*കാത്തിരിപ്പ്*
ഓരോ കാത്തിരിപ്പും ഓരോ അനുഭവമാണ്… ഒരേ വാക്ക്…
ഒരേ അർത്ഥം…
എങ്കിലും…
പ്രണയിനിയുടെ കണ്ണുകളിലെ
നക്ഷത്രതിളക്കവും
ആശുപത്രിവരാന്തയിലെ
കവിളുകളിലെ ഉപ്പുരസവും
കാത്തിരിപ്പിന്റെ രണ്ടു ഭാവങ്ങൾ…
പുലർകാലമഞ്ഞിന്റെ
സുഖമോലും തണുപ്പാകാം
പൊട്ടിത്തെറിക്കുന്ന
കനലിന്റെ ചൂടാകാം
കാത്തിരിക്കുന്ന മനസ്സിലൂടോഴുകുന്ന
ചിന്തതൻ ജലപ്രവാഹത്തിന്…
*_രേഖ_*

Leave a comment