ലൂക്ക 1, 26 – 38
സന്ദേശം

ലോകത്തിൽ ഇന്നുവരെ സംഭവിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും അത്ഭുതകരവും മനോഹരവുമായ ഒരു പ്രഖ്യാപനമാണ് ഇന്നത്തെ സുവിശേഷഭാഗത്ത് നാം വായിച്ചുകേട്ടത്.
ഇതിനു അകമ്പടിയെന്നോണം തിരുസ്സഭ ഇന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുനാൾ ചേർത്ത് വച്ചിരിക്കുകയാണ്. 1854 ൽ ഒമ്പതാം പീയൂസ് മാർപ്പാപ്പയാണ് പരിശുദ്ധ കന്യകാമറിയം അമലോത്ഭവയാണ് എന്ന് പ്രഖ്യാപിച്ചത്. പ്രഖ്യാപനം ഇങ്ങനെയാണ്: ‘പരിശുദ്ധ കന്യകാമറിയം, അവൾ അവളുടെ അമ്മയുടെ ഉദരത്തിൽ രൂപംകൊണ്ട ആദ്യനിമിഷത്തിൽ തന്നെ ദൈവത്തിന്റെ ആനുകൂല്യത്താലും കൃപയാലും ഉത്ഭവപാപത്തിന്റെ എല്ലാ കറകളിൽനിന്നും ദൈവത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.’
പരിശുദ്ധ കന്യകാമറിയം അമലോത്ഭവയാണ് എന്ന വിശ്വാസ സത്യം, ഗബ്രിയേൽ ദൂതന്റെ ഇന്നത്തെ പ്രഖ്യാപനത്തിനു വളരെയേറെ ശോഭ കൂട്ടുന്നുണ്ട്. മാത്രമല്ല, എന്തുകൊണ്ട് പരിശുദ്ധ കന്യകാമറിയത്തിന്റെ അടുത്തേക്ക് മാത്രം ഗബ്രിയേൽ ദൂതൻ ദൈവത്താൽ അയയ്ക്കപ്പെട്ടുവെന്ന സ്വാഭാവിക ചോദ്യത്തിന് ഉത്തരവും കൂടിയാണ് ഈ വിശ്വാസ സത്യം. പരിശുദ്ധ കന്യകാമറിയം അമലോത്ഭവയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ച നാം ആചരിക്കുമ്പോൾ ഈ ഞായറാഴ്ച്ചയുടെ സന്ദേശം ഇതാണ്: പരിശുദ്ധ മറിയത്തെപ്പോലെ ജീവിതത്തിലെ തീരുമാനങ്ങളോട് ചേർന്ന് പരാതിയില്ലാതെ, പരിഭവമില്ലാതെ വിശ്വാസജീവിതം നയിച്ച് ലോകത്തിനു ക്രിസ്തുവിനെ നൽകുക.
വ്യാഖ്യാനം
ജീവിതം തീരുമാനങ്ങളുടെ ആകെത്തുകയാണ്. ഓരോ ദിവസവും എത്രയെത്ര തീരുമാനങ്ങളാണ് നാം എടുക്കുക! രാവിലെ എപ്പോൾ എഴുന്നേൽക്കണം, ചായ വേണോ, കാപ്പിവേണോ, ഏതു ഡ്രസ്സ് ഇടണം, എങ്ങനെ ജോലിക്കു പോകണം, കാറിലോ, ബസിലോ തുടങ്ങി ഓരോ നിമിഷവും നാം തീരുമാനമെടുക്കുന്നുണ്ട്. ഇന്നുരാവിലെ തന്നെ ഉണർന്നെഴുന്നേൽക്കാൻ തീരുമാനിച്ചതുമുതൽ, ദേവാലയത്തിൽ വന്നു വിശുദ്ധ കുർബാന…
View original post 355 more words

Leave a comment