Daily Saints in Malayalam – October 31

🌸🌸🌸 *October* 3⃣1⃣ 🌸🌸🌸
*സകല പുണ്യവാന്‍മാരുടെയും ജാഗരണ രാത്രി*
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

*ഇന്ന് നാം സകല പുണ്യവാന്‍മാരുടെയും ‘ഈവ്‌’ ആഘോഷിക്കുകയാണ്. 1484-ല്‍ നവംബര്‍ 1ന് സിക്സ്റ്റസ് നാലാമന്‍ മാര്‍പാപ്പ എല്ലാ പുണ്യവാന്മാരുടെയും തിരുനാളെന്ന നിലയില്‍ വിശുദ്ധ ദിനമായി സകല വണക്കത്തോടുകൂടി ജാഗരണ പ്രാര്‍ത്ഥനകളോടും കൂടെ ഈ തിരുനാള്‍ (“ആള്‍ ഹാല്ലോവ്സ്‌ ഈവ്‌” അല്ലെങ്കില്‍ “ഹാല്ലോവീന്‍” എന്നറിയപ്പെടുന്ന) ആഘോഷിക്കുവാന്‍ ആവശ്യപ്പെടുകയും ഒരു ഒഴിവു ദിവസമായി പ്രഖ്യാപിക്കുകയും ചെയ്തു. കത്തോലിക്കാ തിരുനാള്‍ ദിനസൂചികയില്‍ ഉള്‍പ്പെട്ട ഒരു തിരുനാളല്ല ഇതെങ്കിലും വാര്‍ഷിക തിരുനാള്‍ ദിനസൂചികയുമായി ഈ ആഘോഷത്തിനു അഭേദ്യമായ ബന്ധമുണ്ട്.*

*തുടര്‍ച്ചയായി വരുന്ന മൂന്ന്‍ ദിവസങ്ങള്‍ ഹാല്ലോവീന്‍, സകല വിശുദ്ധരുടെയും ദിനം, സകല ആത്മാക്കളുടെയും ദിനം വിശുദ്ധരുമായിട്ടുള്ള ആത്മീയ സംഭാഷണത്തെ സൂചിപ്പിക്കുന്നു. സഭയുടെ പടയാളികളായ നമ്മള്‍ സഭക്ക്‌ വേണ്ടിയും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക്‌ വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. പ്രത്യേകിച്ച് സകല ആത്മാക്കളുടെയും ദിനത്തിലും നവംബര്‍ മാസത്തിലും. സ്വര്‍ഗ്ഗത്തില്‍ സഭയുടെ വിജയത്തില്‍ നാം ആഹ്ലാദിക്കുന്നു. കൂടാതെ വിശുദ്ധരുടെ മാധ്യസ്ഥത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.*

*പ്രത്യേക ജാഗരണ പ്രാര്‍ത്ഥനയും 80 ദിനക്കാല ആഘോഷവും 1955-ല്‍ നിറുത്തിയെങ്കിലും ഇത് സകല വിശുദ്ധരുടെയും ദിനാചരണത്തിന്റെ ആരംഭം കുറിക്കുന്നു. ഇംഗ്ലണ്ടില്‍ വിശുദ്ധരും പുണ്യവാന്മാരും “ഹാല്ലോവ്‌ഡ്” എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിനാലാണ് ഈ ദിനത്തെ “ആള്‍ ഹാല്ലോവ്സ് ഡേ” എന്ന് വിളിക്കുന്നത്. തിരുനാളിനു മുന്‍പുള്ള രാത്രി അല്ലെങ്കില്‍ “e’en” “ആള്‍ ഹാല്ലോവ്സ്’ eve” എന്ന പേരില്‍ ഇത് പരക്കെ അറിയപ്പെട്ടു. ഇത് ചേര്‍ന്ന് “ഹാല്ലോവീന്‍” എന്നായി മാറി.*

*സകല വിശുദ്ധരുടെയും ദിനത്തിനു മുന്‍പുള്ള രാത്രിയായതിനാല്‍ ഈ ദിവസം ജാഗരണ പ്രാര്‍ത്ഥനയും ഉപവാസവും അനുഷ്ഠിക്കണമെന്നാണ് പറയപ്പെടുന്നത്. ഈ രാത്രിയുമായി ബന്ധപ്പെട്ട് പാന്‍ കേക്ക്, ബോക്സ്ട്ടി ബ്രെഡ്‌, ബോക്സ്ട്ടി പാന്‍ കേക്ക്, ബാംബ്രാക്ക് (പഴങ്ങള്‍ കൊണ്ടുള്ള ഐറിഷ് ഭക്ഷണ പദാര്‍ത്ഥം), കോള്‍ക്കനോണ്‍ (കാബ്ബെജിന്റെയും പുഴുങ്ങിയ ഉരുളകിഴങ്ങിന്റെയും മിശ്രിതം) തുടങ്ങി ധാരാളം പാചകവിധികളും ആചാരങ്ങളും നിലവിലുണ്ട്.*

*ഇംഗ്ലണ്ടില്‍ ഈ ആഘോഷം “Nutcraack Night” എന്ന പേരിലും അറിയപ്പെടുന്നു. ഹാല്ലോവീന്‍ വരാനിരിക്കുന്ന രണ്ട്‌ തിരുനാളുകളുടെ തയ്യാറെടുപ്പാണ്. എന്നിരുന്നാലും പൈശാചിക പ്രതീകങ്ങള്‍ക്കും മന്ത്രവാദപ്രതീകങ്ങള്‍ക്കും കത്തോലിക്ക ആഘോഷങ്ങളില്‍ യാതൊരു സ്ഥാനവും ഇല്ല. നല്ല മരണത്തിന് വേണ്ടിയും, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക്‌ വേണ്ടിയും, രോഗബാധിതരായവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുകയും അത് വിശുദ്ധരുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നത് നല്ല ആശയമാണ്.*

*ഇതര വിശുദ്ധര്‍*
🌸🌸🌸🌸🌸🌸

*1. അംബ്ളിയാത്തൂസ്, ഉര്‍ബന്‍, നാര്‍സിസ്റ്റസ്*

*2. മിലാന്‍ ആര്‍ച്ചു ബിഷപ്പായിരുന്ന അന്‍റോണിനൂസു*

*3. നോവലീസു സന്യാസിയായ ആര്‍ണുള്‍ഫ്*

*4. ഐറിഷ് കന്യകയായ ബേഗാ*

*5. ഐറിഷ് കൃസ്ത്യാനിയായ എര്‍ത്ത്*
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment