മർക്കോ 16, 9 – 20
സന്ദേശം – ദൈവികത കതിരിട്ടു നിർത്തുന്ന ജീവിതം

ലോക്ക് ഡൗൺ നാലാം ഘട്ടമായെങ്കിലും ഇപ്പോഴും ജനങ്ങൾക്കിടയിൽ – ഫോൺ വിളിച്ചാലും, ചാറ്റ് ചെയ്താലും – നമ്പർ വൺ ടോക്ക് കോവിഡ് തന്നെയാണ്. തീർച്ചയായും നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമെന്നോണം ഈ വൈറസിനൊത്തു നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു!
എന്നാൽ, നമ്മുടെ ക്രൈസ്തവ ജീവിതത്തിലെ നമ്പർ വൺ ടോക്ക് എന്തായിരിക്കണമെന്ന ചോദ്യത്തിനുള്ള ഉത്തരവുമായാണ് ഈ ഞായറാഴ്ചയിലെ സുവിശേഷഭാഗം നമ്മെ സന്ദർശിക്കുന്നത്. ഉത്തരം വളരെ വ്യക്തമാണ്: ഉത്ഥിതനായ ഈശോ. ക്രൈസ്തവ ജീവിതത്തിലെ നമ്പർ വൺ ടോക്ക് ഉത്ഥിതനായ ക്രിസ്തുവായിരിക്കണം. മറ്റൊരു വാക്കിൽ പറഞ്ഞാൽ, ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കുക എന്ന ദൈത്യവുമായാണ് ഓരോ ക്രൈസ്തവനെയും ഈശോ ഈ ലോകത്തിലേക്കു അയയ്‌ക്കുന്നത്. ഇന്നത്തെ സുവിശേഷ സന്ദേശമിതായിരിക്കട്ടെ: ക്രൈസ്തവരെല്ലാം അവരുടെ ജീവിതത്തിൽ, വാക്കിലും, ചിന്തയിലും, പ്രവർത്തിയിലും ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കണം; ദൈവികത, ദൈവിക പുണ്യങ്ങൾ കതിരിട്ടു നിർത്തുന്ന ജീവിതം നയിക്കണം.
വ്യാഖ്യാനം
ക്രിസ്തുവിനു ശിഷ്യന്മാർ ഒരുതരത്തിൽ, വെറും മാനുഷികമായി ചിന്തിച്ചാൽ, എന്നും ഒരു ബാധ്യതയായിരുന്നു. അവിടുത്തെ പഠനങ്ങൾ മനസ്സിലാക്കുവാൻ മാത്രം അറിവുള്ളവരായിരുന്നില്ല അവർ. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികളായിരുന്നില്ല. അല്പം സ്വാധീനമുള്ള വ്യക്തി എന്ന് പറയാവുന്നത് യൂദാസ് മാത്രമായിരുന്നു. എന്നാൽ അദ്ദേഹത്തിന് സമൂഹത്തിന്റെ മുൻപിൽ തീവ്രവാദി എന്ന ലേബലായിരുന്നു. ക്രിസ്തുവിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്നെങ്കിലും critical situation ൽ അവർക്കൊന്നും ചെയ്യാൻ കഴിയാതെ പോയി. എങ്കിലും ഉത്ഥാനാനന്തരം ഈശോ ശ്രമിക്കുകയാണ് അവരെ ബോധ്യപ്പെടുത്താൻ, താൻ…
View original post 741 more words

Leave a comment