Tag: Lent

നോമ്പുകാല വചനതീർത്ഥാടനം 43

*നോമ്പുകാല* *വചനതീർത്ഥാടനം – 43* വി. ലൂക്ക 13 : 34 ” പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴ് ചേർത്തുനിർത്തുന്നതു പോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചു ചേർക്കുന്നതിനു ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു. പക്ഷേ, നിങ്ങൾ സമ്മതിച്ചില്ല.” *ഇസ്രായേൽ* ജനതയുടെ ചരിത്രത്തിന്റെ കേന്ദ്രനഗരമാണ് ജറുസലേം. ദാവീദ് രാജാവ് കീഴടക്കിയതോടെയാണ് ഈ നഗരത്തിന്റെ ചരിത്രപ്രാധാന്യം ആരംഭിക്കുന്നത്. രാജാവിന്റെ തലസ്ഥാന നഗരി, വാഗ്ദാനപേടകത്തിന്റെ പ്രതിഷ്ഠ, സോളമൻ രാജാവിന്റെ ദേവാലയ നിർമ്മാണം എന്നിവയോടുകൂടി […]

നോമ്പുകാല വചനതീർത്ഥാടനം 42

നോമ്പുകാല വചനതീർത്ഥാടനം – 42 1 യോഹന്നാൻ 2 : 2 ” അവൻ നമ്മുടെ പാപങ്ങൾക്ക് പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങൾക്ക് .” പുതിയനിയമത്തിലെ ഏഴ് കാതോലികലേഖനങ്ങളിൽ( സഭയയ്ക്ക് മുഴുവനുംവേണ്ടി എഴുതപ്പെട്ടത്) ഒന്നാണ് വി.യോഹന്നാന്റെ പേരിൽ അറിയപ്പെടുന്ന ഒന്നാം ലേഖനം. ദൈവവും മനുഷ്യനുമായ ചരിത്രത്തിലെ യേശുവിനെ അറിഞ്ഞും അനുഭവിച്ചും ജീവിക്കുക എന്നത് ഏതൊരു ക്രൈസ്തവന്റെയും ധർമ്മമാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു. മൂന്നു വ്യത്യസ്ത വിശേഷണങ്ങളിലൂടെയാണ് […]

നോമ്പുകാല വചനതീർത്ഥാടനം 39

നോമ്പുകാലവചനതീർത്ഥാടനം – 39 1 തെസലോനിക്കാ 4 : 4” നിങ്ങളോരോരുത്തരും സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്നു അറിയണം.” വി. പൗലോസിന്റെയും സഹപ്രവർത്തകരായിരുന്ന സിൽവാനോസിന്റെയും തിമോത്തിയുടെയും സുവിശേഷപ്രഘോഷണംവഴിയാണ് തെസലോണിയാക്കാർ മാനസാന്തരപ്പെട്ട് ക്രിസ്തുവിശ്വാസം സ്വീകരിച്ചത്. തങ്ങൾ സ്വീകരിച്ച പുത്തൻവിശ്വാസത്തിന്റെയും ജീവിതശൈലിയുടെയുംപേരിൽ അവർക്ക് വിജാതീയരിൽനിന്ന് പീഢനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല, വിജാതീയരുടെയിടയിൽ കഴിയേണ്ടിവന്നതിനാൽ അവർ തമ്മിൽത്തമ്മിൽ നിലനിർത്തേണ്ടിയിരുന്ന സഹോദരസ്നേഹത്തിന് വിരുദ്ധമായിട്ടുളള പല ശാരീരികബന്ധങ്ങളും അവരിൽ ശ്രദ്ധിക്കാനിടയായി. ഈ സാഹചര്യത്തിലാണ് […]

നോമ്പുകാല വചനതീർത്ഥാടനം 38

നോമ്പുകാലവചനതീർത്ഥാടനം – 38 റോമ 5 : 4 ” കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു.” വി.പൗലോസ് ശ്ലീഹായുടെ കാഴ്ചപ്പാടിൽ വിശ്വാസമാണ് നമ്മുടെ നീതീകരണത്തിന്റെ അടിസ്ഥാനം. നീതീകരണ (Justification, Righteousness) മെന്നു പറയുന്നത് ദൈവത്തിന്റെ കൃപാദാനമായ രക്ഷയാണ്. (റോമ 5 : 16). ആദിമാതാപിതാക്കളുടെ ദുരാഗ്രഹം മനുഷ്യവർഗ്ഗത്തിന്റെ ശിക്ഷയ്ക്ക് കാരണമായെങ്കിൽ യേശുക്രിസ്തുവിലൂടെ കൈവന്ന ദൈവകൃപ എല്ലാവരുടെയും നീതീകരണത്തിന്, അതായത്, രക്ഷയ്ക്ക് വഴിതെളിച്ചു. ഇതുവഴിയാണ് […]

നോമ്പുകാല വചനതീർത്ഥാടനം 29

നോമ്പുകാല വചനതീർത്ഥാടനം – 29 സങ്കീർത്തനങ്ങൾ 55 : 22 ” നിന്റെ ഭാരം കർത്താവിനെ ഏൽപ്പിക്കുക. അവിടുന്നു നിന്നെ താങ്ങിക്കൊള്ളും.” ദാവീദ് രാജാവ് സ്വന്തം ജീവിതത്തിൽ അനുഭവിച്ച ശാരീരികവും മനസികവുമായ ക്ലേശങ്ങളിൽ നടത്തിയ പ്രതികരണങ്ങളുടെ ആത്മകഥനമാണ് അൻപത്തിയഞ്ചാം അദ്ധ്യായം. സ്വന്തം മകനായ അബ്ശലോം തനിക്കെതിരെ സൈന്യ സന്നാഹമൊരുക്കി ഭീഷണി മുഴക്കിയതും ഉറ്റമിത്രങ്ങളുടെ ഒറ്റിക്കൊടുക്കലും ദാവീദ് രാജാവിനെ വല്ലാതെ തളർത്തിക്കളഞ്ഞു. ഈ തളർച്ചയുടെ പശ്ചാത്തലത്തിൽ യാഥാർത്ഥ്യബോധത്തോടെ രാജാവ് […]

നോമ്പുകാല വചനതീർത്ഥാടനം 25

നോമ്പുകാല വചനതീർത്ഥാടനം – 25 റോമ 2 : 10 ” തിന്മ പ്രവർത്തിക്കുന്ന ഏതൊരുവനും ക്ലേശവും ദുരിതവും ഉണ്ടാകും. എന്നാൽ, നന്മ പ്രവർത്തിക്കുന്ന ഏതൊരുവനും മഹത്വവും ബഹുമാനവും സമാധാനവും ഉണ്ടാകും.” ഒരു വ്യക്തിയുടെ ജീവിതമെന്നു പറയുന്നതു് അവൻ ചെയ്തുകൂട്ടുന്ന പ്രവൃത്തികളുടെ ആകത്തുകയാണ്. ആ പ്രവൃത്തികളെ പരിഗണിക്കാതെകണ്ട് അവന്റെ നേട്ടങ്ങളെയോ കോട്ടങ്ങളെയോ വിലയിരുത്താനാവില്ല. മനുഷ്യജീവിതത്തിന്റെ പ്രതിഫലം നിശ്ചയിക്കപ്പെടുന്നതു് ഒരുവന്റെ പ്രവൃത്തികളെ മുൻനിർത്തിയാണ്. നന്മ ചെയ്താൽ സൽഫലവും തിന്മ […]

നോമ്പുകാല വചനതീർത്ഥാടനം 24

നോമ്പുകാല വചനതീർത്ഥാടനം – 24 വി.മത്തായി 15 : 11” വായിലേക്ക് പ്രവേശിക്കുന്നതല്ല, വായിൽനിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്. “ ഹൃദയത്തെ സ്പർശിക്കാത്ത മതാത്മകതയോട് നിരന്തരം ഏറ്റുമുട്ടിക്കൊണ്ടായിരുന്നു യേശു തന്റെ പരസ്യജീവിത ശുശ്രൂഷ നിർവ്വഹിച്ചത്. ഭക്ഷണപദാർത്ഥങ്ങൾക്ക് മനുഷ്യനെ അശുദ്ധനാക്കാൻ കഴിയാത്തിടത്തോളം അവയെ ശുദ്ധമെന്നും അശുദ്ധമെന്നും തരംതിരിക്കുന്നതിൽ അർത്ഥമില്ലെന്ന് അവിടുന്നു പഠിപ്പിച്ചു. വായിലേക്ക് വരുന്ന ഒരു ഭക്ഷണപദാർത്ഥവും ഒരു വന്റെ ആന്തരികതയ സ്പർശിക്കുന്നില്ലെന്നും യഥാർത്ഥത്തിൽ വായിൽനിന്നു പുറപ്പെടുന്നതാണ് അവനെ […]

നോമ്പുകാല വചനതീർത്ഥാടനം 21

നോമ്പുകാല വചനതീർത്ഥാടനം – 21 വി.മത്തായി 6 : 15 ” മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല. “ കർതൃപ്രാർത്ഥനയുടെതുടർച്ചയെന്നോണമാണ് ക്ഷമാശീലത്തെക്കുറിച്ച് യേശു പഠിപ്പിക്കുന്നത്. ദൈവം നമ്മുടെ തെറ്റുകൾ ക്ഷമിക്കുന്നതിനാൽ നമ്മൾ മറ്റുളളവരുടെ തെറ്റുകളും ക്ഷമിക്കാൻ ബാധ്യസ്ഥരാണ്. ദൈവകാരുണ്യത്തിനു നന്ദിയായിട്ടാണ് നമ്മൾ മറ്റുളളവരോട് ക്ഷമിക്കേണ്ടത്. മനുഷ്യരായ നമ്മൾ തമ്മിൽ ത്തമ്മിൽ ചെയ്യുന്ന തെറ്റുകളും ദൈവത്തിനെതിരായ തെറ്റുകൾതന്നെയാണ്. നമ്മുടെ തെറ്റുകൾ ക്ഷമിക്കുന്നതിനും ആന്തരികമായ […]

നോമ്പുകാല വചനതീർത്ഥാടനം 18

നോമ്പുകാല വചനതീർത്ഥാടനം – 18 വി. യാക്കോബ് 3 : 2 ” സംസാരത്തിൽ തെറ്റു വരുത്താത്ത ഏവനും പൂർണ്ണനാണ്. തന്റെ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ അവനു കഴിയും” ഭൂമിയിൽ മനുഷ്യരായ നമുക്കു മാത്രമായി ലഭിച്ചിരിക്കുന്ന സവിശേഷമായ ഒരു മഹദ് ദാനമാണ് സംസാരശേഷി. നമ്മുടെ വായിൽനിന്നു പുറപ്പെടുന്ന വാക്കുകൾ നമ്മൾ സ്വന്തമാക്കിയിരിക്കുന്ന സംസ്ക്കാരത്തിന്റെ സൗരഭ്യമോ സംസ്ക്കാരരാഹിത്യത്തിന്റെ ദുർഗന്ധമോ പുരണ്ടതായിരിക്കും. അതുകൊണ്ട് നമ്മുടെ നാവിനെ നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. […]

നോമ്പുകാല വചനതീർത്ഥാടനം 17

നോമ്പുകാല വചനതീർത്ഥാടനം – 17 പ്രഭാഷകൻ 25 : 1 ” എന്റെ ഹൃദയം മൂന്നു കാര്യങ്ങളിൽ ആനന്ദം കൊള്ളുന്നു….. സഹോദരന്മാർ തമ്മിലുള്ള യോജിപ്പ്, അയൽക്കാർ തമ്മിലുള്ള സൗഹൃദം, ഭാര്യാഭർത്താക്കന്മാർക്കു പരസ്പരമുളള ലയം.” ആരോഗ്യകരമായ കുടുംബജീവിതത്തിനും അച്ചടക്കമുളള സാമൂഹ്യജീവിതത്തിനും അത്യന്താപേക്ഷിതമാണ് ഈ മൂന്നു കാര്യങ്ങളും. ഏറെ അംഗങ്ങളുള്ള ഒരു കുടുംബത്തിൽ സഹോദരങ്ങൾ തമ്മിൽ സ്നേഹത്തിലും സൗഹൃദത്തിലും കഴിയുന്നത് മാതാപിതാക്കൾക്കും നാട്ടുകാർക്കും മറ്റെല്ലാവർക്കും ഹൃദ്യമായ അനുഭവമാണ്. ഇതിനു കോട്ടം […]

നോമ്പുകാല വചനതീർത്ഥാടനം 15

നോമ്പുകാല വചനതീർത്ഥാടനം – 15 ഗലാത്തിയർ 6 :8 ” സ്വന്തം ജഡത്തിനായി വിതയ്ക്കുന്നവൻ ജഡത്തിൽനിന്ന് നാശം കൊയ്തെടുക്കും. ആത്മാവിനായി വിതയ്ക്കുന്നവൻ ആത്മാവിൽനിന്ന് നിത്യജീവൻ കൊയ്തെടുക്കും.” കാലദേശങ്ങളെ അതിജീവിക്കുന്ന അതിശ്രേഷ്ഠമായ സന്ദേശമാണ് വി.പൗലോസ് ശ്ലീഹ ഗലാത്തിയാക്കാർക്ക് നൽകുന്നത്. ക്രിസ്തുവിശ്വാസത്തിലായിരിക്കുന്നവർ അവരുടെ സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും അവലംബിക്കേണ്ട ജീവിതശൈലി എന്തായിരിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ ചില പ്രായോഗികനിർദ്ദേശങ്ങളും മുന്നറിയിപ്പുകളും നൽകുകയാണിവിടെ. ഇതുവഴി ഗലാത്തിയായിലെ സഭാസമൂഹത്തിൽപ്പെട്ടവരെ വിശ്വാസജീവിതത്തിൽ . ഉറപ്പിച്ചുനിർത്തുകയാണ് അപ്പസ്തോലൻ ലക്ഷ്യമിടുന്നത്. ക്രിസ്തുവിലായിരിക്കുന്ന […]

നോമ്പുകാല വചനതീർത്ഥാടനം 14

നോമ്പുകാല വചനതീർത്ഥാടനം-14 റോമ 7 : 19 ” ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണു ഞാൻ പ്രവർത്തിക്കുന്നത്.” പാപവും പാപവാസനകളും മനുഷ്യ ജീവിതത്തെ മാരകമാംവിധം സ്വാധീനിക്കുന്ന നശീകരണ ശക്തികളാണ്. നന്മ ചെയ്യാൻ ഉദ്യമിക്കുമ്പോൾ അതു് ചെയ്യിക്കാതെ തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്ന അനിയന്ത്രിതമായ പാപത്തിന്റെ ഒരു ശക്തി തന്നിലുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് വി.പൗലോസ് ശ്ലീഹ സംസാരിക്കുന്നത്. നന്മയുടെയും തിന്മയുടെയും ഈ വാസനാവികാരങ്ങൾ സൃഷ്ടിക്കുന്ന വേലിയേറ്റങ്ങളും വേലിയിറക്കങ്ങളുമാണ് മനുഷ്യൻ നേരിടുന്ന […]