ലോകത്തിൻ മുൻപിൽ ഞാൻ ഒന്നുമല്ലാത്തൊരു എളിയവളാകുകിലും
ദൈവമേ നിൻ മുൻപിൽ ഞാൻ
ദാസിയാം ഞാനൊട്ടും ചെറുതായി പോവരുതെ
എന്നെ കുരിശോളം വലുതാക്കണെ
നിന്റെ സ്നേഹത്തിൻ നിഴലാക്കണെ (2)
നിന്നെ വഹിക്കുന്ന കഴുതയാവാൻ
മന്നിൽ കൊളുത്തുന്ന ദീപമാകാൻ
നിന്ദ പരിഹാസം വാങ്ങിയാൽ പോലും
നിൻ ദിവ്യ വചനത്തിൻ സാക്ഷിയാവാൻ
നിന്നെ പാരിന് നൽകുവാനായിനി
ഭാരങ്ങൾ എന്തും ചുമക്കാം
നിന്നെ പാരിന് നൽകുവനായിനി
എന്ത് വേണെലും സഹിക്കാം
( എന്നെ കുരിശോളം)
ലോകത്തിൻ കണ്ണിൽ ഞാൻ
വിജയിച്ചിടാത്തൊരു ഭോഷയായി തീരുകിലും
ദൈവമേ നിൻ മുൻപിൽ ദാസിയാം ഞാനൊട്ടും
ചെറുതായി പോവരുതെ
(ലോകത്തിൻ മുൻപിൽ )
Texted by Leema Emmanuel

Leave a comment