യോഹ 14, 1 – 14
സന്ദേശം

കോവിഡ് 19 ലോകം മുഴുവനും ഉറഞ്ഞു തുള്ളുന്ന കാലമാണിത്. ഈ കൊറോണാ വൈറസ് ലോകത്തെ, മനുഷ്യ വംശത്തെ പലതും പഠിപ്പിച്ചു എന്നുള്ള സന്ദേശങ്ങളും നാം വായിക്കുന്നുണ്ട്. എത്ര നിസ്സഹായനാണ് മനുഷ്യൻ എന്ന് ഒന്നുകൂടി കൊറോണ വൈറസ് നമ്മെ ഓർമിപ്പിക്കുന്നു. സാങ്കേതിക നേട്ടങ്ങളെ എണ്ണിപ്പറഞ്ഞു അഹങ്കരിക്കുമ്പോഴും, ഒരു ഞൊടിയിടയിൽ ലോകത്തെ നശിപ്പിക്കാനുള്ള ആയുധങ്ങൾ ഉണ്ടെന്നു ഊറ്റം കൊണ്ടപ്പോഴും പണമുണ്ടെങ്കിൽ ദൈവത്തിനെപോലും വേണ്ടെന്നു കരുതിയപ്പോഴും മനുഷ്യൻ ഓർത്തില്ല, കാണാൻ പോലും കഴിയാത്ത ഒന്നിനെ ചൊല്ലി ഇത്രമാത്രം ആകുലപ്പെടേണ്ടി വരുമെന്ന്. സോപ്പിട്ടു കഴുകിയാൽ ചാകുന്ന ഒരു വൈറസ് സൃഷ്ടിക്കുന്ന മരണത്തിന്റെ സാന്നിധ്യം മനുഷ്യനിൽ ഉണ്ടാക്കുന്ന ഷോക്കും ഒട്ടും ചെറുതല്ല.
ലോക് ഡൌൺ ഓരോ ദിനം പിന്നിടുമ്പോഴും മനസ്സിൽ ഉരുണ്ടുകൂടുന്ന ഭയത്തിനും വേവലാതിക്കും, ഉത്കണ്ഠകൾക്കും ഇടയിൽ ആശ്വാസത്തിന്റെ കുളിർ മഴയായി ഇന്നത്തെ ദൈവ വചനം നമ്മുടെ മുൻപിൽ നിൽക്കുന്നു. ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ…..ഞാനാകുന്നു വഴിയും സത്യവും ജീവനും …..എന്നിലും വിശ്വസിക്കുവിൻ.’
ഇന്നത്തെ സന്ദേശമിതാണ്: ജീവിതത്തിന്റെ ദുരന്തങ്ങൾക്കിടയിലും, ജീവിതത്തിൽ ആവശ്യം വന്നുഭവിക്കുന്ന ദുരിതങ്ങൾക്കിടയിലും നാം പോലും അറിയാതെ ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുന്നുണ്ട്. ആശ്വസിപ്പിക്കുവാൻ നമ്മോടൊത്തുണ്ട്.
വ്യാഖ്യാനം
ഉത്ഥാനത്തിന്റെ പ്രതീക്ഷ പകർന്നു തരുന്ന ഇന്നത്തെ ദൈവ വചനഭാഗം വ്യാഖാനിച്ചു ക്ലേശിക്കേണ്ട ആവശ്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. കാരണം, അസ്വസ്ഥതയുടെ ഈ കാലത്തു ഹൃദയത്തെ സ്പർശിക്കുന്ന, ചിന്തകളിൽ ഒരുതരം തരിപ്പ് കോരിയിടുന്ന ദൈവവചനമാണിത്. കോവിഡ് 19 ന്റെ സങ്കടകാലത്തും നമ്മുടെ ജീവിതത്തോട്…
View original post 375 more words

Leave a comment