ക്രൂശിതനിലേക്ക് | Day 35


ഇതാ കെവുറിൻ കാരനായ ശിമയോൻ വയലിൽ നിന്നും വരുന്നു… ഈശോയുടെ കുരിശിന്റെ ഭാരം താങ്ങാൻ അവർ അയാളോട് പറയുന്നു. ശിമായോന്റെ ഉള്ളിലും ഒരു തിരയടി ഉയരുന്നുണ്ട് താൻ എന്തിനാണ് ഒന്നുമല്ലാത്തവന്റെ ഈ കുരിശ് ചുമക്കുന്നത് എന്ന്… പക്ഷെ പട്ടാളത്തെ ഭയന്നകൊണ്ടാവാം അവൻ കുരിശു ചുമക്കുന്നു…. മുറിവേറ്റ ക്രിസ്തുവിന്റെ അരികിൽ എത്തിയപ്പോൾ അവിടുത്തെ കണ്ണുകളിലെ ആർദ്രത കണ്ടപ്പോൾ ആ നീണമൊഴുകിയ തിരുശരീരം കണ്ടപ്പോൾ ശിമയൊന്റെയും ഉള്ളൊന്നു പതറി… കാരണം ക്രിസ്തു തനിക് വേണ്ടിയും കൂടിയാണ് ഈ കുരിശു ചുമക്കുന്നത് എന്ന്… അവിടുത്തെ കുരിശു ചുമക്കുവാൻ തനിക്കു കഴിഞ്ഞത് തന്റെ വലിയ അനുഗ്രഹമായി ശിമയോൻ മനസിലാക്കുകയാണ്…


നമ്മുടെയൊക്കെ ജീവിതത്തിലും ചിലപ്പോൾ അപരന്റെ കുരിശു വഹിക്കണ്ട ചില അവസരങ്ങൾ ഉണ്ടാകാറുണ്ട്. സഹനങ്ങളുടെ തീരാവേദനയിലും ആ കുരിശിനെ പരിഭവം കൂടാതെ ഏറ്റെടുക്കാൻ നമുക്ക് കഴിയുന്നുണ്ടോ…
ശിമയോനെ പോലെ ഈശോയോട് ചേർന്നിരിക്കാൻ നമുക്ക് കഴിയുന്നുണ്ടോ… കുരിശുകളെ സ്നേഹിക്കാൻ കഴിയുന്നുണ്ടോ…. ഇല്ലേൽ ഈശോയോട് ചേർന്നിരുന്നുകൊണ്ട് നമുക്കും അതിനായി പരിശ്രമിക്കാം. 🥰✝️

Advertisements
Advertisements

2 thoughts on “ക്രൂശിതനിലേക്ക് | Day 35

  1. കുരിശിന്റെ വഴിയേ അടിസ്ഥാനമാക്കിയുള്ള ചിന്തകൾ വളരെ നന്നായിട്ടുണ്ട് . നന്ദി

    Liked by 2 people

Leave a comment