പുലർവെട്ടം 526

{പുലർവെട്ടം 526}   പഴയൊരു കഥയാണ്. ഒരു മൈതാനത്ത് പെട്ടന്നൊരു ദിവസം ഒരു പച്ച ഭൂതം പ്രത്യക്ഷപ്പെടുകയാണ്. ഒരു ടെന്നീസ് പന്തിന്റെ വലുപ്പമേയുള്ളായിരുന്നു ആദ്യം. നോക്കിനിൽക്കെ അത് വലുതാവുകയാണ്. ഗ്രാമീണർ മൈതാനത്തിന് ചുറ്റും തടിച്ചുകൂടി. എനിക്ക് ഇതിലൊന്നും വിശ്വാസമോ ഭയമോ ഇല്ലെന്ന് പറഞ്ഞ് ഒരു ചെറുപ്പക്കാരൻ അതിന്റെ അടുക്കലേക്ക് കുതിച്ച് വാൾ വീശി, പല കഷ്ണങ്ങളായി അതിനെ ഛേദിച്ചു. അടിമുടി ചോരയിൽ കുതിർന്ന് നില്ക്കുന്ന അയാൾ ദേശത്തിന്റെ വീരകഥാപാത്രമായി.   അടുത്ത വർഷം, അതേ കാലം മൈതാനം … Continue reading പുലർവെട്ടം 526

Advertisement

പുലർവെട്ടം 525

{പുലർവെട്ടം 525}   സ്നേഹം സർവ്വഭയങ്ങളെയും മായ്ച്ചുകളയുമെന്ന് യോഹന്നാന്റെ ഒരു ക്ലാസ്സിക് വചനമുണ്ട്. അതേ സ്നേഹം തന്നെയാണ് ഏതൊരു അസുരവിത്തിൻ്റെയും വളക്കൂറുള്ള മണ്ണ്. മാലാഖ പരിണമിച്ചാണ് സാത്താനുണ്ടായതെന്ന ക്രിസ്റ്റ്യൻ മിത്തോളജിയെ ശരിവയ്ക്കുന്ന വിചാരമാണിത്. പേര് പോലും മാറുന്നില്ല, വെളിച്ചവാഹകൻ - ലൂസിഫർ.   എന്തിനാണ് ഇത്രയും ആശങ്കകളുടെയും ഭയത്തിന്റെയും കരുവായി സ്നേഹഭിക്ഷുക്കൾ ഇടറി വീഴുന്നതെന്നതിന് പല കാരണങ്ങളിൽ ഒരെണ്ണം അത് സുലഭമല്ല എന്നത് തന്നെയാണ്. അലുമിനിയത്തിൻ്റെ കഥ പോലെയാണ്. Petronious (54-68 AD) എഴുതിവയ്ക്കുന്ന കഥപോലെ തീരെ … Continue reading പുലർവെട്ടം 525

പുലർവെട്ടം 524

{പുലർവെട്ടം 524}   ബാറ്റ്മിൻ്റൺ ആയിരുന്നു ഒരുകാലത്തെ കുട്ടികളുടെ ഇഷ്ടവിനോദം. ഒക്കെ ചിലവുള്ള കാര്യമായിരുന്നു. കാശ് കൂട്ടിവച്ച് ബാറ്റ് വാങ്ങുക, ഷട്ടിലിന് വേണ്ടി പിരിവ് നടത്തുക, തുറസ്സായ ഇടങ്ങളിൽ ഒരു കോർട്ട് വളച്ചുകുത്തുക, അങ്ങനെയൊക്കെത്തന്നെയായിരുന്നു മിക്കവാറും കുട്ടികളുടെ പൊതുരീതി.   കളി കാണാനായിരുന്നു കൗതുകം. കളി കാണുന്നവരെ കാണുന്നത് അതിലും രസകരമായിരുന്നു. ഷട്ടിലിൻ്റെ മൂളിപ്പാച്ചിലിനനുസരിച്ച് കാണികളുടെ ശിരസ്സും അങ്ങോട്ടുമിങ്ങോട്ടും ചടുലമായി വെട്ടിത്തിരിയുകയാണ്. പിഴവില്ലാത്ത ഒരു മൈം പോലെ.   'ലവ് ഓൾ' എന്ന് ഉറക്കെ വിളിച്ചാണ് കളി … Continue reading പുലർവെട്ടം 524

പുലർവെട്ടം 523

{പുലർവെട്ടം 523}   അത് അയാളുടെ കുരിശാരോഹണത്തിൻ്റെ ഒടുവിലത്തെ ആണിയായിരുന്നു. അപക്വത കൊണ്ടും അനിയന്ത്രിതമായ മമതകൾ കൊണ്ടും അയാൾക്ക് ഏറ്റുവാങ്ങേണ്ടി വന്ന അപമാനത്തിന്റെ ഒടുവിലാണത്.   കുനിഞ്ഞ ശിരസ്സോടെ, ദുശ്ശാഠ്യക്കാരനായ ആ വല്ല്യച്ചനോടൊപ്പം അയാൾ ബലിയർപ്പണത്തിൽ പങ്കാളിയാവുകയാണ്. ഇതിനകം ഒരു പ്രാദേശിക ദിനപ്പത്രത്തിൻ്റെ തലക്കെട്ടായി അയാളുടെ ഇടർച്ചകൾ ഘോഷിക്കപ്പെട്ടിരുന്നു. ഒരു പറ്റം ആളുകൾ അയാളെ അൾത്താരയുടെ പങ്കുകാരനാക്കില്ല എന്ന് വിളിച്ചു പറയുന്നുണ്ട്. അവരോട് അവിടം വിട്ടുപോകാനാണ് കണിശക്കാരനായ വികാരി ആവശ്യപ്പെട്ടത്. അവശേഷിച്ചവരുമായി കുർബാന തുടരുന്നു. രണ്ടിടങ്ങളിലായി വാഴ്ത്തിയ … Continue reading പുലർവെട്ടം 523

പുലർവെട്ടം 522

{പുലർവെട്ടം 522}   'അമാർ ബംഗ്ലാ ' ജയശ്രീ. വിയുടെ, കൽക്കത്തയെക്കുറിച്ചുള്ള ഹൃദ്യമായൊരു പുസ്തകമാണ്. അതിൽ ശരത്ചന്ദ്രബോസ് തന്റെ വിശ്വപ്രസിദ്ധനായ അനുജൻ്റെ ഓർമ്മയ്ക്ക് വേണ്ടി ഒരുക്കി അർപ്പിച്ച നേതാജി ഭവന്റെ വാങ്മയചിത്രമുണ്ട്. നേതാജി തന്റെ കൂടെപ്പിറപ്പിന് അവസാനമായി എഴുതിയ കത്ത് അവിടെ വച്ചിട്ടുണ്ട്. "അതികഠിനമായ ഒരു യാത്രയ്ക്കായി വീണ്ടും ഒരുങ്ങുകയാണ്. ഇത്തവണ നാട്ടിലേക്കാണ്. യാത്രയുടെ ഒടുവിൽ ഞാൻ ഉണ്ടാവണമെന്ന് തന്നെയില്ല. അഹിതമായതെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഇതെന്റെ ഒടുവിലത്തെ കുറിപ്പാണ്. അതുകൊണ്ടുതന്നെ ഒരു കാര്യം കൂടി അങ്ങറിയണം, ഞാൻ വിവാഹിതനായി. … Continue reading പുലർവെട്ടം 522

പുലർവെട്ടം 521

{പുലർവെട്ടം 521}   കപ്പൂച്ചിൻ മെസ്സിൻ്റെ ആദ്യവർഷം പൂർത്തിയായത് കഴിഞ്ഞ ദിവസമാണ്.   മറന്നുകിടന്ന ഒരു ബിരിയാണിക്കഥ ആ പുലരിയിൽ ചുമ്മാ അങ്ങ് ഓർമ്മ വന്നു.   മുപ്പതുവർഷമെങ്കിലും പഴക്കമുണ്ട്. കാര്യമായ അയൽപക്കബന്ധങ്ങളോ, സൗഹൃദമോ പുലർത്താത്ത നാട്ടിലെ ഒരു ധനികഗൃഹത്തിൽ കല്യാണം നടക്കുകയാണ്. നാടടച്ചുള്ള വിളിയാണ്. ബിരിയാണിയുടെ ആരംഭകാലമായിരുന്നു. വലിയ ചെമ്പിനകത്ത്, ആയിരത്തിലധികം പേരെ കണക്കാക്കി ഉച്ചഭക്ഷണം ഒരുങ്ങി. എണ്ണൂറുപേർക്കുള്ള ഭക്ഷണമാണ് ബാക്കിവന്നത്. ആ പുതിയ ഭക്ഷണത്തിന്റെ കൗതുകത്തിന് പോലും പൊതുവേ ദരിദ്രരായ നാട്ടുകാരെ പന്തലിലേക്ക് എത്തിക്കാൻ … Continue reading പുലർവെട്ടം 521

പുലർവെട്ടം 520

{പുലർവെട്ടം 520}   എസ്തേർ, സാറാ ജോസഫിന്റെ നല്ലൊരു നോവലാണ്. തകർന്നുപോയ ഒരു ദേവാലയവും അതിന്റെ അനുബന്ധ പരിസരങ്ങളുമാണ് പശ്ചാത്തലം. അമ്മ കുഞ്ഞ് എസ്തേറിനെയുമെടുത്ത് തകർന്നടിയുന്ന പട്ടണത്തിന്റെ ശേഷിപ്പുകൾക്കിടയിലൂടെ പലായനത്തിലാണ്. ഒരു കല്ലിൽത്തട്ടി അമ്മ നിലംപതിക്കുമ്പോൾ അത്രയും ഗാഢമായി തന്നെ ഇതിനുമുൻപൊരിക്കലും അമ്മ പുണർന്നിട്ടില്ല എന്നാണ് പിന്നീട് ഒറ്റയായിത്തീർന്ന അവൾ ഓർമ്മിച്ചെടുക്കുന്നത്.   ആ കല്ലിൽ അനേകർ പിന്നെയും തട്ടിവീണു. ചിലർ അവിടെത്തന്നെ ഖേദത്താൽ ഉറഞ്ഞുപോയി. വേറെ ചിലർ ആ കല്ലിൽ പകയുടെ ആയുധങ്ങൾ രാകിമിനുക്കി. അത് … Continue reading പുലർവെട്ടം 520

പുലർവെട്ടം 518

{പുലർവെട്ടം 518}   Gratitude journal അത്ര പുതിയതല്ലാത്ത ഒരു രീതിയാണ്. ഓരോ ദിവസവും ആ ദിവസത്തിന്റെ സുകൃതങ്ങൾ കോറിയിടുക എന്നതാണ് അതിന്റെ രീതി. ചെറുതും വലുതുമായ കാര്യങ്ങൾക്ക് എന്നേയ്ക്കുമായി പുലർത്തേണ്ട ഓർമ്മയെന്ന നിലയിലാണ് അത് നിഷ്കർഷിക്കപ്പെടുന്നത്.   ഡയറിയെഴുത്തല്ല ഈ ജേർണൽ. അവനവനെ കേന്ദ്രമാക്കി ചിലത് എഴുതിവയ്ക്കുക എന്നതിന് പകരമായി എൻ്റെ ജീവിതപരിസരത്തുനിന്ന് സ്വയം കണ്ടെത്തിയ സുകൃതമനുഷ്യർക്കുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ വാഴ്ത്താണ് ഇതിന്റെ content. ജീവിതസന്ധ്യയിൽ ഹീബ്രു അക്ഷരമാല പോലെ അതിനെയെടുത്ത് പുറകോട്ടു വായിക്കുമ്പോൾ … Continue reading പുലർവെട്ടം 518

പുലർവെട്ടം 517

{പുലർവെട്ടം 517}   പൊതുവേ പരുക്കനെന്ന് ഒരു കാലം കരുതിയിരുന്ന മുഹമ്മദലിയെ അങ്ങനെയല്ല ഉറ്റവർ ഓർമ്മിച്ചെടുക്കുന്നത്. അലിയെ കാണണമെന്ന് അഗാധമായി അഭിലഷിച്ചിരുന്ന ഒരു ചെറിയ കുട്ടിയെ കുറിച്ച് കേട്ടറിയുമ്പോൾ അവനെപ്പോയി സന്ദർശിക്കുകയാണ് അയാൾ ആദ്യം ചെയ്തത്. കുട്ടി അർബുദബാധിതനാണെന്ന അറിവ് അയാളെ ഹൃദയാലുവാക്കി. കുട്ടിയെ ചേർത്ത് പിടിച്ച് അയാൾ ഇങ്ങനെയാണ് പറഞ്ഞത് : ജോർജ് ഫോർമാനെ ഞാൻ എങ്ങനെയാണ് നിലംപരിശാക്കുന്നത്, അതുപോലെ നീയും അർബുദത്തെ പോരാടി തോൽപ്പിക്കാൻ പോവുകയാണ്.   കുട്ടി ഗുണപരമായല്ല പ്രതികരിച്ചത്. "അങ്ങനെയല്ല, വൈകാതെ … Continue reading പുലർവെട്ടം 517

പുലർവെട്ടം 516

{പുലർവെട്ടം 516}   പ്രളയമായിരുന്നു മനുഷ്യൻ്റെ പ്രാചീന ഭയങ്ങളിലൊന്ന്. അതുകൊണ്ടാണ് ഓരോ പുരാതന സംസ്കാരത്തിലും വിശദാംശങ്ങളിൽ ചെറിയ ഏറ്റക്കുറച്ചിലുകളോടെ ഇത്രയും പ്രളയവർത്തമാനങ്ങൾ അവശേഷിക്കുന്നത്. ഹെബ്രായലോകത്ത് അത് നോഹയുടെ കാലത്തെ ദുര്യോഗമായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇത്തിരിപ്പോന്ന കരയെ പലമടങ്ങുകളായി അതിനെ വലം ചുറ്റിയിരുന്ന കടൽ ആർത്തലച്ചു വന്ന് കീഴ്പ്പെടുത്തി. തീപ്പെട്ടിക്കൂടിനേക്കാൾ ചെറിയ ഒരു നൗകയിൽ ഒരേയൊരു കുടുംബവും അവരോടൊപ്പം നിലനിൽക്കണമെന്ന് ദൈവം ആഗ്രഹിച്ച എല്ലാ ജീവജാലങ്ങളുടെയും ഒരു ജോഡി ഇണകളുമുണ്ട്.   നോഹ ഒരു പ്രാവിനെ ജാലകത്തിലൂടെ മഴ ഇനിയും … Continue reading പുലർവെട്ടം 516

പുലർവെട്ടം 515

{പുലർവെട്ടം 515}   ടോട്ടോചാൻ മടുക്കാത്തൊരു പുസ്തകമാണ്. എന്തൊക്കെ കാര്യങ്ങളിലേക്കാണ് കൊബായാഷി എന്ന അദ്ധ്യാപകൻ കുട്ടികളെ സ്വാഭാവികമായി കൂട്ടിക്കൊണ്ടു പോകുന്നത്.   ഉച്ചയ്ക്ക് കുട്ടികളുടെ തുറന്നുവച്ച ചോറ്റുപാത്രങ്ങൾക്കരികിലൂടെ മാസ്റ്ററുടെ ഒരു എത്തിനോട്ടം ഉണ്ട്. കടലിൽനിന്നുള്ള പങ്കും മലയിൽ നിന്നുള്ള പങ്കും കൊണ്ടുവന്നിട്ടുണ്ടോ എന്നാണ് അയാൾ ആരായുന്നത്. അതിന് ഒരുപാട് ചെലവോ മെനക്കേടോ ഇല്ല. മലയിൽനിന്നുള്ളതിന് കാട്ടുപയറിൻ്റെ തോരനോ ഒരു ഓംലെറ്റോ മതിയാകും. കടൽവിഭവമായി ഒരു ഉണക്കമീൻ്റെ തുണ്ടായാലും മതി.   ഏതെങ്കിലും ഒരു അമ്മയ്ക്ക് തിരക്ക് കാരണം … Continue reading പുലർവെട്ടം 515