Daily Saints in Malayalam – December 11

🎄🎄🎄 *December* 1⃣1⃣🎄🎄🎄
*വിശുദ്ധ ഡമാസസ് മാർപാപ്പ*
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

*വിശുദ്ധ ഡമാസസ് (ദമാസുസ്) റോമിലെ ഒരു സ്പാനിഷ് കുടുംബത്തിലാണ് ജനിച്ചത്‌. ഇദ്ദേഹം ലിബേരിയൂസ് പാപ്പായുടെ കീഴില്‍ ഒരു വൈദിക വിദ്യാര്‍ത്ഥിയായിരിന്നു. ഇക്കാലയളവില്‍ നിസിനെ വിശ്വാസ രീതിയില്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ലിബേരിയൂസ് പാപ്പാ മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി ഒരു ലഹള പൊട്ടിപുറപ്പെട്ടു. ഭൂരിപക്ഷം പേരും ദമാസുസിനെയായിരുന്നു പിന്തുണച്ചിരുന്നത്. ഒരു മാസത്തിനുള്ളില്‍ ലിബേരിയൂസിന്റെ പിന്‍ഗാമിയായി ദമാസുസ് പാപ്പായായി വാഴിക്കപ്പെട്ടു. എന്നിരുന്നാലും കുറച്ച്‌ ആളുകള്‍ ഈ തീരുമാനം അംഗീകരിച്ചില്ല. അവര്‍ ഉര്‍സിനസ്സിനെ ഔദ്യോഗിക പാപ്പാക്കെതിരായി വാഴിച്ചു. ഇതിനെ ചൊല്ലിയുള്ള അക്രമങ്ങള്‍ തുടര്‍ന്നതോടെ വലെന്‍ഷിയന്‍ ചക്രവര്‍ത്തി ഈ തര്‍ക്കത്തില്‍ ഇടപെടുകയും ഉര്‍സിനസ്സിനെ പുറത്താക്കുകയും ചെയ്തു.*

*സമാധാനത്തിന്റെ ഈ കാലയളവില്‍ ദമാസുസ് പാപ്പാ സഭയുടെ വികസനത്തിനായി പ്രവര്‍ത്തിച്ചു. പഴയ നിയമത്തേയും പുതിയനിയമത്തേയും അടിസ്ഥാനമാക്കി ഇദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. വളരെകാലമായി അദ്ദേഹത്തിന്റെ സുഹൃത്തും സെക്രട്ടറിയുമായിരുന്ന വിശുദ്ധ ജെറോമിനെ ബൈബിളിന്റെ ലാറ്റിന്‍ പരിഭാഷ തയ്യാറാക്കുന്നതിനായി പ്രോത്സാഹിപ്പിച്ചു. ലാറ്റിന്‍ പരിഭാഷയുടെ മുഖ്യകൃതി സഭയുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. അദ്ദേഹം സ്വയം തന്നെ ചില ചെറുകാവ്യങ്ങള്‍ രചിച്ചിതെര്താട്ടുണ്ട്, ഈ കാവ്യങ്ങള്‍ അദ്ദേഹം വെണ്ണക്കല്‍ ഫലകങ്ങളില്‍ ആലേഖനം ചെയ്ത് രക്തസാക്ഷികളുടേയും, പാപ്പാമാരുടേയും ശവകല്ലറകളില്‍ സ്ഥാപിക്കുകയും ചെയ്തു.*

*എന്നാല്‍ രക്തസാക്ഷികളുടെ ശവകല്ലറകള്‍ക്ക്‌ വേണ്ടി ഇദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് വിശുദ്ധന്‍ കൂടുതല്‍ അറിയപ്പെടുന്നത്. ഇദ്ദേഹം ഉത്സാഹപൂര്‍വ്വം മുന്‍പുണ്ടായ മതപീഡനങ്ങളില്‍ മറക്കപ്പെട്ട രക്തസാക്ഷികളുടെ കല്ലറകള്‍ തിരഞ്ഞ് കണ്ടു പിടിക്കുകയും. അവയിലേക്കുള്ള നടപ്പാതകളും കല്‍പ്പടവുകളും വെട്ടി തെളിയിക്കുകയും അവിടേക്ക്‌ തീര്‍തഥാടകരെ സ്വാഗതം ചെയ്യുകയും ചെയ്തു. നിലവിലുള്ള പള്ളികള്‍ മനോഹരമാക്കുകയും ചെയ്തു. ഇതില്‍ സെന്റ്‌ പീറ്റേഴ്‌സ് ദേവാലയത്തിലെ ജ്ഞാനസ്നാന പീഠം നിര്‍മ്മിക്കുകയും സെന്റ്‌ സെബാസ്റ്റ്യന്‍ ദേവാലയത്തിലെ നടപ്പാതകള്‍ നിര്‍മ്മിക്കുകയും ചെയ്തു.*

*യാഥാസ്ഥിതിക വിശ്വാസ രീതികളുടെ കടുത്ത സംരക്ഷനായിരുന്നു വിശുദ്ധന്‍. മാസെഡോണിയൂസ്, അപ്പോളിനാരിസ്‌ തുടങ്ങിയവര്‍ പ്രചരിപ്പിച്ച മതാചാര രീതികളെ വിശുദ്ധന്‍ എതിര്‍ത്തു. കൂടാതെ കിഴക്കന്‍ നാസ്ഥികര്‍ക്കെതിരായും അദ്ദേഹം പ്രവര്‍ത്തിച്ചു. വലെന്‍ഷിയന്‍ ചക്രവര്‍ത്തി കത്തോലിക്കാ വിശ്വാസിയായിരുന്നുവെങ്കിലും ആദേഹത്തിന്റെ സഹോദരനായിരുന്ന വലെന്‍സ്‌ നാസ്ഥികരുടെ സ്വാധീനത്തില്‍ ആയിരുന്നു.*

*378-ല്‍ ഗോഥിക് വംശജരാല്‍ കൊല്ലപ്പെടുന്നത് വരെ അദ്ദേഹം കിഴക്കുള്ള മെത്രാന്‍മാരുമായി ലഹളയില്‍ ആയിരുന്നു. അദ്ദേഹത്തിനു ശേഷം അധികാരത്തില്‍ വന്ന തിയോഡോസിയൂസ് ചക്രവര്‍ത്തി യാഥാസ്ഥിതികരെ പിന്താങ്ങുകയും 381-ല്‍ രണ്ടാം എക്യുമെനിക്കല്‍ സമിതി കോണ്‍സ്റ്റാന്റിനോപ്പിളില്‍ വിളിച്ചു കൂട്ടുകയും ചെയ്തു. ഈ സമിതി നാസ്ഥികത്വത്തെ നിരാകരിച്ചുകൊണ്ട് പാപ്പായുടെ പ്രബോധങ്ങളെ സ്വീകരിക്കുകയും ചെയ്തു.*

*വിശുദ്ധ പത്രോസിന്റെ സിംഹാസനം ദമാസുസ് പാപ്പായുടെ ഭരണത്തില്‍ ബഹുമാനിക്കപ്പെട്ടത് പോലെ മറ്റൊരു കാലത്തും ബഹുമാനിക്കപ്പെട്ടിട്ടില്ല. റോമന്‍ അധീശത്വത്തിനായി അദ്ദേഹം അശ്രാന്തം പരിശ്രമിച്ചു. പ്രഥമ ന്യായാലയമെന്ന നിലയില്‍ പരിശുദ്ധ സഭയുടെ അധീശത്വത്തെ അംഗീകരിക്കുവാന്‍ അദ്ദേഹം ഭരണാധികാരികളെ പ്രേരിപ്പിച്ചു. അധികാര ശ്രേണിയില്‍ അടുത്തതായി വരുന്നത് വിശുദ്ധ മാര്‍ക്കിന്റെ അലെക്സാണ്ട്രിയായും റോമിലേക്ക് പോകുന്നതിനു മുന്‍പ്‌ പത്രോസ് ഭരിച്ച അന്തിയോക്കുമാണ്. തന്റെ 80 വര്‍ഷക്കാലത്തെ ഭരണത്തിനു ശേഷം 384-ല്‍ ആണ് കടുത്ത ദൈവഭക്തനായ ദമാസുസ് പാപ്പാ അന്ത്യനിദ്ര കൈകൊണ്ടത്.*

*ഇതര വിശുദ്ധര്‍*
🎄🎄🎄🎄🎄🎄

*1. പേര്‍ഷ്യക്കാരനായ ബര്‍സബസ്സ്*

*2. വെല്‍ഷു സന്യാസിയായിരുന്ന സിയാന്‍*

*3. ഈജിപ്തിലെ ഡാനിയേല്‍*

*4. സ്പെയിന്‍കാരനായ എവുറ്റിക്കിയസ്*
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment