Prayer of Protection from Jihads / Satan Worshipers / Atheists

ഉഗ്രപ്രതാപിയും ഖണ്ഗധാരിയുമായി/ അശ്വാരൂഢനായി വാന മേഘങ്ങളിൽ പ്രത്യക്ഷപ്പെട്ട്/ ജിന്ന് എന്ന ദുഷ്ടശക്തിയിൽ നിന്നും/ അവന്റെ സേവകരിൽ നിന്നും/ ഇസ്പാനിയ ദേശത്തെ വിമോചിപ്പിച്ച/ കർതൃ ശിഷ്യനും ശ്ശീഹൻമാരിലെ പ്രഥമ രക്തസാക്ഷിയുമായ വി. യാക്കോബ് ശ്ലീഹായെ/ ഈ ദുഷ്ടശക്തിയിൽ നിന്നും/ അവന്റെ സേവകരുടെ കുടില തന്ത്രങ്ങളിൽ നിന്നും/ ആക്രമണങ്ങളിൽ നിന്നും/ തിരുസഭയെയും അവളുടെ സന്താനങ്ങളായ ഞങ്ങളെയും/ കാത്തുരക്ഷിക്കണമേ./ വിശ്വാസികളുടെ പിതാവായ അബ്രാഹമേ/ പരി. ത്രിത്വത്തിനും ഈശോമിശിഹായുടെ ദൈവത്വത്തിനും/ എതിരായ കുപ്രചരണങ്ങളിൽപ്പെട്ട് തെറ്റുധരിപ്പിക്കപ്പെടാതെ/ ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുങ്ങളെയും/ സത്യവിശ്വാസത്തിൽ അടിയുറപ്പിച്ചു നിർത്തണമേ./ കുരിശുയുദ്ധക്കാരുടെ മദ്ധ്യസ്ഥനായ വി. ഗീവർഗീസേ/ പീഢനങ്ങളും ഞെരുക്കങ്ങളുമുണ്ടാകുമ്പോഴും/ തിരുസഭ അവഹേളിക്കപ്പെടുമ്പോഴും/ ദൃഢചിത്തതയോടും ഏക മനസ്കതയോടും കൂടി/ അവയെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് ശക്തി പകരണമേ./ ഞങ്ങൾക്ക് വിശ്വാസ വെളിച്ചം പകർന്നു തന്നവരായ/ മാർത്തോമാ ശ്ലീഹായേ, വി. ഫ്രാൻസിസ് സേവ്യറേ,/ ഞങ്ങളുടെ തലമുറകൾ/ വിശ്വാസ തീക്ഷ്ണതയിൽ വളർന്നു വരുവാനുള്ള കൃപ നൽകണമേ./ ദുഷ്ട പിശാചിൽ നിന്നുള്ള ഞങ്ങളുടെ സംരക്ഷകരായ/ വി. മിഖായേൽ, റഫായേൽ, ഗബ്രിയേൽ മാലാഖമാരേ/ ജിഹാദികളിൽ നിന്നും സാത്താൻ ആരാധകരിൽ നിന്നും/ നിരീശ്വരവാദികളിൽ നിന്നും കപട മതേതരവാദികളിൽ നിന്നും/ ഞങ്ങളെ കാത്തുരക്ഷിക്കണമേ. / ആമ്മേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Prayer of Protection from Jihads / Satan Worshipers / Atheists”

  1. Reblogged this on Nelson MCBS.

    Like

Leave a reply to Nelson MCBS Cancel reply