നോമ്പുകാല വചന തീർത്ഥാടനം 44

*നോമ്പുകാല*.*വചനതീർത്ഥാടനം - 44* വി.മത്തായി 27 : 42 " ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്തന്നെ രക്ഷിക്കാൻ ഇവനു സാധിക്കുന്നില്ല. ഇവൻ ഇസ്രായേലിന്റെ രാജാവാണല്ലോ, കുരിശിൽ നിന്നിറങ്ങിവരട്ടെ . ഞങ്ങൾ ഇവനിൽ വിശ്വസിക്കാം." *ക്രിസ്തുവിന്റെ* സഹനത്തിന്റെയും മരണത്തിന്റെയും സ്മരണ പുതുക്കുമ്പോൾ, നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുക ഗാഗുൽത്തായിലെ മരക്കുരിശാണ്. അറുതിയില്ലാത്ത വേദനയുടെയും ത്യാഗത്തിന്റെയും പ്രതീകമായിട്ടാണ് കുരിശിനെ നാം പൊതുവെ മനസ്സിലാക്കുന്നത്. കുറ്റവാളികളെ കുരിശേറ്റാനുളള ഗാഗുൽത്തായിലെ ശാപഭൂമി ക്രിസ്തുവിനു മരണശയ്യ ഒരുക്കിയതിലൂടെ വിശുദ്ധഭൂമിയായി രൂപാന്തരപ്പെടുകയാണുണ്ടായത്. മാത്രമല്ല, പുതിയൊരു ചിന്താധാരതന്നെ … Continue reading നോമ്പുകാല വചന തീർത്ഥാടനം 44

നോമ്പുകാല വചനതീർത്ഥാടനം 43

*നോമ്പുകാല* *വചനതീർത്ഥാടനം - 43* വി. ലൂക്ക 13 : 34 " പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴ് ചേർത്തുനിർത്തുന്നതു പോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചു ചേർക്കുന്നതിനു ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു. പക്ഷേ, നിങ്ങൾ സമ്മതിച്ചില്ല." *ഇസ്രായേൽ* ജനതയുടെ ചരിത്രത്തിന്റെ കേന്ദ്രനഗരമാണ് ജറുസലേം. ദാവീദ് രാജാവ് കീഴടക്കിയതോടെയാണ് ഈ നഗരത്തിന്റെ ചരിത്രപ്രാധാന്യം ആരംഭിക്കുന്നത്. രാജാവിന്റെ തലസ്ഥാന നഗരി, വാഗ്ദാനപേടകത്തിന്റെ പ്രതിഷ്ഠ, സോളമൻ രാജാവിന്റെ ദേവാലയ നിർമ്മാണം എന്നിവയോടുകൂടി രാഷ്ട്രീയമായും മതപരമായും ജറുസലേം ഏവരുടെയും ശ്രദ്ധാകേന്ദ്രമായി. കാലക്രമത്തിൽ നഗരവും … Continue reading നോമ്പുകാല വചനതീർത്ഥാടനം 43

ഈശോയുടെ കുരിശുമരണവും മനുഷ്യകുലത്തിനു നൽകുന്ന നാല് വെളിപാടുകളും!

https://sundayshalom.com/archives/67570 ഈശോയുടെ കുരിശുമരണവും മനുഷ്യകുലത്തിനു നൽകുന്ന നാല് വെളിപാടുകളും!

പെസഹ: യേശുനാഥൻ അത്രമേൽ ആഗ്രഹിച്ച തിരുനാൾ!

https://sundayshalom.com/archives/67561 പെസഹ: യേശുനാഥൻ അത്രമേൽ ആഗ്രഹിച്ച തിരുനാൾ!

നോമ്പുകാല വചനതീർത്ഥാടനം 42

നോമ്പുകാല വചനതീർത്ഥാടനം - 42 1 യോഹന്നാൻ 2 : 2 " അവൻ നമ്മുടെ പാപങ്ങൾക്ക് പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങൾക്ക് ." പുതിയനിയമത്തിലെ ഏഴ് കാതോലികലേഖനങ്ങളിൽ( സഭയയ്ക്ക് മുഴുവനുംവേണ്ടി എഴുതപ്പെട്ടത്) ഒന്നാണ് വി.യോഹന്നാന്റെ പേരിൽ അറിയപ്പെടുന്ന ഒന്നാം ലേഖനം. ദൈവവും മനുഷ്യനുമായ ചരിത്രത്തിലെ യേശുവിനെ അറിഞ്ഞും അനുഭവിച്ചും ജീവിക്കുക എന്നത് ഏതൊരു ക്രൈസ്തവന്റെയും ധർമ്മമാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു. മൂന്നു വ്യത്യസ്ത വിശേഷണങ്ങളിലൂടെയാണ് വി.യോഹന്നാൻ ദൈവത്തെ അവതരിപ്പിക്കുന്നത്. ഒന്ന്, ദൈവം പ്രകാശമാണ്.(1:5). രണ്ട്, … Continue reading നോമ്പുകാല വചനതീർത്ഥാടനം 42

നോമ്പുകാല വചനതീർത്ഥാടനം 41

നോമ്പുകാലവചനതീർത്ഥാടനം - 41 2 കോറിന്തോസ് 4 : 10 " യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങൾ എല്ലായിപ്പോഴും ശരീരത്തിൽ സംവഹിക്കുന്നു." സഹന ങ്ങളിലൂടെയുളള ജീവിതസാക്ഷ്യമാണ് ക്രിസ്തീയജീവിതത്തിന്റെ ചാലകശക്തി. വി.പൗലോസ് അപ്പസ്തോലൻ സ്വന്തം ജീവിതാനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടുള്ള കാര്യമാണിത്. സുവിശേഷമെന്നത് യേശുവിലൂടെയുളള ദൈവത്തിന്റെ വെളിപാടാണ്. ഈ വെളിപാടിലൂടെ പ്രകാശിതമാകുന്ന മഹത്ത്വമേറിയ സന്ദേശം ബലഹീനരായ മനുഷ്യരിലൂടെയാണ് പ്രഘോഷിക്കപ്പെടുന്നത്. ദൈവത്തിന്റെ ഈ സന്ദേശം ക്രിസ്തു എപ്രകാരമാണോ പകർന്നു കൊടുത്തത് അതുപോലെയാണ് അപ്പസ്തോലന്മാരും പകർന്നുകൊടുത്തത്. പീഡനങ്ങളും സഹനങ്ങളും … Continue reading നോമ്പുകാല വചനതീർത്ഥാടനം 41

Hosanna हमे बचाना | Lenten Reflections | Sr. Rose SABS | Ep 40 | 10th April 2022 Atmadharshan TV

https://youtu.be/L-qIEs6asjs Hosanna हमे बचाना | Lenten Reflections | Sr. Rose SABS | Ep 40 | 10th April 2022 Atmadharshan TV LentenReflections #SrRoseSABS #AtmadharshanTv #उपवास #AshWednesday #Lent #Lent2022 Hosanna हमे बचाना || LentenReflections | Sr.Rose SABS | Ep_40 | 10th April 2022 AtmadharshanTv Produced by: AtmadharshanTvPresent by: Sr. Rose SABS DirectionFather AnandFather Selvin Drazon Program ManagerSr. … Continue reading Hosanna हमे बचाना | Lenten Reflections | Sr. Rose SABS | Ep 40 | 10th April 2022 Atmadharshan TV

നോമ്പുകാല വചനതീർത്ഥാടനം 39

നോമ്പുകാലവചനതീർത്ഥാടനം - 39 1 തെസലോനിക്കാ 4 : 4" നിങ്ങളോരോരുത്തരും സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്നു അറിയണം." വി. പൗലോസിന്റെയും സഹപ്രവർത്തകരായിരുന്ന സിൽവാനോസിന്റെയും തിമോത്തിയുടെയും സുവിശേഷപ്രഘോഷണംവഴിയാണ് തെസലോണിയാക്കാർ മാനസാന്തരപ്പെട്ട് ക്രിസ്തുവിശ്വാസം സ്വീകരിച്ചത്. തങ്ങൾ സ്വീകരിച്ച പുത്തൻവിശ്വാസത്തിന്റെയും ജീവിതശൈലിയുടെയുംപേരിൽ അവർക്ക് വിജാതീയരിൽനിന്ന് പീഢനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല, വിജാതീയരുടെയിടയിൽ കഴിയേണ്ടിവന്നതിനാൽ അവർ തമ്മിൽത്തമ്മിൽ നിലനിർത്തേണ്ടിയിരുന്ന സഹോദരസ്നേഹത്തിന് വിരുദ്ധമായിട്ടുളള പല ശാരീരികബന്ധങ്ങളും അവരിൽ ശ്രദ്ധിക്കാനിടയായി. ഈ സാഹചര്യത്തിലാണ് അവരുടെ ശാരീരികവിശുദ്ധി എങ്ങനെ കാത്തുസൂക്ഷിക്കണം എന്നതിനെക്കുറിച്ച് വ്യക്തവും പ്രായോഗികവുമായ … Continue reading നോമ്പുകാല വചനതീർത്ഥാടനം 39

നോമ്പുകാല വചനതീർത്ഥാടനം 38

നോമ്പുകാലവചനതീർത്ഥാടനം - 38 റോമ 5 : 4 " കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു." വി.പൗലോസ് ശ്ലീഹായുടെ കാഴ്ചപ്പാടിൽ വിശ്വാസമാണ് നമ്മുടെ നീതീകരണത്തിന്റെ അടിസ്ഥാനം. നീതീകരണ (Justification, Righteousness) മെന്നു പറയുന്നത് ദൈവത്തിന്റെ കൃപാദാനമായ രക്ഷയാണ്. (റോമ 5 : 16). ആദിമാതാപിതാക്കളുടെ ദുരാഗ്രഹം മനുഷ്യവർഗ്ഗത്തിന്റെ ശിക്ഷയ്ക്ക് കാരണമായെങ്കിൽ യേശുക്രിസ്തുവിലൂടെ കൈവന്ന ദൈവകൃപ എല്ലാവരുടെയും നീതീകരണത്തിന്, അതായത്, രക്ഷയ്ക്ക് വഴിതെളിച്ചു. ഇതുവഴിയാണ് ദൈവ-മനുഷ്യബന്ധം പുന:സ്ഥാപിക്കപ്പെട്ടതും, അനുരഞ്ജനം സാധ്യമായതും. ഈ സത്യം വിശ്വസിച്ച് … Continue reading നോമ്പുകാല വചനതീർത്ഥാടനം 38

ക്രൈസ്തവരെ ഒന്നടങ്കം വെല്ലുവിളിക്കുന്ന ധീരവനിത!

https://sundayshalom.com/archives/67396 ക്രൈസ്തവരെ ഒന്നടങ്കം വെല്ലുവിളിക്കുന്ന ധീരവനിത!

ജാഗ്രത നഷ്ടമായാൽ ആരും യൂദാസായി മാറും, ജാഗ്രത!

https://sundayshalom.com/archives/67359 ജാഗ്രത നഷ്ടമായാൽ ആരും യൂദാസായി മാറും, ജാഗ്രത!

നോമ്പുകാല വചനതീർത്ഥാടനം 37

നോമ്പുകാലവചനതീർത്ഥാടനം - 37 1 കോറിന്തോസ് 1 : 18 " നാശത്തിലൂടെ ചരിക്കുന്നവർക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രെ." ഗ്രീക്കു തത്ത്വചിന്തയുടെ പിൻബലത്തിൽ കോറിന്തോസുകാർ ലോകവിജ്ഞാനത്തിന് വലിയ മൂല്യവും മഹത്വവും കല്പിച്ചു പോന്ന പശ്ചാത്തലത്തിലാണ് പൗലോസ് ശ്ലീഹ കുരിശിന്റെ ഭോഷത്തത്തെക്കുറിച്ച് സംസാരിക്കുന്നത്. പൗലോസിന്റെ കാഴ്ചപ്പാടിൽ ലോകത്തിൽ രണ്ടുതരത്തിലുളള മനുഷ്യരാണുള്ളത്. നശിച്ചു കൊണ്ടിരിക്കുന്നവരും രക്ഷയുടെ വഴിയിൽ ചരിക്കുന്നവരും. ദൈവവുമായുള്ള സഹവാസവും കൂട്ടായ്മയും നഷ്ടപ്പെട്ടവരാണ് ആദ്യത്തെ കൂട്ടർ. അവർക്ക് കുരിശിന്റെ സന്ദേശം … Continue reading നോമ്പുകാല വചനതീർത്ഥാടനം 37

നോമ്പുകാല വചനതീർത്ഥാടനം 36

നോമ്പുകാല വചനതീർത്ഥാടനം - 36 2 തിമോത്തേയോസ് 2 : 23" മൂഢവും ബാലിശവുമായ വാദപ്രതിവാദത്തിൽ ഏർപ്പെടരുത്. അവ കലഹങ്ങൾക്കിടയാക്കും" വിശുദ്ധ പൗലോസ് ശ്ലീഹായുടെ അജപാലനപരമായ മൂന്നു ലേഖനങ്ങളിൽ രണ്ടാമതായി വരുന്നതാണ് തിമോത്തേയോസിനെഴുതിയ രണ്ടാം ലേഖനം. ശ്ലീഹായുടെ പ്രേഷിതയാത്രകളിൽ സഹായികളായിരുന്നവരിൽ ഒരാളായിരുന്നു തിമോത്തേയോസ് . ദൈവജനത്തെ നയിക്കാനൊരുങ്ങുന്നവൻ അവശ്യം അറിഞ്ഞിരിക്കുകയും പാലിക്കുകയും ചെയ്യേണ്ട മൂന്നു കാര്യങ്ങളെക്കുറിച്ച് പിതൃസ്ഥാനീയനായി ക്കൊണ്ട് പൗലോസ് തന്റെ സഹായിയായ തിമോത്തേയോസിനു നൽകുന്ന മുന്നറിയിപ്പുകളും നിർദ്ദേശങ്ങളുമടങ്ങുന്നതാണ് സാഹചര്യം. സ്വന്തം ജീവിതാനുഭവത്തിൽനിന്ന് അനുമാനിച്ചെടുത്തിട്ടുള്ളതാണ് ഈ കാര്യങ്ങളത്രയും … Continue reading നോമ്പുകാല വചനതീർത്ഥാടനം 36

നോമ്പുകാല വചനതീർത്ഥാടനം 35

നോമ്പുകാല വചനതീർത്ഥാടനം - 35 എഫേസൂസ് 4 : 25 " വ്യാജം വെടിഞ്ഞ് എല്ലാവരും തങ്ങളുടെ അയൽക്കാരോട് സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിലെ അവയവങ്ങളാണ്." യഹൂദജനം പൊതുവെ വിജാതീയരുടെ സന്മാർഗ്ഗജീവിതശൈലിയാണു് പിൻതുടർന്നു പോന്നത്. എന്നാൽ, അവരുടെ തെറ്റായ ജീവിതശൈലി ക്രിസ്തുവിലൂടെ പുതുജീവിതത്തിലേക്ക് പ്രവേശിച്ച ക്രിസ്ത്യാനികൾ അവലംബിക്കരുതെന്ന് പൗലോസ് ശ്ലീഹ എഫേസൂസിലെ വിശ്വാസികളോട് നിഷ്ക്കർഷിക്കുന്നതാണ് സന്ദർഭം. ക്രിസ്ത്യാനികൾ അവരുടെ ഉള്ളിലെ പഴയ മനുഷ്യന്റെ ഭാവങ്ങൾ ദൂരെയെറിഞ്ഞ് പുതിയ മനുഷ്യന്റെ ഭാവങ്ങൾ പ്രായോഗികമായി ഉൾക്കൊണ്ടു ജീവിക്കണമെന്നും … Continue reading നോമ്പുകാല വചനതീർത്ഥാടനം 35

നോമ്പുകാല വചനതീർത്ഥാടനം 34

നോമ്പുകാലവചനതീർത്ഥാടനം - 34 വി.മത്തായി 12 : 37 " നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാൽ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും." യേശു പിശാചുക്കളെ ബഹിഷ്ക്കരിക്കുന്നത് ബേൽസബൂലിനെക്കൊണ്ടാണെന്ന ഫരിസേയരുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അവിടുന്നു പുറപ്പെടുവിക്കുന്ന വിധിവാചകമാണിത്. യേശു പ്രവർത്തിച്ച അത്ഭുതങ്ങളിൽ പരിശുദ്ധാത്മാവിന്റെ ശക്തി പ്രകടമായിക്കണ്ടിട്ടും അതിനെ അന്ധമായി എതിർത്തുകൊണ്ട് ഫരിസേയർ അവരുടെ ഹൃദയകവാടങ്ങൾ നിർബന്ധബുദ്ധിയോടെ അടച്ചുകളയുകയാണുണ്ടായത്. യേശുവാകുന്ന പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യൻ ബോധപൂർവ്വം പ്രകാശത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണുണ്ടായത്. ഇതുപോലെതന്നെ പരിശുദ്ധാത്മാവിന്റ സാന്നി ദ്ധ്യം തിരിച്ചറിഞ്ഞിട്ടും … Continue reading നോമ്പുകാല വചനതീർത്ഥാടനം 34

കുരിശനുഭവങ്ങൾക്ക് നടുവിലും കുരിശിലെ നാഥനെ നാം ചേർത്തുപിടിക്കണം!

https://sundayshalom.com/archives/67334 കുരിശനുഭവങ്ങൾക്ക് നടുവിലും കുരിശിലെ നാഥനെ നാം ചേർത്തുപിടിക്കണം!

ഈശോനാഥനെപ്പോലെ നമുക്കും പറയാൻ കഴിയണം, ‘എല്ലാം പൂർത്തിയായി!’

https://sundayshalom.com/archives/67313 ഈശോനാഥനെപ്പോലെ നമുക്കും പറയാൻ കഴിയണം, ‘എല്ലാം പൂർത്തിയായി!’

ഇതാണ് പാപ്പ പറഞ്ഞ ഗ്രന്ഥം, മുട്ടിന്മേൽനിന്ന് വായിക്കേണ്ട പ്രാർത്ഥനാ പുസ്തകം!

https://sundayshalom.com/archives/67306 ഇതാണ് പാപ്പ പറഞ്ഞ ഗ്രന്ഥം, മുട്ടിന്മേൽനിന്ന് വായിക്കേണ്ട പ്രാർത്ഥനാ പുസ്തകം!

നോമ്പുകാല വചനതീർത്ഥാടനം 33

നോമ്പുകാല വചനതീർത്ഥാടനം - 33 വി. മർക്കോസ് 8 : 34 " ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ." താപസശ്രേഷ്ഠരായ ആത്മീകാചാര്യന്മാരുടെ അഭിപ്രായത്തിൽ നമ്മുടെ ആദ്ധ്യാത്മികജീവിതത്തിന്റെ പൂർവ്വാർദ്ധം പ്രാർത്ഥനയാണെങ്കിൽ അതിന്റെ ഉത്തരാർദ്ധം പരിത്യാഗം അഥവാ ഇന്ദ്രിയനിഗ്രഹമാണ്. ആദ്ധ്യാത്മികാഭിവൃദ്ധിക്കു പ്രാർത്ഥനപോലെതന്നെ പ്രധാനമാകുന്നു ഇന്ദ്രിയനിഗ്രഹം. ശരീരത്തിന്റെയും മനസ്സിന്റെയും സ്വാർത്ഥവാസനകളെ നിഗ്രഹിക്കാതെ പ്രാർത്ഥന കൊണ്ടുമാത്രം ആത്മീകാഭിവൃദ്ധി കൈവരുകയില്ല.എന്നുതന്നെയല്ല, ഇന്ദ്രിയനിഗ്രഹംകൂടാതെ പ്രാർത്ഥന പരിശീലിക്കാമെന്നു കരുതുന്നതുപോലും മാഢ്യമാകുന്നു. ആത്മ നിഗ്രഹമാകുന്നു ഏറ്റവും വലിയ പരിത്യാഗം. … Continue reading നോമ്പുകാല വചനതീർത്ഥാടനം 33

നോമ്പുകാല വചനതീർത്ഥാടനം 32

നോമ്പുകാല വചനതീർത്ഥാടനം - 32 1 കോറിന്തോസ് 13 : 5 " സ്നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലർത്തുന്നില്ല." ബൈബിളിൽ സ്നേഹത്തെ ദ്യോതിപ്പിക്കുന്ന ഒട്ടേറെ പദങ്ങളുണ്ട്. എന്നാൽ, ക്രിസ്തീയസ്നേഹത്തെ സൂചിപ്പിക്കാൻ ' അഗാപ്പെ '(Agape) എന്ന പദമാണ് സർവ്വസാധാരണമായി ഉപയോഗിക്കുന്നത്. സ്നേഹത്തിന്റെ ഏറ്റം ശ്രേഷ്ഠമാതൃകയായി ക്രിസ്ത്യാനികൾ കാണുന്നത് യേശുവിന്റെ കുരിശിലെ ബലിയർപ്പണത്തെയാണ്. സ്നഹിക്കപ്പെടുന്നവർ അതിനു യോഗ്യരാണോ എന്നു നോക്കാതെ സ്നേഹിക്കുന്നയാളോട് ക്രിസ്തുവിനെപ്രതി തോന്നുന്ന ബഹുമാനമാണ് ' അഗാപ്പെ 'യുടെ അടിസ്ഥാനം. സ്നേഹിക്കപ്പെടുന്നയാളിന്റെ … Continue reading നോമ്പുകാല വചനതീർത്ഥാടനം 32

നോമ്പുകാല വചനതീർത്ഥാടനം 31

നോമ്പുകാല വചനതീർത്ഥാടനം-31 ഫിലിപ്പിയർ 4 : 6 " ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട . പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്തോത്രങ്ങളോടെ നിങ്ങളടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ." യേശുവിന്റെ സുവിശേഷത്തിനു സാക്ഷ്യംവഹിച്ചതിന്റെ പേരിൽ മാത്രം വിചാരണകൂടാതെ റോമൻ കാരാഗൃഹത്തിൽ കഴിഞ്ഞുകൂടിയവനാണ് പൗലോസ് ശ്ലീഹ . ആ ശ്ലീഹായാണ് ഫിലിപ്പിയിലെ തന്റെ വത്സല സഭാംഗങ്ങൾക്ക് ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ട എന്ന സമാശ്വാസവചനം നൽകിയത്. നമ്മുടെ ജീവിതത്തിൽ ആഭ്യന്തരവും ബാഹ്യവുമായ പലേ കാരണങ്ങളാൽ ആകുലതകൾ വന്നുഭവിക്കാറുണ്ട്. നമ്മുടെ തെറ്റായ ചിന്തകളുടെയും ദൈവശക്തിയിലുള്ള വിശ്വാസക്കുറവിന്റെയും ഫലമായി ആകുലതകൾ … Continue reading നോമ്പുകാല വചനതീർത്ഥാടനം 31

കാവൽ നായ

കാവൽ നായ(29.03.2022)------------------------------- ഏകാന്തതയും (loneliness) സ്വകാര്യതയും (privacy) ഈ കാലത്ത് പാപത്തിനു വളരെ വളക്കൂറുള്ള രണ്ട് ഇടങ്ങളാണ്. വാതിൽപ്പടിയിൽ തല ചായ്ച്ച് ഒരു നായ തന്റെ യജമാനനെ സാകൂതം നോക്കിയിരിക്കുന്നതു പോലെയാണ് പാപവും. അയാളുടെ ഒരു വിരൽ നൊടിക്കലിൽ വാതിൽ കടന്ന് കൂടെ വരാനും പാദം ചേർന്നു കിടക്കാനും കൂടെ നടക്കാനും വിളയാടാനും തയ്യാറായിത്തന്നെ. ഉൽപ്പത്തി പുസ്തകത്തിൽ എത്ര വ്യക്തമായിട്ടാണ് ദൈവം മുന്നറിയിപ്പു നൽകുന്നത്, "പാപം വാതിൽക്കൽ തന്നെ പതിയിരുപ്പുണ്ട്" എന്നും "അതു നിന്നിൽ താൽപര്യം വച്ചിരിക്കുന്നു" … Continue reading കാവൽ നായ

നോമ്പുകാല വചനതീർത്ഥാടനം 29

നോമ്പുകാല വചനതീർത്ഥാടനം - 29 സങ്കീർത്തനങ്ങൾ 55 : 22 " നിന്റെ ഭാരം കർത്താവിനെ ഏൽപ്പിക്കുക. അവിടുന്നു നിന്നെ താങ്ങിക്കൊള്ളും." ദാവീദ് രാജാവ് സ്വന്തം ജീവിതത്തിൽ അനുഭവിച്ച ശാരീരികവും മനസികവുമായ ക്ലേശങ്ങളിൽ നടത്തിയ പ്രതികരണങ്ങളുടെ ആത്മകഥനമാണ് അൻപത്തിയഞ്ചാം അദ്ധ്യായം. സ്വന്തം മകനായ അബ്ശലോം തനിക്കെതിരെ സൈന്യ സന്നാഹമൊരുക്കി ഭീഷണി മുഴക്കിയതും ഉറ്റമിത്രങ്ങളുടെ ഒറ്റിക്കൊടുക്കലും ദാവീദ് രാജാവിനെ വല്ലാതെ തളർത്തിക്കളഞ്ഞു. ഈ തളർച്ചയുടെ പശ്ചാത്തലത്തിൽ യാഥാർത്ഥ്യബോധത്തോടെ രാജാവ് നടത്തിയ പ്രതികരണം ആരെയും ഇരുത്തിച്ചിന്തിപ്പിക്കുന്നവയാണ്. നിരാശയുടെ നെരിപ്പോടിൽ നീറിപ്പുകയുമ്പോൾ … Continue reading നോമ്പുകാല വചനതീർത്ഥാടനം 29