ക്രൂശിതനിലേക്ക് | Day 37

വീഴ്ച്ചകൾ എന്നും വേദനകൾ നൽകുന്നതാണ്… അപ്പോൾ ഒന്ന് ഓർത്തുനോക്കിക്കേ ശരിരമാകെ മുറിവുകളും ആയിട്ട് ക്രിസ്തു മണ്ണിലേക്ക് രണ്ടാമതും വീണപ്പോൾ ഉള്ള അവസ്ഥാ. ഒരുപക്ഷെ നമുക്കൊക്കെ ഊഹിക്കാൻ കഴിയുന്നതിലും വലിയ വേദനയുടെ നിമിഷങ്ങൾ… സഹായിക്കാൻ ആരുമില്ലാതെ നിസ്സഹായനായി ആ ഭാരമേറിയ കുരിശുമായി അവിടുന്ന് വീണപ്പോൾ നാമൊക്കെ ഓർക്കണം നമുക്കായി ആണവിടുന്നു വീണ്ടും വീണ്ടും വീണത്… നമ്മുടെ സഹനങ്ങൾ നമ്മുടെ പാപങ്ങൾ ആണവിടുന്നു ചുമന്നത്.


കാൽവരിയുടെ യാത്ര എന്നും നൽകുന്നത് വേദനയുടെ നിമിഷങ്ങൾ ആണ്. മുറിവേറ്റു ക്ഷീണിതൻ ആയ ഈശോയുടെ സഹനത്തിന്റെ യാത്ര… അവിടെ അവിടുന്ന് സ്വയം യാഗമാകാൻ പോകുന്നതിന്റെ വേദനയുടെ യാത്ര…

നമ്മുക്കൊക്കെ ജീവിത യാത്രയിൽ പലവിധത്തിൽ വീഴ്ചകൾ ഉണ്ടാകാം. ഒന്നോർക്കുക നീ വീഴാതിരിക്കാൻ നിനക്കായി അവിടുന്ന് വീണു… നീ മുറിയെപ്പെടാതിരിക്കാൻ നിനക്കായി അവിടുത്തെ ശരീരം മുഴുവൻ മുറിവേറ്റു… എന്നിട്ടും അവിടുന്ന് പറയുന്നുണ്ട് എന്റെ കുഞ്ഞേ നിന്നെ ഞാൻ എന്റെ ജീവനോളം സ്നേഹിച്ചു എന്ന്… നിനക്കായി ഞാൻ മരിച്ചു എന്ന്…

ആ ക്രൂശിതനെ നമുക്കും ഹൃദയത്തോട് ചേർത്ത് വക്കാം… അവിടുന്നാണ് നമ്മുടെ ഏക ആശ്വാസം. 🥰✝️

Advertisements
Advertisements

Leave a comment