Daily Saints in Malayalam – November 15

🎀🎀🎀 *November* 1⃣5⃣🎀🎀🎀
*മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്*
🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀

*“ജര്‍മ്മനിയുടെ പ്രകാശം” അറിയപ്പെടുന്ന വിശുദ്ധ ആല്‍ബെര്‍ട്ടിനെ മഹാന്‍ എന്ന് വിളിക്കുന്നതിന് കാരണം വിശുദ്ധന്‍ അറിവിന്റെ ഒരു വിജ്ഞാനകോശമായതിനാലാണ്. ഡൊണാവുവിലെ ലവുന്‍ജെന്‍ എന്ന സ്ഥലത്ത്‌ 1193-ലാണ് ഇദ്ദേഹം ജനിച്ചത്‌. പാദുവായിലായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അവിടത്തെ രണ്ടാം ഡോമിനിക്കന്‍ ജെനറലിന്റെ സ്വാധീനത്താല്‍ അദ്ദേഹം 1223-ല്‍ പുതുതായി രൂപം കൊണ്ട പ്രീച്ചേഴ്സ് സഭയില്‍ ചേര്‍ന്നു. ഉടന്‍ തന്നെ അദ്ദേഹം ജര്‍മ്മനിയിലേക്കയക്കപ്പെട്ട ഇദ്ദേഹം അവിടെ വിവിധ നഗരങ്ങളില്‍ പ്രത്യേകിച്ച് കൊളോണില്‍ പഠിപ്പിച്ച് കൊണ്ടിരുന്നു. തോമസ്‌ അക്വിനാസ് ഇദ്ദേഹത്തിന്റെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. 1248-ല്‍ പാരീസില്‍ വെച്ച് വിശുദ്ധ ദൈവശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദം നേടി.*

*1254-ല്‍ ആല്‍ബെര്‍ട്ട് ജര്‍മ്മനിയിലെ തന്റെ സഭയുടെ അധികാരിയായി നിയമിതനായി. കുറച്ച്‌ കാലം അലെക്സാണ്ടര്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ന്യായാസനത്തില്‍ ജോലിചെയ്ത ഇദ്ദേഹത്തെ മാര്‍പാപ്പ റീജെന്‍സ്ബര്‍ഗിലെ മെത്രാനാക്കി, എന്നിരുന്നാലും രണ്ടുവര്‍ഷത്തിനു ശേഷം അദ്ദേഹം കൊളോണിലെ തന്റെ സമൂഹത്തിന്റെ അടുത്ത്‌ തിരിച്ചെത്തി.*

*അവിടെ അദ്ദേഹം ഒരു ഉപദേശകനായും, സമാധാന സംരക്ഷനായും, അവിടത്തെ ജനങ്ങളുടെ നല്ലിടയനായും വിജയകരമായി പ്രവര്‍ത്തിച്ചു വന്നു. തന്റെ 87-മത്തെ വയസ്സില്‍ ഇദ്ദേഹം നിര്യാതനായി. 1931 ഡിസംബര്‍ 11ന് പിയൂസ്‌ പതിനൊന്നാമന്‍ മാര്‍പാപ്പ ഇദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തുകയും തിരുസഭയുടെ വൈദ്യനായി പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ ജീവിതകാലത്തിന്റെ നല്ലൊരു ഭാഗവും എഴുത്തിനായിട്ടായിരുന്നു വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്.*

*തന്റെ പുസ്തകത്തിന്റെ 21 അദ്ധ്യായങ്ങളോളം അരിസ്റ്റോട്ടിലിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കും (അരിസ്റ്റോട്ടില്‍ അക്കലങ്ങളിലാണ് ജെര്‍മ്മനിയില്‍ അറിയപ്പെടാന്‍ തുടങ്ങിയിരുന്നത്), ബൈബിളിനെക്കുറിച്ച് പറയുവാനുമായിരുന്നു ചിലവഴിച്ചിരുന്നത്. ഐതിഹ്യമനുസരിച്ച് ഇദ്ദേഹമാണ് കൊളോണിലെ പ്രസിദ്ധമായ പള്ളിയുടെ തറയുടെ പ്ലാന്‍ വരച്ചത്. മദ്ധ്യകാലഘട്ടങ്ങളിലെ മഹാനായ ജര്‍മ്മന്‍ പണ്ഡിതനായ ആല്‍ബെര്‍ട്ട് പ്രകൃതി ശാസ്ത്രത്തിലും, ദൈവശാസ്ത്രത്തിലും തത്വചിന്തയിലും അഗ്രഗണ്യനായിരുന്നു.*

*ഇതര വിശുദ്ധര്‍*
🎀🎀🎀🎀🎀🎀

*1. എദേസായില്‍ വച്ച് വധിക്കപ്പെട്ട അബിബൂസ്*

*2. ടൂള്‍ ബിഷപ്പായിരുന്ന ആര്‍ണുള്‍ഫ്*

*3. കാഹോഴ്സു ബിഷപ്പായിരുന്ന ഡെസിഡേരിയൂസ്*

*4. ഫ്ലോരെന്‍സിലെ എവുജിന്‍*

*5. നോളെയിലെ ഫെലിക്സ്*
🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment