മത്താ 20,17 – 28
സന്ദേശം

അമ്പതു നോമ്പിന്റെ മൂന്നാം ഞായറാഴ്ച്ച നമ്മെ ക്ഷണിക്കുന്നത് നമ്മുടെ ക്രൈസ്തവജീവിതങ്ങളെ ക്രിസ്തു കേന്ദ്രീകൃതമാക്കുവാനാണ്. നമ്മുടെ വ്യക്തി-കുടുംബ-സമൂഹജീവിതതലങ്ങളിൽ, എങ്ങനെയാണ് ക്രിസ്തുവിന് നാം സാക്ഷ്യം നൽകുന്നതെന്ന് ചിന്തിക്കുവാനും, ഏതു ക്രിസ്തുവിനെ, എങ്ങനെയുള്ള ക്രിസ്തുവിനെയാണ് അവതരിപ്പിക്കേണ്ടതെന്ന് വിചിന്തനം ചെയ്യുവാനും ഈ ഞായറാഴ്ച നമ്മോട് ആവശ്യപ്പെടുകയാണ്. സന്ദേശമിതാണ്: ജീവിതം ക്രിസ്തു കേന്ദ്രീകൃതമാക്കുക.
വ്യാഖ്യാനം
ഈശോയുടെ ജീവിതം ജെറുസലേം കേന്ദ്രീകൃതമായിരുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പീഡാനുഭവത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള മൂന്നു പ്രവചനങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യത്തേതിലും, ഇന്ന് നാം വായിച്ചുകേട്ട മൂന്നാം പ്രവചനത്തിലും ഈശോ ജെറുസലേമിലേക്കു പോകുന്നതിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. സുവിശേഷങ്ങൾ, പ്രത്യേകിച്ച് സമാന്തര സുവിശേഷങ്ങളായ മത്തായി, മാർക്കോസ്, ലൂക്ക സുവിശേഷങ്ങൾ, ക്രിസ്തുവിന്റെ ജീവിതത്തെ, ജീവിതലക്ഷ്യത്തെ ജെറുസലേം കേന്ദ്രമാക്കിയാണ് അവതരിപ്പിക്കുന്നത്.
യഹൂദ ക്രൈസ്തവ ആധ്യാത്മികതയിൽ ജെറുസലേം ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ കേന്ദ്രമാണ്. ജെറുസലേം ദൈവത്തിന്റെ നഗരമാണ്. ജെറുസലേമിലാണ് രക്ഷ. ജെറുസലേം വിട്ടുപോകുന്നവർ രക്ഷയിൽനിന്നു, ക്രിസ്തുവിൽ നിന്ന് അകന്നുപോകുകയാണ്. ദൈവമഹത്വം പ്രകടമാകുന്നത് ജെറുസലേമിലാണ്. ജെറുസലെമിന്റ രാജാവാണ് ക്രിസ്തു. അതുകൊണ്ടാണ് ജറുസലേമിൽ പ്രവേശിച്ചപ്പോൾ രാജകീയ സ്വീകരണം കൊടുത്തത്. ക്രിസ്തുവിൽ പൂർത്തീകരിക്കപ്പെടേണ്ട ദൈവത്തിന്റെ രക്ഷയുടെ പ്രഭവകേന്ദ്രവും ജെറുശലേമാണ്.
ജെറുസലേം ഒപ്പം ദൈവ നിഷേധത്തിന്റെ നഗരവും കൂടിയാണ്. ദൈവത്തിന്റെ പ്രവാചകരെ കല്ലെറിയുകയും കൊല്ലുകയും ചെയ്തത് ഈ നഗരത്തിൽ വച്ച് തന്നെയാണ്. എന്നിട്ടും ദൈവം തന്റെ സ്നേഹം മുഴുവനും, പരിപാലന മുഴുവനും നൽകിയത് ജെറുസലെമിനാണ്. ഈശോയുടെ കരച്ചിൽ ഓർക്കുന്നില്ലേ? “ജെറുസലേം, ജെറുസലേം പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുത്തേക്ക് അയക്കുന്നവരെ…
View original post 416 more words

Leave a comment