കുഞ്ഞിളം കൈകൾ കൂപ്പി…
ഹല്ലേലൂയ്യ ഞങ്ങൾ പാടാം…
ഈശോയെ നിയൊന്ന് വാ വാ…
കൂടെ കളിക്കാൻ വാ വാ… (2)
കുഞ്ഞി കരളിനുള്ളിൽ… സ്നേഹം നിറച്ചു തരാം…
ഈശോയെ നീയൊന്ന് വാ വാ…
കൂടെ കളിക്കാൻ വാ വാ…(2)
നക്ഷത്ര പൂക്കൾ കൊണ്ട് മാല ഒന്ന് കോർത്തു തരാം….
നസറേത്തിൻ രാജാവിൻ ഓശാന പാടാൻ വരാം… (2)
നിൻ്റെ പൂമുഖം കണ്ടു നിന്നിടാം…
പുഞ്ചിരിച്ചൊരായിരം ഉമ്മ നൽകിടാം…
കൂട്ട് കൂടുവാൻ നീ വരില്ലയോ… (കുഞ്ഞിളം കൈകൾ…)
ഒരുനാളും പാപത്തിൽ വീഴാതെ നീങ്ങീടുവാൻ…
കനിവേറും സ്നേഹത്തിൻ തീനാളം താങ്ങീടുവാൻ… (2)
നീ വരേണമേ കാത്തിടേണമേ…
നിൻ്റെ മാറിൽ ഞങ്ങളെ ചേർത്തിടേണമെ… (2)
കുഞ്ഞുമക്കളെ വിശുദ്ധരാക്കണേ…
(കുഞ്ഞിളം കൈകൾ…)
Texted by Leema Emmanuel

Leave a comment