ആത്മീയ സാധന – കോവിഡ് 19 നെ മറികടക്കാൻ

ലോകചരിത്രം കോവിഡ് 19 നു മുൻപും, കോവിഡ് 19 നു ശേഷവും എന്ന് വിഭജിതമാകാൻ പോകുന്ന ഈ ദശാസന്ധിയിൽ Eucharistic Network for Solidarity and Awareness (ENSA) മാനസിക പക്വതയോടും ആത്മശക്തിയോടും കൂടി ഈ മഹാമാരികാലം മറികടക്കുവാൻ എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി ഒരു ആത്മീയ സാധന നിർദ്ദേശിക്കുകയാണ്.
നാമെല്ലാവരും തന്നെ വീട്ടിലിരുന്നു മടുത്തുകാണും. അകലങ്ങളായിരിക്കുന്നവരാകട്ടെ, തിരികെ വീട് അണയാൻ കൊതിയ്ക്കുന്നുണ്ടാകും. അത് സാധാരണമാണ്. പക്ഷെ ഈ ആഗ്രഹം നിരാശയായി മാറാതിരിക്കുവാൻ നാം ശ്രദ്ധിക്കണം; പ്രതീക്ഷയോടെ കാത്തിരിക്കുവാൻ നാം ശ്രമിക്കണം. അതിനാണ് ഈ ആത്മീയ സാധന.
നമുക്കറിയാവുന്നതുപോലെ ദൈവത്തിന്റെ വലിയൊരു അനുഗ്രഹമാണ്, ആശീർവാദമാണ് നമ്മുടെ ജീവിതം. ഇന്നത് വലിയൊരു വിപത്തിൽപ്പെട്ടിരിക്കുകയാണ്. കോവിഡ്-19 ജീവിതത്തിന്റെ വർത്തമാനപൊരുളായി മാറിയിരിക്കുന്നു, പലതുകൊണ്ടും. ഇത് ലോകം മുഴുവനെയും വരിഞ്ഞുമുറുക്കിക്കഴിഞ്ഞു. പണവും, കായബലവും, ആധുനിക ബ്രാൻഡുകളുടെ വാഹനങ്ങളും, വലിയ വീടുകളും ബാങ്കിലെ നീക്കിയിരിപ്പും ഒന്നും നമ്മുടെ സഹായത്തിനില്ല! എവിടേക്കെങ്കിലും ഓടിയൊളിക്കാമെന്നു കരുതിയാൽ, എങ്ങോട്ടേക്കാണ്? കഴിഞ്ഞ കാലങ്ങളിൽ നാം അലച്ചിലിന്റെ നടുവിലല്ലായിരുന്നോ?
ലോക് ഡൌൺ ഒരവസരമാണ്. ജീവിതത്തിന്റെ ബഹളങ്ങളിൽനിന്നകന്നു വീട്ടിലായിരിക്കുക ഒരനുഗ്രഹമാണ്. ലോകമെമ്പാടുമുള്ള സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ജീവിതത്തെക്കുറിച്ചു അവബോധമുള്ളവരായിക്കൊണ്ട് ദൈവം നൽകിയ ഈ സുന്ദരജീവിതത്തെ തിരിച്ചുപിടിക്കാൻ നാം ശ്രമിക്കുകയാണ്. ഈ ആത്മീയ സാധന അതിന് ഉപകരിക്കും.
ഇന്നുവരെ നമുക്ക് സ്വന്തമായിട്ടുള്ളതെല്ലാം കോവിഡിനെതിരെ ഒന്നുമല്ലായെന്ന അറിവ് ഒട്ടൊന്നുമല്ല നമ്മെ അസ്വസ്ഥമാക്കുന്നത്! പക്ഷെ ധ്യാനത്തിലൂടെ, ആത്മീയ സാധനയിലൂടെ നേടുന്ന ദൈവകൃപ കോവിഡിനെ അതിജീവിക്കുവാൻ…
View original post 602 more words

Leave a comment