ലൂക്ക 18, 35 – 19, 10
സന്ദേശം
സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഈശോ ലോകത്തെ വീണ്ടുരക്ഷിച്ചതിന്റെ പ്രതീകമായ കുരിശിന്റെ വിജയവും, കർത്താവിന്റെ രണ്ടാമത്തെ ആഗമനവും ആണ് ഈകാലത്തിന്റെ പ്രത്യേക ചിന്തകൾ. മിശിഹായുടെ രണ്ടാമത്തെ വരവിനു മുൻപായി ഏലിയാ വരുമെന്ന ചിന്തയാണ് ഏലിയാ എന്ന പേരിലൂടെ നാം മനസ്സിലാക്കുന്നത്. ചെങ്കടലിനു മീതെ തന്റെ വടി നീട്ടിക്കൊണ്ട് മോശ ഇസ്രായേൽ ജനത്തിന് കടലിന്റെ നടുവിലൂടെ വഴി കാട്ടിയതുപോലെ, സ്ലീവാവഴി മിശിഹാ പറുദീസായിലേക്കു വഴികാട്ടിതന്നുകൊണ്ട് മർത്യകുലത്തെ രക്ഷിച്ചിരിക്കുന്നു എന്നതാണ് സ്ലീവാ, മോശെ എന്നീ പേരുകൾ സൂചിപ്പിക്കുന്നത്. ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ ഈ ആദ്യ ഞായറാഴ്ചയുടെ സുവിശേഷ സന്ദേശം ഇതാണ്: ക്രിസ്തുവിനെ കർത്താവും ദൈവവുമായി ഏറ്റുപറഞ്ഞു അവിടുത്തെ പ്രകാശത്തിൽ ജീവിച്ചു, നമ്മുടെ കുടുംബങ്ങളെ അവിടുത്തെ രക്ഷയാൽ നിറച്ചു ക്രിസ്തുവിനു സാക്ഷികളാകുക.
വ്യാഖ്യാനം
രണ്ടു സംഭവങ്ങളാണ് ഇന്നത്തെ സുവിശേഷത്തിലുള്ളത്. ഒന്ന്, ഈശോയും ശിഷ്യരും ജറീക്കോയെ സമീപിച്ചപ്പോൾ വഴിയരുകിൽ ഭിക്ഷ യാചിച്ചിരുന്ന ഒരു അന്ധനെ ഈശോ സുഖപ്പെടുത്തുന്നു. രണ്ട്, ഈശോ ജറീക്കോയിൽ പ്രവേശിച്ചശേഷം സക്കേവൂസിനെ കാണുന്നതും അയാളുടെ വീട്ടിൽ ചെല്ലുന്നതും, സക്കേവൂസിന്റെ മാനസാന്തരവും. രണ്ടു സംഭവങ്ങളിലെ പൊതുവായ ഘടകങ്ങളെ പൊറുക്കിയെടുത്തു വിശകലനം ചെയ്യുമ്പോൾ തീർച്ചയായും, ഈശോ എന്താണ് നമ്മോടുപറയാൻ ആഗ്രഹിക്കുന്നതെന്ന് പതുക്കെ മറനീക്കി പുറത്തുവരും.
ഒന്നാമതായി,രണ്ടുപേരും – അന്ധനും, സക്കേവൂസും – ഈശോയെ കാണാൻ ആഗ്രഹിച്ചിരുന്നവരാണ്. മാത്രമല്ല, രണ്ടുപേരും ഈശോയെ തങ്ങളുടെ കർത്താവായി മനസ്സിൽ സ്വീകരിച്ചവരാണ്. മലയാള…
View original post 875 more words

Leave a comment