Prayer of Peace in Malayalam

സമാധാന പ്രാര്‍ത്ഥന

Peace Dove

കര്‍ത്താവേ എന്നെ അങ്ങേയുടെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് സ്നേഹവും നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാന്‍ വിതയ്ക്കട്ടെ. ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാള്‍ ആശ്വസിപ്പിക്കുന്നതിനും, മനസിലാക്കപ്പെടുന്നതിനെക്കാള്‍ മനസ്സിലാക്കുന്നതിനും, സ്‌നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്‌നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ. എന്തെന്നാല്‍ കൊടുക്കുമ്പോഴാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ക്ഷമിക്കുമ്പോഴാണ് ഞങ്ങള്‍ ക്ഷമിക്കപ്പെടുന്നത്. മരിക്കുമ്പോഴാണ് ഞങ്ങള്‍ നിത്യജീവിതത്തിലേക്കു പ്രവേശിക്കുന്നത്.  ആമ്മേന്‍.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment