SUNDAY SERMON LK 2, 21-35

Saju Pynadath's avatarSajus Homily

പിറവിക്കാലം രണ്ടാം ഞായർ

ലൂക്ക 2, 21 – 35

സന്ദേശം

Fulfilling Prophecy (Luke 2:22-40) Activities and Lesson |  Ministry-To-Children

ശുഭപ്രതീക്ഷകളോടെ നാം പുതുവർഷത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. 12 മാസങ്ങളും, 52 ആഴ്ചകളും, 365 ദിവസങ്ങളും, 8784 മണിക്കൂറുകളും, 527040 മിനിറ്റുകളും, 31622400 സെക്കന്റുകളും സമ്മാനിച്ച് കടന്നുവന്നിരിക്കുന്ന 2021 ലെ ആദ്യ ഞായറാഴ്ചയാണിന്ന്. കോവിഡ് എന്ന മഹാമാരിയുമായി നമ്മോടൊത്തുണ്ടായിരുന്ന 2020 നമ്മുടെ നാടിനെയും, ലോകത്തെത്തന്നെയും കൊണ്ടുപോയത് നാമൊരിക്കലും സങ്കല്പിച്ചുപോലും നോക്കാത്ത സ്തംഭനത്തിലേക്കും ഭീതിയിലേക്കുമാണ്. അതുകൊണ്ടുതന്നെ, നവത്സരാശംസകൾക്കൊപ്പം, ഈ ഭൂമിയിൽ ആയുരാരോഗ്യവും സമാധാനവും നിറഞ്ഞുവിളയട്ടെയെന്ന പ്രാർത്ഥനയോടെ നമുക്ക് സുവിശേഷ സന്ദേശത്തിനായി കാതോർക്കാം.

വ്യാഖ്യാനം

ഈശോയുടെ തിരുപ്പിറവിക്ക്‌ശേഷം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഈശോയുടെ ദേവാലയസമർപ്പണവും, പരിച്ഛേദനാചാരവുമാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രതിപാദ്യവിഷയം. ഇതോടൊപ്പം തന്നെ ഈശോയുടെ പേരിടീൽ കർമവും നടക്കുന്നുണ്ട്. ഇന്നത്തെ സുവിശേഷ ഭാഗത്തു സവിശേഷ ശ്രദ്ധ അർഹിക്കുന്ന രണ്ട് പേരാണ് ഈശോയുടെ മാതാപിതാക്കൾ. മോശയുടെ നിയമമനുസരിച്ചുള്ള കർമങ്ങളെല്ലാം ചെയ്യാൻ വളരെ താത്പര്യം കാണിക്കുന്ന യൗസേപ്പിതാവും മേരിയും ആധുനിക മനുഷ്യന് അത്ര താത്പര്യമുള്ള കഥാപാത്രങ്ങളാകണമെന്നില്ല. നിയമങ്ങളെ ധിക്കരിക്കുക എന്നത് ഫാഷനായി കാണുന്ന മനുഷ്യർക്ക്, യൗസേപ്പിതാവും മാതാവും ചെയ്യുന്ന ഇക്കാര്യങ്ങൾ ഒരുതരം പഴഞ്ചൻ ഏർപ്പാടായി തോന്നാം. ജന്മദിനത്തിലോ, മാമ്മോദീസ സ്വീകരിച്ച ദിനത്തിലോ മക്കളേ പള്ളിയിൽ പോയി കുർബാന അർപ്പിച്ചു പ്രവർത്തിക്കണേയെന്നോ മറ്റോ പറഞ്ഞാൽ മാതാപിതാക്കന്മാർക്കെതിരെ ഉറഞ്ഞു തുള്ളുന്ന തലമുറകൾക്കു ചെങ്ങാലികളെയും, പ്രാവിൻകുഞ്ഞുങ്ങളെയുമൊക്കെ സമർപ്പിക്കുന്നത് വിഡ്ഢിത്വമായും തോന്നാം.

പക്ഷേ, ഈശോയുടെ മാതാപിതാക്കന്മാർ ‘കർത്താവിന്റെ നിയമത്തിൽ പറഞ്ഞിരിക്കുന്നതിനനുസരിച്ചു’ ജീവിക്കാൻ മാത്രം ദൈവവിശ്വാസമുള്ളവരും, ദൈവാശ്രയബോധമുള്ളവരും ആയിരുന്നു. ദൈവത്തിന്റെ മുൻപിലും, മനുഷ്യരുടെ ദൃഷ്ടിയിലും, പ്രപഞ്ചത്തോട് ചേർന്നും അസാധാരണമായ…

View original post 696 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment