒരുങ്ങാം: December 15
ഡിസംബർ 15 പ്രാർത്ഥന കർത്താവായ ഈശോയെ, നിന്റെ ജീവിതം തന്നെയാണല്ലോ ഏറ്റവും വലിയ സുവിശേഷം. ദരിദ്രരെ സ്നേഹിക്കാനും രോഗികളെ സുഖപ്പെടുത്തുവാനും പാപികളെ ചേർത്തു പിടിക്കാനുമായി നീ നിന്റെ ജീവിതം തന്നെ മാറ്റിവെച്ചല്ലോ. അപരന്റെ വേദന പോലും തിരിച്ചറിയാതെ ഞാൻ ക്രിസ്തുശിഷ്യനാണ് എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ. ഓ ഈശോയെ, നിന്നെ അറിയാനും എന്റെ ജീവിതം ഒരു സുവിശേഷമാക്കാനും ഞങ്ങളെ സഹായിക്കണമേ. അനുദിന വചനം മത്താ 10: 26-33 ക്രിസ്തുനാമം പ്രഘോഷിക്കുക, ആത്മാവാണ് രക്ഷ നല്കുന്നത്. സുകൃതജപം എൻ്റെ ഈശോയെ, … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 15
തിരുപ്പിറവിക്കായി ഒരുങ്ങാം: December 14
ഡിസംബർ 14 പ്രാർത്ഥന എൻ്റെ ഈശോയെ, കഠിനമായ വെയിലിനെ അതിജീവിക്കാൻ നീ ഞങ്ങൾക്ക് മരങ്ങളെ തന്നുവല്ലോ. പരിശുദ്ധ മറിയത്തെയും ദൈവപുത്രനായ നിന്നെയും ദുഷ്ടകരകളിൽ നിന്നു രക്ഷിക്കാൻ ദൈവം ഒരുക്കിയ തണലായിരുന്നവല്ലോ വി.യൗസേപ്പിതാവ്. വെയിലിനെ തണലാക്കി എന്നെ കാത്തുപരിപാലിച്ച എൻ്റെ അപ്പച്ചനെയും നിന്റെ സന്നിധിയിലേക്ക് സമർപ്പിക്കുന്നു, നീ കൂട്ടായിരിക്കേണമേ. അനുദിന വചനം മത്താ 1: 18-25 ദൈവഹിതം മാത്രം ചെയ്യുക. അവിടുന്ന് നിന്നെ കാത്തുകൊള്ളും. സുകൃത ജപം ഈശോയെ, നിന്റെ ഹിതം എന്നിൽ നിറവേറ്റണമേ. നിയോഗം അപ്പച്ചൻ സൽപ്രവർത്തി … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 14
തിരുപ്പിറവിക്കായി ഒരുങ്ങാം: December 13
ഡിസംബർ 13 പ്രാർത്ഥന ഓ ഈശോയെ, മനുഷ്യവംശത്തിനു നീ നൽകിയ അനുഗ്രഹങ്ങളിൽ ഏറ്റവും മൂല്യമുള്ളതാണല്ലോ അമ്മ. ജനനം മുതൽ മരണം വരെ ഒരു തണലായി നിന്റെ കൂടെ ഉണ്ടായിരുന്നവളാണല്ലോ പരിശുദ്ധ മറിയം. അതുകൊണ്ടു തന്നെയാണ് മറിയത്തെ ലോക ജനതയുടെ അമ്മയായി ദൈവം ഉയർത്തിയതും. എൻ്റെ ഈശോയെ, എൻ്റെ അമ്മയെയും നീ കാത്തുകൊള്ളണമേ. അനുദിന വചനം യോഹ 2: 1-11 ഈശോയിലേക്കുള്ള എളുപ്പവഴി പരിശുദ്ധ മറിയമാണ്. ആയതിനാൽ പരിശുദ്ധ മറിയത്തോടു ചേർന്ന് ഈശോയോട് പ്രാർത്ഥിക്കാം. സുകൃത ജപം എൻ്റെ … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 13
തിരുപ്പിറവിക്കായി ഒരുങ്ങാം: December 12
ഡിസംബർ 12 പ്രാർത്ഥന കർത്താവായ ദൈവമേ, നിന്റെ കരുണ കൊണ്ട് മാത്രമാണല്ലോ ഞങ്ങൾ മുന്നോട്ടു പോകുന്നത്. കുരിശിൽ നീ വേദനിച്ച് കിടന്നപ്പോഴും പാപിയായ കള്ളനെ നീ നെഞ്ചോട് ചേർത്തത് ഞങ്ങൾ ഇന്നും സമരിക്കുന്നു. ഓ ഈശോയെ, ഞങ്ങൾ പാപികളാണ്. ഞങ്ങളോട് കരുണ തോന്നണമേ. അനുദിന വചനം ലൂക്ക 11: 37-42 ദൈവം സ്നേഹമാണ്. ആ സ്നേഹത്തിൽ ആഴപ്പെടുക. സുകൃതജപം എന്റെ ഈശോയെ, എന്നോട് കരുണ തോന്നണമേ. നിയോഗം പാപികൾ സൽപ്രവർത്തി എല്ലാ പാപികൾക്കുമായി 1 കരുണയുടെ ജപം … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 12
പിങ്ക് നിറത്തിലുള്ള മെഴുതിരി | Shepherd Candle
Rejoice In The Lord Always; And Again I Say, Rejoice...... ആഗമനകാലത്തിലെ മൂന്നാമത്തെ ആഴ്ചയിലെത്തിയിരിക്കുവാണ് നമ്മൾ. ഈ ആഴ്ചയിൽ കത്തിക്കുന്നത് പിങ്ക് നിറത്തിലുള്ള മെഴുതിരി ആണ്. സന്തോഷത്തിന്റെ തിരിയാണത്. ആട്ടിടയരുടെ തിരി ( Shepherd Candle) എന്നും ഇതറിയപ്പെടുന്നു. Advent (ആഗമനകാലം) ലെ ഈ സൺഡേ അറിയപ്പെടുന്നത് Gaudette Sunday എന്നാണ് . 'ഗൗദെത്തെ' എന്നതിന് ലാറ്റിനിൽ അർത്ഥം സന്തോഷിക്കുക എന്നാണ് .രക്ഷകനായ യേശു ഭൂമിയിൽ അവതരിച്ചതിന്റെ സന്തോഷമാണ് ഈ ആഴ്ചയിൽ നമ്മൾ കൊണ്ടാടുന്നത്. … Continue reading പിങ്ക് നിറത്തിലുള്ള മെഴുതിരി | Shepherd Candle
തിരുപ്പിറവിക്കായി ഒരുങ്ങാം: December 11
ഡിസംബർ 11 പ്രാർത്ഥന എൻ്റെ ഈശോയേ, നിന്റെ അനന്തമായ ദാനം ആണല്ലോ പ്രകൃതി. നിന്നെ അടുത്ത അറിയാനും മനുഷ്യവംശത്തിന്റെ നന്മക്കായും നീ സൃഷ്ടിച്ച നിന്റെ ദാനത്തെ ഞങ്ങൾ ഇന്ന് ദുരുപയോഗം ചെയ്യുകയാണ്. ഓ ഈശോയെ, പ്രകൃതിയിലൂടെ നിന്നെ ആരാധിക്കാനും മറ്റുള്ളവർക്ക് അത് നന്മക്കായി മാറ്റാനും ഞങ്ങളെ സഹായിക്കണമേ. അനുദിന വചനം യോഹ 12: 20 -26 വിശ്വാസത്തിനുവേദുരുപയോഗംണ്ടി അഴിയുന്ന ഗോതമ്പുമണി ആയിത്തീരാം. അപ്പോൾ നമ്മുടെ ജീവിതവും ഫലദായകമാകും. സുകൃതജപം ഓ ഈശോയെ, എന്നെ എളിമപ്പെടുത്താൻ സാഹിയിക്കണമേ. നിയോഗം … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 11
തിരുപ്പിറവിക്കായി ഒരുങ്ങാം: December 10
ഡിസംബർ 10 പ്രാർത്ഥന നിന്റെ കാൽവരിയിലെ ബലി എത്രയോ ശ്രേഷ്ഠം. പരിശുദ്ധ മറിയവും വി. യൗസേപ്പിതാവും നിന്നെ അതിനായി ഒരുക്കി. ഞങ്ങളുടെ ജീവിത വിജയത്തിൽ ഞങ്ങൾ മറക്കാതെ ഓർക്കുന്ന മുഖങ്ങളാണ് ഞങ്ങളുടെ അധ്യാപകർ. നിന്നെ അടുത്തറിയാൻ സഹായിച്ച മതാധ്യാപകർ ഞങ്ങളിലെ മായാത്ത ഓർമ്മയാണ്. ഓ ഈശോയെ, നീ അവരുടെ ജീവിതം ധന്യമാക്കണമേ. അനുദിന വചനം മർക്കോ 3: 31-35 ദൈവത്തിന്റെ ഹിതം നിർവഹിക്കുന്നവരാണ് തൻ്റെ അമ്മയും സഹോദരരും. സുകൃതജപം ഓ ഈശോയെ, നീ ഞങ്ങളിൽ വന്നു നിറയണമേ. … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 10
തിരുപ്പിറവിക്കായി ഒരുങ്ങാം: December 9
ഡിസംബർ 9 പ്രാർത്ഥന കർത്താവേ ദൈവമേ, നിന്റെ രാജ്യത്തെ നീ കാത്തുകൊള്ളണമേ. ലോകത്തിൽ വളരെയധികം തിന്മകൾ വളർന്നു വരികയാണല്ലോ. ഹേറോദേസിന്റെ കാലത്തിൽ നിന്റെ പ്രിയ പുത്രനെ നീ സംരക്ഷിച്ചത് പോലെ ഞങ്ങളെയും നീ കാക്കണമേ. ഓ ദൈവമേ, നല്ല ഭരണാധികാരികൾ ആണല്ലോ നല്ല രാജ്യത്തെ സൃഷ്ടിക്കുന്നത്, നിന്റെ വെളിച്ചം ഞങ്ങൾക്ക് മാർഗ്ഗദീപം ആകട്ടെ. അനുദിന വചനം മത്താ 2: 13-18 യേശുവിനെ ഹൃദയത്തിൽ വഹിക്കുന്നവരെ ദൈവം കൈവിടുകയില്ല. സുകൃതജപം ദൈവമേ, നിന്റെ രാജ്യം വരണമേ. നിയോഗം ഭരണാധികരികൾ … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 9
തിരുപ്പിറവിക്കായി ഒരുങ്ങാം: December 8
ഡിസംബർ 8 പ്രാർത്ഥന ഓ ഈശോയെ, ഭൂമിയിലെ ഏറ്റവും മനോഹരമായ സൃഷ്ടിയാണല്ലോ പുരുഷനും സ്ത്രീയും. ഈ മനോഹരമായ സൃഷ്ടി ഒരുമിക്കുമ്പോൾ അതിലും മനോഹരമായ ഒന്ന് രൂപം കൊള്ളുന്നു, "കുടുബം". നിൻറെ പരസ്യ ജീവിതത്തിനു മുൻപ് നിന്നെ ഒരുക്കാൻ ദൈവം നിശ്ചയിച്ച ഗുരുകുലമായിരുന്നു പരിശുദ്ധ മറിയവും വി. യൗസേപ്പിതാവും. യേശു ഭൂമിയെ സ്വർഗമാക്കാൻ പഠിച്ചത് ആ ഗുരുകുലത്തിൽ നിന്നായിരുന്നു. കർത്താവായ ദൈവമേ, എൻ്റെ കുടുബത്തിൽ നിൻറെ കരസ്പർശം ഉണ്ടാവണേ. അനുദിന വചനം മത്താ 9: 35-38 ആയിരിക്കുന്ന ഇടങ്ങളിൽ … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 8
തിരുപ്പിറവിക്കായി ഒരുങ്ങാം: December 7
ഡിസംബർ 7 പ്രാർത്ഥന എൻ്റെ ഈശോയെ, നിന്നോട് ചേർന്ന് കൊണ്ട് ഒരു ജീവിതം നയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ദൈവവിളിയിലെ ഒരു പ്രധാന വിളിയാണല്ലോ സമർപ്പിത ജീവിതം. ധനികനായ യുവാവ് നിന്നെ അനുഗമിക്കാൻ ആഗ്രഹിച്ചു വന്നു പക്ഷെ നിൻറെ ഹിതം മറ്റൊന്നു ആയിരുന്നു. കടൽ തീരത്തു വല വീശിക്കൊണ്ടിരുന്ന ശിമയോൻ എന്ന് യുവാവിനോട് യേശു പറഞ്ഞു "എന്നെ അനുഗമികുക" . തൽക്ഷണം ശിമയോൻ അവനെ അനുഗമിച്ചു. ശിമയോനിൽ നിന്ന് പത്രോസിലേക്കുള്ള ദൂരമാണ് ഓരോ സമർപ്പിതരുടെയും ജീവിതം. ഓ ഈശോയെ, … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 7
തിരുപ്പിറവിക്കായി ഒരുങ്ങാം: December 6
ഡിസംബർ 6 പ്രാർത്ഥന കർത്താവേ, നിന്റെ കൃപയാണല്ലോ എല്ലാറ്റിന്റേയും അടിസ്ഥാനം. വൃദ്ധയായ എലിസബത്ത് താൻ ഒരിക്കലും ഒരു കുഞ്ഞിന് ജന്മം നൽകില്ല എന്ന് തീർത്തും വിശ്വസിച്ചവളാവാം. പക്ഷെ നിന്നെ മഹത്വത്തെ പാടാത്ത ഒരു ദിവസം പോലും എലിസബത്തിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. അവൾക്ക് ദൈവം ഒരുക്കിയ പദ്ധതി മനുഷ്യ മനസ്സിന് ചിന്തിക്കുന്നതിലും അപ്പുറമായിരുന്നു. ഓ ദൈവമേ, നിന്നെ ഏറ്റുപറയാത്ത ഒരു ദിവസം പോലും എൻ്റെ ജീവിതത്തിൽ ഉണ്ടാവരുതേ. അനുദിന വചനം ലൂക്ക 1: 5-25 ദൈവത്തിന്നു അസാധ്യമായി ഒന്നുമില്ല. … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 6
Advent Images from Movies HD
DF-13986 Nativity , May 18, 2006 Photo by Jaimie Trueblood/newline.wireimage.com To license this image (9556568), contact NewLine: U.S. +1-212-686-8900 / U.K. +44-207-868-8940 / Australia +61-2-8262-9222 / Japan: +81-3-5464-7020 +1 212-686-8901 (fax) info@wireimage.com (e-mail) NewLine.wireimage.com (web site) DF-10095 Nativity , May 18, 2006 Photo by Jaimie Trueblood/newline.wireimage.com To license this image (9199123), contact NewLine: U.S. +1-212-686-8900 … Continue reading Advent Images from Movies HD
തിരുപ്പിറവിക്കായി ഒരുങ്ങാം: December 5
ഡിസംബർ 5 പ്രാർത്ഥന ഈശോയേ, ഞങ്ങളുടെ പാപം ഞങ്ങളെ നിന്നിൽ നിന്ന് അകറ്റുന്നു എന്ന് ഞങ്ങൾ മനസ്സിലിയാക്കുന്നു. പാപിനിയായ സ്ത്രീ നിൻറെ മുമ്പിൽ തൻ്റെ പാപഭാരം പേറി നിന്നപോലെ ഞങ്ങളും നിൽക്കുന്നു. കുർബാനയും മറ്റു കൂദാശകളും പരിമിതമായ ഈ കാലഘട്ടത്തിൽ ഞങ്ങൾ അങ്ങയിൽ നിന്ന് അകന്നു പോകുന്ന നിമിഷങ്ങൾ ഏറെയാണ്. ഓ ഈശോയേ, ഞങ്ങളുടെ ആത്‌മവാകുന്ന ശ്രീകോവിലിൽ നീ വന്നു വസിക്കണമേ… അനുദിന വചനം യോഹ 11: 17-27 വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കും. വിശ്വസം നിറഞ്ഞ … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 5
തിരുപ്പിറവിക്കായി ഒരുങ്ങാം: December 4
ഡിസംബർ 4 പ്രാർത്ഥന കർത്താവായ ദൈവമേ, അങ്ങയുടെ വിളി കേൾക്കാതെയുള്ള ഓട്ടത്തിൽ ഞങ്ങൾ തളർന്നു പോകുന്നു. ലോകം മുഴുവൻ നേടിയിട്ട് പോലും ഞങ്ങൾ എന്തൊക്കയോ നഷ്ട്ടപെടുത്തുന്നു. നിന്നെ ഒറ്റികൊടുത്താൽ കിട്ടുന്ന ആ വെള്ളി നാണയങ്ങൾ കൊണ്ട് എന്തൊക്കെയോ നേടാം എന്ന് വിചാരിച്ച യൂദാസിൻറെ ജീവിതം നമുക്ക് മാതൃകയാണല്ലോ. ഓ ഈശോയെ, നിൻറെ ദൈവിക വിളി കേൾക്കാൻ ഉള്ള വലിയ കൃപ ഞങ്ങൾക്ക് തരണമേ. അനുദിന വചനം മത്താ 5: 1-12 ശിഷ്യത്വത്തിൻറെ വില ജീവിതക്ലേശങ്ങളും വേദനകളുമാണ്. അതാണ് … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 4