Tag: Lenten Reflections

നോമ്പുകാല വചന തീർത്ഥാടനം 44

*നോമ്പുകാല*.*വചനതീർത്ഥാടനം – 44* വി.മത്തായി 27 : 42 ” ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്തന്നെ രക്ഷിക്കാൻ ഇവനു സാധിക്കുന്നില്ല. ഇവൻ ഇസ്രായേലിന്റെ രാജാവാണല്ലോ, കുരിശിൽ നിന്നിറങ്ങിവരട്ടെ . ഞങ്ങൾ ഇവനിൽ വിശ്വസിക്കാം.” *ക്രിസ്തുവിന്റെ* സഹനത്തിന്റെയും മരണത്തിന്റെയും സ്മരണ പുതുക്കുമ്പോൾ, നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുക ഗാഗുൽത്തായിലെ മരക്കുരിശാണ്. അറുതിയില്ലാത്ത വേദനയുടെയും ത്യാഗത്തിന്റെയും പ്രതീകമായിട്ടാണ് കുരിശിനെ നാം പൊതുവെ മനസ്സിലാക്കുന്നത്. കുറ്റവാളികളെ കുരിശേറ്റാനുളള ഗാഗുൽത്തായിലെ ശാപഭൂമി ക്രിസ്തുവിനു […]

നോമ്പുകാല വചനതീർത്ഥാടനം 43

*നോമ്പുകാല* *വചനതീർത്ഥാടനം – 43* വി. ലൂക്ക 13 : 34 ” പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴ് ചേർത്തുനിർത്തുന്നതു പോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചു ചേർക്കുന്നതിനു ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു. പക്ഷേ, നിങ്ങൾ സമ്മതിച്ചില്ല.” *ഇസ്രായേൽ* ജനതയുടെ ചരിത്രത്തിന്റെ കേന്ദ്രനഗരമാണ് ജറുസലേം. ദാവീദ് രാജാവ് കീഴടക്കിയതോടെയാണ് ഈ നഗരത്തിന്റെ ചരിത്രപ്രാധാന്യം ആരംഭിക്കുന്നത്. രാജാവിന്റെ തലസ്ഥാന നഗരി, വാഗ്ദാനപേടകത്തിന്റെ പ്രതിഷ്ഠ, സോളമൻ രാജാവിന്റെ ദേവാലയ നിർമ്മാണം എന്നിവയോടുകൂടി […]

നോമ്പുകാല വചനതീർത്ഥാടനം 42

നോമ്പുകാല വചനതീർത്ഥാടനം – 42 1 യോഹന്നാൻ 2 : 2 ” അവൻ നമ്മുടെ പാപങ്ങൾക്ക് പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങൾക്ക് .” പുതിയനിയമത്തിലെ ഏഴ് കാതോലികലേഖനങ്ങളിൽ( സഭയയ്ക്ക് മുഴുവനുംവേണ്ടി എഴുതപ്പെട്ടത്) ഒന്നാണ് വി.യോഹന്നാന്റെ പേരിൽ അറിയപ്പെടുന്ന ഒന്നാം ലേഖനം. ദൈവവും മനുഷ്യനുമായ ചരിത്രത്തിലെ യേശുവിനെ അറിഞ്ഞും അനുഭവിച്ചും ജീവിക്കുക എന്നത് ഏതൊരു ക്രൈസ്തവന്റെയും ധർമ്മമാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു. മൂന്നു വ്യത്യസ്ത വിശേഷണങ്ങളിലൂടെയാണ് […]

നോമ്പുകാല വചനതീർത്ഥാടനം 41

നോമ്പുകാലവചനതീർത്ഥാടനം – 41 2 കോറിന്തോസ് 4 : 10 ” യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങൾ എല്ലായിപ്പോഴും ശരീരത്തിൽ സംവഹിക്കുന്നു.” സഹന ങ്ങളിലൂടെയുളള ജീവിതസാക്ഷ്യമാണ് ക്രിസ്തീയജീവിതത്തിന്റെ ചാലകശക്തി. വി.പൗലോസ് അപ്പസ്തോലൻ സ്വന്തം ജീവിതാനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടുള്ള കാര്യമാണിത്. സുവിശേഷമെന്നത് യേശുവിലൂടെയുളള ദൈവത്തിന്റെ വെളിപാടാണ്. ഈ വെളിപാടിലൂടെ പ്രകാശിതമാകുന്ന മഹത്ത്വമേറിയ സന്ദേശം ബലഹീനരായ മനുഷ്യരിലൂടെയാണ് പ്രഘോഷിക്കപ്പെടുന്നത്. ദൈവത്തിന്റെ ഈ സന്ദേശം ക്രിസ്തു എപ്രകാരമാണോ […]

Hosanna हमे बचाना | Lenten Reflections | Sr. Rose SABS | Ep 40 | 10th April 2022 Atmadharshan TV

Hosanna हमे बचाना | Lenten Reflections | Sr. Rose SABS | Ep 40 | 10th April 2022 Atmadharshan TV LentenReflections #SrRoseSABS #AtmadharshanTv #उपवास #AshWednesday #Lent #Lent2022 Hosanna हमे बचाना || LentenReflections | Sr.Rose SABS | Ep_40 | 10th April 2022 AtmadharshanTv Produced by: AtmadharshanTvPresent by: Sr. Rose SABS […]

നോമ്പുകാല വചനതീർത്ഥാടനം 39

നോമ്പുകാലവചനതീർത്ഥാടനം – 39 1 തെസലോനിക്കാ 4 : 4” നിങ്ങളോരോരുത്തരും സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്നു അറിയണം.” വി. പൗലോസിന്റെയും സഹപ്രവർത്തകരായിരുന്ന സിൽവാനോസിന്റെയും തിമോത്തിയുടെയും സുവിശേഷപ്രഘോഷണംവഴിയാണ് തെസലോണിയാക്കാർ മാനസാന്തരപ്പെട്ട് ക്രിസ്തുവിശ്വാസം സ്വീകരിച്ചത്. തങ്ങൾ സ്വീകരിച്ച പുത്തൻവിശ്വാസത്തിന്റെയും ജീവിതശൈലിയുടെയുംപേരിൽ അവർക്ക് വിജാതീയരിൽനിന്ന് പീഢനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല, വിജാതീയരുടെയിടയിൽ കഴിയേണ്ടിവന്നതിനാൽ അവർ തമ്മിൽത്തമ്മിൽ നിലനിർത്തേണ്ടിയിരുന്ന സഹോദരസ്നേഹത്തിന് വിരുദ്ധമായിട്ടുളള പല ശാരീരികബന്ധങ്ങളും അവരിൽ ശ്രദ്ധിക്കാനിടയായി. ഈ സാഹചര്യത്തിലാണ് […]

നോമ്പുകാല വചനതീർത്ഥാടനം 38

നോമ്പുകാലവചനതീർത്ഥാടനം – 38 റോമ 5 : 4 ” കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു.” വി.പൗലോസ് ശ്ലീഹായുടെ കാഴ്ചപ്പാടിൽ വിശ്വാസമാണ് നമ്മുടെ നീതീകരണത്തിന്റെ അടിസ്ഥാനം. നീതീകരണ (Justification, Righteousness) മെന്നു പറയുന്നത് ദൈവത്തിന്റെ കൃപാദാനമായ രക്ഷയാണ്. (റോമ 5 : 16). ആദിമാതാപിതാക്കളുടെ ദുരാഗ്രഹം മനുഷ്യവർഗ്ഗത്തിന്റെ ശിക്ഷയ്ക്ക് കാരണമായെങ്കിൽ യേശുക്രിസ്തുവിലൂടെ കൈവന്ന ദൈവകൃപ എല്ലാവരുടെയും നീതീകരണത്തിന്, അതായത്, രക്ഷയ്ക്ക് വഴിതെളിച്ചു. ഇതുവഴിയാണ് […]

നോമ്പുകാല വചനതീർത്ഥാടനം 37

നോമ്പുകാലവചനതീർത്ഥാടനം – 37 1 കോറിന്തോസ് 1 : 18 ” നാശത്തിലൂടെ ചരിക്കുന്നവർക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രെ.” ഗ്രീക്കു തത്ത്വചിന്തയുടെ പിൻബലത്തിൽ കോറിന്തോസുകാർ ലോകവിജ്ഞാനത്തിന് വലിയ മൂല്യവും മഹത്വവും കല്പിച്ചു പോന്ന പശ്ചാത്തലത്തിലാണ് പൗലോസ് ശ്ലീഹ കുരിശിന്റെ ഭോഷത്തത്തെക്കുറിച്ച് സംസാരിക്കുന്നത്. പൗലോസിന്റെ കാഴ്ചപ്പാടിൽ ലോകത്തിൽ രണ്ടുതരത്തിലുളള മനുഷ്യരാണുള്ളത്. നശിച്ചു കൊണ്ടിരിക്കുന്നവരും രക്ഷയുടെ വഴിയിൽ ചരിക്കുന്നവരും. ദൈവവുമായുള്ള സഹവാസവും […]

നോമ്പുകാല വചനതീർത്ഥാടനം 36

നോമ്പുകാല വചനതീർത്ഥാടനം – 36 2 തിമോത്തേയോസ് 2 : 23” മൂഢവും ബാലിശവുമായ വാദപ്രതിവാദത്തിൽ ഏർപ്പെടരുത്. അവ കലഹങ്ങൾക്കിടയാക്കും” വിശുദ്ധ പൗലോസ് ശ്ലീഹായുടെ അജപാലനപരമായ മൂന്നു ലേഖനങ്ങളിൽ രണ്ടാമതായി വരുന്നതാണ് തിമോത്തേയോസിനെഴുതിയ രണ്ടാം ലേഖനം. ശ്ലീഹായുടെ പ്രേഷിതയാത്രകളിൽ സഹായികളായിരുന്നവരിൽ ഒരാളായിരുന്നു തിമോത്തേയോസ് . ദൈവജനത്തെ നയിക്കാനൊരുങ്ങുന്നവൻ അവശ്യം അറിഞ്ഞിരിക്കുകയും പാലിക്കുകയും ചെയ്യേണ്ട മൂന്നു കാര്യങ്ങളെക്കുറിച്ച് പിതൃസ്ഥാനീയനായി ക്കൊണ്ട് പൗലോസ് തന്റെ സഹായിയായ തിമോത്തേയോസിനു നൽകുന്ന മുന്നറിയിപ്പുകളും […]

നോമ്പുകാല വചനതീർത്ഥാടനം 35

നോമ്പുകാല വചനതീർത്ഥാടനം – 35 എഫേസൂസ് 4 : 25 ” വ്യാജം വെടിഞ്ഞ് എല്ലാവരും തങ്ങളുടെ അയൽക്കാരോട് സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിലെ അവയവങ്ങളാണ്.” യഹൂദജനം പൊതുവെ വിജാതീയരുടെ സന്മാർഗ്ഗജീവിതശൈലിയാണു് പിൻതുടർന്നു പോന്നത്. എന്നാൽ, അവരുടെ തെറ്റായ ജീവിതശൈലി ക്രിസ്തുവിലൂടെ പുതുജീവിതത്തിലേക്ക് പ്രവേശിച്ച ക്രിസ്ത്യാനികൾ അവലംബിക്കരുതെന്ന് പൗലോസ് ശ്ലീഹ എഫേസൂസിലെ വിശ്വാസികളോട് നിഷ്ക്കർഷിക്കുന്നതാണ് സന്ദർഭം. ക്രിസ്ത്യാനികൾ അവരുടെ ഉള്ളിലെ പഴയ മനുഷ്യന്റെ ഭാവങ്ങൾ […]

നോമ്പുകാല വചനതീർത്ഥാടനം 34

നോമ്പുകാലവചനതീർത്ഥാടനം – 34 വി.മത്തായി 12 : 37 ” നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാൽ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.” യേശു പിശാചുക്കളെ ബഹിഷ്ക്കരിക്കുന്നത് ബേൽസബൂലിനെക്കൊണ്ടാണെന്ന ഫരിസേയരുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അവിടുന്നു പുറപ്പെടുവിക്കുന്ന വിധിവാചകമാണിത്. യേശു പ്രവർത്തിച്ച അത്ഭുതങ്ങളിൽ പരിശുദ്ധാത്മാവിന്റെ ശക്തി പ്രകടമായിക്കണ്ടിട്ടും അതിനെ അന്ധമായി എതിർത്തുകൊണ്ട് ഫരിസേയർ അവരുടെ ഹൃദയകവാടങ്ങൾ നിർബന്ധബുദ്ധിയോടെ അടച്ചുകളയുകയാണുണ്ടായത്. യേശുവാകുന്ന പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യൻ ബോധപൂർവ്വം […]