🔥☘🔥☘🔥☘🔥☘☘
പരിശുദ്ധാത്മാവേ , എഴുന്നള്ളി വരിക, അങ്ങേ വെളിവിന്റെ കതിരുകളെ ആകാശത്തിൽ നിന്നും അയയ്ക്കേണമേ. അഗതികളുടെ പിതാവേ, ദാനങ്ങൾ കൊടുക്കുന്നവനെ, ഹൃദയത്തിന്റെ പ്രകാശമേ എഴുന്നള്ളി വരിക, എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനെ, ആത്മാവിന് മധുരമായവിരുന്നേ, മധുരമായ തണുപ്പേ, അലച്ചിലിൽ സുഖമേ, ഉഷ്ണത്തിൽ തണുപ്പേ, കരച്ചിലിൽ സ്വൈര്യമേ എഴുന്നള്ളി വരിക, എത്രയും ആനന്ദത്തോടു കൂടിയായിരിക്കുന്ന പ്രകാശമേ, അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുക, അങ്ങേ വെളിവ് കൂടാതെ മനുഷ്യരിൽ പാപമല്ലാതെ യാതൊന്നുമില്ല , വൃത്തിഹീനമായതു കഴുകുക, വാടിപ്പോയത് നനയ്ക്കുക, മുറിവേറ്റിരിക്കുന്നതു വച്ചുകെട്ടുക, രോഗികളെ സുഖപ്പെടുത്തുക, കടുപ്പമുള്ളതു മയപ്പെടുത്തുക, തണുത്തത് ചൂടുപിടിപ്പിക്കുക, നേർവഴി അല്ലാതെ പോയത് തിരിക്കുക, അങ്ങിൽ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികൾക്ക് അങ്ങേ ഏഴു വിശുദ്ധ ദാനങ്ങൾ നൽകുക, പുണ്യ യോഗ്യതയും ഭാഗ്യമരണവും നിത്യാനന്ദവും ഞങ്ങൾക്ക് തരണമേ .
ആമേൻ
🌿📯🌿📯🌿📯 🌿📯🌿

Leave a comment