യോഹ 14, 15-16, 25-26; 15, 26-
സന്ദേശം – പന്തക്കുസ്തത്തിരുനാൾ

മനുഷ്യ ജീവിതം കോവിഡ് മൂലം തകർന്നിരിക്കുന്ന, ദേവാലയങ്ങളെല്ലാം അടച്ചിട്ടു പൊതുവായ പ്രാർത്ഥനകൾ അസാധ്യമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, നാം പന്തക്കുസ്താത്തിരുനാൾ ആഘോഷിക്കുകയാണ്. ആദ്യത്തെ പന്തക്കുസ്താ അനുഭവവും ഏതാണ്ട് ഇങ്ങനെ ഒരവസ്ഥയിൽ തന്നെയായിരുന്നു. അന്ന് കാരണം മഹാമാരി ആയിരുന്നില്ല എന്ന് മാത്രം. യഹൂദരെ ഭയന്ന് കതകടച്ചു പ്രാർത്ഥിച്ചിരുന്നവരുടെമേൽ അഗ്നിജ്വാലകൾ പോലുള്ള നാവുകൾ വന്നു നിന്നു. അവരെല്ലാം പരിശുദ്ധാത്മാവിനെ സ്വീകരിച്ചു. ഒരു പരിശുദ്ധാത്മയുഗം പിറന്നതായി ശിഷ്യർക്കും ജനങ്ങൾക്കും അനുഭവപ്പെട്ടു. ഇന്നും മഹാമാരിയെക്കുറിച്ചുള്ള ഭയം നിമിത്തം തകർന്ന മനസ്സോടെ ഇരിക്കുന്ന ലോകത്തിന്റെമേൽ ആത്മാവിന്റെ നിറവുണ്ടാകണം. ഈ ഞായറാഴ്ച്ച അതിനായുള്ള പ്രാർത്ഥനയാണ് നമ്മുടെ ഹൃദയങ്ങളിൽ നിന്ന് ഉയരേണ്ടത്. അതുകൊണ്ടുതന്നെ, ഈ പന്തക്കുസ്താതിരുനാളിന്റെ പ്രാർത്ഥന ഇതാണ്: ഭൂമുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവ്, ജാഗ്രതയോടെ നമ്മെ സംരക്ഷിക്കുന്ന പരിശുദ്ധാത്മാവ് ലോകത്തെനവീകരിക്കട്ടെ, നമ്മെ സംരക്ഷിക്കട്ടെ.
വ്യാഖ്യാനം
പരിശുദ്ധാത്മാവ് നവീകരിക്കുന്ന ശക്തിയാണ്. കോവിഡാനന്തര പുതിയ പ്രപഞ്ചത്തെക്കുറിച്ചും, ലോകത്തെക്കുറിച്ചും, പുതിയ സാമ്പത്തിക, സാമൂഹ്യ കുടുംബജീവിത രീതികളെക്കുറിച്ചും, കോവിഡാനന്തര പുതിയ സഭയെക്കുറിച്ചും ധാരാളം വെബ്ബിനാറുകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ഉയർന്നു വരുന്ന ഒരു ചോദ്യമാണ് ആരാണ് നമ്മെ ഈ നവീകരണത്തിലേക്കു, വിപ്ലവാത്മകമായ മാറ്റത്തിലേക്കു, പുതിയ ലോക, സഭാ വീക്ഷണത്തിലേക്കു നയിക്കുക? സഭാ നേതൃത്വം പോലും ഉത്തരം പറയുവാൻ ബുദ്ധിമുട്ടുന്ന ഈ പ്രതിസന്ധിഘട്ടത്തിൽ, ഈ വിശുദ്ധ ദേവാലയത്തിൽ നിന്നുകൊണ്ട്, ധൈര്യപൂർവം ഞാൻ പറയട്ടെ, ലോകത്തെ, മനുഷ്യനെ, ഭരണക്രമങ്ങളെ ഒരു നവീകരണത്തിലേക്കു, പുതിയ രൂപങ്ങളിലേക്കു നയിക്കുവാൻ ഒരാൾക്കേ…
View original post 952 more words

Leave a comment