മേലെ മാനത്തെ ഈശോയെ
ഒന്ന് വരാമോ ഈശോയെ
ഈശോയെ…(3)
മേലെ മാനത്തെ ഈശോയെ
ഒന്ന് വരാമോ ഈശോയെ
കാണാകണ്ണിൽ കൗതുകം പാകുന്ന
സ്വർഗ്ഗത്തിന് ലാവണ്യമേ
സ്നേഹോദാരമെൻ ജീവനിൽ വാഴുന്ന
പൊന്നേശു തമ്പുരാനെ
മേലെ മാനത്തെ ഈശോയെ
ഒന്ന് വരാമോ ഈശോയെ
ഈശോയെ….(7)
നീയന്നു പയ്യിന്റെ കൂട്ടിൽ പിറന്നത്
പുല്ലോല മെത്തയിലായിരുന്നു
കീറുന്ന മഞ്ഞിൻ തണുപ്പിലും കാഞ്ഞത്
നെഞ്ചിലെ തീക്കനലായിരുന്നു
സ്നേഹത്തിന് തീക്കനലായിരുന്നു
അമ്മതൻ നെഞ്ചിലെ തീക്കനലായിരുന്നു
മേലെ മാനത്തെ ഈശോയെ
ഒന്ന് വരാമോ ഈശോയെ
കാണാകണ്ണിൽ കൗതുകം പാകുന്ന
സ്വർഗ്ഗത്തിന് ലാവണ്യമേ
സ്നേഹോദാരമെൻ ജീവനിൽ വാഴുന്ന
പൊന്നേശു തമ്പുരാനെ
മേലെ മാനത്തെ ഈശോയെ
ഒന്ന് വരാമോ ഈശോയെ
തീരാത്ത ദുഖത്തിന് നീറുന്ന മക്കളെ
പുൽകി നീ സാന്ത്വനമാകണമേ
പട്ടിണി പാവങ്ങൾ കത്തും വിശപ്പുമായ്
കേഴുമ്പോൾ അപ്പമായ് തീരണമേ
ജീവന്റെ അപ്പമായി തീരണമേ
നീയിന്നു ജീവന്റെ അപ്പമായി തീരണമേ
മേലെ മാനത്തെ ഈശോയെ
ഒന്ന് വരാമോ ഈശോയെ
കാണാകണ്ണിൽ കൗതുകം പാകുന്ന
സ്വർഗ്ഗത്തിന് ലാവണ്യമേ
സ്നേഹോദാരമെൻ ജീവനിൽ വാഴുന്ന
പൊന്നേശു തമ്പുരാനെ
മേലെ മാനത്തെ ഈശോയെ
ഒന്ന് വരാമോ ഈശോയെ
(മേലെ മാനത്തെ…..)
Texted by Rosin Anna Kurian

Leave a comment