മര്‍ക്കോ 7, 1 – 13
സന്ദേശം

തകർത്തു പെയ്യുന്ന മഴയിൽ ഒലിച്ചു പോകുന്ന ജീവിതങ്ങളുടെ മുൻപിൽ പകച്ചു നിൽക്കുകയാണ് കേരളം! സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും, മൂന്നാറിലെ രാജമലയിലും വലിയ നാശനഷ്ടങ്ങളിൽ തകർന്നുപോയ, മണ്ണിൽ മറഞ്ഞുപോയ മനുഷ്യരെ തേടുന്നവരെ ടിവി യിൽ കാണുമ്പോൾ നമ്മുടെ മനസ്‌സുകളിൽ ഭയം നിറയുകയാണ്. കഴിഞ്ഞ കൊല്ലങ്ങളിലെപ്പോലെ വീണ്ടും പ്രളയം എത്തുമോ എന്ന് നാമോരോരുത്തരും ഒരു ഞെട്ടലോടെ നമ്മോടു തന്നെ ചോദിക്കുന്നുണ്ട്.
ഇങ്ങനെ, വേദനിക്കുന്ന മനസ്സുമായി വിശുദ്ധ ബലിയർപ്പിക്കുന്ന നമ്മോട് ഇന്നത്തെ ദൈവവചനം ചോദിക്കുന്നു: ജീവിതത്തിലെ കഷ്ടനഷ്ടങ്ങൾക്കിടയിലും നിന്റെജീവിതത്തിന്റെ, കുടുംബജീവിതത്തിന്റെ ക്രൈസ്തവ ജീവിതത്തിന്റെ driving force,നിന്റെജീവിതത്തെമുന്നോട്ട്നയിക്കുന്നശക്തിഏതാണ്?’പാരമ്പര്യങ്ങളോ, നിയമങ്ങളോ, അതോദൈവത്തിന്റെവചനമോ?ഇതിനുള്ള ഉത്തരമായിരിക്കും പ്രകൃതി ദുരന്തങ്ങൾക്കിടയിലും, ജീവിത ബുദ്ധിമുട്ടുകൾക്കിടയിലും നമ്മുടെ ക്രൈസ്തവജീവിതത്തിന്റെ സ്വഭാവം നിർണയിക്കുന്നത്.
വ്യാഖ്യാനം
ഓരോരുത്തരുടേയും ജീവിതത്തില്‍ അവരെ മുന്നോട്ടുനയിക്കുന്ന ഒരു driving force, ഉത്തേജക ശക്തിയുണ്ടായിരിക്കും. ധാരാളം പേര്‍ക്ക് അത് ചിലപ്പോള്‍ കുറ്റബോധമായിരിക്കാം. കഴിഞ്ഞ കാലത്തെ ജീവിതത്തെ ഓര്‍ത്ത്, അതിലെ തെറ്റുകളെ ഓര്‍ത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരുണ്ട്. പഴയനിയമത്തിലെ കായേന്‍ പാപം ചെയ്തു. അവന്റെ കുറ്റബോധമാണ് അവനെ ദൈവത്തില്‍ നിന്ന് അകറ്റുന്നത്. പുതിയനിയമത്തിലെ യൂദാസിന്റെ കുറ്റബോധമാണ് അവനെ മരണത്തിലേക്ക് നയിക്കുന്നത്. മറ്റുചിലരുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ശക്തി വെറുപ്പും വിദ്വേഷമായിരിക്കും. വേറെചിലര്‍ക്ക് പേടിയായിരിക്കാം. ഇനിയും ചിലര്‍ക്ക് ലോകവസ്തുക്കളോടുള്ള ആസക്തി, അധികാരം, അംഗീകാരം തുടങ്ങിയവയായിരിക്കാം.
ഇക്കഴിഞ്ഞ ദിവസം ഒരു…
View original post 818 more words

Leave a comment