👏👏ഈ കഥ വായിച്ച് കരയരുത്👏👏
മരണം കാത്തുകിടക്കുന്ന തന്റെ അപ്പനോട് മകൾ സാറ പറഞ്ഞു….,
“ഡാഡി, നിങ്ങളുടെ ബാങ്കിൽ ഒരു പൈസ പോലും ഇല്ലാതെ നിങ്ങൾ മരിക്കുന്നത് നിർഭാഗ്യകരമാണ്. ഞങ്ങൾ താമസിക്കുന്ന ഈ വീട് പോലും ഒരു വാടക അപ്പാർട്ട്മെന്റാണ് . ഞങ്ങൾക്കായി ഒന്നും കരുതിയില്ല …..
അഴിമതിക്കാരാണ് എന്ന് ഡാഡി പറയുന്ന മറ്റു പിതാക്കന്മാർ അവരുടെ മക്കൾക്ക് വേണ്ടി എന്തെങ്കിലും ഒക്കെ കരുതി വെക്കും .എന്നാൽ ഡാഡിയോ ? എനിക്ക് ഡാഡിയെ അനുകരിക്കുവാൻ പ്രയാസമുണ്ട് . ഇത് പറഞ്ഞു അല്പസമയം കഴിഞ്ഞപ്പോഴേക്കും അവളുടെ ഡാഡി ഈ ലോകംവിട്ടു എന്നന്നേക്കുമായി യാത്രപറഞ്ഞു പോയി ….
മൂന്ന് വർഷത്തിന് ശേഷം സാറാ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലിചെയ്യുവാനായി ഒരു ഇന്റർവ്യൂനു പോയി …..അവിടെ കമ്പനിയിലെ പ്രധാന ആൾക്കാർ എല്ലാം ഉണ്ടായിരുന്നു …എന്നാൽ ആദ്യം അവളെ ഇന്റർവ്യൂ ചെയ്തത് അവിടുത്തെ കമ്മറ്റി ചെയർമാൻ ആയിരുന്നു …..
കമ്മിറ്റി ചെയർമാൻ ചോദിച്ചു,
“ഏത് സ്മിത്താണ് നിങ്ങൾ 🤔 .. ??”
സാറാ മറുപടി പറഞ്ഞു,
“ഞാൻ സാറാ സ്മിത്താണ്. എന്റെ ഡാഡി പരേതൻ ആയ ടോം സ്മിത്ത്.
“ഓ മൈ ഗോഡ്, നീ ടോം സ്മിത്തിന്റെ മകളാണോ🤔 ..?
എന്നിട്ടു അദ്ദേഹം കൂടെയുണ്ടായിരുന്ന മറ്റ് അംഗങ്ങളിലേക്ക് തിരിഞ്ഞു പറഞ്ഞു, ” ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേറ്റർമാരിൽ എന്റെ അംഗത്വ ഫോമിൽ ഒപ്പിട്ടയാളാണ് ഈ ടോംസ്മിത്ത്, അദ്ദേഹത്തിന്റെ ശുപാർശ കാരണം ആണ് ഞാനിന്നിവിടെ ഇരിക്കുന്നത് .അദ്ദേഹത്തിന് എന്നെ അറിയില്ലായിരുന്നു …..ഒരിക്കൽപോലും എന്നെ കണ്ടിട്ടും ഇല്ലായിരുന്നു …. എങ്കിലും എനിക്ക് വേണ്ടി അദ്ദേഹം എല്ലാം സൗജന്യമായി ചെയിതു തന്നു. അത്രക്കും നല്ല മനുഷ്യനായിരുന്നു…. അദ്ദേഹം . ഇത്രയും പറഞ്ഞതിന് ശേഷം …. സാറയോടായി പറഞ്ഞു ….”എനിക്ക് നിങ്ങളോട് ചോദിക്കുവാനിനി ചോദ്യങ്ങളൊന്നുമില്ല, ഈ ജോലി നിങ്ങൾ നേടിയെന്ന് സ്വയം കരുതുക, നാളെ വരൂ, നിങ്ങളെ കാത്തു ഈ ജോലി നിങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു
പിറ്റേദിവസം സാറാ വന്നപ്പോൾ …..സാറാ സ്മിത്തിനെ കമ്പനിയുടെ കോർപ്പറേറ്റ് അഫയേഴ്സ് മാനേജരായി അവർ തിരഞ്ഞെടുത്തിരുന്നു അലവൻസുകളും മറ്റ് ചെലവുകളും ഒഴികെ പ്രതിമാസം 1,00,000 ഡോളർ ശമ്പളവും താമസിക്കുവാൻ മനോഹരമായ ഒരു ബംഗ്ളാവും രണ്ടു കാറും ഒപ്പം അത് ഓടിക്കുവാനുള്ള ഡ്രൈവറെയും അവൾക്കായി കമ്പനി കൊടുത്തു …..
അവൾ ജോലിക്കു കയറി രണ്ടുവര്ഷത്തിനു ശേഷം അവളുടെ കമ്പനിയുടെ എംഡി അമേരിക്കയിൽ നിന്ന് രാജിവയ്ക്കാനുള്ള ആഗ്രഹം അറിയിക്കാൻ വന്നു.അതോടെ ഉയർന്ന സമഗ്രതയുള്ള ഒരു വ്യക്തിത്വം തേടി, കമ്പനിയുടെ കൺസൾട്ടന്റ് ആ എംഡി സ്ഥാനത്തേക്ക് സാറാ സ്മിത്തിനെ നാമനിർദേശം ചെയ്തു .
അങ്ങനെയിരിക്കെ കമ്പനിയുടെ എംഡി എന്ന നിലയിൽ ഒരു അഭിമുഖത്തിൽ അവൾക്ക് പങ്കെടുക്കേണ്ടി വന്നു …. അവർ ആദ്യം അവളോട് ചോദിച്ച ചോദ്യം ഇതായിരുന്നു ….
അവളുടെ വിജയത്തിന്റെ രഹസ്യം എന്തെന്ന് 🤔?
കണ്ണീരോടെ അവൾ മറുപടി പറഞ്ഞു, “എന്റെ ഡാഡി എനിക്ക് ഈ വഴികൾ ഒരുക്കി. അദ്ദേഹം മരിച്ചതിനുശേഷമാണ് അദ്ദേഹം സാമ്പത്തികമായി ദരിദ്രനാണെന്നും എന്നാൽ അച്ചടക്കം, സത്യസന്ധത എന്നിവയാൽ സമ്പന്നനാണെന്നും എനിക്കു മനസ്സിലായത് ”
അഭിമുഖത്തിൽ അവർ വീണ്ടും അവളോട് ചോദിച്ചു ….
നിന്റെ ഡാഡി മരിച്ചിട്ടു വർഷങ്ങൾ ആയല്ലോ എന്തിനാണ് നീ ഇപ്പോഴും ഒരു ചെറിയ കുട്ടിയെപ്പോലെ കരയുന്നത് 🤔 ?
അവൾ മറുപടി പറഞ്ഞു, ” സത്യസന്ധനായ എന്റെ ഡാഡിയെ മരണസമയത്ത് ഞാൻ വേദനിപ്പിച്ചു . ഇപ്പോൾ ഞാൻ കരുതുന്നു മരണസമയത്ത് എന്റെ വാക്കുകൾ കേട്ട് വേദനിച്ചെങ്കിലും എന്നോട് ക്ഷമിച്ചു കാണുമെന്ന്. ഞാൻ ഈ നിലയിൽ എത്തുവാൻ വേണ്ടി ഞാനൊന്നും ചെയ്തില്ല .എന്നാൽ എന്റെ ഡാഡിയാണ് എനിക്കുവേണ്ടി ഇതെല്ലാം മുന്നമേ ചെയ്തുവെച്ചതു എന്ന് ഞാനിപ്പോൾ വിശ്വസിക്കുന്നു
വീണ്ടും അവർ അവളോട് ചോദിച്ച ചോദ്യം ഇതായിരുന്നു ….
“നിങ്ങൾ നിങ്ങളുടെ പിതാവിന്റെ കാൽപാടുകൾ പിന്തുടരുമോ”🤔 ?
അതിനു അവളുടെ ലളിതമായ ഉത്തരം, “ഞാൻ ഇപ്പോൾ ആ മനുഷ്യനെ ആരാധിക്കുന്നു, എന്റെ സ്വീകരണമുറിയിലും എന്റെ വീടിന്റെ പ്രവേശന കവാടത്തിലും അദ്ദേഹത്തെക്കുറിച്ച് ഒരു വലിയ ചിത്രം ഉണ്ട്. ദൈവത്തിനു ശേഷം എനിക്കുള്ളതെല്ലാം എന്റെ ഡാഡി അർഹിക്കുന്നതാണ് “.
അവസാനമായി അവർ അവളോടായി ചോദിച്ചു ….
നിങ്ങൾ ടോം സ്മിത്തിനെപ്പോലെയാണോ ..🤔?
അവൾ പറഞ്ഞു ….ഒരു നല്ല പേര് നിലനിർത്തുവാൻ എത്ര പണം കൊടുത്താലും സാധിക്കില്ല . നമ്മൾ എത്ര നല്ല പ്രവൃത്തി ചെയ്താലും പ്രതിഫലം വേഗത്തിൽ വരണമെന്നുമില്ല , പക്ഷേ സത്യസന്ധതയോടെ പ്രവർത്തിച്ചാൽ …. സമൂഹത്തിൽ നന്മകൾ ചെയ്താൽ നാം മരിച്ചാലും ജീവിക്കും .
സഹോദരങ്ങളെ ….കുറെ ബാങ്ക്ബാലൻസുകളോ വലിയ ബംഗ്ലാവുകളോ ഒന്നും നമ്മളെ എവിടെയും കൊണ്ട് എത്തിക്കില്ലാ….ഈ ലോകത്തെ പണം ഇവിടെ വലിച്ചെറിഞ്ഞിട്ടു ഒരു നാൾ നാം പോയേപറ്റൂ …. സമഗ്രത, അച്ചടക്കം, ആത്മനിയന്ത്രണം, ദൈവഭയം എന്നിവ മാത്രമേ ഒരു മനുഷ്യനെ സമ്പന്നനാക്കുകയുള്ളൂ …..
ഇന്നത്തെ കുട്ടികൾ മാതാപിതാക്കൾ ഓടുന്നത് കണ്ടു അവരുടെ പിറകെ ഓടുന്നു …. കുട്ടികൾക്ക് സ്നേഹം എന്തെന്ന് അറിയില്ലാ …. സമൂഹത്തിൽ നന്മകൾ ചെയ്യുവാൻ അവർക്കു അറിയില്ല …. നമ്മുടെ തലമുറ മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമകൾ ആയി നശിച്ചുകൊണ്ടിരിക്കുന്നു…..ഇവർക്ക് ഒരു നല്ല മാതൃക ആകുവാൻ നമ്മുക്ക് കഴിയില്ലേ …..?
നിങ്ങളുടെ കുട്ടികൾക്ക് നിങ്ങൾ നല്ല മാതൃക കാണിച്ചു കൊടുക്കുക . മക്കളെ സ്നേഹിക്കാതെ പണത്തിനായി എന്തും ചെയിതു നെട്ടോട്ടം ഓടുന്ന മാതാപിതാക്കളെ കണ്ടു മക്കൾ വളരാതെ സ്നേഹത്തോടെയും സന്തോഷത്തോടെയും ദൈവഭയത്തോടെയും ജീവിക്കുന്ന ഒരു ജീവിതം കണ്ടു നമ്മുടെ തലമുറകൾ വളർന്നു വരട്ടെ ……. അത് അവർക്കു അനുഗ്രഹമായിരിക്കും ….

Leave a comment