ക്രൂശിതനിലേക്ക് | Day 32

ക്രൂശിതനിലേക് Day 32

ഈ ലോകത്തിന്റെ മുഴുവൻ അധിപൻ ആയവൻ ഇതാ പരിഹാസത്തിന്റെയും അപമാനത്തിന്റെയും അടയാളമായ ആ മരകുരിശ് ചുമക്കുന്നു… അല്ലേൽ യൂദൻമാർ അവിടുത്തെ തിരുതോളിൽ വച്ചു കൊടുക്കുന്നു. ഒരുപക്ഷെ നമുക്കൊക്കെ ഊഹിക്കാൻ കഴിയുന്നതിലും വലിയ വേദനകളിലൂടെയും അപമാനത്തിലൂടെയും ആണ് ഈശോ കടന്നുപോയത്. ചുറ്റുമുള്ള ജനങ്ങൾ അവിടുത്തെ പരിഹസിക്കുന്നു… ശരീരം ആകെ മുറിവുകൾ… ക്ഷീണിതൻ ആയ ഈശോ…. മനുഷ്യമനസാക്ഷി മരവിച്ചുപോയ അവസ്ഥ…. എങ്കിലും അവിടുന്ന് ഒന്നും പറയാൻ ഇഷ്ടപ്പെടുന്നില്ല…. നിശബ്ദ സഹനം അതിന്റെ പൂർണതയിൽ അവിടുന്ന് അനുഭവിച്ചു… സ്നേഹിതർ ആരുമില്ലാതെ തനിച്ചൊരു യാത്ര അതും സ്വന്തം മരണത്തിനു വേണ്ടി…

എന്റെ ഈശോയെ, നിന്നോളം ഈ ലോകത്തിൽ ആർക്കാണ് മനുഷ്യരെ ഇത്രമേൽ സ്നേഹിക്കാൻ കഴിയുക…

നന്ദി ഈശോയെ…. പാപികൾ ആയ ഞങ്ങൾക്ക് വേണ്ടി നീ സ്വയം കുരിശു ചുമന്നതിനെ ഓർത്ത്. 🥰✝️

Advertisements
Advertisements

Leave a comment