St Francis Xavier Prayer in Malayalam

St Francis Xavier

“ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും, സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം?” (മത്താ 16/26) എന്ന ദൈവവചനത്താല്‍ പ്രചോദിതനായി തന്‍റെ ലോകസുഖങ്ങളും സ്ഥാനമാനങ്ങളും വെടിഞ്ഞ് യേശുവിന്‍റെ പിന്നാലെ ഇറങ്ങിതിരിച്ച വി. ഫ്രാന്‍സീസ് സേവ്യറെ ഭാരതത്തിന്‍റെ രണ്ടാം അപ്പസ്തോലനായി ഉയര്‍ത്തിയ ദൈവമേ, ഞങ്ങള്‍ അങ്ങേയ്ക്കു നന്ദി പറയുന്നു.

അഗതികളുടെയും ആലംബഹീനരുടെയും ഇടയിലേയ്ക്കിറങ്ങി അവരിലൊരാളായിത്തീര്‍ന്ന്‍, വചനത്താലും, തന്‍റെ കാരുണ്യത്താലും അനേകായിരങ്ങളെ രക്ഷിച്ച്, വിശ്വാസത്തിലേക്ക് നയിക്കുവാന്‍ അങ്ങ് വി. ഫ്രാന്‍സീസിനെ ഒരുപകരണമാക്കിയല്ലോ.

വിശുദ്ധന്‍റെ ഭൗതികാവശിഷ്ടങ്ങളെ ഇന്നും അത്ഭുതകരമായ രീതിയില്‍, ഗോവയില്‍ സംരക്ഷിക്കപ്പെടുവാന്‍ ഇടയാക്കിയ ദൈവമേ, അദ്ദേഹത്തിന്‍റെ മാദ്ധ്യസ്ഥത്താല്‍ ഞങ്ങളുടെ ആത്മീയവും, ഭൗതികവുമായ എല്ലാ ആവശ്യങ്ങളും, പ്രത്യേകിച്ച്, ഇപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യമുള്ള…..തന്നരുളണമേയെന്ന്‍ ഞങ്ങള്‍ യാചിക്കുന്നു. ആമ്മേന്‍.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment