Life Lesson Taught by a Teacher

ഒരു ദിവസം ഒരു അദ്ധ്യാപകൻ ബോർഡിൽ ഇങ്ങനെയെഴുതി.

9×1=7
9×2=18
9×3=27
9×4=36
9×5=45
9×6=54
9×7=63
9×8=72
9×9=81
9×10=90

അദ്ദേഹം തിരിഞ്ഞു വിദ്യാർത്ഥികളെ നോക്കി.
എല്ലാവരും അദ്ധേഹത്തെ നോക്കി ചിരിക്കുകയും പരിഹസിക്കുകയും ചെയ്തു.
കാരണം അദ്ദേഹം എഴുതിയ ഒരു സമവാക്യം തെറ്റായിരുന്നു.
അപ്പോൾ അദ്ദേഹം പറഞ്ഞു.
ഞാൻ ആദ്യം തെറ്റായത് എഴുതിയത് പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ്.
ഇപ്പോൾ എങ്ങനെയാണോ നിങ്ങൾ എന്നെ പരിഹസിച്ചത് അത് പോലെ മറ്റുള്ളവർ നിങ്ങളെ പരിഹസിക്കും.
ഞാൻ ഒൻപത് പ്രാവശ്യം ശരിയായ ഉത്തരം എഴുതി എന്നത് നിങ്ങൾക്കറിയാം.
അതിൽ ആരും എന്നെ അഭിനദിച്ചില്ല.
പക്ഷെ, ഞാൻ എഴുതിയ ഒരു തെറ്റിനു നിങ്ങൾ എന്നെ പരിഹസിക്കുകയും ചെയ്തു.
ഇതാണ് ഇതിലെ പാഠം.
നിങ്ങൾ ഒരു ലക്ഷം പ്രാവശ്യം ചെയ്യുന്ന നന്മയെ ലോകം ഒരിക്കലും വിലമതിക്കില്ല.
പക്ഷെ, നിങ്ങൾ ചെയ്യുന്ന തെറ്റായ ഒരു കാര്യത്തെ വിമർശിക്കും.
എന്നാൽ നിരാശപ്പെടരുത്.
എപ്പോഴും എല്ലാ പരിഹാസങ്ങളെയും വിമർശനങ്ങളെയും അതിജീവിച്ചു ശക്‌തമായി മുന്നേറുക.
🌻🌻🌻🌻🌻🌻🌻🌻


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment