ദിവ്യ സക്രാരിയിൽ ഈശോ വഴുന്നിതാ…
പൂജ്യമാം ഓസ്തിയിൽ ദിവ്യകാരുണ്യമായ്…(2)
നിത്യ ജീവൻ തരാം സ്വർഗ്ഗ രാജ്യം തരാൻ…
സ്നേഹ കൂദാശയായ് ഈശോ അണയുന്നിതാ…(2)
ദിവ്യകാരുണ്യമേ സ്നേഹമേ…
സ്വർഗ്ഗീയമാം വരദാനമേ…
നിന്നെ സ്തുതിക്കുന്നു…നിന്നെ നമിക്കുന്നു…
നിത്യവും ആരാധിക്കുന്നു…(2)
വഴിത്താരയിൽ മിന്നും നിറ ദീപമായ്…
മനതാരിൽ എന്നും സ്നേഹ നാളമായ്…(2)
അണയുന്നിതാ ഈശോ അണയുന്നിതാ…ആത്മീയ സായൂജ്യമായ്… ആത്മീയ സായൂജ്യമായ്….
(ദിവ്യകാരുണ്യമേ)
അകതാരിൽ നീറും മുറിവുകളിൽ…
അലിവോടെ ഒന്ന് തഴുകീടുവാൻ…(2)
അണയുന്നിതാ ഈശോ അണയുന്നിതാ…
ആശ്വാസ കുളിർ തെന്നലായ്…ആശ്വാസ കുളിർ തെന്നലായ്…(ദിവ്യസക്രാരിയിൽ…)
Texted by Leema Emmanuel

Leave a comment